- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ വ്യായാമത്തിന് ഉപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല; ശാഖ തടയാൻ വന്നാൽ അപ്പോൾ കാണാം; ശാഖ പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സിപിഐ(എം) അല്ലെന്നും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി മറുനാടനോട്
കണ്ണൂർ: ആർ.എസ്.എസിന്റെ ദൈനംദിന ശാഖാ പ്രവർത്തനം ആയുധമേന്തിയല്ലെന്ന് ആർഎസ്എസ് സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി. ആർ.എസ്. എസ്. ശാഖകളിൽ വ്യായാമ മുറകൾക്കുപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. പിന്നെ കൈയും കാലുകളുമാണോ ആയുധങ്ങൾ. നിയമവിധേയമായി നടക്കുന്ന ഈ ശാഖാ പ്രവർത്തനം തടയാൻ വന്നാൽ അപ്പോൾ കാണാമെന്ന് അദ്ദേഹം മറുനാടൻ മലയാളിയോടു പറഞ്ഞു. ആർ.എസ്.എസിനേയോ അതിന്റെ ശാഖാ പ്രവർത്തനത്തേയോ ആരും നിരോധിച്ചിട്ടില്ല. ആർഎസ്എസ്. ശാഖ ആരേയും ദ്രോഹിക്കാനുള്ളതുമല്ല. എന്നാൽ ഇതിനെതിരെയുള്ള സിപിഐ(എം) പ്രചാരണം ചിലരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾക്ക് പകരം മുസ്ലിം വോട്ടുകൾ പിടിച്ചെടുക്കാനാണ് അവർ ശാഖാ പ്രവർത്തനത്തിനു നേരെ തിരിയുന്നത്. ആർ.എസ്. എസ്. ക്ഷേത്രമുറ്റത്തോ ചുറ്റമ്പലത്തിലോ അല്ല ശാഖാ പ്രവർത്തനം നടത്തുന്നത്. ക്ഷേത്രത്തിനു പുറത്ത് ഭാരവാഹികളുടേയോ അനുഭാവികളുടേയോ പറമ്പിൽ പരസ്യമായാണ് ശാഖ നടക്കുന്നത്. കേവലം ഒരു മണിക്കൂർ മാ
കണ്ണൂർ: ആർ.എസ്.എസിന്റെ ദൈനംദിന ശാഖാ പ്രവർത്തനം ആയുധമേന്തിയല്ലെന്ന് ആർഎസ്എസ് സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി. ആർ.എസ്. എസ്. ശാഖകളിൽ വ്യായാമ മുറകൾക്കുപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. പിന്നെ കൈയും കാലുകളുമാണോ ആയുധങ്ങൾ. നിയമവിധേയമായി നടക്കുന്ന ഈ ശാഖാ പ്രവർത്തനം തടയാൻ വന്നാൽ അപ്പോൾ കാണാമെന്ന് അദ്ദേഹം മറുനാടൻ മലയാളിയോടു പറഞ്ഞു.
ആർ.എസ്.എസിനേയോ അതിന്റെ ശാഖാ പ്രവർത്തനത്തേയോ ആരും നിരോധിച്ചിട്ടില്ല. ആർഎസ്എസ്. ശാഖ ആരേയും ദ്രോഹിക്കാനുള്ളതുമല്ല. എന്നാൽ ഇതിനെതിരെയുള്ള സിപിഐ(എം) പ്രചാരണം ചിലരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾക്ക് പകരം മുസ്ലിം വോട്ടുകൾ പിടിച്ചെടുക്കാനാണ് അവർ ശാഖാ പ്രവർത്തനത്തിനു നേരെ തിരിയുന്നത്.
ആർ.എസ്. എസ്. ക്ഷേത്രമുറ്റത്തോ ചുറ്റമ്പലത്തിലോ അല്ല ശാഖാ പ്രവർത്തനം നടത്തുന്നത്. ക്ഷേത്രത്തിനു പുറത്ത് ഭാരവാഹികളുടേയോ അനുഭാവികളുടേയോ പറമ്പിൽ പരസ്യമായാണ് ശാഖ നടക്കുന്നത്. കേവലം ഒരു മണിക്കൂർ മാത്രമുള്ള ഈ വ്യായാമമുറയെ സിപിഐ.(എം.) എന്തിനാണ് ഭയക്കുന്നതെന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു.
