- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളിയിലെ ട്രെയിനിങ് കാലത്തെ അനുഭവങ്ങൾ മുന്നേറാൻ പ്രചോദനമായി; സ്ത്രീകളെ അംഗീകരിക്കാത്തവർ ഇപ്പോഴും മാദ്ധ്യമലോകത്തുണ്ട്; വീണാ ജോർജ് മറുനാടന്റെ 'മുഖാമുഖ'ത്തിൽ
'എന്റെ ക്ലാസിലെ മറ്റ് കുട്ടികളുടെ അമ്മമാരെപ്പോലെ അമ്മയ്ക്കും ഹൗസ് വൈഫ് ആയിക്കൂടെന' രണ്ടാം ക്ലാസുകാരി അന്ന അടുത്തകാലം വരെ അമ്മയോട് ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അന്ന അത് നിർത്തി .കാരണം കഴിഞ്ഞ കുറച്ചു ദീവസം മുൻപ് സ്‌കൂളിലെ ഒരു പരിപാടിയിക്ക് അന്നയുടെ അമ്മയായിരുന്നു ചീഫ് ഗസ്റ്റ്. അന്ന് സ്‌കൂളിൽ അന്ന ഒന്ന
'എന്റെ ക്ലാസിലെ മറ്റ് കുട്ടികളുടെ അമ്മമാരെപ്പോലെ അമ്മയ്ക്കും ഹൗസ് വൈഫ് ആയിക്കൂടെന' രണ്ടാം ക്ലാസുകാരി അന്ന അടുത്തകാലം വരെ അമ്മയോട് ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അന്ന അത് നിർത്തി .കാരണം കഴിഞ്ഞ കുറച്ചു ദീവസം മുൻപ് സ്‌കൂളിലെ ഒരു പരിപാടിയിക്ക് അന്നയുടെ അമ്മയായിരുന്നു ചീഫ് ഗസ്റ്റ്. അന്ന് സ്‌കൂളിൽ അന്ന ഒന്നു ചെത്തി. മറ്റ് അമ്മമാരെപ്പോലെ ഹൗസ് വൈഫ് ആയിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നോ എന്ന അമ്മ തിരിച്ചൊരു ചോദ്യം ചോദിച്ചപ്പോൾ അന്നയ്ക്ക് തോന്നി ആരും അറിയാത്ത ഹൗസ് വൈഫ് അമ്മയേക്കാൾ നല്ലത്. തിരക്കുണ്ടായാലും നാലാൾ അറിയുന്ന അമ്മ തന്നെയാണെന്ന്. അന്നക്കുട്ടിയുടെ ഈ അമ്മ മറ്റാരുമല്ല. ഇന്ത്യാവിഷൻ വാർത്താചാനലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അവതാരക വീണാ ജോർജ്ജാണ്. എറണാങ്കുളം പാടിവട്ടത്ത് ഇന്ത്യവിഷന് തൊട്ടടുത്ത് തന്നെയാണ് വീടെങ്കിലും നമുക്ക്പരിചയമുള്ള വീണാജോർജ്ജിനെന ഈ വീട്ടിൽ കാണില്ല. വീട്ടിലെത്തിയാൽ വീണ പിന്നെ അന്നക്കുട്ടിയുടേയും മൂന്നു വയസ്സുകാരൻ ജോസഫിന്റെയും പ്രിയപ്പെട്ട അമ്മ മാത്രമാണ്. പ്രമുഖ വാർത്താവതാരക ഇന്ത്യാവിഷൻ ചാനലിലെ ന്യൂസ് എഡിറ്റർ വീണാ ജോർജ്ജ് മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു.
- ജോലിത്തിരക്കുകൾക്കിടയിൽ എങ്ങനെന മക്കളുമായി ഇങ്ങനെയൊരു ആത്മബന്ധം സൂക്ഷിക്കാൻ കഴിയുന്നു?
