- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബോസിനെ വിമർശിച്ചു ലൈവിട്ടത് മകന്റെ സങ്കടം കണ്ടപ്പോൾ; രജത് കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വികാര വിക്ഷോഭത്തിൽ പറഞ്ഞത്; ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴയെന്ന് മനോജ് നായർ; മനോജ് എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയെന്ന് ബീനാ ആന്റണിയും; മലയാള സീരിയൽ രംഗത്തെ താരദമ്പതികൾ മനസ്സു തുറന്നപ്പോൾ
തിരുവനന്തപുരം: മലയാളം സിനിമാ ലോകത്തും സീരിയൽ ലോകവും പരിശോധിച്ചാൽ രണ്ടിടത്തും ഒരുപോലെ തിളങ്ങി ദ്വീർഘകാലം ഈ മേഖലയിൽ നിറഞ്ഞു നിന്ന അഭിനേത്രികൾ കുറവാണ്. സിനിമാ ലോകത്തു മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം വെള്ളിത്തിര പങ്കിടുന്നത് ഒരു സ്വപ്നായി പലരും കൊണ്ടു നടന്ന കാലത്ത് ആ മേഖലയിൽ ചുവടുറപ്പിച്ച അഭിനേത്രിയാണ് ബീനാ ആന്റണി. ഇന്നും സിനിമയിൽ സജീവമായിരിക്കുന്ന അവർ ഭർത്താവ് മനോജ് നായർക്കൊപ്പം മിനി സ്ക്രീനിലെയും മിന്നും നായികയാണ്. സീരിയൽ രംഗത്ത് ഏറ്റവും തിരക്കുള്ള താരദമ്പതികളാണ് ഇവർ.
മലയാളം വിനോദ ചാനൽ രംഗത്തെ വളർച്ചക്കൊപ്പം ഈ രംഗത്തു വളർന്നുവന്നവർ. മലയാളികളുടെ സ്വീകരണ മുറിയിയിൽ ബീനാ ആന്റണി എന്നും പരിചിതമായ മുഖമാണ്. കോവിഡ് കാലം സീരിയൽ രംഗത്തിന് തളർച്ചയാണ് സമ്മാനിച്ചത്. ഇതിന് ശേഷം ഈ രംഗം വീണ്ടും സജീവമായി വരുമ്പോൾ അഭിനയ തിരക്കുകളിലാണ് ഈ ദമ്പതികൾ. ഇതിനിടെ കുടുംബത്തെ കുറിച്ചും സീരിയൽ രംഗത്തെ മടങ്ങിവരവിനെ കുറിച്ചുമെല്ലാം അവർ സിനിമാറ്റിക് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
വീണ്ടുമൊരു ബിഗ്ബോസ് സീസൺ തുടങ്ങിയതോടെ മുമ്പ് മനോജിന്റെ പരാമർശത്തിൽ സംഭവിച്ച വിവാദ കാര്യങ്ങളെ കുറിച്ചും അവർ വിശദീകരിച്ചു. രജത്കുമാറിനോടുള്ള ഇഷ്ടവും ചാടിക്കയറി പ്രതികരിക്കുന്ന പ്രകൃതവുമാണ് അന്ന് സംഭവിച്ചതെന്നാണ് മനോജ് അഭിമുഖത്തിൽ പറഞ്ഞത്. എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയാണ് മനോജെന്ന് ബീനയും വ്യക്തമാക്കി. മനോജ് ഇപ്പോൾ ഏഷ്യാനെറ്റിനെ മൗനരാഗം സീരിയലിലും മനോജ് മഴവിൽ മനോരമയിലെ നാപം ജപിക്കുന്നവർ, സൂര്യ ടിവിയിലെ ഇന്ദുലേഖ എന്ന സീരിയലിലുമാണ് അഭിനയിക്കുന്നത്. കോവിഡിൽ നിന്നും കരകയറി വരികയാണ് സീരിയൽ രംഗമെന്നും ഇവർ വ്യക്തമാക്കി.ഏഷ്യാനെറ്റുമായുണ്ടായത് തെറ്റിദ്ധാരണ ആയിരുന്നുവെന്നാണ് മനോജ് പറഞ്ഞത്.
ഇതേക്കുറിച്ച് മനോജ് പറഞ്ഞത് ഇങ്ങനെ:
ഏഷ്യാനെറ്റിൽ നിന്നും പുറത്താക്കിയതല്ല. അത്തരം ഗോസിപ്പുകൾ ശരിയല്ല. ഏഷ്യാനെറ്റിൽ കുടുബ വിളക്ക് എന്ന സീരിയൽ ചെയ്തു കൊണ്ടിരിക്കുന്ന സമയായിരുന്നു അത്. അത് ബിഗോബോസ് കാലവുമായിരുന്നു. കൊറോണയ്ക്ക് മുമ്പാണ് സംഭവം. കുടുംബവിളക്കിൽ നല്ലൊരു കാരക്ടർ ആയിരുന്നു എന്റേത്. ശ്രീകുമാർ എന്നായിരുന്നു പേര്.
