- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ കുത്തക തകർത്ത ബോയ്‌സ് ഓഫ് സിഇടിയുടെ സാരഥി; വോട്ടു തേടുന്നത് അച്ഛൻ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അവസരം ചോദിച്ച്; പ്രതിപക്ഷത്തിന്റെ കടന്നാക്രമണം തടയാൻ യുഡിഎഫ് നിയോഗിച്ച ശബരിനാഥന്റെ വിശേഷങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ശബരിനാഥൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. രാഷ്ട്രീയമറിയില്ലെന്നും തുടക്കകാരനുമാണെന്ന വിമർശനങ്ങൾ മറുപടി പറഞ്ഞാണ് ശബരിനാഥൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. അരുവിക്കരയിൽ കാർത്തികേയൻ നടത്തിയ നാല് വർഷത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് വോ
തിരുവനന്തപുരം: അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ശബരിനാഥൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. രാഷ്ട്രീയമറിയില്ലെന്നും തുടക്കകാരനുമാണെന്ന വിമർശനങ്ങൾ മറുപടി പറഞ്ഞാണ് ശബരിനാഥൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
അരുവിക്കരയിൽ കാർത്തികേയൻ നടത്തിയ നാല് വർഷത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിക്കും. അച്ഛൻ പകർന്ന് നൽകിയ അടിത്തറയിൽ നിന്നുകൊണ്ട് കാലം ആവശ്യപ്പെടുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും ശബരിനാഥൻ പറഞ്ഞു. ആഗ്രഹിച്ചതു പോലെ രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും ശബരിനാഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
എഞ്ചിനിയറിങ് പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എസ്എഫ്‌ഐയുടെ ക്രൂരതകളായിരുന്നു എഞ്ചിനിയറിങ് കോളേജിൽ. അതിനെതിരെ ബോയ്‌സ് ഓഫ് സിഇടി എന്ന കൂട്ടായ്മയുണ്ടാക്കി. പീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു. അതിന് ഫലവും കണ്ടു. എസ്എഫ് ഐയുടെ കുത്തക തകർത്ത കെ എസ് യുവിന് വിജയക്കൊടി പാറിക്കാൻ അവസരമുണ്ടായത് ബോയ്‌സ് ഓഫ് സിഇടിയുടെ പ്രവർത്തന ഫലമായിരുന്നു.
അതിന് ശേഷം ജോലിക്ക് പോയി. ടാറ്റാ ട്രസ്റ്റിലായിരുന്നു പ്രവർത്തനം. ആദിവാസി മേഖലയിൽ ആളുകളുടെ ദുരിതം തിരിച്ചറിഞ്ഞു. അച്ഛന്റെ പ്രവർത്തനം ആദിവാസികൾക്ക് അനുകൂലമായിരുന്നു. അത് തന്നെയാണ് താനും പിന്തുടരുന്നത്- ശബരിനാഥൻ വ്യക്തമാക്കി. അച്ഛൻ തുടങ്ങി വച്ചത് ചെയ്ത് തീർക്കുക തന്റെ ജോലിയാണെന്നും ശബരിനാഥൻ പറഞ്ഞു.
അരുവിക്കരയിൽ പ്രതിപക്ഷത്തിന്റെ പ്രചാരണ കടന്നാക്രമണം ഉണ്ടാകുമെന്ന് ശബരിനാഥനും അറിയാം. ഞാൻ കാർത്തികേയന്റെ മകനാണ്. പ്രതിപക്ഷ ആരോപണം തെരഞ്ഞെടുപ്പ് ഗോദയിൽ എങ്ങനെ മറികടക്കണമെന്ന് എനിക്കറിയാമെന്നായിരുന്നു ഇതിനോടുള്ള ശബരിനാഥന്റെ പ്രതികരണം. അരുവക്കരയിൽ വികസനം എത്തിയില്ലെന്ന് പറയുന്നവരുണ്ട്. അവർ തൊട്ടടുത്ത വാമനപുരം വഴിവരിക. എന്നിട്ട് അരുവിക്കരയുമായി തട്ടിച്ചു നോക്കുക. അപ്പോൾ എന്തെല്ലാം അച്ഛൻ ചെയ്തുവെന്ന് മനസ്സിലാകും. അച്ഛൻ ചെയ്ത നൂറുകാര്യങ്ങൾ എണ്ണി പറയാം. അവിടെ കൂടെ പോയാൽ ആയിരം കാര്യങ്ങളുണ്ട്. ഇനിയും വികസനങ്ങൾ വരാനുണ്ട്. അതിന് യുഡിഎഫുകാരൻ തന്നെ നിയമസഭയിൽ എത്തണം. ഇനി എട്ടുമാസം കൊണ്ട് ബാക്കിയെല്ലാം ചെയ്ത് തീർക്കണം-ശബരിനാഥൻ വിശദീകരിച്ചു.
രാഷ്ട്രീയപരമായി കഴിവുണ്ടെന്നും പരിചയമുണ്ടെന്നും വിശ്വാസമുണ്ട്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ട്. അച്ഛനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിട്ടുണ്ട്. അച്ഛന്റെ രീതിയാണ് പിന്തുടരുന്നത്. മൂന്നുമൂന്നര വർഷങ്ങളായി മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ആദിവാസി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. അവരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കും. അതും വിവിധ സർക്കാരുകളുടെ കൂടെ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ അവബോധമുണ്ട്. രാഷ്ട്രീയം അറിയാം. അച്ഛൻ തന്ന അടിത്തറയുണ്ട്. അതാണ് എന്നെ വിജയിപ്പിക്കുമെന്ന വിശ്വാസമെന്നും ശബരിനാഥൻ കൂട്ടിച്ചേർത്തു.
കാർത്തികേന്റെ ആഗ്രഹം മനസ്സിലാക്കിയാണ് ശബരിനാഥനെ മത്സരിപ്പിക്കുന്നതെന്ന് സുലേഖയും അറിയിച്ചു. രാഷ്ട്രീയത്തിൽ ചെറുപ്പത്തിലേ താൽപ്പര്യം ശബരിനാഥനുണ്ടായിരുന്നു. എഞ്ചിനിയിറിങ് കോളേജിലെ എസ് എഫ് ഐ കുത്തക തകർത്തത് ശബരിനാഥൻ തുടങ്ങി വച്ച പ്രവർത്തനമാണ്. അച്ഛനുമായും രാഷ്ട്രീയം സംസാരിക്കുമായിരുന്നു. സുഖമില്ലാതെ കിടന്നപ്പോൾ രാഹുൽ ഗാന്ധി വിട്ടിൽ എത്തി. അന്ന് രാഹുലിനോടും ശബരിനാഥന്റെ രാഷ്ട്രീയ താൽപ്പര്യം അറിയിച്ചിരുന്നു. ഡൽഹിയിൽ മകനെ വിടാനായിരുന്നു രാഹുലിന്റെ മറുപടി. അതിനിടെയിൽ മരണമെത്തി. കാര്യങ്ങൾ ഇങ്ങനെയുമായി. കാർത്തികേയന്റെ താൽപ്പര്യം കൂടി സ്ഥാനാർത്ഥിത്വത്തിലുണ്ടെന്ന് സുലേഖ ടീച്ചറും വിശദീകരിച്ചു.