- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ സിനിമ എടുത്തു തുടങ്ങിയ കഥ
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. പറയേണ്ട കാര്യങ്ങളിൽ യാതൊരു വിധ വിട്ടുവീഴ്ചയും കൂടാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് നടൻ. സിനിമാ അഭിനയം പഠിക്കാനായി ചെന്നെയിലേക്ക് വണ്ടികയറിയ കഥ ഷാജൻ സ്കറിയയുമായി പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിത അടിയുറച്ച് വിശ്വസിച്ച കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും, അതിലൂടെ താനെഴുതിയ സന്ദേശം സിനിമയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അദ്ദേഹം.
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി പരിഗണിക്കുന്ന സന്ദേശം സിനിമ ശരിക്കും പറഞ്ഞാൽ തന്റെ വീടിന്റെ അന്തരീക്ഷം ആണെന്ന് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ചേട്ടൻ ഒരു പാർട്ടി ഭ്രാന്തൻ ആയിരുന്നുവെന്നും ഞങ്ങൾ എന്നു സംസാരിച്ചാലും ഉടക്ക് ആവാറുണ്ടെന്നും ശ്രീനിവാസൻ ഓർക്കുന്നു. സന്ദേശത്തിലെ പോലെ തന്നെ കവലയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും എന്റെ സുഹൃത്തുക്കൾ എന്നെ തല്ലുന്നതിൽ നിനനു പിടിച്ചു മാറ്റിയ സംഭവങ്ങളും അദ്ദേഹം പങ്ക് വച്ചു.
ഹിന്ദിയിൽ നിന്ന കുറേ പ്രൊഡ്യൂസേഴ്സ് സന്ദേശം റിമേക്ക് ചെയ്യാൻ വേണ്ടി റേറ്റ് പറഞ്ഞി രുന്നുവെന്നും ഈ ചിത്രം ഇപ്പോഴും ആളുകൾക്ക് അവരുടെ നാട്ടിൽ സാഹചര്യമായിട്ട് ഇണങ്ങി പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്ധമായ പാർട്ടി ബന്ധം ചെറുപ്പകാലത്ത് ഉണ്ടായിരുന്നുവെന്നും പാർട്ടി ജില്ലാ സമ്മേളനത്തിൽ ചേട്ടൻ പറഞ്ഞിട്ട് നാടകം എഴുതി അവതരിപ്പ്ച്ച് ഗംഭീര വിജയമാക്കിയതും അദ്ദേഹം ഓർക്കുന്നു. എംഎ എംബിഎ ചെയതിട്ട് ആൾക്കാർ തെങ്ങു കേറുനുള്ള ജോലിക്ക് വേണ്ടി അപേക്ഷിക്കുന്ന സമയമായിരുന്ുവെന്നും ഇതിനെ ബെയ്സ് ചെയ്ത് ചിരിപടർത്തുന്ന നാടകമാണ് താൻ അവതരിപ്പിച്ചതെന്നും അദ്ദേഹം പങ്ക് വച്ചു.കമ്യൂണിസ്റ്റ് ആശയത്തോട് തനിക്ക് യാതൊരു വിയോപ്പും ഇല്ലെന്നും ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കിൽ കരിവന്നൂർ കേസിൽ പെടാതെ പല നേതാക്കൾക്കും രക്ഷപ്പെടാമായിരുന്നു അദ്ദേഹം തമാശരൂപേണ പങ്ക് വച്ചു.
സിനിമയിലെ റോൾ അല്ല തന്നെ ആകർഷിക്കുന്നതെന്നും പുതിയതായിട്ട് എന്തെങ്കിലും കഥയിൽ പറയുന്നുണ്ടെങ്കിലോ പുതിയ ആശയം അതിനാണ് താൻ പ്രാധാന്യം നല്കാറുള്ളതെന്നും തന്റെ ക്യാരക്ടർ സെലക്ഷൻ എങ്ങനെയാണെന്നുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയത്.
