- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ സൗന്ദര്യത്തിന്റെ രഹസ്യം തൈരാണ്! മമ്മൂട്ടിയുടെ ഗ്ലാമറും സൗണ്ടും എനിക്കു പണ്ടേ ഇഷ്ടം; ഡെർട്ടി പിക്ചർ പോലെയൊരു റോൾ കിട്ടിയാൽ ഞാനും അരക്കൈ നോക്കും; അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ യുവാക്കളുടെ ഹൃദയം കവർന്ന എലിസബത്ത് മറുനാടൻ മലയാളിയോട്...
മലയാള സിനിമയിലെ പുത്തൻ നായികാ വസന്തം; നീണ്ടു വിടർന്ന കണ്ണുകളും, ഇടതൂർന്ന മുടിയുമായി മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു ഈ സുന്ദരി. നമ്മൾ മലയാളികൾ അങ്ങനെയാണ്, ചിലരെ പെട്ടെന്ന് സ്വീകരിക്കും, ഇഷ്ടപ്പെടും, സ്‌നേഹം നൽകും. അങ്ങനെ മലയാളികളുടെ സ്‌നേഹഭാജനമായിരിക്കുകയാണ് 'അനുരാഗ കരിക്കിൻവെള്ള'ത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ രെജിഷ വിജയൻ. സിനിമ കണ്ട ആരും തന്നെ എലിസബത്തിനെ (സിനിമയിൽ രെജിഷ അവതരിപ്പിച്ച കഥാപാത്രം) മറന്നു കാണില്ല. സിനിമയിൽ എത്തിയതിനെക്കുറിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും രെജിഷ മറുനാടൻ മലയാളിയോട്... എങ്ങനെയാണ് സിനിമയിലേക്കെത്തിയത്? സുഹൃത്തുക്കൾ വഴി തന്നെയാണ് സിനിമയിലേക്കുള്ള എൻട്രി. ഖാലിദ് റഹ്മാൻ ('അനുരാഗ കരിക്കിൻ വെള്ളം' സിനിമയുടെ സംവിധായകൻ) ഒരു ദിവസം ഫോണിൽ വിളിച്ചു ചോദിച്ചു, സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെയൊരു സിനിമയുണ്ട്. എലിസബത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്, വളരെ ബോൾഡായ ക്യാരക്ടർ ആണ് എന്നുപറഞ്ഞ് ഫോൺ വച്ചു. ആദ്യം കുറച്ച് സമയം എന്നെ പറ്
മലയാള സിനിമയിലെ പുത്തൻ നായികാ വസന്തം; നീണ്ടു വിടർന്ന കണ്ണുകളും, ഇടതൂർന്ന മുടിയുമായി മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു ഈ സുന്ദരി. നമ്മൾ മലയാളികൾ അങ്ങനെയാണ്, ചിലരെ പെട്ടെന്ന് സ്വീകരിക്കും, ഇഷ്ടപ്പെടും, സ്‌നേഹം നൽകും. അങ്ങനെ മലയാളികളുടെ സ്‌നേഹഭാജനമായിരിക്കുകയാണ് 'അനുരാഗ കരിക്കിൻവെള്ള'ത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ രെജിഷ വിജയൻ. സിനിമ കണ്ട ആരും തന്നെ എലിസബത്തിനെ (സിനിമയിൽ രെജിഷ അവതരിപ്പിച്ച കഥാപാത്രം) മറന്നു കാണില്ല. സിനിമയിൽ എത്തിയതിനെക്കുറിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും രെജിഷ മറുനാടൻ മലയാളിയോട്...
- എങ്ങനെയാണ് സിനിമയിലേക്കെത്തിയത്?