ഞാൻ ജോലിയെ വീട്ടിലേക്കോ വീടിനെ ജോലിസ്ഥലത്തേക്കോ കൊണ്ടു വരാറില്ല എന്നത് തന്നെ ഇതിന് കാരണം. ഒരു പാട് തിരക്കുകൾക്കിടയിൽ മക്കൾക്കൊപ്പം കിട്ടുന്ന സമയം കുറവാണ്. എന്നാലും കിട്ടുന്ന നേരം ഞാൻ അവർക്കൊപ്പം തന്നെ ഇരിക്കാൻ ബോധപൂർവ്വം തന്നെ ശ്രമിക്കാറുണ്ട്. പിന്നെ ചെറുപ്പം മുതൽ തന്നെ ശീലമായതുകൊണ്ടാകാം മക്കളും എന്റെ ജോലിയുമായി അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. മോൻ ചിലപ്പോഴൊക്കെ വാശി കാണിക്കാറുണ്ട് .പക്ഷേ മോള് നന്നായി സഹകരിക്കും. അവന്റെ കാര്യങ്ങൾ നോക്കാൻ എന്നെ സഹായിക്കുന്നത് അവളാണ്. ചിലപ്പോൾ എന്റെ കാര്യങ്ങളും വരെ അവളനേന്വഷിക്കും. അമ്മ കഴിച്ചോ കിടക്കണോ എന്നൊക്കെ ചോദിക്കും.അത് കേൾക്കുന്നത് എനിക്ക വലിയ സന്തോഷമാണ്. ന്യൂസ് നൈറ്റ് കഴിഞ്ഞ് ലേറ്റായിട്ടാകും ഞാൻ മിക്കവാറും വീട്ടിലെത്തുന്നത്. ഞാൻ വന്നാലേ രണ്ടുപേരും ഉറങ്ങൂ. ചിലപ്പോ ചർച്ചകൾ കണ്ട് ചില കമന്റുകളും പറയും. സ്‌കീനിൽ ഞാൻ കാണാൻ നന്നായിരിക്കണമെന്ന് മോൾക്ക് നിർബന്ധമാണ്. കഴിഞ്ഞ ദിവസം അവളെന്നെ ഞെട്ടിച്ചു. അന്ന് മുഖ്യമന്ത്രിയുടെ രണ്ട് സ്റ്റാഫുകളെ പുറത്താക്കിയതായിരുന്നു ചർച്ചാ വിഷയം. തിരിച്ചു വന്ന എന്നോട് അവള് ചോദിക്കുന്നു. രണ്ട് പേർ തെറ്റ് ചെയ്തിട്ടാണല്ലോ അമ്മേ അവരെ പുറത്താക്കിയത് ഇതിപ്പോ അരമണിക്കൂർ ചർച്ച ചെയ്യാനെന്താണെന്ന്.
ഭർത്താവ് ജോർജ്ജ് ജോസഫ് ഓർത്തഡോക്‌സ് സഭാ സെക്രട്ടറിയാണ്. അദ്ദേഹവും മിക്കപ്പോഴും ഔദ്യോഗികമായ തിരക്കിലും യാത്രയിലുമാകും. എന്നാലും ഞങ്ങളുടെ തിരക്കിനിടയിൽ മക്കൾക്കൊന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അവരെക്കൂട്ടി ഇടയ്ക്കിടെ ദൂരയാത്ര പോകാറുണ്ട്. പിന്നെ അവർക്കു കഥ പറഞ്ഞുകൊടുക്കാറുണ്ട്. അങ്ങനെ ആവുന്നിടത്തോളം അവർക്കുവേണ്ട ചെയ്യാറുണ്ട്.
- കേരളത്തിൽ ദൃശ്യമാദ്ധ്യമങ്ങൾക്കു വേരുറച്ച കാലം മുതൽ ഈ രംഗത്തുള്ള ആളാണ് വീണ എങ്ങനെയായിരുന്നു മാദ്ധ്യമരംഗത്തേക്കുള്ള കടന്നുവരവ്?
തികച്ചും അപ്രതീക്ഷിതമായി മാദ്ധ്യമരംഗത്തേക്ക് കടന്നു വന്ന ആളാണ് ഞാൻ. ചെറുപ്പം മുതൽ മാദ്ധ്യമപ്രവർത്തനത്തോട് താൽപ്പര്യമുണ്ടായിരുന്നെങ്കിലും അതിനു വേണ്ടി ഒന്നും ചെയ്തിരുന്നില്ല.ഫിസിക്‌സായിരുന്നു എന്റെ ഇഷ്ടവിഷയം. എം എസ് സി ഫിസിക്‌സ് കഴിഞ്ഞ് നാട്ടിൽ തന്നെയുള്ള ഒരു കൊളേജിൽ അദ്ധ്യാപികയായി ജോലി നോക്കുന്ന സമയത്താണ് പുതുതായി തുടങ്ങുന്ന കൈരളി ചാനലിലേക്ക് ബീരുദധാരികളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്. ഞാൻ അപേക്ഷിച്ചു. പരീക്ഷയും ഇന്റർവ്യൂയും പാസായി. എന്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹമറിയാവുന്നതുകൊണ്ട് ഈ ജോലി സ്വീകരിക്കാൻ വീട്ടിലും സമ്മതമായിരുന്നു. അങ്ങനെന അദ്ധ്യാപനം ഉപേക്ഷിച്ച് ഞാൻ കൊച്ചിയിക്ക് വണ്ടി കയറി.