ക്ഷേത്രസംരക്ഷണ സമിതിയുടേയും വിശ്വഹിന്ദു പരിഷത്തിന്റേയും ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ സമീപത്താണ് ആർഎസ്എസ്. ശാഖ നടത്തുന്നത്. ഇവിടങ്ങളിൽ ശാഖ പ്രവർത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ.(എം.) അല്ല. അതത് പ്രാദേശിക ഘടകങ്ങളാണ്.
സംസ്ഥാനത്തെ ആർഎസ്എസ്. ശാഖ കൊണ്ട് ഇതുവരേയും ആർക്കെങ്കിലും പ്രശ്നമുണ്ടായതായി അറിവില്ല. ആർ.എസ്. എസ് ശാഖ നടത്തുന്ന ക്ഷേത്രങ്ങളിലും സിപിഐ.(എം)കാരായ ഭക്തന്മാർ ദർശനം നടത്തുന്നുണ്ട്. ദൈവത്തിലും ക്ഷേത്രത്തിലും ശക്തിയിലും വിശ്വസിക്കുന്ന ആരേയും ആർഎസ്എസ് കാണുന്നത് ഒരുപോലെയാണ്. അത് സിപിഐ.(എം.) കാരായാലും. കുടുംബക്ഷേത്രങ്ങളിൽ അതിന്റെ ഭരണം നടത്തുന്നവർ അനുവദിച്ചതു കൊണ്ടാണ് അവിടെ കാലങ്ങളായി ശാഖാ പ്രവർത്തനം നടക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങളിൽ ആർക്കുമില്ലാത്ത ആക്ഷേപം സിപിഐ.(എം.) ഉയർത്തുന്നതിനു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ശാഖകൾ പ്രവർത്തിക്കുന്നില്ല. - തില്ലങ്കേരി പറഞ്ഞു.
അതിക്രമിച്ചു കടന്ന് ആർഎസ്എസ്. എവിടേയും ശാഖകൾ നടത്തുന്നില്ല. ഇല്ലാത്ത പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ആർ.എസ്.എസിനു നേരെ സിപിഐ.(എം.) തിരിയുകയാണ്. അവരവരുടെ സംഘടനാ പ്രവർത്തനം നടത്തുന്നതിനു പകരം മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി സിപിഐ.(എം)ഇടപെടുകയാണ്. സംഘർഷമുണ്ടാക്കി നേട്ടം കൊയ്യുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുൻ കാലങ്ങളിൽ നശിച്ചു പോയ ക്ഷേത്രങ്ങൾ ആർ.എസ്. എസിന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചിട്ടുണ്ട്.
അവിടങ്ങളിൽ ശാഖ നടത്താൻ അതാത് കമ്മിറ്റികളാണ് തീരുമാനിക്കുന്നത്. ചില സ്ഥലങ്ങളിൽ ആർ.എസി.എസിന്റേതല്ലാത്ത കമ്മിറ്റികളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രങ്ങൾ. അവിടങ്ങളിൽ കളരികൾ നടക്കുന്നുണ്ട്. അത് ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട് നടത്തുന്നതാണ്. ഉറുമിയും പരിചയും അവിടങ്ങളിലെ കളരികളിൽ ഉപയോഗിക്കുന്നുണ്ട്. അതിലുള്ള ആയുധങ്ങൾ ആർ.എസ്. എസ്. ശാഖകളിൽ ഉപയോഗിക്കുന്നില്ല.
ശാരീരിക ശേഷി നേടാനുള്ള വ്യായാമമായി മാത്രമേ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ. തദ്ദേശ വാസികൾക്കോ ക്ഷേത്ര സമിതികൾക്കോ ഇല്ലാത്ത ആരോപണവുമായി സിപിഐ.(എം.) ഇറങ്ങിപ്പുറപ്പെട്ടത് വിലകുറഞ്ഞ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്നും വൽസൻ തില്ലങ്കേരി ആരോപിച്ചു.