സുഹൃത്തുക്കൾ വഴി തന്നെയാണ് സിനിമയിലേക്കുള്ള എൻട്രി. ഖാലിദ് റഹ്മാൻ ('അനുരാഗ കരിക്കിൻ വെള്ളം' സിനിമയുടെ സംവിധായകൻ) ഒരു ദിവസം ഫോണിൽ വിളിച്ചു ചോദിച്ചു, സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെയൊരു സിനിമയുണ്ട്. എലിസബത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്, വളരെ ബോൾഡായ ക്യാരക്ടർ ആണ് എന്നുപറഞ്ഞ് ഫോൺ വച്ചു. ആദ്യം കുറച്ച് സമയം എന്നെ പറ്റിക്കാൻ വിളിച്ചതാണോ എന്നൊക്കെ തോന്നിയെങ്കിലും, പിന്നീട് ഖാലിദ് സീരിയസായി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി.എന്താ പറയുക... ആദ്യാനുരാഗം എന്നൊക്കെ പറയുംപോലെ എലിസബത്തിനെപ്പറ്റി കേട്ടപ്പോഴേ എനിക്ക് ഇഷ്ടമായി. വളരെ റിയലിസ്റ്റിക്ക് ആയിത്തോന്നി. പിന്നെ ഈ സിനിമയുടെ സിനിമാട്ടോഗ്രാഫർ ജിംഷി ഖാലിദ്, സ്‌ക്രിപ്റ്റ് റൈറ്റർ നവീൻ ചേട്ടൻ ഇവരെയൊക്കെ എനിക്ക് നേരത്തേ അറിയാം. പിന്നെ, ഓഗസ്റ്റ് സിനിമയുടെ ബാനറും. ഇതൊക്കെക്കൂടി ആയപ്പോ പിന്നെ, കണ്ണും പൂട്ടി അങ്ങ് ചെയ്തു.
- സിനിമ ഹിറ്റായി, എലിസബത്തിനെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോൾ എന്താ ഫീലിങ്?
സന്തോഷം... നല്ല സന്തോഷമായി. എന്റെ ആദ്യ സിനിമയെത്തന്നെ ഇത്രത്തോളം പ്രേക്ഷകർ സ്വീകരിച്ചപ്പോൾ, സന്തോഷവും കൂടി... ആത്മവിശ്വാസവും കൂടി... നടി എന്ന നിലയിൽ, ശെരിക്കും കോ-സ്റ്റാർസ് ആസിഫ് അലി, സൗബിൻ, ബിജു മേനോൻ, ആശച്ചേച്ചി ഇവരുടെ സപ്പോർട്ട് വളരെ പോസിറ്റീവ് ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് 'എലിസബത്തി'നെ മനോഹരമാക്കാൻ കഴിഞ്ഞത്.
- ഇഷ്ടനടൻ ആരാണ്?
അയ്യോ... കുഴപ്പിക്കല്ലേ... മമ്മൂക്കായെ ഭയങ്കര ഇഷ്ടാരുന്നു ചെറുപ്പം തൊട്ടേ... അന്നൊന്നും ഞാൻ സിനിമയിലെത്തും എന്നൊന്നും ചിന്തിച്ചിട്ടേ ഇല്ലല്ലോ. മമ്മൂക്കയുടെ ഗ്ലാമറും സൗണ്ടും ഒക്കെ അന്ന് ഭയങ്കര ഇഷ്ടാരുന്നു. ഇപ്പോൾ അങ്ങനെ ഒരാളെന്നില്ല. പല ആക്‌ടേഴ്‌സിന്റെ പല പല മാനറിസംസ് ശ്രദ്ധിക്കാറുണ്ട്.
- മമ്മൂട്ടിയുടെ നായികയായി വിളിച്ചാൽ അഭിനയിക്കുമോ?
(കൈ തലയിൽ വച്ച് ചിരിച്ചുകൊണ്ട്) നിങ്ങൾ എന്നെ സിനിമേന്ന് പുറത്താക്കും അല്ലേ... ഓക്കേ... അങ്ങനെയല്ല, ഇപ്പോ ജസ്റ്റിഫിക്കേഷൻ ഉള്ള റോൾ ആണെങ്കിൽ തീർച്ചയായും നായികയായിട്ടും ഞാൻ അഭിനയിക്കും. അല്ലാതെ വെറുതേ മമ്മൂട്ടിയുടെ നായികയായാൽ അത് കാണുന്ന പ്രേക്ഷകർക്കും 'അയ്യേ' എന്ന് തോന്നും.
- മലയാളത്തിലെ നായികമാരെല്ലാം തന്നെ ഇപ്പോൾ അന്യഭാഷാ സിനിമകളിൽ സജീവമാണ്. രെജിഷ എങ്ങനെ, മറ്റു ഭാഷകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?