ഞങ്ങൾ 15 പേരായിരുന്നു ആദ്യ ബാച്ചിലെ ട്രെയിനികൾ. കേരളത്തിലെ അന്നത്തെ മുൻനിര മാദ്ധ്യമപ്രവർത്തകരെല്ലാമാണ് പരിശീലകർ.15 ദിവസം പരിശിലനമുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ മൂന്നുപേരെ ഒഴിവാക്കാൻ തീരുമാനമായി. അതിലൊരാൾ ഞാനായിരുന്നു. കൈയിലുണ്ടായിരുന്ന ജോലിയും കളഞ്ഞുകുളിച്ച് മാദ്ധ്യമപ്രവർത്തകയായാകാൻ പോയിട്ട് ഒന്നുമാകാതെ തിരിച്ചു ചെന്നാൽ വീട്ടുകാരും നാട്ടുകാരും എന്ത് കരുതും എന്നാതായിരുന്നു അന്ന് എന്നെ ഏറെ അലട്ടിയത്. നിരാശയോടെ തിരിച്ചുപോകാനെനാരുങ്ങിയപ്പോൾ അന്ന് ദുരദർശനിൽ നിന്നും ട്രെയിനിംഗിനായി എത്തിയ ബൈജു ചന്ദ്രൻ സാറാണ് ഞങ്ങൾക്ക് ഒരവസരം കൂടി തന്നത്. മുതിർന്ന മാദ്ധ്യമപ്രവർത്തകരുമായി സംസാരിച്ച് അദ്ദേഹം ഞങ്ങളെ വീണ്ടും ടീമിന്റെ ഭാഗമാക്കി.വീണുകിട്ടിയ അവസരം നന്നായി തന്നെ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. വാശിയോടെയാണ് പിന്നെ ജോലിയെ കണ്ടത്. എനിക്കൊപ്പം പറഞ്ഞയക്കാൻ തീരുമാനിച്ച മറ്റൊരാളും ഇന്ന് ഒരു മുഖ്യധാരാ മാദ്ധ്യമസ്ഥാപനത്തിൽ നല്ല പോസ്റ്റിൽതന്നെ ജോലി ചെയ്യുന്നുണ്ട്.
- ആദ്യം തന്നെ തഴയപ്പെട്ട വീണയ്ക്ക് പിന്നെ എങ്ങനെ അവതാരകയായാകാൻ അവസരം കിട്ടി?
ആദ്യഘട്ടം മുതൽ ഇന്റർനാഷണൽ വാർത്തകളാണ് ഞാൻ നേനാക്കിയിരുന്നത്.അപ്രതീക്ഷിതമായിത്തന്നെയാണ് ആങ്കറിംഗിലേക്കും കടന്നു വന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ഒരുമണിയാക്കുള്ള വാർത്ത വായിക്കേണ്ടിയിരുന്ന കുട്ടിക്ക് സുഖമില്ലാതായി പകരം ഡെസ്‌ക്കിലുള്ള ആരെങ്കിലും വായിക്കാൻ തീരുമാനമായി. അന്ന് ബൈജുസാറാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. സിനിമാനടൻ ബാലൻ കെ നായർ അന്തരിച്ച ദിവസമായിരുന്നു അന്ന്. ഒരു മുന്നൊരുക്കവുമില്ലാതെ ഞാനന്ന് ആ വാർത്ത വായിച്ചു. ആ സംഭവം എന്നെ സംബന്ധിച്ച് വലിയ ടേണിങ് പോയിന്റായി.പിന്നീട് വായിക്കാൻ എനിക്ക് അവസരങ്ങൾ കിട്ടിത്തുടങ്ങി. അതിനിടെ പി ജിയും ലോകവും എന്ന പരിപാടിയുടെ അസ്സ്റ്റന്റ് പ്രൊഡ്യൂസർ കൂടിയായിരുന്ന ഞാൻ. പി ഗോവ്ന്ദപ്പിള്ള സാറിന്റെ ആ പ്രോഗ്രാമിലൂടെ പരന്ന അറിവ് എനിക്ക് സമ്പാദിക്കാൻ കഴിഞ്ഞു.കൈരളിയിലെ അവസാന നാളുകളിൽ പ്രൈ ടൈം ചർച്ചകൾ നടത്തുവാൻ പോലും എനിക്ക് അവസരം കിട്ടി. ഈ ജോലിക്ക് ഞാൻ എന്തുകൊണ്ടും യോഗ്യയാണെന്ന് തെളിയിച്ച ശേഷമാണ് കൈരളിയിൽ നിന്നും ഞാനിറങ്ങിയത്. എന്റെ കഴിവ് അവിടെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എന്റെ ജീവിതത്തെപ്പോലും അത് ഗുരുതരമായി ബാധിച്ചേനെ. എനിക്ക് എന്നിലുള്ളവിശ്വാസം പോലും ഇല്ലാതായേനെ.
