- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമന്റ് ചെയ്തവരിൽ പാവങ്ങളെ മാത്രമല്ലേ പൊലീസിന് പിടിക്കാനാകൂ; സംവിധായകരും സിനിമക്കാരും അടക്കം എത്രയോ പേര് വളരെ മോശമായി കമന്റ് ചെയ്തു; കൊമ്പന്മാരെ പിടിക്കാൻ പൊലീസിന് പേടികാണും; മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ സ്വഭാവിക വികാരം മാത്രമാണ് ഞാൻ പങ്കുവച്ചത്: പുലർച്ചെ മൂന്നരയ്ക്ക് ഭീകരനെ പിടിക്കുന്നപോലെ കസ്റ്റഡിയിലെടുത്തുവെന്നും മറുനാടനോട് തുറന്നുപറഞ്ഞ് പാർവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രിന്റോ
കൊച്ചി: കമന്റ് ചെയ്തവരിൽ പാവങ്ങളെ മാത്രമല്ലെ പൊലീസിന് പിടിക്കാനാകൂ. സംവിധായകരും സിനിമക്കാരും അടക്കം എത്രയോ പേര് വളരെ മോശമായി കമന്റ് ചെയ്തു. കൊമ്പന്മാരെ പിടിക്കാൻ അല്ലേലും പൊലീസിന് പേടികാണും. ഞാൻ ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ തോന്നിയ സ്വഭാവിക വികാരം മാത്രമാണ് പങ്കുവെച്ചത്. അതിൽ വലിയ തെറ്റുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. പക്ഷെ ഉറങ്ങിക്കിടന്ന എന്നെ വിളിച്ചെവുന്നേൽപ്പിച്ച് വലിയ ഭീകരനെ പിടിച്ചെന്ന സന്തോഷത്തോടെ മാധ്യമ ക്യമറകളുടെ മുന്നിൽ നിർത്തിയത് മാത്രമാണ് മനസ്സിനെ ചെറുതായി വിഷമിപ്പിച്ചത്. ഒരു ദിവസമെങ്കിലും എന്നെ അകത്തിടണമെന്ന് പൊലീസിന് ആഗ്രഹമുണ്ടായിരുന്നു. അതാണ് വൈകുന്നേരം കോടതി പിരിയുന്ന നേരത്ത്, ജഡ്ജി മുന്നിൽ ഹാജരാക്കിയത്. കുറച്ചുകൂടി നേരത്തെ ആയിരുന്നേൽ ജാമ്യം എടുക്കാനുള്ള സാധ്യതയുണ്ടായിരുന്നു. - ഇപ്പോൾ എന്ത് തോന്നുന്നു, നിരാശയുണ്ടോയെന്ന ആദ്യ ചോദ്യത്തോട് നടി പാർവതിക്കെതിരെ മോശം പ്രതികരണം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രിന്റോയുടെ പ്രതികരണം ഇതായിരുന്നു. അറസ്റ്റിനെക്കുറി
കൊച്ചി: കമന്റ് ചെയ്തവരിൽ പാവങ്ങളെ മാത്രമല്ലെ പൊലീസിന് പിടിക്കാനാകൂ. സംവിധായകരും സിനിമക്കാരും അടക്കം എത്രയോ പേര് വളരെ മോശമായി കമന്റ് ചെയ്തു. കൊമ്പന്മാരെ പിടിക്കാൻ അല്ലേലും പൊലീസിന് പേടികാണും. ഞാൻ ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ തോന്നിയ സ്വഭാവിക വികാരം മാത്രമാണ് പങ്കുവെച്ചത്. അതിൽ വലിയ തെറ്റുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല.
പക്ഷെ ഉറങ്ങിക്കിടന്ന എന്നെ വിളിച്ചെവുന്നേൽപ്പിച്ച് വലിയ ഭീകരനെ പിടിച്ചെന്ന സന്തോഷത്തോടെ മാധ്യമ ക്യമറകളുടെ മുന്നിൽ നിർത്തിയത് മാത്രമാണ് മനസ്സിനെ ചെറുതായി വിഷമിപ്പിച്ചത്.
