- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ആക്രമിക്കപ്പെട്ടതും ദിലീപ് അറസ്റ്റിലായതുമെല്ലാം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി; സിനിമാരംഗത്ത് ഉള്ളവരെല്ലാം വില്ലന്മാർ എന്ന പ്രതീതിയാണ് കേരളത്തിൽ; ചെറിയ തിയേറ്ററുകൾ ഉണ്ടായാലേ ചെറിയ സിനിമകൾക്ക് ഇടംകിട്ടൂ എന്നും അയാൾ ശശിയുടെ സംവിധായകൻ സജിൻ ബാബു
നടി ആക്രമിക്കപ്പെട്ട സംഭവം അതിനെ തുടർന്ന് ദിലീപിന്റെ അറസ്റ്റുമെല്ലാം മലയാള സിനിമയിൽ നിന്ന് പ്രേക്ഷകരെ അകറ്റിയെന്ന് അയാൾ ശശി എന്ന ചിത്രത്തിന്റെ സംവിധായകനായ സജിൻ ബാബു. സിനിമാ രംഗത്തുള്ളവരെല്ലാം വില്ലന്മാർ എന്ന പ്രതീതിയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടതെന്നും സജിൻ ബാബു മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ്അയാൾ ശശി എന്ന ചിത്രം പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷക പിൻതുണ നേടിയെന്നും സജിൻ പറഞ്ഞു. ചെറിയ സിനിമകൾക്ക് ഇവിടെ ഇടംകിട്ടണമെങ്കിൽ ചെറിയ തിയേറ്ററുകൾ ഉണ്ടാവണമെന്ന അഭിപ്രായമാണ് സജിന് ഉള്ളത്. ഇത്തരത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സജിൻ മനസ്സു തുറക്കുന്നു. അഭിമുഖത്തിലേക്ക്: അയാൾ ശശി തീയറ്ററുകളിലെത്തിയപ്പോൾ എന്ത് തോന്നുന്നു..? എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയല്ല ഇത്. എന്നാൽ എല്ലാവർക്കും മനസ്സിലാവുന്ന ഒരു സബ്ജക്ട് ആണ് അയാൾ ശശിയുടേത്. അയാൾ ശശി എന്ന പേര് കേൾക്കുമ്പോ ചിലപ്പോൾ ഒരു നാലാംകിട. മൂന്നാംകിട കോമഡി ചിത്രമായി തോന്നാം. എന്നാൽ ഇത് ഒരു ആക്ഷേപ ഹാസ്യത്തിന്റെ ശൈലിയിലാ
നടി ആക്രമിക്കപ്പെട്ട സംഭവം അതിനെ തുടർന്ന് ദിലീപിന്റെ അറസ്റ്റുമെല്ലാം മലയാള സിനിമയിൽ നിന്ന് പ്രേക്ഷകരെ അകറ്റിയെന്ന് അയാൾ ശശി എന്ന ചിത്രത്തിന്റെ സംവിധായകനായ സജിൻ ബാബു. സിനിമാ രംഗത്തുള്ളവരെല്ലാം വില്ലന്മാർ എന്ന പ്രതീതിയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടതെന്നും സജിൻ ബാബു മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ്അയാൾ ശശി എന്ന ചിത്രം പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷക പിൻതുണ നേടിയെന്നും സജിൻ പറഞ്ഞു. ചെറിയ സിനിമകൾക്ക് ഇവിടെ ഇടംകിട്ടണമെങ്കിൽ ചെറിയ തിയേറ്ററുകൾ ഉണ്ടാവണമെന്ന അഭിപ്രായമാണ് സജിന് ഉള്ളത്. ഇത്തരത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സജിൻ മനസ്സു തുറക്കുന്നു. അഭിമുഖത്തിലേക്ക്:
അയാൾ ശശി തീയറ്ററുകളിലെത്തിയപ്പോൾ എന്ത് തോന്നുന്നു..?
എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയല്ല ഇത്. എന്നാൽ എല്ലാവർക്കും മനസ്സിലാവുന്ന ഒരു സബ്ജക്ട് ആണ് അയാൾ ശശിയുടേത്. അയാൾ ശശി എന്ന പേര് കേൾക്കുമ്പോ ചിലപ്പോൾ ഒരു നാലാംകിട. മൂന്നാംകിട കോമഡി ചിത്രമായി തോന്നാം. എന്നാൽ ഇത് ഒരു ആക്ഷേപ ഹാസ്യത്തിന്റെ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളേയും മതം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയവേയുമെല്ലാം ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിലെത്തിക്കാനാണ് അയാൾ ശശി ശ്രമിച്ചത്.
ചിത്രം ആഗ്രഹിച്ച പോലെ പ്രേക്ഷകരിലെത്തിയോ..?