എന്റെ ജീവിതത്തിലെ വളരെ നല്ല കാലഘട്ടമായിരുന്ന കൈരളിയിലേത്. ജേണലിസം പഠിക്കാത്ത എന്നെ സംബന്ധിച്ച് ഒരു പാഠശാലയായിരുന്നു കൈരളി. എൻ പി ചെക്കൂട്ടി, രാജഗോപാൽ സാർ, കെ ബി വേണു തുടങ്ങി പ്രഗൽഭമതികളായ ഗുരുക്കളും എം പി ബഷീർ, പാർവ്വതിചേച്ചി, സുചിത്രേച്ചി തുടങ്ങി മുതിർന്ന സഹപ്രവർത്തകരുമെല്ലാം എന്നെ ഞാനാകാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതേസമയം കൈരളിയുടെ പക്ഷം പിടിക്കൽ ഞങ്ങളിൽ പലരേയും ശ്വാസംമുട്ടിച്ചിരുന്നു. ആ തവണത്തെ തെരെഞ്ഞടുപ്പ് സമയത്താണ് ശരിക്കും മടുത്തത്. വാർത്തകളുടെ ഇടതു വേർഷൻ മാത്രം ചർച്ചചെയ്യപ്പെട്ടു. ഇതിനിടയിൽ എം വി നികേഷ്‌കുമാറിന്റെ നേനതൃത്വത്തിൽ ഇന്ത്യാവിഷൻ എന്ന സ്വതന്ത്ര ചാനൽ വന്നപ്പോൾ വാർത്തകളുടെ ഇരുവശങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്നതിൽ ഞങ്ങളെപ്പോലുള്ളവർക്ക് വലിയ സന്തോഷം തോന്നി. ഇന്ത്യാവിഷനിലേക്ക് അക്കാലത്ത് തന്നെ ക്ഷണം കിട്ടിയെങ്കിലും പഠനം തുടരേണ്ടതിനാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
- പിന്നീട് ഒരു ഇടവേളയ്ക്കു ശേഷമാണല്ലോ മനേനാരമയിലേക്കുള്ള വരവ് എങ്ങനെനയായിരുന്നു അത്?
കൈരളിയിൽനിന്നു പിരിഞ്ഞ് 2 വർഷം കഴിഞ്ഞാണ് ഞാൻ മനോരമാന്യൂസിൽ ജോലിക്ക് ചേർന്നത്. അതിനിടെ വിവാഹം നടന്നു. ബി എഡ് എടുത്തു. വാർത്തയോടുള്ള എന്റെ താത്പര്യം കണ്ട് ഭർത്താവ് തന്നെയാണ് എന്നെ മനോരമയിലേക്ക് ശ്രമിക്കാൻ പ്രോത്സാഹിപ്പിച്ചത്. ഇടവേളയ്ക്കിടയിലും വാർത്തകൾ ശ്രദ്ധിച്ചുരുന്നതുകൊണ്ടുതന്നെ മനേനാരമയിൽ എനിക്ക് അപരിചിതത്വം തോന്നിയില്ല. അതേസമയം ടെക്‌നേനാളജി ഒരുപാട് മാറിയിരുന്നു.വളരെ അഡ്വാൻസ്ഡായ സംവിധാനങ്ങളാണ് മനോരമയിലുണ്ടായിരുന്നത്. പ്രൊഫഷണലിസത്തിന്റെ വലിയൊരു ഉദാഹരണമാണ് മനോരമ. പത്രത്തിൽ നിന്നും വത്യസ്തമായ ഒരു നിലപാട് ചാനലിനുണ്ട്. ഞാനവിടെ ഏറ്റവും എൻജോയ് ചെയ്തിട്ടുള്ളത് 2008 ലെ അമേരിക്കൻ ഇലക്ഷൻ സമയമാണ്.ഇലക്ഷനേനാടനുബന്ധിച്ച് പരിപാടികളുടെ ചുമതല എനിക്കായിരുന്നു. വളരെ ഭംഗിയായി അത് ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. കൂടാതെ പുലർവേള, ഈ ലോകം തുടങ്ങി പരിപാടികളും ഞാനവിടെ ചെയ്തു.
- ഒരു പ്രൈം ടൈം അവതാരക എന്ന നിലയിൽ വീണ അറിയപ്പെടാൻ തുടങ്ങിയത് ഇന്ത്യാവിഷനിലാണ്. മനോരമയിൽ അവസരം നിഷേധിക്കപ്പെട്ടതുകൊണ്ടാണോ ഇന്ത്യാവിഷനിലേക്ക് വന്നത്?
കൃത്യമായി ശമ്പളം കിട്ടുന്ന ഒരു ജോലി മാത്രമാണ് എന്റെ ലക്ഷ്യമെങ്കിൽ എനിക്ക് ഒരു അദ്ധ്യാപികയായിത്തന്നെ തുടരാമായിരുന്നു.എനിക്ക് എന്റേതായി എന്തെങ്കിലും ചെയ്യാൻ പറ്റുന്ന ഒരു സ്‌പെയ്‌സ് വേണമെന്ന് തോന്നിയിരുന്നു. ആ സമയത്താണ് ഇന്ത്യാവിഷനിൽ നിന്നും ക്ഷണം കിട്ടുന്നത്. വളരെ സ്വാതന്ത്ര്യം നിറഞ്ഞ സ്‌പേസ് എനിക്ക് ഇന്ത്യാവിഷനിൽ കിട്ടി. ആ സ്വാതന്ത്യം എനിക്കിന്നും ഇന്ത്യാവിഷനിലുണ്ട്.
- ഇന്ത്യാവിഷനിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധിയെന്ന വാർത്ത പരക്കുന്നുണ്ടല്ലോ. അതിൽ സത്യമുണ്ടോ?