കഥയെഴുതാൻ ആരംഭിച്ചപ്പോൾ ഇന്നസെന്റും ഒപ്പമുണ്ടായിരുന്നുവെന്നും ഇന്നസെന്റിനൊപ്പമുള്ള രസകരമായ ഓർമ്മകളും അദ്ദേഹം പങ്ക് വച്ചു.ഇന്നസെന്റിന്റെ വീട്ടിലെ ഒരു സ്ഥലത്താണ് താമസിച്ചിരുന്നതെന്നും അവിടെയിരുന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പറഞ്ഞ് ഒരോ സീൻ ഉണ്ടാക്കുമെന്നും ഒരു സീൻ വായിച്ചു നോക്കിയിട്ട് അതിൽ തെറ്റുണ്ടെങ്കിൽ തിരുത്തും അങ്ങനെയാണ് രണ്ടു പേരും കൂടി എഴുതി തുടങ്ങുന്നതെന്നും അദ്ദേഹം ഓർക്കുന്നു.താനും ഇന്നസെന്റും കൂടി ഒരു സ്ക്രിപ്റ്റ് എഴുതിയ കാര്യം പ്രിയൻ അറിയാമായിരുന്നു. ഒരു കഥ ഒരു നുണക്കഥയെന്നായിരുന്നു ഇതിന്റെ പേരെന്നും അങ്ങനെയാണ് പ്രിയദർശൻ ചിത്രങ്ങളിൽ എഴുതാൻ തുടങ്ങിയതെന്നും ശ്രീനിവാസൻ പറഞ്ഞു.
എഴുത്തെപ്പോഴും തനിക്ക് ഇംമ്പോർട്ടന്റ് ആണെന്നും എഴുത്ത് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് ചെയ്യാതെ എങ്ങോട്ടും പോവില്ലന്നെും അഭിനയത്തിന് രണ്ടാം സ്ഥാനമേയുള്ളൂ ശ്രിനിവാസൻ പറയുന്നു.
കോടാമ്പക്കത്തെ പഠനം കഴിഞ്ഞുള്ള കാലം
കോടാമ്പക്കത്തെ പഠനം അതു കഴിഞ്ഞിട്ട് ഞാൻ രണ്ടു മൂന്നു സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ സിനിമ വിട്ടിട്ടു നാടകത്തിലേക്ക് തിരിച്ചു്. തൃക്കരിപ്പൂര് എന്നു പറയുന്ന സ്ഥലത്ത് എന്റെ കുറേ നാടക സുഹൃത്തുക്കൾ ഉണ്ട്. നാടകം അഭിനയിക്കുമ്പോൾ അവിടെ കെഎംകെ എന്നു പറഞ്ഞിട്ട് ഒരു കലാ സമിതി ഉണ്ട്. അവർക്ക് വേണ്ടിയിട്ട് ഒരു വീടു വാടകയ്ക്ക് എടുത്തിട്ട് അവിടെ നാടകം എഴുതാൻ തുടങ്ങി ഞാൻ. നാടകം എഴുതുന്ന പരിപാടി ആദ്യമേ ഉണ്ടല്ലോ. അവിടെ പോയി നാടകം എഴുതാൻ തുടങ്ങി ആ നാടകത്തിന്റെ പേര് ആരുടെ സാമ്രാജ്യം എന്നാണ്. അപ്പോൾ ഞാൻ ഉദ്ദേശിച്ചത് ആർക്കും ഉത്തരവാദിത്വം ഇല്ലാത്ത സാമ്രാജ്യം എന്നാണ്.
ആ നാടകം എഴുതിക്കോണ്ട് ഇരിക്കുമ്പോൾ നമ്മൾ എഴുതി തുടർന്ന് പതുക്കെ ഒരു പ്രൊഫഷണൽ നാടകം ആയിട്ടാണ് ഉദ്ദേശിച്ചത്. ഒരു ദിവസം അവിടെയുള്ള കെഎംകെ കലാ സമിതിയുടെ സുഹൃത്തുക്കൾ വന്നിട്ടു പറഞ്ഞു ഉടനടി ചെന്നൈയിൽ എത്തണമെന്ന്. അപ്പോൾ ഈ സംഘാടനത്തിലും വർക്ക് ചെയ്തവനാണല്ലോ. കൃഷ്ണൻ എന്നാണ് അയാളടെ പേര്. അപ്പോൾ ഞാൻ പറഞ്ഞു നാടകത്തിന്റെ റിഹേഴ്സൽ ഉള്ളതാ അന്നാരം സിനിമയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചതല്ലേ എന്നു കരതി തള്ളിക്കളയണ്ട നമുക്ക് നാടകത്തിന് റിഹേഴ്സൽ തുടങ്ങാം. അതുകൊണ്ട് ആദ്യം ഇവിടെ പോയി തുടങ്ങി. അങ്ങനെ അവര് നിർബന്ധിച്ചിട്ടാണ് കെഎംകെക്കാര് നിർബന്ധച്ചിട്ടാണ് ഞാൻ ട്രെയിനിൽ ചെന്നൈയിലേക്ക് പോകുന്നത്. അതിന് ശേഷം ഇന്നു വരെ തിരിച്ചു പോകാൻ പറ്റിയിട്ടില്ല.
