- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റുകാരനായ അച്ഛൻ ഭയങ്കര തല്ലുകാരനായിരുന്നു; അച്ഛന്റെ അനുഭവ കഥയാണ് വരവേൽപ്പ്; ചെന്നൈയിൽ അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
തിരുവനന്തപുരം: മലയാള സിനിമയിലെ 'പത്ത് തലയുള്ള രാവണനാണ്' ശ്രീനിവാസൻ എന്ന പ്രതിഭ. മലയാളികളുടെ മനസ്സറിഞ്ഞ തിരക്കഥാകൃത്തും സംവിധായകനും. അഭിനയത്തിലും ഒരുപോലെ മാറ്റുതെളിയിച്ച വ്യക്തിത്വം. മലയാള സിനിമയിൽ തന്നെ ശ്രീനിവാസൻ തൂലിക എടുത്തു വെള്ളിത്തിരയിൽ എത്തിച്ച ആക്ഷേപഹാസ്യ സിനിമകൾ കാലങ്ങളെയും തലമുറകളെയും അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്. സന്ദേശം എന്ന സിനിമ ഇപ്പോഴും സൈബറിടത്തിൽ നിറഞ്ഞു നിൽക്കുന്നതിൽ നിന്നുമറിയാം ശ്രീനിയുടെ പ്രതിഭാമികവ്.
മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് സജീവമായി ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അഭിനയിക്കാൻ കിട്ടുന്ന അവസരം കളയാറില്ല. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹം ഇപ്പോഴും കേരളത്തിലെ ഒരു സാമൂഹിക വിമർശകൻ കൂടിയാണ്. തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു പറയാനും അദ്ദേഹം മടിച്ചിരുന്നില്ല. തമാശ കലർത്തി കൊണ്ടാണ് പലപ്പോഴും അദ്ദേഹം ഇത് വിശദീകരിക്കുക. രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ള വ്യവസ്ഥാപിതമായ സംവിധാനങ്ങളെ വിമർശിക്കാനും ശ്രീനിവാസൻ ഒരിക്കലും മടി കാണിച്ചിട്ടില്ല.
നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള ശ്രീനിവാസൻ ഷാജൻ സ്കറിയക്ക് നൽകിയ അഭിമുഖത്തിൽ ചെറുപ്പകാല വിശേഷങ്ങളും നാടകരചനയെക്കുറിച്ചും, അഭിനയ പഠനകാല വിശേഷങ്ങളും പങ്കുവെച്ചു. തലശ്ശേരിയിലെ പാട്യത്തു ജനിച്ച് പിന്നീട് മലയാള സിനിമയിലെ ഉയരങ്ങൾ കീഴടക്കിയ കഥയാണ് ശ്രീനി പങ്കുവെച്ചത്. കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയപ്പോൾ അവരെ രൂക്ഷമായി വിമർശിച്ച വ്യക്തി കൂടിയാണ് ശ്രീനി. ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയ കാലത്ത് രജനീകാന്ത് സീനിയർ പഠിതാവായ കാര്യവുമെല്ലാം അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.
തലശേരിക്കടുത്തുള്ള പാട്യത്ത ജനിച്ച ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച ആളാണ്. ശ്രീനിവാസന്റെ കഥകളിൽ പലതും അനുഭവങ്ങളുടെ വെളിച്ചത്തിൽ രൂപപ്പെടുത്തിയെടുത്തതുമാണ്. അദ്ധ്യാപകൻ കൂടിയായ അച്ഛന് കൃഷിയോട് താൽപ്പര്യം ഉണ്ടായിരുന്നുവെന്നും താനും കൃഷിയെ ഇഷ്ടപ്പെടുന്നുവെന്നും പുറത്ത് നിന്നു വാങ്ങുന്ന സാധനം കൃഷിയിടത്തിൽ പലതരം കീടനാശിനികളും രാസവളവുമൊക്കെ ഉപയോഗിച്ചു മനുഷ്യർക്ക് കഴിക്കാൻ പറ്റാത്ത വസ്തുക്കൾ ആയതിനാൽ താൻ കൃഷിയിലേക്ക് തിരിയുകയായിരുന്നുവെന്നും അദ്ദേഹം പങ്ക് വക്കുന്നു. അഭിമുഖത്തിലേക്ക്...
ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എങ്ങനെയാണ്?
