- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിലെ വിരസദിനങ്ങൾക്ക് നിറം പകർന്നത് വരയിലൂടെ; സംഭവം ക്ലിക്കായപ്പോൾ ക്യാൻവാസിൽ വിരിഞ്ഞത് ഖാസാക്കിന്റെ ഇതിഹാസ ലോകം വരെ; സമൂഹമാധ്യമ പേജിനെ വരെ ക്യാൻവാസാക്കി ഒരു കലാകാരി; വൈറൽ ചിത്രകാരി പ്രിയ മനോജൻ സംസാരിക്കുന്നു
തിരുവനന്തപുരം: കോവിഡ് കാലം അടച്ചിടലിന്റെതാണെങ്കിലും പലർക്കും തങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് വാതിൽ തുറന്ന് ഈ അടച്ചിടൽ കാലമാണ്.വിരസമായ ദിനങ്ങളിൽ നേരമ്പോക്കിനെന്നപോലെ തുടങ്ങിയ പല കാര്യങ്ങളും ഇപ്പോൾ പലർക്കും ജീവിതോപാധി കൂടിയായി മാറിയിരിക്കുകയാണ്.ചിലർക്ക് ഈ ദിനങ്ങൾ തങ്ങളുടെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രകൂടിയായിരുന്നു.എല്ലാ സഭാകമ്പങ്ങളെയും മറന്ന് പലരും അവസരങ്ങൾ വിനിയോഗിച്ചത് ഈ സമയത്തായിരുന്നു..അത്തരത്തിൽ കോവിഡിന്റെ വിരസദിനങ്ങളെ വഴിത്തിരിവാക്കിയ വ്യക്തിത്വമാണ് തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനിയായ പ്രിയ മനോജൻ.
പാചകവും വ്‌ലോഗിങ്ങും കോവിഡ് കാലത്ത് പലരും നേരമ്പോക്കായി എടുത്തപ്പോൾ പ്രിയക്ക് ജീവിതത്തിലെ തന്നെ ടേണിങ് പോയിന്റായത് വരയായിരുന്നു.അടുക്കളയിൽ ഒതുങ്ങിക്കൂടാതെ ചായക്കൂട്ടുകളും ബ്രഷുകളും കയ്യിലെടുത്ത പ്രിയ അത് വെർച്വൽ ലോകത്തിനു മുന്നിലേക്ക് വയ്ക്കുകയായിരുന്നു.തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിനെ ക്യാൻവാസാക്കി പ്രിയ പിന്നീടങ്ങോട്ട് അവസരങ്ങളുടെ പെരുമഴ തീർക്കുകയായിരുന്നു.പ്രിയ ഇപ്പോൾ 155ാമത് ചിത്ര പ്രദർശനം എന്ന മാന്ത്രി സംഖ്യയിലെത്തി നിൽക്കുകയാണ്.
ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ് ഒരു വിനോദത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെയും കൂടെകൂട്ടി. കോവിഡ് കാലത്ത് പെയിന്റിങ് സാമഗ്രികൾ ലഭിക്കുന്നതിനുള്ള ദൗർലഭ്യം കണക്കിലെടുത്ത വീടിന്റെ ചുവരും കൂടി ക്യാൻവാസ് ആക്കി മാറ്റി. ഒരേസമയം ചുമരും ക്യാൻവാസും ഉപയോഗിച്ചുള്ള ചിത്ര പരീക്ഷണം പതിയ സൈബർ ലോകത്തിനു മുന്നിലേക്ക് വച്ചു. ചിത്രകാരിയുമായി നേരിട്ട് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാനാനാകും എന്നതാണ് പ്രത്യേകത. ഓൺലൈനിൽ തുടങ്ങിയതിനു മറ്റൊരു കാരണം കൂടിയുണ്ടെന്നും ക്യാൻവാസ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇതിലേക്ക് വഴിവെച്ചത് എന്നും പ്രിയ പറയുന്നു.
2020 മുതലാണ് പ്രിയമനോജ് സർഗാത്മകത ചിത്രകലാരംഗത്ത് സജീവമാകുന്നത്. അതിനു മുമ്പുള്ള പഠനകാലത്തെ കലാ ആവിഷ്‌കാരങ്ങളും പഠനാന്തരം ഉള്ള സർഗ്ഗാത്മക സൃഷ്ടികളും ഉൾപ്പെടെ ആയിരത്തോളം കലാസൃഷ്ടികൾ പ്രിയ മനോജിന്റേതായിട്ടുണ്ട്. ബാല്യകൗമാരങ്ങളിൽ കണ്ടുപരിചയിച്ച പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയുമെല്ലാം പ്രിയയുടെ ക്യാൻവാസിൽ വിരിയുന്നു.
പ്രകൃതി ദൃശ്യങ്ങളെ കോർത്തിണക്കിയുള്ള 'അജ പരമ്പര, കോവിഡ് പരമ്പര കൊളാഷ്, ഗ്രാഫിക്‌സ് ചുവർചിത്ര പരമ്പര എന്നിങ്ങനെ നീളുന്നു പ്രിയയുടെ കലവൈഭവം തെളിയിക്കുന്ന പ്രദർശനങ്ങൾ.പെൻസിൽ ജലച്ചായം എണ്ണച്ചായം ആക്രിലിക് തുടങ്ങിയ മാധ്യമങ്ങൾ ചിത്രകാരി പ്രയോജനപ്പെടുത്തിയിരുന്നു.
കോളജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്നും രണ്ടാം റാങ്കോടെ പെയിന്റിങ് ബിരുദം നേടിയ പ്രിയ മനോജ് ഇപ്പോൾ മുക്കോലക്കൽ സെന്റ്‌തോമസ് ഹയർസെക്കന്ററി സ്‌കൂളിൽ ചിത്രകലാ അദ്ധ്യാപികയാണ് .
മറുനാടന്‍ മലയാളി ബ്യൂറോ