ഈ കഥയും തിരക്കഥയും എഴുതാൻ പ്ലാനും ഇല്ല പഠിച്ചിട്ടുമില്ലല്ലോ?
ഇല്ല, അഭിനയം അല്ലേപഠിച്ചത്? നാടകം കട്ട് ആയി പോയല്ലോ ഞൻ എഴുതിയ നാടകം അവിടെ റിഹേഴ്സൽ തുടങ്ങാൻ പറ്റാത്തതു കൊണ്ട് നിരാശപ്പെട്ട് നിർത്തി വച്ചു. പിന്നെ സിനിമയിലേക്ക് തിരിച്ചു സിനിമയിൽ തന്നെ വന്നു. പിന്നെ എഴുത്ത് പൂച്ചയ്ക്ക് ഒരു മൂക്കുത്തി പിന്നെ പ്രിയന്റെ കൂടെ കഥയ എഴുതി ആദ്യം തന്നെ കഥയ എഴുതാൻ തുടങ്ങി. സീരയസ് ആയിട്ട് കഥിലേക്ക് ഞാൻ വന്നത് അല്ല. പിന്നെ ഓടരുതമ്മാവാ എന്ന സിനിമയുടെ ഷൂട്ടിങ് അഭിനയിക്കാൻ പോയതായിരുന്നു. പോയപ്പോൾ ഷൂട്ടിങ് തലേദിവസം തിരുവനന്തപുരത്തുള്ള അമൃത ഹോട്ടലിൽ തൈക്കാട് ഉള്ള അഭിനയിക്കാൻ വന്നല്ലേ. അഭിനയിക്കണമെങ്കിൽ എഴുതണ്ട എന്നു പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് എഴുതണം അങ്ങനെ താൻ എഴുതിയാൽ മതിയെന്നു പറഞ്ഞു. ഉടനെ തന്നെ വിശ്വസത്തിൽ ഞാൻ എഴുതുകയാണ്.
അല്ല അങ്ങനെ പരിചയം ഉണ്ടായിരുന്നോ? എഴുതാൻ അറിയാമെന്ന് അറിയാമായിരുന്നോ പ്രിയന്?
ഞാനും ഇന്നസെന്റും കൂടി ഒരു സ്ക്രിപ്റ്റ് എഴുതിയ കാര്യം പ്രിയൻ അറിയാമായിരുന്നു. അതാണ് ഒരു കഥ ഒരു നുണക്കഥ. അത് ഞങ്ങൾ രണ്ടു പേരും കൂടി എഴുതിയതാണ്. മോഹന്റെ സിനിമയാണ്. അതാണ് ശരിക്കും ആദ്യം ഞങ്ങൾ എഴുതി എന്നു പറയാവുന്നത്. ഇന്നസെന്റും ഞാനും കൂടി. രണ്ടു പേരു കൂടി എഴുതുന്നത് എന്നു വച്ചാൽ അത് ശരിക്കും എഴുതുന്നത് ചൊവ്വന്നൂർ കൃഷ്ണൻ കുട്ടിയുടെ കഥയാണ്. ആദ്യം സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞിട്ട് ഇന്നസെന്റിനോട് അതിന്റെ പ്രൊഡ്യൂസർമാര് അവിടെ വന്നിട്ട് അവിടെ വീട്ടിൽ ഇരുന്നിട്ട് എഴുതിയിട്ട് കാശും വാങ്ങി പോയി
അത്തരമൊരു ചെറിയ സാധനം കിട്ടി കഴിഞ്ഞാൽ അതിങ്ങനെ ഒരു ഫുൾ കഥയായി മാറണമെങ്കിൽ?