ഈ വാർത്തയിൽ യാതൊരു സത്യവുമില്ല. അഞ്ചാറ് വർഷം മുൻപ് ഇന്ത്യാവിഷനിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാലിന്ന് ഒരു കുഴപ്പവുമില്ല. ഇത്രയും വർഷത്തിനിടയിൽ ഒരിക്കൾപ്പോലും ഇവിടെ എനിക്ക് ശമ്പളം മുടങ്ങിയിട്ടില്ല.
- കേരളത്തിലെ മാദ്ധ്യമ ലോകത്ത് ഇന്നും പുരുഷാധിപത്യം നിലനിൽക്കുന്നില്ലേ? ദൃശ്യമാദ്ധ്യമരംഗത്ത് വനിതാ അവതാരകർ നേനരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്. അത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടോ?
ഒട്ടേറെ സ്തീകൾ ജോലി ചെയ്യുന്നുണ്ടങ്കിലും മലയാള ദൃശ്യമാദ്ധ്യമരംഗത്ത് പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നത് സത്യമാണ്. ദൃശ്യമാദ്ധ്യമരംഗത്തേക്ക് വരുന്ന പെൺകുട്ടികളെ പലപ്പോഴും മുൻവിധിയോടുകൂടിയാണ് സ്ഥാപനങ്ങൾ കാണുന്നത്. കഴിവു തെളിയിച്ച പല മാതൃകകൾ ഉണ്ടായിട്ടും രാഷ്ട്രീയം പോലെ ഗൗരവമേറിയ പല ബീറ്റുകളും വനിതാ റിപ്പോർട്ടർമാരെ ഏൽപ്പിക്കാൻ പറ്റില്ല എന്ന ധാരണ ഇപ്പോഴും തുടരുന്നു. ഇതിന് മാറ്റം വരേണ്ടതുണ്ട്. ഇതിനെന മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് തെളിയിക്കുക എന്നത് പുരുഷന്മാരെക്കാൾ ദുഷ്‌ക്കരമാണ് സ്ത്രീയ്ക്ക് ഇവിടെ. കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ പലരേയും എനിക്കറിയാം. എന്നേക്കാൾ സീനിയറായ ചിലരെല്ലാം എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്. ഈ കാരണം കൊണ്ട് മാത്രം ഫീൽഡ് ഉപേക്ഷിച്ചു പോയവരുമുണ്ട്. ഫൈറ്റ് ചെയ്യുക അത്ര എളുപ്പമല്ല.
ഒരു ഘട്ടത്തിൽ തളർന്നുപോകുന്നവർ മടുത്തു മതിയാക്കുകയാണ്. പക്ഷേ ഫൈറ്റ് ചെയ്ത് തെളിയിക്കണം എന്നാണ് എന്റെ അഭിപ്രായം. എനിക്കും തുടക്കത്തിൽ ഇത്തരത്തിലുള്ള വെല്ലുവിളികൾ നേനരിടേണ്ടി വന്നിട്ടുണ്ട്. ഒരു പ്രമുഖചാനലിൽ ശബ്ദം റെക്കോർഡ് ചെയ്യുന്നതിനിടെ ഞാൻ കേട്ട കമന്റ്# കൊള്ളാം സോഫ്റ്റ് സ്റ്റോറികൾക്ക് യോജിച്ച ശബ്ദം എന്നാണ്. ഞാൻ നേരത്തെ പറഞ്ഞ മുൻവിധിയാണത്. സോഫ്റ്റ് സ്റ്റോറികൾ മോശമായതുകൊണ്ടല്ല. പെൺകുട്ടികൾ അത് മാത്രം ചെയ്താൽ മതി എന്ന് പറയുന്നതാണ് പ്രശ്‌നം. ഇനിയിപ്പോൾ ഒരു പെൺകുട്ടി എന്തെങ്കിലും ഗൗരവമുള്ളത് ചെയ്താലും അത് മറ്റാരോ പറഞ്ഞുകൊടുത്ത് ചെയ്യിച്ചതാണെന്നേ പറയൂ. അതായത് ഒരു ഗോഡ്ഫാദർ ഇല്ലാതെ ഒരു പെണ്ണിന് ഇവിടെ നിലനിൽപ്പില്ലെന്നാണ് ധാരണ. ഇവിടെ ഗോഡ്ഫാദർ എന്നത് ഒരു ബാധ്യതയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തുടക്കത്തിൽ എനിക്ക് പാഠങ്ങൾ പറഞ്ഞുതന്നവർ ഒരുപാടുണ്ട്. പക്ഷേ എന്റെ കരിയറിൽ എനിക്ക് ഒരു ഗോഡ്ഫാദറില്ല. അവസരങ്ങളും പ്രോത്സാഹനവും തരാൻ അങ്ങനെനയൊരാൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് എവിടെയും ഒരാളെ ഡിപ്പെൻഡ് ചെയ്യേണ്ടിവരില്ല. എന്റെ അഭിപ്രായങ്ങളെ മാനിക്കുന്ന അവസ്ഥ ഇന്ന് ഇന്ത്യാവിഷനിലുണ്ട്.