തീർച്ചയായും. സിനിമയ്ക്ക് ഭാഷാഭേദമില്ലല്ലോ. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. പക്ഷേ, എന്നെ എക്‌സൈറ്റഡ് ആക്കുന്ന ഒരു സ്‌റ്റോറിയും ഇതുവരെ വന്നില്ല. I'm waiting... കേൾക്കുന്ന കഥകളെല്ലാം ചാടിക്കയറി ചെയ്യുന്നില്ല. കാരണം, ചെയ്യുന്ന കഥാപാത്രങ്ങൾ, അത് വളരെക്കുറച്ചാണെങ്കിൽ കൂടി, പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നതാകണം എന്നെനിക്ക് നിർബന്ധമുണ്ട്.
- സിനിമയെ സീരിയസായി കാണുന്ന ഒരാളാണ് രെജിഷ എന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് പഠിച്ചതൊക്കെ?
തീർച്ചയായും. സിനിമയെ വളരെ സീരിയസായി തന്നെയാണ് ഞാൻ കാണുന്നത്. കേവലം എനിക്കുള്ള ഡയലോഗുകൾ പറഞ്ഞിട്ട് പോകുന്ന ഒരു നടി എന്നതിലപ്പുറം സിനിമയെ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ട്. പിന്നെ, ഞാൻ പഠിച്ചത് ഡിഗ്രി ജേർണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ (Journalism and Mass Communication) ആണ്. ഡൽഹിയിൽ ആണ് പഠിച്ചത്. ശെരിക്കും അപ്പോൾ തൊട്ടാണ് വിഷ്വലുകളെ കൂടുതൽ സ്‌നേഹിച്ച് തുടങ്ങിയത്.
- സിനിമയ്ക്ക് വേണ്ടി അൽപം ഗ്ലാമറസ് ആകേണ്ടി വന്നാൽ അതിന് റെഡിയാണോ രെജിഷ?
അത് കുറച്ച് ഡിഫിക്കൾട്ട് ക്വസ്റ്റിയൻ ആണ്. പ്രേക്ഷകർ സ്‌ക്രീനിൽ എന്നെ കണ്ടാൻ 'അയ്യേ' എന്ന് തോന്നുന്ന ക്യാരക്ടർ ചെയ്യാൻ എനിക്ക് താൽപര്യം ഇല്ല. പിന്നെ, for Eg. Dirty Picture -ൽ വിദ്യാ ബാലൻ ചെയ്തതുപോലെ അത്ര ശക്തമായ ക്യാരക്ടർ വല്ലതും വരുവാണേൽ, അപ്പോ ആലോചിക്കാം. കൂടുതലും കൊമേഴ്‌സ്യൽ പടങ്ങളെക്കാൾ കുറച്ചൊരു ഓഫ്-ബീറ്റ് പടങ്ങൾ ചെയ്യാനാണ് എനിക്ക് താൽപര്യം.
- 'അനുരാഗ കരിക്കിൻവെള്ളം' സിനിമയിലെ മറക്കാനാവാത്ത അനുഭവം എന്താണ്?
ഡബ്ബിങ്... ഡബ്ബിങ് തന്നെയാണ് മറക്കാനാവാത്ത എക്‌സ്പീരിയൻസ്. കാരണം ഞാൻ ആദ്യമായിട്ടാണ് ഡബ്ബിങ്ഗിന് ചെല്ലുന്നത്. നമ്മൾ അഭിനയിച്ച സീനുകൾ അതേ ഭാവത്തോടെ റീപ്രൊഡ്യൂസ് ചെയ്യണം. ശെരിക്കും മറ്റൊരഭിനയം തന്നെയാണ്. എനിക്ക് യാതൊരു കോൺഫിഡൻസും ഇല്ലായിരുന്നു ഞാൻ തന്നെ ഡബ്ബ് ചെയ്യുന്ന കാര്യത്തിൽ. പിന്നെ, ഡയറക്ടർ ഖാലിദ് ആണ് ധൈര്യം തന്നത്. 'നിനക്കിത് ചെയ്യാൻ പറ്റും, അതുകൊണ്ടാണ് നിന്നെ കാസ്റ്റ് ചെയ്തത് തന്നെ. നോ വറീസ്... ധൈര്യമായിട്ട് ചെയ്യ്' എന്ന് പറഞ്ഞു. ആദ്യത്തെ 2-3 സീനുകൾ കഴിഞ്ഞപ്പോൾ എനിക്ക് തന്നെ ഒരു ആത്മവിശ്വാസം വന്നു.