കഥയായി മാറണമെങ്കിൽ ബാക്കി നമ്മുടെ എക്സ്പീരിയൻസ് എല്ലാം കോണ്ട്യൂബ്യൂട്ട് ചെയ്യപ്പെടണം. തീർച്ചയായിട്ടും. നമുക്ക ഓരോ കാര്യത്തിലും നമ്മുടേതു മാത്രമായിട്ട് ഉള്ള ഒരു അഭിപ്രായം വേണമെന്നുള്ള കാഴ്ചപ്പാട് വേണം. എല്ലാ കാര്യത്തിനും വേണം. നമ്മുടെ പൊളിറ്റിക്സിൽ കാഴ്ചപ്പാടു വേണം നമുക്ക് നേർ വഴിയാണ്. താങ്കൾ ഇപ്പോൾ ഒരാളെ വിമർശിക്കുമ്പോൾ നല്ല വഴി എന്താണെന്ന് ഉള്ളിൽ ഉണ്ടെങ്കിലല്ലേ വിമർശിക്കാൻ പറ്റത്തുള്ളൂ
ജനാധിപത്യം എന്നു പറയുന്നത് അതിന്റെ ഒരു മോഡൽ ആയി ആദ്യമായിട്ട് ഉണ്ടായത് ഗ്രീസിലാണ്. അന്ന സോക്രട്ടീസ് പറഞ്ഞു. ജനാധിപത്യം നല്ലതാണ് കഴിവുള്ളവരെ ആളുകൾ വോട്ട് ചെയ്തു തെരഞ്ഞെടുക്കുമെന്നു പറഞ്ഞു. അതുകൊള്ളാം പക്ഷെ ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നവർക്ക് കഴിവുണ്ടോ അവിടെയാണ് പ്രശ്നം അയാൾ പറഞ്ഞു ഇന്ന് അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ജനാധിപത്യം ഡെമോക്രാസി കണ്ടുപിടിച്ചവനെ ചവിട്ടി കൊന്നിട്ട് അയാൾ എന്തെങ്കിലും വില കുറഞ്ഞ വിഷം എടുത്തു കുടിച്ചു മരിച്ചേനെ. ഈ നാട്ടിലെ വിലയുള്ള വിഷം കുടിക്കണ്ട യാതൊരു കാര്യവുമില്ല. അതു നഷ്ടമാ. വിലയില്ലാത്ത വിഷം കുടിച്ചു മരിക്കുന്നതാണ് ഏറ്റവും നല്ലത് ലാഭം. ലാഭത്തിൽ മരിക്കുന്നതാണ് നല്ലത്. ഈ ഡെമോക്രസിയിൽ ഞാൻ കണ്ടത് ഒരു കാരണം എന്നു വച്ചാൽ ലോകത്തിൽ നമ്മൾ ഇന്നു വരെ കണ്ടോണ്ട് ഇരിക്കുന്നത്. ഇഷ്ടം പോലെ കക്കാം. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ നൂറു പഴുതുകളാണ്.
സിംഗപ്പൂരിൽ മുപ്പതുകൊല്ലം പ്രസിഡന്റ് ആയിരുന്നു ഒരാളുണ്ട് ലീക്വലി പീപ്പിൾ ആക്ഷൻസ് പാർട്ടി പിഎപിഎ. ആ പാർട്ടി അതായത് അവിടെ കേരളത്തിന്റെ ഒരു സംസ്ഥാനത്തിന്റെ അത്രയും വലിപ്പം ഇല്ലാത്ത രാജ്യമാണ് സിംഗപ്പൂർ. ആ സിംഗപ്പൂരിൽ വിഭവ ശേഷി കേരളത്തിന്റെ അത്ര പോലും കൃഷി ഇല്ല ഒന്നും ഇല്ലാത്ത സാധാരണ ഇന്ന് ലോകത്തിൽ സാമ്പത്തിക ശക്തിയുള്ളതാണ് അത് എങ്ങനെ സംഭവിച്ചു. ന്യൂയോർക്കിലേക്ക് പോകും അമേരിക്കയിലേക്ക് പോകും. ചികിത്സയ്ക്ക് സിംഗപ്പൂരിൽ പോകാത്തത് എന്തു കൊണ്ട്. ഇവർ പോയി പഠിക്കട്ടെ.
സന്ദേശം സിനിമയെ കുറിച്ച്.
സന്ദേശം പിന്നെ ശരിക്കും പറഞ്ഞാൽ എന്റെ വീടിന്റെ അന്തരീക്ഷം ആണ് എന്റെ ചേട്ടൻ ഒരു പാർട്ടി ഭ്രാന്തൻ ആയിരുന്നു. ഞങ്ങൾ എന്നു സംസാരിച്ചാലും ഉടക്ക് ആവും. നീ ഇതിൽ കൂടുതൽ ധൈര്യം ഉണ്ടെങ്കിൽ ഇലക്ഷനിൽ വന്ന് സംസാരിക്കണം. ഞാൻ പുള്ളിയുടെ പാർട്ടിയിലായി. അപ്പോൾ എന്നെ വെല്ലു വിളിക്കുന്നതാണ് പുള്ളി. അവിടെ ചെന്ന് ഞാൻ അവിടെ ജങ്ഷനിൽ ചെല്ലാറുണ്ട് പല് ആൾക്കാരും എന്നെ തല്ലാൻ നോക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ. നിങ്ങൾ എല്ലാവരും തന്നെ സിപിഎം കാരാണോ. അവർക്ക ഇഷ്ടപ്പെടാത്ത രീതിയിൽ എനിക്ക് സംസാരിക്കാൻ പറ്റിയിട്ടില്ല. അവരൊക്കെ എന്നെ തല്ലാൻ നോക്കിയിട്ടുണ്ട്. ആ കൂട്ടത്തിൽ തന്നെ എന്റെ സുഹൃത്തുക്കൾ ഉണ്ട് അവര് എന്നെ തല്ലുന്നതിൽ നിനനു പിടിച്ചു മാറ്റി സംഭവങ്ങളും ഉണ്ട്. അവരെ പിടിച്ചു മാറ്റി തല്ലുന്നവരെ. പിപി ഗോവിന്ദൻ എന്നു പറയുന്ന അച്ഛന്റെ സുഹൃത്ത് ഒരാളുണ്ട് പുള്ളി പാർട്ടിയുടെ മെയിൻ ആളാണ് അവിടുത്തെ അദ്ദേഹത്തിന് സ്റ്റേഷനറി കടയുണ്ട് ആ കടയിലെ കസേരയിൽ ഞാൻ ചെന്ന ഇരിക്കും അപ്പോൾ ഒരു ദിവസം പുള്ളി അയാൾ ഇരിക്കുന് കസേര എടുത്ത് എന്നെ അടിക്കാൻ ഓങ്ങി.