- വാർത്താ അവതാരകരെ തെരെഞ്ഞെടുക്കുന്നതിൽ സൗന്ദര്യം ഒരു മാനദണ്ഢമാകുന്ന അവസ്ഥ നിലവിലില്ലേ. ഇതൊരു മോശം പ്രവണതയല്ലേ?
തീർച്ചയായും ഒരു എന്റെർടെയിന്മെന്റ് ചാനലിലേക്കെന്ന പോലെ സുന്ദരികളായ പെൺകുട്ടികളെ അവതാരകരായി സെലെക്ട് ചെയ്യുന്ന അവസ്ഥ ഇവിടെ പല ന്യൂസ് ചാനലുകളിലുമുണ്ട് .അതൊരു മോശം പ്രവണതയാണ്. ടെലിവിഷനെന്നാൽ ബ്യൂട്ടി മാത്രമാണ് എന്ന കാഴിച്ചപ്പാടിൽ നിന്നാണ് അത് ഉണ്ടാകുന്നത്. അതിന് അധികകാലം നിലനിൽപ്പുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. ഒരു വാർത്താവതാരകയെ സംബന്ധിച്ചിടത്തോളം സൗന്ദര്യം എന്നാൽ അവരുടെ ആത്മവിശ്വാസമാണ്. അതിനപ്പുറത്തേക്കുള്ള പുറംമോടിയിലൊന്നും ന്യൂസ് ചാനലിൽ നിലനിൽപ്പുണ്ടാകില്ല. കഴിവില്ലെങ്കിൽ അത് ജനം തിരിച്ചറിയും. കാരണം ഒരു എന്റർടെയിന്മെന്റ് ചാനലിന്റെ പ്രേക്ഷകരല്ല ഒരു ന്യുസ് ചാനലിന്റേത്. മുഖം തിരിച്ചറിയപ്പെടുക എന്നത് ഒരിക്കലും അംഗീകാരമായി തെറ്റിദ്ധരിക്കരുത്. അതിനപ്പുറത്ത് ഉത്തരവാദിത്തബോധത്തോടെ ഭാഷയിലും അവതരണത്തിലും സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി അതെക്കുറിച്ച് നല്ലത് പറയിപ്പിക്കുക എന്നതാകണം ഒരു അവതാരകയുടെ ലക്ഷ്യം. അതിന് നല്ല ഹോം വർക്ക് അത്യാവശ്യമാണ്.
- ഇന്ത്യാവിഷനിൽ എം വി നികേഷ്‌കുമാർ ചെയ്തുകൊണ്ടിരുന്ന മുഖാമുഖം എന്ന പരിപാടി അദ്ദേഹം ചാനൽ വിട്ടപ്പോൾ മുതൽ അവതരിപ്പിക്കുന്നത് വീണയാണ്. തീർത്തും വത്യസ്തമായ ഒരു ശൈലിയിൽ ആ പരിപാടി നല്ല രീതിയിൽത്തന്നെ മുന്നോട്ടുകൊണ്ടുപോകാൻ വീണയ്ക്ക് കഴിഞ്ഞു. എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ചുമതല?
ശരിക്കും വെല്ലുവിളി നിറഞ്ഞതു തന്നെയായിരുന്നു ആ പ്രോഗ്രം എനിക്ക്. സ്ഥാപനം ആ ചുമതല എന്നെ ഏൽപ്പിക്കുമ്പോൾത്തന്നെ ഞാൻ ഉറപ്പിച്ചിരുന്നു പഴയതിന്റെ ഒരു തുടർച്ച എന്നതിനപ്പുറത്തേക്ക് എന്റേതായ ഒരു ഐഡന്റിറ്റി ആ പ്രോഗ്രാമിന് വേണമെന്ന്. ഞാൻ കൂടുതൽ ശ്രദ്ധിച്ചുട്ടുള്ളത് അതിഥികളുടെ കാര്യത്തിലാണ്. ഓരോ ആഴ്‌ച്ചയിചും വാർത്താപ്രാധാന്യമുള്ളവരെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാറുണ്ട്. ദേശീയതലത്തിലുള്ളവരെ പങ്കെടുപ്പിക്കാൻ കൂടുതൽ ശ്രമിക്കും. എന്റെ കഴിവിനനുസരിച്ച് നല്ല രീതിയിൽ ആ പ്രോഗ്രാം മുന്നോട്ടുകൊണ്ടുപേകാൻ നോക്കാറുണ്ട്. മുഖാമുഖം എന്നെ സംബന്ധിച്ച് വലിയൊരു എക്‌സ്പീരിയൻസാണ്. പ്രഗൽഭരായ ഒട്ടേറെ വ്യക്തിത്വങ്ങളുമായി നേനരിട്ട് സംസാരിക്കാൻ കഴിഞ്ഞു. സംസാരത്തിലൂടെ ഊർജ്ജം തന്നവർ പലരുമുണ്ട് .