- വളരെ പേഴ്‌സണൽ ആയ ഒരു ചോദ്യം ചോദിക്കുവാ. എന്താണ് ഈ ഇടതൂർന്ന മുടിയുടെ രഹസ്യം?
(ഉറക്കെ ചിരിച്ചുകൊണ്ട്) ആദ്യത്തേത് പാരമ്പര്യം തന്നെയാണ്. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും നല്ല മുടി ഉണ്ടായിരുന്നു. രണ്ടാമത്, യാതൊരു വിധത്തിലുള്ള ട്രീറ്റ്‌മെന്റും (സ്‌ട്രെയ്റ്റനിങ്, സ്മൂതനിങ്) ഞാൻ ചെയ്തിട്ടില്ല. നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. പിന്നെ, ചിലപ്പോൾ അമ്മയ്ക്ക് സമയം ഉള്ളപ്പോൾ വെളിച്ചെണ്ണയിൽ കറിവേപ്പില, ചെറിയ ഉള്ളി, തുളസിയില ഇവ സമം ചേർത്ത് തിളപ്പിച്ച എണ്ണയും ഉണ്ടാക്കാറുണ്ട്. പിന്നെ, രാവിലെ മുതൽ രാത്രി വരെയൊക്കെ ഷൂട്ട് ഉള്ളപ്പോൾ ഫുൾ ലൈറ്റിന്റെ ഫ്രണ്ടിൽ നിന്ന് മുടി വല്ലാതെ ചൂടായിട്ടുണ്ടാകും. അപ്പോൾ രാത്രിയിൽ നിറയെ മുല്ലപ്പൂ ചൂടും. മുല്ലപ്പൂ നല്ല തണുപ്പാണ്. സോ, അത് മുടിയുടെ ചൂട് കുറയ്ക്കാൻ സഹായിക്കും.
- സൗന്ദര്യ രഹസ്യം?
സൗന്ദര്യം ഉണ്ടോ? (തന്റെ വിടർന്ന കണ്ണിറുക്കി ചിരിച്ചുകൊണ്ട്) സൗന്ദര്യ സംരക്ഷണത്തിനായി ഒന്നും തന്നെ ചെയ്യാറില്ല. പിന്നെ, ഒത്തിരി ചൂടും വെയിലും ഒക്കെ കൊണ്ടുള്ള കരുവാളിപ്പ് മാറ്റാൻ തൈര് തേയ്ക്കാറുണ്ട്. തൈര് is the secret of my beauty... (വീണ്ടും ചിരിക്കുന്നു) പിന്നെ ഞാൻ നല്ല foodie person ആണ്. No exercise. കിട്ടുന്നതെന്തും കഴിക്കും. എന്റെ അമ്മ നല്ലൊരു കുക്ക് കൂടിയാണ്. പിന്നെ പറയേണ്ട കാര്യമില്ലല്ലോ.
- ബോറടിക്കുമ്പോൾ എന്ത് ചെയ്യും?
പുസ്തകം വായിക്കും. സിനിമ കാണും. യത്ര ചെയ്യാൻ ഭയങ്കര ഇഷ്ടാ. എന്റെ അച്'ൻ ഒരു ആർമി മാൻ ആയിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഒരുവിധത്തിലുള്ള എല്ലാ സ്ഥലത്തും പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം, ഒരുപാട് സ്ഥലങ്ങൾ കാണണം.
- പുതിയ പ്രോജക്ടുകൾ?
'എലിസബത്തി'നെപ്പോലെയുള്ള ചലഞ്ചിംഗായ റോളുകൾക്കായി കാത്തിരിക്കുകയാണ്. ഒക്ര്ംഫ് ഒരു പ്രോജക്ടിലും സൈൻ ചെയ്തിട്ടില്ല. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. തീർച്ചയായും നല്ല റോളുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
തീർച്ചയായും... പ്രേക്ഷകരും കാത്തിരിക്കുന്നു വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഈ നടിയുടെ അഭിനയ ചാതുര്യം കാണാൻ. അതുകൊണ്ടാണല്ലോ, തന്റെ ആദ്യ സിനിമ കൊണ്ട് തന്നെ മലയാളിയുടെ സ്‌നേഹ സുഗന്ധമായി മാറാൻ രെജിഷ എന്ന ഈ സുന്ദരിക്കായത്.