ഗോവിന്ദൻ എന്താണ് നീ പറഞ്ഞത് പാർട്ടിക്കകത്ത് നീ രക്ഷപ്പെടുന്നത് ഇങ്ങനെ ഞാൻ പറയും. എന്റെ ഫ്രണ്ട് പുള്ളിയെ തടഞ്ഞത് അതു പാർട്ടിക്കാരൻ. അത് വ്യക്തിപരമായതിന്റെ പേരിൽ എന്നെ തല്ലാൻ ഇങ്ങനെയുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ ഒരുപാട് തവണ എനിക്ക് അടികിട്ടണ്ട ആയിരുന്നു. അത്ര അന്തമായ പാർട്ടി ബന്ധം അന്നേ ഉണ്ടായിരുന്നു. അതിന് ചിന്ത.യില്ല പാർട്ടി പറയുന്നതാണ് ശരി.
അപ്പോൾ ഈ സന്ദേശത്തിലേക്ക് പോയതെപ്പോഴാണ് എന്തു ബായ്ക്ക് ഗ്രൗണ്ട് വച്ചോ.
അതു തന്നെയാണ് ശങ്കരാടി ചേട്ടന്റെ കഥാപാത്രം ഒരു ബുദ്ധി ജീവിയെപ്പോലെയാണല്ലോ. അവലോകനം എന്നൊക്കെ പറയുന്നതിന്റെ ഒരു പ്രചോദനം ഈ സംഘ ഗാനം എന്നു പറയുന്നത് സിനിമയിൽ ഞാൻ നായകനായിട്ടു അഭിനയിച്ച അപ്പോൾ ആ പടം ഇറങ്ങി കഴിഞ്ഞപ്പോൾ നാട്ടിൽ പോയപ്പോൾ അവിടുത്തെ ചില ബുദ്ധി ജീവികൾ എന്നെ സമീപിച്ചു. എന്നോട് പറഞ്ഞു. നമുക്ക് ഈ സിനിമയെപ്പറ്റി ചില കാര്യങ്ങൾ ഒന്നു ചർച്ചയ്ക്ക് വയ്ക്കണം എന്നു പറഞ്ഞു. ഞാൻ പറഞ്ഞു എന്നെ കൊണ്ട് നന്നാക്കൻ അതിന്റെ സംവിധായകൻ പടം ഷൂട്ട് ചെയ്തു ഇറങ്ങി കഴിഞ്ഞു അതായത് ഞാൻ എന്തു ചെയ്തെന്നു അറിയാമോ. എം സുകുമാരൻ ആണ് ആ കാലത്ത് എഴുതിയത്. എം സുകുമാരൻ ഇവരുടെ കണ്ണിൽ ഇഷ്ടപ്പെട്ട ആളല്ല. അന്നേ ഉടക്കി നിൽക്കുകയാണ്. ഉടക്കി നിൽക്കുന്നവരാണ്. അത് എഴുത്തുകാരന് ഇഷ്ടമാല്ലത്തതു കൊണ്ടാണ് എന്നോട് ചോദിച്ചത്.
അതെല്ലാം മനസ്സിൽ വന്നു. ഈ അന്തർധാരയെക്കുറിച്ചൊക്കെ എങ്ങനെയാ അതൊക്കെ കേട്ട സംഭാഷണങ്ങൾ ആണോ? ഇതൊക്കെ?