വല്യ കുഴപ്പം ഇല്ലാന്ന് തോന്നുന്നു.ഇപ്പോഴത്തെ ആരോഗ്യം സംസാരിക്കാൻ ഉള്ള ചെറിയ ഒരിതുണ്ട്. തൃപ്പൂണിത്തുറയിൽ ആണ് വൈഫും സാറും പിള്ളേരും താമസിക്കുന്നത്. വിനീത് ഇപ്പോൾ ചെന്നൈയിൽ ആണ്. ഇടയ്ക്ക് വരും ധ്യാൻ ഷൂട്ടിങ്ങിൽ ഇല്ലെങ്കിൽ ഇവിടെയാണ്. ഇളയമകനാണ് നോട്ടം കൂടുതൽ. അപ്പോൾ ഭാര്യയും ഭർത്താവും സന്തോഷത്തോടു കൂടി കളിചിരികളോടെ കഴിഞ്ഞു പോകുന്നു.
കൃഷി സ്ഥലത്ത് പോകാറുണ്ടോ?
ഇടയ്ക്ക് പോകും നല്ല ഉത്സാഹത്തോടെ സിനിമയിൽ പോകാൻ പറ്റിയിരുന്നെങ്കിൽ നമ്മൾ ഈ പാടത്തേക്ക് ഇറങ്ങുന്ന റോഡു വരെ കാറിൽ പോകും. അതു കഴിഞ്ഞ് കുറച്ച് നടക്കും അതൊക്കെയേ പറ്റൂ. അതു കഴിഞ്ഞ് വെജിറ്റബിൾ കൃഷി തുടങ്ങിയിട്ടുണ്ട്. അവിടെ പോകും ഇപ്പോഴും.
എന്താണ് ഈ കൃഷിയോട് ഇത്രയും താൽപ്പര്യം ഉണ്ടാകാൻ കാര്യം?
അത് പിന്നെ പ്രധാനമായിട്ട് നമ്മൾ അതിനെക്കുറിച്ച് മനസ്സിലാക്കുമ്പോൾ താൽപ്പര്യപ്പെടും കാരണം നമ്മൾ പുറത്ത് നിന്നു വാങ്ങുന്ന സാധനം കൃഷിയിടത്തിൽ പലതരം കീടനാശിനികളും രാസവളവുമൊക്കെ ഉപയോഗിച്ചു മനുഷ്യർക്ക് കഴിക്കാൻ പറ്റാത്ത വസ്തുക്കൾ ആണ് നമ്മൾ സാധനങ്ങൾ ആയിട്ട് കഴിക്കുന്നത്. അതുകൊണ്ടാണ് നമ്മളെ കൃഷ്യയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. പിന്നെ ചെറുപ്പം തൊട്ട് എന്റെ അച്ഛന് കൃഷിയോട് താൽപ്പര്യം ഉള്ള ആളാണ്. അപ്പോൾ ഞാൻ ചെറുപ്പത്തിലേ നമ്മുടെ പാടശേഖരത്തൊക്കെ ഞാനും പോകുമായിരുന്നു. അതിന്റെ ഒന്നാമത്തെ കാര്യം അച്ഛൻ പ്രതിഫലം തരും രണ്ടു രൂപ. അതുകൊണ്ട് സിനിമ കാണാൻ പോയിട്ടുണ്ട്. അതാണ് മെയിൻ ആയിട്ട് ഇഷ്ടം.
പാട്ട്യത്താണ് അന്ന്. പാട്ട്യത്ത് തീയേറ്ററുകൾ വന്നത് കുറേ കഴിഞ്ഞിട്ടാണ്. കൊയ്ത്തുപറമ്പിൽ നടന്നു പോകും. നടന്നു പോകാൻ ഉള്ള മൂന്നു കിലോമീറ്ററേ ഉള്ളൂ. ആ സമയത്ത് ഒക്കെ സ്കൂളിൽ പഠിക്കുന്ന സമയമാണ് സിനിമ കൂടുതൽ കണ്ടിട്ടുള്ളത്. ഞാൻ ആദ്യമായിട്ടു കണ്ട സിനിമ ഉദയായുടെ ഉമ്മ എന്നു പറയുന്ന സിനിമയാണ്. പിന്നെ സിനിമ വീണ്ടും വീണ്ടും കാണമമെന്നത് ആഗ്രഹം ഇങ്ങനെ മനസ്സിലേക്ക് വന്നു. പക്ഷെ ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഞാൻ നാടക ഭ്രാന്തൻ ആയിരുന്നു. നാടകങ്ങൾ ഉണ്ടായിരുന്നു. ഞാൻ വളരെ ചെറുപ്പത്തിലേ നാടകത്തിന്റെ പരിപാടി തുടങ്ങിയതാ.