മല്ലികാസാരാഭായിയുമായി നടത്തിയ മുഖാമുഖം അത്തരത്തിലൊന്നായിരുന്നു. കരുത്തയായ ഒരു സ്ത്രീയാണവർ. അതുപോലെ ബഹൂമാനം തോന്നിയവരാണ് കമൽഹാസനും ബിനായക്‌സെന്നും. നടി രേവതി വളരെ ഇന്റലിജന്റായിട്ടുള്ള ഒരാളാണ്. ബിജെപി നേതാവ് സുഷമാസ്വരാജ് മാതൃത്വം നിറഞ്ഞ ഒരു സ്ത്രീയാണ്.അടുത്തിടെ ഞാൻ ഗൗരിയമ്മയോട് സംസാരിച്ചു. മുഖാമുഖം കഴിഞ്ഞപ്പോൾ അവരെന്നോട് വളരെ ആവേശത്തോടെ ചോദിക്കുകയാണ്. നിലവിൽ അഡ്രസ്സ് ചെയ്യപ്പെടേണ്ട പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന്.ഈ പ്രായത്തിലും പുതിയ കാര്യങ്ങൾ അറിയാനും അതിനെനാത്ത് പ്രവർത്തിക്കാനും അവർ കാണിക്കുന്ന ഉത്സാഹം എന്നെ അതിശയിപ്പിച്ചു. കേരളത്തിലെ രാഷ്ടീയ നേനതാക്കൾ ഒട്ടുമിക്കവരും നന്നായി സംസാരിക്കുന്നവരാണ്.പക്ഷേ നമുക്കാവശ്യമുള്ള ഉത്തരം കിട്ടാൻ പലരോടും പല നയങ്ങൾ സ്വീകരിക്കേണ്ടിവരും, ചിലരെ പ്രവോക്ക് ചെയ്താൽ വേണ്ട ഉത്തരം കിട്ടും എന്നാൽ ചിലർ എന്നാലും പിടിച്ചുനിൽക്കും. ഇന്റർവ്യു സമയത്തെ മാനസികാവസ്ഥയും സാഹചര്യവും എല്ലാം തന്നെ പ്രധാനപ്പെട്ടതാണ്. ചില അവസരങ്ങളിൽ ഒന്നും പറയാത്തവർ എല്ലാം പറയും.
- വീണയ്ക്കു സ്വന്തമായി ഒരു രാഷ്ടീയമുണ്ടോ?
ഇടതുപക്ഷത്തുള്ളവർ പറയും ഞാൻ വലതുപക്ഷത്താണെന്ന്.എന്നാൽ കോൺഗ്രസുകാർ പറയും ഞാൻ സിപിഐഎം ആണെന്ന്. മാദ്ധ്യമപ്രവർത്തക എന്ന നിലയിലുള്ള എന്റെ വിജയമായിട്ടാണ് ഞാനതിനെനക്കാണുന്നത്. സത്യത്തിൽ ഞാൻ ആരുടേയും പക്ഷത്തല്ല.എനിക്ക് രാഷ്ട്രീയമില്ല. വ്യക്തിയെ നേനാക്കി വോട്ട് ചെയ്യുന്നയാളാ ഞാൻ. എന്റെ മണ്ഡലത്തിന് നല്ലതു ചെയ്യുന്നവർക്കാണ് എന്റെ വോട്ട്.അതേസമയം രണ്ട് പക്ഷത്തും എനി#്ക്ക് സുഹൃത്തുക്കളുണ്ട്#. എന്നാൽ ഒരു ചർച്ചകൾക്കപ്പുറത്തേക്ക് ആരുമായും സൗഹൃദമുണ്ടാക്കാറില്ല.നിഷ്പക്ഷത നിലനിർത്താൻ മനപ്പൂർവ്വം ചെയ്യുന്നതാണത്. ചർച്ചകൾക്ക് വരുമ്പോൾ പലർക്കും പല സ്വഭാവമാണ്.ചിലർ നേനരത്തേ പറയും ചോദിച്ച് കുഴപ്പിക്കല്ലേ എന്ന്. എന്നാൽ മറ്റു ചിലർ തുടങ്ങും വരെ മിണ്ടാതിരിക്കും എന്നിട്ട് ഓൺ എയറിൽ നമ്മളോട് ഏറ്റുമുട്ടും. അങ്ങനെനയുള്ളവരോട് ബഹുമാനം തോന്നും. ചർച്ചയിൽ ആക്രമണം അധികമായെന്ന് തോന്നി വിളിച്ച് ക്ഷമ പറഞ്ഞവരുമുണ്ട്.
- വാർത്താചാനലുകളിൽ മുഖ്യമായി കണ്ടുവരുന്നൊരു പ്രവണത ചർച്ചകൾ രാഷട്രീയത്തിൽ ഒതുങ്ങുന്നു എന്നതാണ്. മറ്റ് മാനുഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതില്ലേ?