അങ്ങനെ കൃത്യമായിട്ടു കേട്ടിട്ടില്ലെങ്കിലും ബാക്കി എന്റെയും ഇവര് ഇങ്ങനെയും പറഞ്ഞേക്കാം.
ആ സിനിമ അങ്ങനെ പ്ലാൻ ചെയ്യുമ്പോൾ ഒത്തിരി കാലം മുമ്പാണെന്ന് ഓർക്കണം ഇന്നാണേ ഓകെ ഇപ്പോൾ ഞാൻ പറഞ്ഞത് പിണറായി അധികാരത്തിൽ എത്തുന്നത് പിണറായി പാർട്ടി സെക്രട്ടറി ആകുന്നത് മുതൽ നമുക്ക് മനസ്സിലാക്കാൻ പറ്റും. അതിന് മുമ്പ് വരെ വിഎസിന്റെ കാലം വരെ ഇങ്ങനെ ഒരു സംഭാഷണം ഇല്ല പക്ഷെ ഇപ്പം ഇല്ല പക്ഷെ അന്ന് എങ്ങനെ ഇത്രയും ഉൾക്കാഴ്ചയോടു കൂടി ഈ ഒരു അന്നേ ഈ പാർട്ടി ഇങ്ങനെ
അത് വിചിത്രമായ കാഴ്ചപ്പാടോടു കൂടി തന്നെയാണ് അവര് നമ്മളോട് പെരുമാറുന്നത് പലപ്പോഴും ഞാൻ അവിടെ ഒരു തവണ പാർട്ടി ഗോപാലന്റെ നമ്മളോട് വലിയ സ്നേഹമായിരുന്നു അത്തരം ആദരവുള്ള ആള് നല്ലവനാണ് എംഎ കാരനാണ് കവിത എഴുതുന്ന ആളാണ്. വളരെ ചെറുപ്പത്തിലേ എംബിഎ എടുത്തു. പിന്നെ എംഎൽഎ ആയിരുന്നു അങ്ങനെയൊക്കെ ആയിരുന്നു എകെ ജി തൊട്ടടുത്താണ് എനിക്ക് അറിയാം ഇപ്പോളും ആ വീട്. പല്ലുശേരിക്ക് അടുത്താണ്. പല്ലുശേരി എന്നു പറയുന്ന സ്ഥലം
പക്ഷെ അതങ്ങനെ ഇല്ലാതെ പോയി അതോടെ?
അപ്പോൾ ഒരു തവണ ഈ പാർട്ടിക്ക് ഒരു സ്റ്റേഡിയം ഉണ്ട് ആ സ്റ്റേഡിയത്തിൽ വച്ചിട്ട് ഒരു ജില്ലാ സമ്മേളനം അവിടെ നടന്നു. അപ്പോൾ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് ലീവിന് വന്നതാ അപ്പോൾ എന്റെ ചേട്ടനോട് പറഞ്ഞു പുള്ളി പാർട്ടിയുടെ ആളാണല്ലോ. എന്നോട് പറഞ്ഞു. എനിത്ത് നാടക ഭ്രാന്ത് ഉണ്ടെന്ന് അവന് അറിയാവുന്നതാണ്. എന്നോട് പറഞ്ഞു. ഇത്രയും പ്രൗഡിയുള്ള സ്റ്റേജ് വേറെ ഉണ്ടാവില്ല. അതുകൊണ്ട നീ ഒരു നാടകം എവുത് ഇവിടെ അവതരിപ്പിക്കാം. ഒരുപാട് ആൾക്കാര് കാണുന്ന സ്ഥലമാണ് എന്നു പറഞ്ഞപ്പോൾ ഞാൻ ഇങ്ങനെ ആലോചിച്ചു. അതുകഴിഞ്ഞ് ഞാൻ ഒരു നാടകം എഴുതി ആ നാടകത്തിന്റെ പേര് ഗരീബി കലാപ ഇതിനകത്ത് മുദ്രാവാക്യം ദാരിദ്ര്യം ജയിക്കുന്നത് അങ്ങനെയെതാണ് ആണ്.