അതായത് ഈ നെൽകൃഷി വിരിച്ചു കഴിഞ്ഞാൽ ചെറിയ കാലഘട്ടത്തിൽ ആ പാടം മുഴുവൻ വെള്ളരി നടും. ഒരു മൂന്നു മാസത്തേക്ക് അപ്പോൾ ഇത് കായിച്ചു കഴിഞ്ഞ് ആണ് ചെറിയ ഇറങ്ങും ഈ വെള്ളരിക്ക തിന്നാൻ വേണ്ടി അപ്പോൾ അതിനു വേണ്ടി ഞാൻ ആൾക്കാർ ഒരു ദിവസം ഞങ്ങളുടെ പ്രായത്തിൽ ഉള്ള കുട്ടികൾ ഒക്കെ അവിടെ സ്റ്റേജ് പോലെ കെട്ടിയിട്ട് അവിടെ നാടകം വെള്ളിരി നാടകം എന്നു പറഞ്ഞ് നടത്തും അപ്പോൾ ആളും വരും ഒച്ചയും ബഹളവം ഒക്കെ ഉണ്ടാക്കി രാത്രി മുഴുവൻ. എന്നെക്കാളും മുമ്പേ ആൾക്കാർ ചെയ്തതാണ് ഞാനും കൂടെ ചെയ്തു. അതിനുശേഷം ഉള്ള എനിക്ക് ഓർമ്മയുള്ളൂ. ആ സമയത്ത് ഒക്കെ വായിൽ തോന്നിയത് ഒക്കെ തൽക്കാലം തട്ടിക്കൂട്ടുന്നതാണ് പിന്നെ ആലോചിച്ച് നോക്കിയപ്പോൾ എനിക്ക് തോന്നുന്നത്. പിന്നീട് ആ ഒരു പരിചയം കാരണം എനിക്ക് സ്റ്റേജിൽ ആൾക്കാരെ അഭിമുഖീകരിക്കാൻ എന്നു പറയുന്നത് ഒരു പേടിയുള്ള വിഷയമാണ്.
അതു കഴിഞ്ഞ് ആറാം ക്ലാസിൽ വച്ചിട്ട് ഞാൻ ആദ്യത്തെ ഒരു സ്ക്രിപ്റ്റ് എഴുതുന്നത്. ഞാൻ സ്വന്തമായിട്ട് അത് എങ്ങനെയാണെന്ന് വച്ചാൽ നാട്ടിൻപുറത്ത് ആരാ കഥയുണ്ടാക്കിയത് എന്ന് ഇന്നും എനിക്ക് ആരും എന്നോട് പറഞ്ഞ കഥയല്ല. അവിടുത്തെ അന്തരീക്ഷത്തിൽ നിന്ന് എനിക്ക് കിട്ടിയ കഥയാണ്. അതിന്റെ പേര്. കമ്പിയടിച്ച കോൽ എന്നാണ്. നാട്ടിൻപുറത്തെ വഴിയിലൂടെ നടക്കുമ്പോൾ അടുത്ത വീട്ടിൽ പായസം ഉണ്ടാക്കുന്ന ഒരു മണം കിട്ടും. അപ്പോൾ കുറച്ച് പായസം കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു. പരിചയം ഉള്ള ആൾക്കാർ അല്ലെ അങ്ങനെ അവിടെ കേറി ചെന്ന് കുറേ പ്രായം ഉള്ള ആള് നിന്നെ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലല്ലോ നീ എപ്പോഴും തിരക്കാല്ലോ എപ്പോഴും വരാൻ പറ്റത്തില്ലല്ലോ. നമ്മൾ ഇടയ്ക്ക് കാണുന്ന പിന്നെ എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ ചോദിക്കും. അപ്പം ഇവര് പറയുന്നത് കേൾക്കും പക്ഷെ പായസിന്റെ കാര്യം ചോദിക്കത്തില്ല. ഇവര് എന്തു പറഞ്ഞിട്ടും പായസം കുടിച്ചിട്ടു പോകാം എന്നു പറയുന്നേയില്ല. പുള്ളി അത് പലത് സംസാരിച്ചു അപ്പോൾ പുള്ളി അവസാനം മകന്റെ പിറന്നാൾ ആയിട്ട് പായസം ഉണ്ടാക്കിയിട്ട് മകനും പായസം അയച്ച് കൊടുക്കണ്ടേ അപ്പം അവര് പറഞ്ഞു. മകന് അങ്ങനെ അയക്കാൻ പറ്റുമോ എന്ന് അല്ലാതെ പായസം അടിക്കാൻ കമ്പിയടിച്ചാൽ പോരെ. ഇപ്പം അടിച്ചാൽ അരമണിക്കൂർ കഴിയമ്പോൾ അവിടെ കിട്ടും.