ചിത്രം പ്രതീക്ഷിച്ച രീതിയിൽ തന്നെ പ്രേക്ഷക പിന്തുണ നേടിയിട്ടുണ്ട്. ഒരു പാട് നല്ല റിവ്യൂസ് വരുന്നുണ്ട്. നിരവധി പേർ വിളിക്കുകയും ചെയ്തു. ഒട്ടേറെ പോസിറ്റീവ് റിപ്പോർട്ടും കിട്ടി. പിന്നെ വലിയ താരങ്ങളുടെ ചിത്രങ്ങളും വലിയ ബഡ്ജറ്റ് ഉള്ള ചിത്രങ്ങളുമൊക്കെ കാണാനാണ് പ്രേക്ഷകർ കൂടുതലായും ആഗ്രഹിക്കുന്നത്. തീയറ്ററിനേക്കാൾ ആളുകൾ സിനിമ ഡി.വി.ഡി വഴിയും ടോറന്റ് വഴിയുമാണ് കാണുന്നത്. ആ രീതിയിലുള്ള പ്രേക്ഷകരുടെ പ്രതികരണം പിന്നീട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടിയെ ആക്രമിച്ച വിഷയവും നടന്റെ അറസ്റ്റുമെല്ലാം ഇത് മലയാള സിനിമയെ എത്രത്തോളം ബാധിച്ചു..?
തീർച്ചയായും ഈ പ്രശ്‌നങ്ങൾ ഒരുപാട് പ്രേക്ഷകരെ തീയറ്ററുകളിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രതിസന്ധി ഇപ്പോൾ റിലീസ് ചെയ്ത പടങ്ങളെയെല്ലാം ബാധിച്ചിട്ടുണ്ട്. സിനിമയിലുള്ളവരല്ലാം വില്ലന്മാരാണ് എന്ന മിഥ്യാ ധാരണ ഒരു വിഭാഗം പ്രേക്ഷകരിൽ സൃഷ്ടിക്കാൻ ഈ പ്രശ്‌നം കാരണമായിട്ടുണ്ട്. അയാൾ ശശി റിലീസ് ചെയ്ത് രണ്ടാം ദിനമാണ് ഈ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത് എന്നത് ഈ സിനിമയെയും കുറച്ചൊക്കെ ബാധിച്ചു.
ദിലീപിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ എടുത്ത നിലപാടിനെപ്പറ്റി..?
സിനിമക്ക് ഒരുപാട് ഗുണം ചെയ്യുന്നതും മാധ്യമങ്ങൾ തന്നെയാണ്. മാധ്യമങ്ങൾ അവരുടെ ജോലി ചെയ്യുന്നു. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങൾ തന്നെയാണ്. മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് ഇത്തരം വാർത്തകളാണ്. പക്ഷെ അത്യാവശ്യ ചില കാര്യങ്ങൾ പലപ്പോഴും ഈ ചർച്ചക്കിടയിൽ മുങ്ങിപ്പോയിരുന്നു. നേഴ്‌സുമാരുടെ വേതന വർധനവിന് വേണ്ടിയുള്ള സമരത്തിന് ഇതിനിടയ്ക്ക് വേണ്ടത്ര മാധ്യമ ശ്രദ്ധ നേടാൻ സാധിച്ചോ എന്ന് ചിന്തിക്കേണ്ട കാര്യമാണ്. ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും ദിലീപിന്റെ വിഷയം കാണാൻ ആണ്. അവർക്ക് നേഴ്‌സുമാരുടെ വിഷയം ചർച്ച ചെയ്യുന്നത് കാണാൻ താൽപര്യമില്ല.
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ് എന്നത് ചെറിയ സിനിമകൾക്ക് ഗുണം ചെയ്യുന്നുണ്ടോ..?
ചെറിയ സിനിമകൾ പേരിൽ മാത്രമായി മാത്രമായി ഒതുങ്ങി പോവുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. കാരണം ഭൂരിപക്ഷം മലയാളി പ്രേക്ഷകരുടേയും മനസ്സ് എന്ന് പറയുന്നത് വലിയ പേരുകൾ, വലിയ ബഡ്ജറ്റ്, വലിയ താരനിര ഇതൊക്കെ തന്നെയാണ്. അതിനാണ് ആദ്യത്തെ പരിഗണന നൽകുന്നതും കാണാൻ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെയാണല്ലോ ബാഹുബലി പോലുള്ള അന്യഭാഷാ ചിത്രങ്ങൾ കളക്ഷനിൽ പുതുചരിത്രം സൃഷ്ടിച്ചത്. വലിയ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ ഇവിടെ വിജയ ഫോർമുലകൾ സൃഷ്ടിക്കുന്നുണ്ട്. തീയറ്റർ കളക്ഷൻ എന്ന നിലയിൽ ചെറിയ സിനിമകൾക്ക് ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിഞിട്ടില്ല. അല്ലെങ്കിൽ വലിയൊരു വിജയചിത്രത്തിന് ശേഷമുള്ള സംവിധായകന്റെ അടുത്ത ചിത്രമായിരിക്കണം. അങ്ങനെയാണെങ്കിൽ ആളുകൾക്ക് കാണാൻ ഒരു പ്രേരണ തോന്നും.