ഗരീബി കലാപം അപ്പോൾ ഞാൻ അല്ലാത്ത എല്ലാവരും നാടകത്തിൽ അഭിനയിക്കുന്നവര് പട്ടിണിയുള്ള ആൾക്കാരാണ്. വളരെ കുറച്ച് പേരുണ്ട്. റിഹേഴ്സൽ തുടങ്ങി. തുടങ്ങിയപ്പോൾ അവിടുത്തെ ബുദ്ധി ജീവികൾ എന്നെ സംശയുമുണ്ട് ഞാൻ വിരുദ്ധമായിട്ട് വല്ലതും സംസാരിക്കുമോ എന്ന് പാർട്ടിക്ക് പറ്റാത്ത എന്തങ്കിലും പറയുമോ പേടി കൊണ്ട് അവര് പറഞ്ഞു ഞങ്ങൾ കുറച്ച് പേര് നാടകത്തിന്റെ റിഹേഴ്സൽ കാണാൻ വരും. എന്നിട്ട് ഞങ്ങളെ എപ്പഴെങ്കിലും വച്ച് കളിച്ചാൽ മതി എന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞുഞാൻ റിഹേഴ്സലിന് പറയാത്ത ഡയലോഗ് സ്റ്റേജിൽ വച്ച് പറയുന്നത് നിങ്ങൾ സ്വീകരിക്കണം. അപ്പോൾ എന്തു ചെയ്യാനാ വേണ്ടാ എന്നു പറഞ്ഞു.
ഇല്ല ഒന്നും ഇല്ല എന്താ കാരണം എന്നു വച്ചാൽ ഇതിന്റെ പേര് ഗരീബി നാടകം എന്നു പറുന്ന ഒരു പുസ്തകം ഇറക്കിയാരുന്നു. പിന്നെ നാടകം എന്നു പറഞ്ഞാൽ ചിരിയാണ്. ചിരി എല്ലാവർക്കും വീണു പോയി. അത് അവര് അന്ന് കാഞ്ഞങ്ങാട് ഭാഗത്ത് ഒരു തെങ്ങ് ഗവേഷണ കേന്ദ്രം ഉണ്ട് നീലശ്വരം കാഞ്ഞങ്ങാട് ഭാഗത്ത് എവിടെയോ പേപ്പറിൽ അന്ന് വന്നോണ്ട് ഇരിക്കുവാണ്. അപ്പോൾ എന്റെ നാടകത്തിൽഅതിനെ ബയ്സ് ചെയ്തിട്ടാണ്. അതായത് എംഎ എംബിഎ ചെയതിട്ട് ആൾക്കാർ തെങ്ങു കേറുനുള്ള ജോലിക്ക് വേണ്ടി അപേക്ഷിക്കുന്ന സമയമാണ് ജോലി കിട്ടണമല്ലോ..
അതിന് പാർട്ടി എതിരെന്നു ഇല്ലായിരുന്നോ?
പാർട്ടിക്ക് എതിര് ഒന്നും ഇല്ലായിരുന്നു. ഒരു കമ്മ്യൂമിസ്റ്റ് ഭയങ്കര ഇഷ്ടമാ? ഫിലോസഫി ഇതൊക്കെയാണ് അദ്ദേഹത്തിന്റെ പുസ്തകം എന്നു പറുന്നത്. ഇപ്പോൾ പി രാജീവ് അദ്ദേഹം ഇവിടുത്തെ ഭയങ്കര ബുദ്ദി ജീവിയാണ്. എംഎ ബേബിയും പി രാജീവും ഏറ്റവും വലിയ ബുദ്ധി ജീവികളാണ്. ഇത് ശരിക്കും പഠിച്ചിരുന്നെങ്കിൽ കരിവന്നൂർ കേസിൽ പെടാതെ രക്ഷപെടാമായിരുന്നു. ഇതെങ്ങനെ പെട്ടു. ശിക്കും പഠിക്കാത്തതു കൊണ്ടാണ്
കമ്മ്യൂണിസത്തിന് ആശയപരമായിട്ടു യോജിപ്പ് ഇല്ല?
