- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കുമെന്നത് മാദ്ധ്യമസൃഷ്ടി; ബിജെപി ചർച്ച പോലും ചെയ്യാത്ത കാര്യം; ദേശീയ നേതൃത്വം അങ്ങനെ തീരുമാനിക്കില്ല: എം ടി രമേശ് മറുനാടനോട്
ആലപ്പുഴ: വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി എൻ ഡി എ കേരളത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എം ടി രമേശ് മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും രമേശ് പറഞ്ഞു. ബിജെപിയിൽ ഇതുവരെ ചർച
ആലപ്പുഴ: വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി എൻ ഡി എ കേരളത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എം ടി രമേശ് മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും രമേശ് പറഞ്ഞു. ബിജെപിയിൽ ഇതുവരെ ചർച്ചചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് തനിക്കോ സംസ്ഥാന നേതൃത്വത്തിനോ യാതൊരു അറിവുമില്ല. മാത്രമല്ല ദേശീയ നേതൃത്വം അത്തരത്തിലൊരു തീരുമാനം എടുക്കുമെന്ന് വിചാരിക്കുന്നുമില്ലെന്നു എം ടി രമേശ് വ്യക്തമാക്കി.
എന്നാൽ പ്രാദേശികതലത്തിൽ ശ്രീനാരായണീയരുമായി നീക്കുപോക്കുകൾ നടത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അസംഘടിതരായി കഴിയുന്ന ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇടതു-വലതു മുന്നണികളെ മടുത്ത ജനങ്ങൾ ബിജെപിക്ക് അനുകൂല നിലപാടെടുക്കുന്നതായി കണ്ടുവരുന്നു. അപ്പോൾ യോജിക്കാൻ കഴിയുന്നവരുമായി ഒത്തുനിന്നു നേട്ടമുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ് ദേശീയതലത്തിലുള്ള എൻ ഡി എയുടെ തീരുമാനം.
മറിച്ച് വെള്ളാപ്പള്ളിയെ മുൻനിർത്തി കേരളത്തിൽ ബിജെപിക്കു മുന്നോട്ടുപോകേണ്ട സാഹചര്യമില്ല. പാർട്ടിക്ക് സ്വന്തം നിലയിൽ മതിയായ രാഷ്ട്രീയ സംവിധാനങ്ങളുണ്ടെന്ന് ഈ പ്രചരണങ്ങൾ നടത്തുന്നവർ മനസിലാക്കണം. കേരളത്തിൽ നേരത്തെ ന്യൂനപക്ഷ പ്രീണനം നടത്തിയിരുന്നത് യു ഡി എഫ് ആയിരുന്നു. ഇപ്പോൾ സി പി എമ്മും അത് ഏറ്റെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാമുദായികസംഘടനകളെ ഒപ്പം നിർത്തി പിന്നീട് ന്യൂനപക്ഷ പ്രീണനം നടത്തലാണ് ഇരുമുന്നണികളുടെയും രീതി. ഇവരെ ജനങ്ങൾ മടുത്തു.
ഇന്ത്യയിൽ കേരളത്തിന്റെ മൂലയിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയായി സി പി എം മാറി. കോൺഗ്രസിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇക്കൂട്ടർ ഇനി ജനങ്ങളുടെ പേരുപറയുന്നതിൽ അർത്ഥമില്ല. കാലഹരണപ്പെട്ട പാർട്ടികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നാമാവശേഷമാകും. ബിജെപിക്കാർ അക്രമരാഷ്ട്രീയം കളിക്കുന്നവരാണെന്ന പ്രചരണമാണ് ഇപ്പോൾ നടത്തുന്നത്. ഇത് പറയുന്നവരുടെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചു നോക്കണം.
കൊല നടത്തി പണം കൊടുത്ത് പ്രശ്‌നങ്ങൾ തീർക്കുന്ന പാർട്ടികൾ ഇന്ന് കേരളത്തിൽ വിലസുകയാണ്. ചുവട്ടിലെ മണ്ണ് ചോർന്നുപോകുമ്പോൾ ഭയക്കാത്തവർ ആരാണ്? ഇരുമുന്നണികളുടെയും സ്ഥിതി അതാണ്. അപവാദപ്രചരണങ്ങളും പ്രേരണയും നിൽനിൽപ്പ് അപകടത്തിലായതിന്റേതാണെന്നും എം ടി രമേശ് പറഞ്ഞു.