അപ്പം അവര് പറഞ്ഞു ഇതെന്തു മണ്ടത്തരമാണ് ഇതവരെ കേട്ടിട്ടില്ലല്ലോ ഇത് ഇപ്പം തുടങ്ങിതാണ്. രണ്ട് ചാക്ക് പഞ്ചസാരയണ് വന്നത് ഇവിടെയൊക്കെ പഞ്ചസാര തീർന്നു. കച്ചവടം നടക്കാതെ കമ്പിയടിച്ച് നാട്ടിൽ വന്ന പല കഥകളും പറഞ്ഞു. അരമണിക്കൂർ കൊണ്ട് പായസം അവന് കുടിക്കാൻ പറ്റും. എന്നു പറഞ്ഞപ്പോൾ പിന്നെ അടത്ത സീൻ ആണ് . മകന്റെ കത്ത് നീ തന്നെ വായിക്കാൻ പറഞ്ഞ് പോസ്റ്റ്മാൻ തന്നെ വായിച്ചു കൊടുക്കുകയാണ്. നമ്മൾക്ക് അന്ന് തലയ്ക്ക് ഭ്രാന്ത് പിടിച്ചതാ പായസം കമ്പിടയിച്ചു എന്നു പറഞ്ഞപ്പോൾ എന്തെക്കെയോ മണ്ടത്തരങ്ങൾ എഴുതി കത്ത് അയച്ചതാ. അതോടെ അത് പറ്റിക്കലാണെന്ന് മനസ്സിലായി. അങ്ങനെ ഒരു ദിവസം വഴിയിൽ വച്ചു കണ്ടുപിടിച്ചു എന്നെ ഇങ്ങനെ പറ്റിച്ചു. നീ ഇങ്ങനെ ചതിക്കാൻ പാടുണ്ടോ. മാറി നിൽക്കാ എനിക്ക് ഭ്രാന്ത് ആണെന്ന് അറിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വരണം എന്നു വിചാരിച്ചതാണ്. എന്താന്ന് വച്ചാൽ നമ്മള് പായസം കമ്പിയടിച്ച സമയത്ത് തന്നെ അതിലും ഭേദം ഇങ്ങോട്ട് കമ്പിയടിച്ചു. അതു തമ്മിൽ കൂട്ടിയടിച്ചു പൊട്ടിപോയി.
ഈ ആറാം ക്ലാസിൽ പടിക്കുമ്പോഴേ ഈ ഹാസ്യം എങ്ങനെ വന്നു.
ഞാൻ അല്ല ഇതിന്റെ നാട്ടിൽ ഉള്ള ഏതോ വിരുതന്മാരാ അവര് പറഞ്ഞ കഥയായിരിക്കും. നമ്മൾ കൂട്ടി ഇങ്ങനെയാക്കി. ഇത് ഭയങ്കര ഹിറ്റായി. മൊത്തത്തിൽ ഹാസ്യം പിന്നീട് ജീവിതത്തിലേക്ക് വരുമ്പോൾ സിനിമയിൽ ഏറ്റവും കൂടുതൽ മനുഷ്യന്റെ ജീവിതത്തിൽ ഒരു രസം ഉള്ള കാര്യങ്ങളിൽ ആണല്ലോ എല്ലാം കാണുന്നത്. പ്രധാനമായിട്ട് നമുക്ക് ആദ്യം നമുക്ക് ചിരി തോന്നുന്ന കാര്യങ്ങളോട് നമുക്ക് തന്നെ ഇഷ്ടമുണ്ടാകും. അത് ജനറേറ്റ് ചെയ്യാം പിന്നെ നമുക്ക് സാധിക്കൂ. അപ്പോൾ അതിൽ നിന്നു സ്ട്രോങ്ങ് ഉള്ള സാധ്യതകളും ഉള്ള സ്ഥലങ്ങളിൽ ഒക്കെ നമ്മൾ ആൾക്കാർ പോകും.