ഒരു വിയോജിപ്പും ഇല്ല കാറൽ മാക്സ് ഇങ്ങനെ കുറച്ചുള്ള ആൾക്കാരൊക്കെ മനസ്സിലാക്കിയത് അവര് ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവരടെ ചുറ്റുപാടുകൾക്ക് യോജിക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഫിലോസഫി ആണ് അവര് ഉണ്ടാക്കിയത്. ഓരോ നാട്ടിൽ എത്തുമ്പോഴും ഇത് വിജയിച്ചിട്ടുണ്ടോ ഇല്ലല്ലോ എന്താ വിജയിക്കാത്തത് ഓരോ നാട്ടിലും സാഹചര്യങ്ങളും വ്യത്യസ്തമാണ്. ഇപ്പോൾ ലീക്വലി യുടെ കാര്യം ഞാൻ പറഞ്ഞില്ലേ അതി സിംഗപ്പൂരിൽ ഏറ്റവും കൂടുതൽ ഉള്ളത് ചൈനക്കാരാണ് ചിയാഹ് ഷിങ് ഭരിക്കുന്ന കാലത്ത് ചൈനക്കാര് ഏറ്റവും കൂടുതൽ ഉള്ള സ്ഥലത്ത് ഇങ്ങനെ കുറേ പാർട്ടികൾ വരുന്നത് പുള്ളി മനസ്സിലാക്കി. ചൈനക്കാർക്ക് ഗുണം കിട്ടുന്ന കാര്യങ്ങൾക്ക് പുള്ളി നിൽക്കും. കുറെയൊക്കെ അവഗണിക്കാൻ നോക്കി സാധിച്ചില്ല പുള്ളി 86 ചൈനമേറുമാരെ അവിടുത്തേക്ക് അയച്ചു സിദ്ധി വരുന്നത് എങ്ങനെയാണെന്ന് ഈ മേയറുമാരെ കൊണ്ട് പഠിപ്പിച്ചു അതു ചൈനയിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചു. അങ്ങനെ പുരോഗമന ചിന്താഗതി കമ്മ്യൂണിസത്തിൽ ആവശ്യം ഉണ്ടന്നല്ലേ അർത്ഥം. എവിടെയും നല്ലത് കണ്ടാൽ സംശയിക്കണം ഈ പുസ്തകം മാത്രമാണ് കമ്മ്യൂണിസം എന്ന് ഏതവൻ വിചാരിക്കുന്നുവോ അവൻ മണ്ടനാണ്.
അതാണ് ഇവിടുത്തെ പ്രശ്നം.
പക്ഷെ എന്നിട്ടും ഈ സന്ദേശം ഒരു പ്രവാചക തുല്യമായി മാറിയത് എങ്ങനെയാണ് ഈ കാലഘട്ടത്തിൽ?എന്റെ മനസ്സിൽ ഇപ്പോഴും ഇത് ഒരു ഭാവി ഇന്നിപ്പോൾ അന്നത്തേക്കാൾ ഇതു പറയുമ്പേതിനെ വിമർശിക്കുന്നവർ ഉണ്ടായിരുന്നോ?
പാർട്ടിക്കാർക്ക് പിടിച്ചില്ല ഇത് പാർട്ടിക്കാരു പോലും ഇതു സത്യമാണല്ലോ എന്നു പറയുന്ന അവസ്ഥ എത്തി. അതെങ്ങനെയാണ് ഇത്രയും ദീർഘവീക്ഷണത്തോടെ ഇത് കണ്ടത്? അന്ന് പ്രതീക്ഷിച്ചിരുന്നോ ഇങ്ങനെ ആവുമെന്ന്? അത് എനിക്കു അറിയില്ല ഒരു കാര്യം ആലോചിക്കുമ്പോൾ ഭാവിയെക്കുറിച്ച് ആലോചിച്ചു പോകുമല്ലോ ഇത് മുന്നോട്ട് പോയാൽ എങ്ങനെയാവുമെന്ന് അതാണ് സംഭവിച്ചത്.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇപ്പോൾ ട്രോൾ വരുന്നത്. ഇതാ ഏറ്റവും വലിയ ട്രോൾ ഇതാണ്
അതേ ഇപ്പോൾ ഹിന്ദിയിൽ നിന്ന കുറേ പ്രൊഡ്യൂസേഴ്സ് അവിടൈ ഹിന്ദിയിൽ നിന്ന് സന്ദേശം വഴി റിമേക്ക് ചെയ്യാൻ വേണ്ടി റേറ്റ് പറഞ്ഞു. കഴിഞ്ഞ കൊല്ലം. നാൽപ്പത് ലക്ഷം രൂപയ്ക്ക് പ്രൊഡ്യൂസേഴ്സ് അവർക്ക് റേറ്റ് വങ്ങിച്ച് അവര് എപ്പോൾ സിനിമ എടുക്കുമോ എന്ന് അറിയില്ല. പക്ഷെ ഇപ്പോഴും ആളുകൾക്ക് അവരുടെ നാട്ടിൽ സാഹചര്യമായിട്ട് ഇണങ്ങി പോകുന്നത്
ബംഗാളിൽ സൂപ്പർ ആയിട്ട് ഓടും?
അതേ ഞാനൊക്കെ ജനിച്ചു ജീവിച്ച സാഹചര്യം എന്നിട്ടും സമാന മനസ്കത പറയുന്നത് മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തിൽ ശബ്ദം കൊടുത്തു.
അതാത് മമ്മൂട്ടിയുടെ ശബ്ദം മോശമായിരുന്നോ?
എനിക്ക് കാശ് തരാതെ ഇരിക്കാൻ വേണ്ടി ചെയ്യിപ്പിച്ചതാണെന്നു തോന്നുന്നു.