റേറ്റിങ്ങിലൊക്കെ നമ്പർ വണ്ണായിരുന്നു സീരിയൽ. ആ സമയത്താണ് ബിഗാബോസ് പരിപാടി. അറിയാലോ, ബിഗ്ബോസ് സീസൺ 2 എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്റെ ഫാമിലിക്കൊക്കെ വലിയ ഇഷ്ടമായിരുന്നു ഈ പരിപാടിയി. എന്റെ മോന് വളരെ ഇഷ്ടാണ്. എനിക്കെന്നു പറഞ്ഞാൽ ഈ കൺസെപ്റ്റ് ഭയങ്കര ഇഷ്ടമാണ് താനും. പക്ഷെ പലരും ഷോയെ മോശമായ രീതിയിലൊക്കെ പറയും. ഇത് എന്ത് വൃത്തികെട്ട പരിപാടിയാണ് എന്നൊക്കെ. എന്നാൽ, ആ പരിപാടിയുടെ കൻസെപ്ട്ട് നല്ലതാണ്. പക്ഷെ അതിൽ ചെല്ലുന്ന ആളുകളാണ് അതിനെ വികൃതമാക്കുന്നത്. ചില ആളുകൾ അതിന്റെ പ്രോഗ്രാമിനെ ഒരുതരം വൈകൃതമാക്കിയെടുക്കുന്നതുകൊണ്ടാണ്.
അത് വിദേശ രാജ്യങ്ങളിലൊക്കെ ഭയങ്കര ഹിറ്റ ചാർട്ടിൽ കിടക്കുന്ന പ്രോഗ്രാമാണ് ഇതൊക്കെ. എന്തിന് നമ്മുടെ ഇന്ത്യയിൽ തന്നെ എത്രയോ സൽമാൻ ഖാൻ സറൊക്കെ ചെയ്യുന്നു. ഈ പ്രോഗ്രാമ നമ്മൾ നിരന്തരം കാണാറുണ്ട്. അതില് നമ്മുക്ക് ആരെങ്കിലൊക്കെ ഇഷ്ടപ്പെടുമല്ലൊ? രജിത് കുമാർ എന്ന സാറിനെ നമ്മുക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. അപ്പോൾ അദ്ദേഹത്തെ പുറത്താക്കിയ വേളയിൽ അനീതി നടന്നു എന്ന ഫീലായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ നമുക്കും വിഷമം തോന്നി. അന്നേരം ഞാനീ പറഞ്ഞമാതിരി ഒന്നു പ്രതികരിച്ചു. എനിക്ക് അങ്ങനെത്തെ ഒരു കുഴപ്പം ഉണ്ട്. കുറച്ചൊരു എടുത്ത് ചാട്ടകാരനാണ്. എന്റെ അപ്പൂപ്പനു മക്കളുടെയും സ്വഭാവമാണ്.
( ബീന ആന്റണി - ഞാൻ എപ്പഴും ഇങ്ങനെ പറയും പക്ഷെ ചില സമയത്ത് കൈവിട്ട് പോകും).
സത്യത്തിൽ എന്നെ ബിഗ്ബോസിൽ നിന്ന് വിളിച്ചതാണ്. അതിൽ വൈൾഡ് കാർഡ് എൻട്രി ഉണ്ടല്ലോ? ആ സമയത്ത് ലാസ്റ്റ് എല്ലാവരും പോയ സമയത്ത് എന്നെ വിളിച്ചിരുന്നു. അപ്പോൾ ഞാൻ കുടുംബവിളക്ക് ചെയ്തു കൊണ്ടിരിക്കയായിരുന്നു. ഏഷ്യാനെറ്റിൽ തന്നെ ആയിട്ടും പോലും അവർ വിട്ടില്ല. ആ ക്യാരക്ടർ പുള്ളിയാ ചെയ്യുക എന്നു പറഞ്ഞായിരുന്നു ഇത്. അങ്ങനെ എനിക്കാ ഒരു ചാൻസ് മിസ്സായി.