ചെറിയ സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിന് എന്തുചെയ്യാനാവും..?
ആ മാറ്റം വരണമെങ്കിൽ ചെറിയ ചെറിയ തീയറ്ററുകൾ ഇവിടെ ഉണ്ടാവണം. ഇപ്പോൾ കെ.എഫ്.ഡി.സി നൂറോളം തിയറ്ററുകൾ കേരളത്തിലങ്ങോളം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നൂറും അൻപതും പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഉള്ള തീയറ്ററുകൾ നമ്മുടെ നാട്ടിലും വരണം. ഇത്തരത്തിലുള്ള ചെറിയ സ്‌ക്രീനുകൾ വരണം അമേരിക്കയിലെ ചെറിയ സിനിമകൾ ഒക്കെ ഹോളിവുഡിലെ വലിയ സിനിമകളോട് പിടിച്ച് നിൽക്കുന്ന രീതി നമ്മുടെ നാട്ടിലും കടന്ന് വരണം. മൾട്ടിപ്ലക്‌സ് തീയറ്ററുകൾ ഒരു പരിധിവരെ ചെറിയ സിനിമകൾക്ക് ഗുണകരമാവുന്നുണ്ട്.
ആർട്ട് സിനിമ-കമേഴ്‌സ്യൽ സിനിമകൾ എന്ന വേർതിരിവിനെ പറ്റി..?
തീർച്ചയായിട്ടും, എനിക്ക് തോനുന്നു മലയാളത്തിലാണ് ഇത്തരത്തിൽ ആർട്ട് -കമേഴ്‌സ്യൽ സിനിമ എന്ന ബോധം കൂടുതൽ നിലനിൽക്കുന്നത്. എല്ലായിടത്തും ഇങ്ങനെയില്ല എന്നില്ല എങ്കിലും കൂടുതലും ബഡ്ജറ്റ്, താരങ്ങൾ തുടങ്ങിയവ സിനിമയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല ഒരു ചിത്രത്തിന് അവാർഡ് ലഭിച്ചു എന്ന് കേട്ടാൽ ആ സിനിമക്ക് ആരും തീയറ്ററിൽ പോയി ടിക്കറ്റ് എടുക്കാൻ മിനക്കെടാറില്ല. അത് പിന്നീട് കാണാം... ടിവിയിൽ വരട്ടെ...ഡി.വി.ഡി യിൽ വരട്ടെ അല്ലെങ്കിൽ ഫിലിം ഫെസ്റ്റിവലിൽ വരട്ടെ എന്ന ചിന്താഗതിയാണ് കൂടുതൽ.
ഇപ്പോൾ ഇറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിനുനേരെയും ഈ സമീപനമുണ്ട്. ഫിലിം ഫെസ്റ്റിവലിലൊക്കെ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണ കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ തീയറ്ററിൽ പോയിക്കാണാൻ ആൾക്കാർ മടി കാണിക്കുന്നു. സീരിയസ് സിനിമ കാണുന്നവരിൽ പോലും ഫിലിം സൊസൈറ്റികൾ ചിത്രം പ്രദർശിപ്പിക്കട്ടെ അപ്പോൾ കാണാം ഇതിന് വേണ്ടി പണം ചെലവാക്കണോ എന്ന ചിന്തയാണുള്ളത്. നല്ല സിനിമകൾ എന്ന ലേബലിൽ അല്ലെങ്കിൽ ആർട്ട് സിനിമകൾ എന്ന ലേബലിൽ വരുന്ന ചിത്രങ്ങൾ നല്ല വിജയമാക്കാൻ ഈ ഫിലിം ഫെസ്റ്റിവലിലും മറ്റും വരുന്ന പ്രേക്ഷകർ മാത്രം മതിയാകും.
സോഷ്യൽ മീഡിയ, ട്രോളുകൾ ഇതൊക്കെ സിനിമയെ ബാധിക്കുന്നുണ്ടോ..?