തീർച്ചയായും എല്ലാ മാനുഷിക പ്രശ്‌നങ്ങളും ചർച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ. വീട്ടിനുള്ളിലും പുറത്തുമായി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ടിവിടെ.ദൈനംദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന അതിക്രമങ്ങൾ തീർത്തും ക്രൂരമാണ്. ഈ നാട് നേനരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഗൗരവമേറിയ മറ്റൊരു വിഷയം. മീഡിയയുടെ നേനതൃത്വത്തിൽ തുടരെത്തുടരെ വത്യസ്തവിഷയങ്ങളിൽ ക്യാംപെയ്‌നുകൾ നടക്കണം. അത് പ്രാക്ടിക്കൽ ആണെന്ന് ഒരു തവണ ഇന്ത്യാവിഷൻ തെളിയിച്ചതാണ്. എൻഡോസൾഫാൻ വിഷയത്തിൽ ഇന്ത്യാവിഷൻ നടത്തിയ വാർത്താക്യംപെയ്ൻ ഒരു ഘട്ടത്തിൽ മറ്റു മീഡിയകൾക്കെല്ലാം ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ചർച്ചകൾ ഇനിയുമുണ്ടാകണം.അതേസമയം രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
- ഇതിനിടയിൽ ഒരു സിനിമയിലും വീണ പ്രത്യക്ഷപ്പെട്ടല്ലോ അഭിനയമാണോ അവതരണമാണോ കടുപ്പം?
സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന ചിത്രത്തിൽ ഞാൻ ഞാനായിട്ട് തന്നെയാണ് വന്നത്. നായിക കാവ്യയുമായി മുഖാമുഖം നടത്തുന്നതായിട്ട്. അത് വളരെ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു. ഇന്ത്യാവിഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനെനത്തിയ ചിത്രത്തിന്റെ സംവിധായകൻ എന്നെ ക്ഷണിക്കുകയായിരുന്നു. ചാനലിലെ മറ്റു മുതിർന്നവർ നിർബന്ധിച്ചപ്പോഴാണ് ഞാനതിന് സമ്മതിച്ചത്. അതുകൂടാതെ ഒരു സോഷ്യൽ മെസ്സേജ് കൂടിയായിരുന്നു ആ സിനിമ. ഒരു മുഖാമുഖം കഴിഞ്ഞ് വന്നതിനുശേഷമാണ് ചിത്രത്തിലെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടായില്ല. എന്നാലും എന്നെ സംബന്ധിച്ച് അഭിനയം തന്നെയാണ് കടുപ്പമെന്ന് പറയാം. ചോദ്യങ്ങൾക്ക് ഒഴുക്ക് തോന്നിയില്ല. സിനിമയിൽ ഡയലോഗ് കാണാതെ പഠിച്ച് പറയേണ്ടേ. അതേസമയം പരിപാടിയിൽ ഞാൻ എന്റെ മനസ്സിലുള്ള ചോദ്യങ്ങൾ തന്നെയല്ലേ ചോദിക്കുന്നത്. പിന്നെ മുന്നിൽ കാവ്യയില്ലാതെ ക്ലോസ്പ്പ് ഷോട്ടുകൾ എടുത്തപ്പോഴും ബുദ്ധിമുട്ട് തോന്നി. സിനിമ ഞാൻ കണ്ടില്ല കാണാനുള്ള ധൈര്യമുണ്ടായില്ല. കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു.
- കുട്ടിക്കാലം, നാട്, അച്ഛനും അമ്മയും?
പത്തനംതിട്ട കുമ്പഴവടക്കാണ് വീട്. അച്ഛൻ കുര്യാക്കോസ് അഭിഭാഷകനാണ്. അമ്മ റോസമ്മ. നാടും നാട്ടുകാരും വീടുമെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വീട്ടിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുന്നു. രാഷ്ട്രീയം ഉൾപ്പെടെ എല്ലാകാര്യങ്ങളും ഞങ്ങൾ വീട്ടിനുള്ളിൽ ചർച്ച ചെയ്യാറുണ്ടായിരുന്നു. ഞാൻ വത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അച്ചാച്ചന്. അതുകൊണ്ട് കൂടിയാണ് അദ്ധ്യാപനം ഉപേക്ഷിച്ച് മാദ്ധ്യമപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ എനിക്ക് വലിയ പിന്തുണ തന്നത്. ചെറുപ്പത്തിൽ യുവജനേനാത്സവങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. എല്ലാറ്റിനും നാട്ടുകാരുടേയും വലിയ സപ്പോർട്ടുണ്ടായിരുന്നു. എന്നെ ഫ്രെമിയിൽ കാണുന്നതിൽ അവർക്കെല്ലാം നല്ല സന്തോഷമുണ്ട്. പിന്നീട് അതുപോലെ എനിക്ക് പ്രോത്സാഹനം നൽകിയത് ഭർത്താവ് ജോർജ്ജ് ജോസഫാണ്. ഈ സമയത്തും എനിക്ക് ഇവിടെ തുടരാൻ കഴിയുന്നത് അദ്ദേഹത്തിന്റെ പ്രോത്സാഹനവും പിന്തുണയും കൊണ്ട് മാത്രമാണ്.