- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി ഈഴവനെ തള്ളിയെങ്കിൽ ഈഴവൻ പാർട്ടിയെയും തള്ളും; വരുംദിനങ്ങളിൽ സിപിഐ(എം) ഇതു പഠിക്കും; ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും അധികാര കൈമാറ്റത്തിലെ നീരസം വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട്
ആലപ്പുഴ: സിപിഐ(എം) രാഷ്ട്രീയ പാർട്ടിയുടെ ബഹുജന പിന്തുണയിൽ ഭൂരിപക്ഷം വരുന്ന വിഭാഗവും പിന്നോക്ക സമുദായമായ ഈഴവ സമുദായമാണ്. എന്നാൽ ജാതിചിന്തയിലൂന്നാതെ വർഗ്ഗ സിദ്ധാന്തത്തിലൂടെയാണ് പാർട്ടി ഇത്രയും കാലം മുന്നോട്ടു പോയത്. അതുകൊണ്ട് തന്നെ സിപിഎമ്മിനെ നയിക്കുന്നവർ ആരായാലും അവരെ വർഗ്ഗാടിസ്ഥാനത്തിലാണ് പാർട്ടിയെ കണ്ടത്. എന്നാൽ ആലപ്പുഴ, ക
ആലപ്പുഴ: സിപിഐ(എം) രാഷ്ട്രീയ പാർട്ടിയുടെ ബഹുജന പിന്തുണയിൽ ഭൂരിപക്ഷം വരുന്ന വിഭാഗവും പിന്നോക്ക സമുദായമായ ഈഴവ സമുദായമാണ്. എന്നാൽ ജാതിചിന്തയിലൂന്നാതെ വർഗ്ഗ സിദ്ധാന്തത്തിലൂടെയാണ് പാർട്ടി ഇത്രയും കാലം മുന്നോട്ടു പോയത്. അതുകൊണ്ട് തന്നെ സിപിഎമ്മിനെ നയിക്കുന്നവർ ആരായാലും അവരെ വർഗ്ഗാടിസ്ഥാനത്തിലാണ് പാർട്ടിയെ കണ്ടത്. എന്നാൽ ആലപ്പുഴ, കോട്ടയം സമ്മേളനങ്ങളിലൂടെ സിപിഎമ്മിലെയും സിപിഐയിലെയും അധികാര കൈമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി.
പാർട്ടി ഈഴവനെ തള്ളിയെങ്കിൽ ഈഴവൻ പാർട്ടിയെയും തള്ളുമെന്ന് വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വരുദിനങ്ങളിൽ സിപിഐ(എം) ഇതു വ്യക്തമായി പഠിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഒന്നര പതിറ്റാണ്ട് സിപിഎമ്മിനെ നയിച്ചത് ഈഴവനായിരുന്നു. ഇപ്പോൾ ഇതിനു മാറ്റം വന്നിരിക്കുന്നു. എവിടെയും ഈഴവൻ തഴയപ്പെടുന്നു. ഈ പിന്നോട്ടടിക്കൽ പാർട്ടിയിലും പ്രതിഫലിക്കുമെന്നു വെള്ളാപ്പള്ളി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേടിയ വോട്ടുകൾ ആരുടെതാണ്? ഭൂരിപക്ഷ വോട്ടുകളും പിന്നോക്ക വിഭാഗത്തിന്റേതായിരുന്നു. പാർട്ടി പിന്നോക്കക്കാരിൽനിന്ന് അകന്നതാണ് മാരാരിക്കുളത്ത് വി എസ് പരാജയപ്പെടാൻ കാരണമായത്. പതിറ്റാണ്ടുകളായി സിപിഐ(എം) ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിൽ വി എസ്സിന് അടിതെറ്റിയില്ലേ? അതിനുശേഷം ഒരിക്കൽ പോലും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മധ്യകേരളത്തിൽ ഏതെങ്കിലും സിപിഎമ്മുകാർക്ക് ഒറ്റയ്ക്കുനിന്നു ജയിക്കാൻ പറ്റുമോ? ഭയക്കും.
ഇപ്പോൾ സവർണന്മാർ തലപ്പത്തെത്തിയിരിക്കുന്നു. അടുത്തിടെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലുമുണ്ടായ അധികാരക്കൈമാറ്റമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. അധികാരത്തിലെത്തിയതാകട്ടെ സവർണരും. സിപിഐ(എം)യിൽ പിണറായി വിജയനു പകരം നമ്പ്യാർ സമുദായത്തിൽപ്പെട്ട കോടിയേരി ബാലകൃഷ്ണനും സിപിഐയിൽ പന്ന്യൻ രവീന്ദ്രന്റെ സ്ഥാനത്തു നായർ വിഭാഗത്തിൽപ്പെട്ട കാനം രാജേന്ദ്രനുമെത്തിയതിനെപ്പറ്റി വെള്ളാപ്പള്ളി എസ്എൻഡിപിയുടെ മുഖപത്രമായ യോഗനാദത്തിൽ ആമുഖമെഴുതി നീരസം അറിയിച്ചിട്ടുണ്ട്. ഇന്നലെ പുറത്തിറങ്ങിയ യോഗനാദത്തിൽലാണ് അധികാരക്കൈമാറ്റത്തിൽ ഈഴവന് സ്ഥാനം ലഭിക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം വെള്ളാപ്പള്ളി രേഖപ്പെടുത്തിയിട്ടുള്ളത്്.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിനുശേഷം സി പി എമ്മിൽ സവർണരും ന്യൂനപക്ഷങ്ങളും പിടിമുറുക്കിയതായി വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിനുപോലും ലഭിക്കാത്തത്ര പിന്തുണയാണ് സി പി എമ്മിന് ഈഴവ - പിന്നോക്ക വിഭാഗങ്ങളിൽനിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇനി അതു കണ്ടറിയണം. പാർട്ടി വോട്ടുകൾ കൊണ്ട് കേരളത്തിൽ ഏതെങ്കിലും പാർട്ടി ജയിക്കുമോ? സംസ്ഥാനത്തെ പിന്നോക്കക്കാരനെയും ഈഴവനെയും ഒപ്പം നിർത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. യോഗനാദത്തിലൂടെ പ്രതിഷേധമറിയിച്ച വെള്ളാപ്പള്ളി തന്റെ ലേഖനം പൂർണമായും ശരിയും പ്രസക്തവുമാണെന്ന നിലപാടിലാണ് മറുനാടനോട് സംസാരിച്ചത്.
അതേസമയം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ഇതേക്കുറിച്ച് കൂടുതൽ വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും വി എസ് അച്യുതാനന്ദനെ നീക്കുമെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ പുരത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.