ഒരു ദിവസമെങ്കിലും എന്നെ അകത്തിടണമെന്ന് പൊലീസിന് ആഗ്രഹമുണ്ടായിരുന്നു. അതാണ് വൈകുന്നേരം കോടതി പിരിയുന്ന നേരത്ത്, ജഡ്ജി മുന്നിൽ ഹാജരാക്കിയത്. കുറച്ചുകൂടി നേരത്തെ ആയിരുന്നേൽ ജാമ്യം എടുക്കാനുള്ള സാധ്യതയുണ്ടായിരുന്നു. - ഇപ്പോൾ എന്ത് തോന്നുന്നു, നിരാശയുണ്ടോയെന്ന ആദ്യ ചോദ്യത്തോട് നടി പാർവതിക്കെതിരെ മോശം പ്രതികരണം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രിന്റോയുടെ പ്രതികരണം ഇതായിരുന്നു. അറസ്റ്റിനെക്കുറിച്ചും ജയിലിൽ ആയതിനെ കുറിച്ചും താൻ നടിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരിക്കാൻ ഉണ്ടായ സാഹചര്യവും മറുനാടനോട് പ്രിന്റോ തുറന്നു പറയുന്നു.
രാവിലെ മൂന്നരയോടെയാണ് എന്നെ ആരോ തട്ടി വിളിക്കുന്നത്. കണ്ണ് തുറന്ന് നോക്കുമ്പോൾ നാലുപേർ കട്ടിലിന് ചുറ്റും നിൽക്കുന്നു. ഒന്ന് സ്റ്റേഷൻ വരെ പോകണമെന്നാണ് പറഞ്ഞത്. പൊലീസുകാരാണെന്ന് മഫ്തിയിലെത്തിയ സംഘത്തിലെ ഒരാൾ പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചെങ്കിലും അവർ ഒന്നും പറഞ്ഞില്ല. അമ്മയും അച്ഛനും മാനസികമായി വൈകല്ല്യം നേരിടുന്ന ജ്യേഷ്ഠനുമായിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.
പൊലീസുകാരോട് അച്ഛനും അമ്മയും മാറിമാറി പറയുന്നുണ്ടായിരുന്നു കൊണ്ടുപോകരുതെന്ന്. അവർ അത് കേൾക്കാതെ കിടന്ന ഡ്രസ്സിൽ തന്നെ എന്നെ കാറിൽ കയറ്റി. പോകുന്നതിനിടെ പലതവണ എന്താണ് വിഷയം എന്ന് ചോദിച്ചെങ്കിലും വേങ്ങര പൊലീസ് സ്റ്റേഷൻ എത്താൻ ആകുമ്പോഴാണ് പാർവതിക്കെതിരെ ഫേസ്‌ബുക്കിൽ കമന്റ് ഇട്ടതിനാണ് കൊണ്ടുപോകുന്നതെന്ന് പൊലീസുകാർ പറഞ്ഞത്.
സ്റ്റേഷനിൽ എത്തിയ സമയം മുതൽ ഒരോ ചാനൽ ക്യാമറകളും വന്ന് ദൃശ്യങ്ങൾ എടുത്തുകൊണ്ടേയിരുന്നു. ഇതിനിടയിൽ നാട്ടിലെ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം എത്തിയവർ ഭക്ഷണം വാങ്ങിത്തന്നു. ഉച്ച ഭക്ഷണം പൊലീസുകാർ വാങ്ങിതരാമെന്ന് പറഞ്ഞെങ്കിലും നല്ല തലവേദന കാരണം വേണ്ടെന്ന് പറഞ്ഞു. ഇതിനിടയിൽ പത്രക്കാരെ വിളിച്ചുവരുത്തിക്കൊണ്ടിരുന്നു. അവരുടെ ക്യാമറകൾക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്ക് വലിയ വിഷമം തോന്നിയിട്ടില്ല.