നല്ല രീതിയിലാണ് ട്രോളുകൾ സിനിമയെ സ്വാധീനിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം കാരണം ഇങ്ങനെ ഒരു സിനിമ ഉണ്ട് എന്ന് ആളുകളെ അറിയിക്കുന്നതിൽ സോഷ്യൽ മീഡിയക്ക് വളരെ അധികം പ്രാധാന്യമുണ്ട്. നർമ്മം കലർന്നുള്ള വാക്കുകൾ പ്രേക്ഷകർ സ്വീകരിക്കുന്നത് പോലെ ട്രോളുകളും വരുന്നത് സിനിമക്ക് ഗുണം ചെയ്യുന്നുണ്ട്.
അസ്തമയം വരേയിൽ നിന്ന് അയാൾ ശശിയിലേക്കെത്തുമ്പോഴത്തെ മാറ്റം..?
അസ്തമയം വരെ എന്ന ചിത്രം ചെയ്യുന്നത് പൂർണമായും ഒരു സ്വതന്ത്ര സിനിമ എന്ന രീതിയിലാണ്. അതിന്റെ പ്രേക്ഷകർ എന്ന് പറയുന്നത് ഫിലിം ഫെസ്റ്റിവലിലും മറ്റുമൊക്കെയായ് സിനിമകൾ കാണുന്നവരും ഇഷ്ടപ്പെടുന്നവരുമൊക്കെയാണ്. എന്നാൽ അയാൾ ശശി എന്ന ചിത്രം ചെയ്തത് എല്ലാ പ്രേക്ഷകനും കാണണം എന്ന ചിന്താഗതിയോടെയാണ്. ഇതിൽതന്നെ ആദ്യസിനിമ മുഴുവൻ പുതുമുഖങ്ങൾ ആയിരുന്നു.
ചിത്രീകരണ സമയത്ത് ശ്രീനിവാസന് സംഭവിച്ച അപകടം ഭീതിപ്പെടുത്തുന്നതായിരുന്നല്ലോ..?
തീർച്ചയായും. ആ അപകടത്തിന്റെ ദൃശ്യങ്ങൾ ഞങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിൽ എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീനിവാസൻ എന്ന താരത്തിന്റെ ഇടപെടൽ ആയിരുന്നു. കാരണം അപകടം സംഭവിച്ച ശേഷം ഞാൻ കരുതിയത് ഷൂട്ടിങ് രണ്ടു ദിവസം കഴിഞ്ഞേ ആരംഭിക്കാൻ ആവൂ എന്നാണ്. അല്ലേൽ കുറച്ച് സമയം കഴിഞ്ഞ് ഉച്ച കഴിഞ്ഞ് ആയിരിക്കും തുടങ്ങാൻ പറ്റുക എന്നായിരുന്നു. എന്നാൽ ശ്രീനി സാർ സംഭവം കഴിഞ്ഞ പാടേ വന്ന് നമുക്ക് അടുത്തത് നോക്കാം എന്ന് പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഇത്. മാത്രമല്ല ചിത്രത്തിനായി ശാരീരികമായി നല്ല എഫേർട്ട് എടുത്തു. 12 കിലോയോളം ഭാരം കുറക്കുകയും ചെയ്തിരുന്നു.
അത് പോലെ ചിത്രത്തിന് ഉപയോഗിച്ചത് സിങ്ക് സൗണ്ടായിരുന്നു ഇതിന് വേണ്ടി അദ്ദേഹം സ്‌ക്രിപ്റ്റ് കാണാതെ പഠിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് ഒരു പാട് റീ ടേക്കുകൾ എടുക്കേണ്ടി വന്നിരുന്നു. ആ സമയത്ത് ഒന്നും മടി കാണിക്കുകയോ ഒന്നും ചെയ്തില്ല. അത്ര ഡെഡിക്കേറ്റഡ് ആയാണ് അദ്ദേഹം ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചത്. താരജാഡ എന്ന ഒരു സാധനം അദ്ദേഹത്തിൽ നമുക്ക് കാണാൻ സാധിക്കില്ല.
സിനിമ ആഗ്രഹിച്ച് വരുന്ന പുതിയ ആൾക്കാരോട് പറയാനുള്ളത്..?
സിനിമയിൽ ഡെഡിക്കേഷനും എഫേർട്ടും നല്ല രീതിയിൽ വേണം. കൂടെ കഴിവും ഭാഗ്യവുണ്ടായാൽ ഉയരങ്ങളിലെത്താൻ സാധിക്കും.
പുതിയ സിനിമ എന്താണ്.? എപ്പോൾ പ്രതീക്ഷിക്കാം..?
ഇത് വരെയുണ്ടായ രണ്ട് സിനിമകളിൽ നിന്നു വ്യത്യസ്തമായിരിക്കും അടുത്ത ചിത്രം. കുറച്ച് വലിയ രീതിയിൽ തന്നെ ചിത്രമൊരുക്കാനാണ് പദ്ധതി. ചിത്രത്തിന്റെ പണിപ്പുരയിലാണ്.