ഷോയിൽ രജത്കുമാർ പുരത്തായപ്പോൾ വികാത്തള്ളിച്ച കൊണ്ടാണ് അനീതിയാണു കാണിക്കുന്നത് അദ്ദേഹത്തോട്് കാണിച്ചത് എന്ന് പ്രതികരിച്ചത്. എനിക്ക് ഒരിക്കലും അത് പൊറുക്കാൻ പറ്റില്ല. അപ്പോൾ എന്റെ ഈ ലൈവൊക്കെ കാത്തിരിക്കുന്നവർ ഉണ്ട് എന്താണ് പറയുന്നതെന്ന് കേൾക്കാൻ. അതൊക്കെ അങ്ങനെ ഇങ്ങനെയാ എന്നോക്കെ പറഞ്ഞ ആ സ്പോട്ടിലാണ് ലൈവ് ചുയെത്ത്. എന്റെ മകന് കരയുന്ന കണ്ടില്ലെ ആകെ സങ്കടം ആയിപ്പോയി.. അതു കൂടിയായപ്പോഴാണ് ഫേസ്ബുക്കിൽ ലൈവിലെത്തിയത്. എന്തിനാണ് ഇയാളോട് ഇങ്ങനെ ചെയ്യതത്? ഇതിൽ എന്തോരം അനീതികൾ നടന്നു? അപ്പോൾ ഒന്നും ഇല്ലാത്ത ശിക്ഷ എന്തുകൊണ്ട് ഇപ്പോൾ കൊടുക്കുന്നു.. ഇതൊരു അനീതി അല്ലെ കാണിക്കുന്നേ.. ഇങ്ങനെയൊക്കെ വികാരവിക്ഷോഭത്തോടെ പറഞ്ഞു പോയതാണ്. ഞാൻ ഇദ്ദേഹത്തെ ഔട്ടാക്കിയ രീതിയെയാണ് വിമർശിച്ചത്. ഞാൻ ഈ ബിഗ്ബോസ് കാണില്ല എന്നു പറഞ്ഞതിന് ശേഷം അറിയാതെ എന്റെ വായിൽ നിന്ന് ഏഷ്യാനെറ്റും കാണില്ല എന്ന് പറഞ്ഞുപോയി. ഉദ്ദേശിച്ചത് ബിഗ്ബോസ് ഷോ ആണങ്കിലും നാലിൽ നിന്നും വന്നത് ഏഷ്യാനെറ്റിനെ കുറിച്ചായിപ്പോയി. ഇത് വികാരത്തള്ളിച്ചയിൽ ചെയ്തത് അല്ല. അറിയാതെ പറഞ്ഞു പോയതാണ്. അല്ലാതെ ഏഷ്യാനെറ്റ് കാണില്ല എന്ന് ഉദ്ദേശിച്ചിരുന്നില്ല.
ഏഷ്യാനെറ്റിൽ നിന്നും വിളിക്കുന്നതിന് മുമ്പ് ബീനയും പറഞ്ഞു അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നത്. അമ്മയും ഇതേ ചോദ്യം തന്നെ എന്നോടു ചോദിച്ചു. അപ്പോഴാണ് ശരിക്കും ഞാൻ പറഞ്ഞതിനെ കുറിച്ച് ബോധ്യമുണ്ടായത്. അങ്ങനെ സമ്മർദ്ദം വന്നു നിൽക്കുമ്പോൾ രണ്ട് പേർക്കും വിലക്കു വന്നു. രണ്ട് ദിവസം കഴിഞ്ഞ് പ്രൊഡ്യൂസർ വിളിച്ച് സോറി തുടരാൻ കഴിയില്ലെന്ന് പറഞ്ഞു. അതിന് മുമ്പ് ലൈവിലെത്തി സോറി പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ പലതും പറഞ്ഞു. ഏഷ്യാനെറ്റിനെ കുറ്റപ്പെടുത്തിയിട്ടില്ല. ഞങ്ങൾക്ക് ഇത്രയും കാലമായി ഒരു പ്ലാറ്റഫോം തന്നത് ചാനലുകളാണ്. ഇത് ജോലി സ്ഥലത്തെ കുറ്റപ്പെടുത്തുന്നത് പോലെയായി. ബിഗ്ബോസ് കാണില്ല എന്നായിരുന്നു പറഞ്ഞുത്. എന്തായാലും വലിയ സങ്കടമാണ് ഒരു നാവുപിഴകൊണ്ട് ഉണ്ടായത്. ഇതിന്റെ പേരിൽ കുടുംബ വിളക്കിലെ ശ്രീകുമാർ എന്ന കഥാപാത്രം നഷ്ടമായതിൽ ഇന്നും വലിയ നഷ്ടബോധമുണ്ട്. ഇരുവരും പറഞ്ഞു നിർത്തി.
മറുനാടന് ഡെസ്ക്