കാരണം ഞാൻ വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മനസാക്ഷിക്ക് ഉറപ്പായിരുന്നു. നേരത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാമായിരുന്നിട്ടും, ഒരു ദിവസം ഉള്ളിലിടാനുള്ള ആരോടെയോ വാശിയുടെ പുറത്ത് കോടതി സമയം കഴിയുന്നതിനിടെയാണ് ഹാജരാക്കിയത്. മജിസ്ട്രേറ്റിന് മുന്നിൽ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു. വൈകിയ നേരത്ത് രണ്ട് ആൾ ജാമ്യം എടുക്കാൻ ആളില്ലായിരുന്നു. അതിനാൽ ഹൈക്കോടതിക്ക് സമീപത്തുള്ള സബ് ജയിലിൽ കയറ്റി.
ആറു പേർ ഉള്ള ഒരു സെല്ലിലാണ് കിടത്തിയത്. അവരോടെല്ലാം പേടിയാണ് തോന്നിയത്. എന്ത് കേസിലാണ് വന്നതെന്ന് എന്നോട് അവർ ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. പക്ഷെ അവരെല്ലാം എന്ത് കേസിലാണ് സെല്ലിൽ കിടക്കുന്നതെന്ന് ചോദിക്കാനുള്ള മാനസിക അവസ്ഥയിലല്ലായിരുന്നു ഞാൻ. രാത്രി ഭക്ഷണം കുറച്ച് കഴിച്ച് ആദ്യമായി ജയിലിലെ സെല്ലിൽ കിടന്നു. തീരെ ഉറങ്ങാൻ ആയില്ല. രാവിലെ എഴുന്നേറ്റു, ഉപ്പുമാവും പഴവും കുറച്ച് കഴിച്ചു. 11 മണിയോടെ വക്കീൽ ജാമ്യവുമായി എത്തി. എന്നെ ഒരു ദിവസമെങ്കിലും സെല്ലിൽ കിടത്തുകയെന്ന ആരുടെയോ വാശി വിജയിച്ചു. അറസ്റ്റിനെക്കുറിച്ച് പ്രിന്റോ പറയുന്നു.
വടക്കാഞ്ചേരി ഐടിഐയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ പാസായി ജലനിധിയുടെ വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോ ആ ജോലി പോയി. എന്നെ സഹായിക്കാൻ എത്തിയതിന്റെ പേരിൽ പ്രിയ സുഹൃത്തിന്റെ ജോലിയും പോയി. ജോലി തരാമെന്ന് പറഞ്ഞ് ഒരു നിർമ്മാതാവ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതായി അറിഞ്ഞിരുന്നു. അവരെ വിളിക്കാൻ കൈയിൽ നമ്പറോ, ഫോണോ ഇല്ല. അവർ ജോലി തന്നാൽ സ്വീകരിക്കും. ജീവിക്കാൻ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്.
മൊബൈൽ ഫോൺ സ്റ്റേഷനിൽ തൊണ്ടിമുതലായി വാങ്ങി വച്ചിരിക്കുകയാണ്. നാട്ടിലെത്തിയ എന്നെ സമീപിച്ച് ഒരുപാട് പേർ ഇപ്പോൾ പിന്തുണ അറിയിച്ചിട്ടുണ്ട്. കുറേ സുഹൃത്തുക്കൾ വിളിച്ചു. അമ്മയ്ക്കും അച്ഛനും അൽപം ആശ്വാസം ആയിട്ടുണ്ട്. എന്നെ ജയിലിൽ ഇട്ടത് പോലെ, കമന്റ് ചെയ്ത എല്ലാവരേയും പിടിച്ച് ജയിലിൽ ഇടണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഞാൻ വലിയ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇപ്പോളും വിശ്വസിക്കുന്നത് - പ്രിന്റോ പറഞ്ഞു നിർത്തി.