യുപി സ്കൂളിൽ വച്ചാണ് എഴുതുന്നത് അവിടുന്ന് ടീച്ചേഴ്സും ഒക്കെ പിന്നെ ഇങ്ങോട്ട് ചോദിക്കാൻ തുടങ്ങി ഈ സാഹിത്യ സമാജത്തിന്റെ അന്ന് പ്രസംഗിക്കാനും പല പരിപാടികൾ ഉണ്ടല്ലോ. യുപി സ്കൂളിൽ അപ്പോൾ അങ്ങനെ ഇപ്രാവശ്യം വല്ല നാടകവും ഉണ്ടോ എന്ന് അവര് ചോദിക്കും. അപ്പം അതാണ് നമ്മൾ വീണ്ടും വീണ്ടും ഉണ്ടാക്കാൻ ഉള്ള പ്രചോദനം. അച്ഛൻ അദ്ധ്യാപകനായിരുന്നു. അച്ഛൻ ഭയങ്കര അടിയായിരുന്നു. അപ്പം പിന്നെ എങ്ങനെ ഹാസ്യം വരും. ഞാൻ പ്രിഡിഗ്രി പഠിക്കുമ്പോൾ അച്ഛൻ തല്ലു നിർത്തിയത്. അമ്മയെ തല്ലുമ്പോൾ ഞാൻ അച്ഛന്റെ കയ്യിക്ക് പിടിച്ചു. അപ്പം കയ്യ് ഇങ്ങനെ പിടിച്ചപ്പോൾ അച്ഛൻ നോക്കി ഞാൻ പഞ്ഞു അച്ഛന്റെ മകനാണ് ഞാൻ എന്ന തോന്നൽ ഉണ്ടെങ്കിൽ പ്രശ്നമാണെന്നു പറഞ്ഞു. അച്ഛൻ പേടിച്ചു പോയി കാരണം ഞാൻ ഒന്നു തൊട്ടാൽ അച്ഛന് നാണക്കേടല്ല. ഇതിൽ നിന്നും പേടിച്ചു. അതോടു കൂടി അടി നിർത്തി. അമ്മയെയും മക്കളെയും തല്ലു നിർത്തി. എല്ലാം നിർത്തി.
അച്ഛൻ ഭയങ്കര സിപിഎം ആയിരുന്നു. കോൺഗ്രസ്സുകാരെ തല്ലാൻ പോയതാ, അദ്ധ്യാപകൻ ആണെങ്കിലും ആരെയും കോൺഗ്രസ്സുകാരു കമ്മ്യൂണിസ്റ്റുകാരും തമ്മിൽ തല്ലിയെന്നു കേട്ടാൽ അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി ഓടും. തല്ലാൻ വേണ്ടി. അതുകൊണ്ട് ഞാൻ ഒക്കെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിചാരിച്ചത് ചെങ്കൊടിയും പിടിച്ച് നടക്കുമായിരുന്നു. ചൊങ്കൊടി തൊട്ടു കളിക്കണ്ട ഇത് ചന്ദ്രനിൽ കൂട്ടിയിടണം എന്നു പറഞ്ഞ് കൊണ്ട് മുദ്രാ വാക്യം വിളിച്ചത് എനിക്ക് ഓർമ്മയുണ്ട്. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് കെഎസ്എഫായിരുന്നു. കോളേജിൽ വച്ചു കഴിഞ്ഞപ്പോൾ വളെര നമുക്ക് ഇഷ്ടപ്പെട്ട ആൾക്കാര് കൂടെ ഞാൻ കുറച്ച് കാലം എനിക്ക് പ്രത്യേകിച്ച ഒരുപാട് താൽപ്പര്യം തോന്നിയില്ല. കെഎസ.യു ആയിട്ടുണ്ട് എബിവിപി ആയിട്ടുണ്ട്.
അന്ന് കോളേജിൽ എബിവിപി ആയിരുന്നു ഞാൻ. കുറച്ച് കാലം എന്നിട്ട് ഇങ്ങനെ പല പാർട്ടിയായി കഴിഞ്ഞപ്പോൾ എന്റെ എബിവിപിയുടെ കൊണ്ടു നടന്ന് ആള് സുരേഷ് ചന്ദ്രൻ എന്നുള്ള വയനാട്ടുകാരൻ കോളേജ് വിട്ടയുടനെ എന്നെ അന്വേഷിച്ചപ്പോൾ സുരേഷ് അന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി. സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറിയായി. ഇപ്പോൾ മന്ത്രി പി പ്രസാദ് ഇവിടെ വന്നായിരുന്നു അപ്പോൾ ഞാൻ അദ്ദേഹത്തോട് സിപിഎം വയനാട് ജില്ലാ സെക്രട്ടറി എനിക്ക് അറിയാം. എനിക്ക് പരിചയം ഉള്ള രീതിയിൽ സുരേഷ് ഇപ്പോൾ മരിച്ചു പോയി ആള്. ഈയിടെ പി ജയരാജൻ അതായത് പേപ്പറിൽ രാഷ്ട്രീയം എന്ന് പറയുന്ന എന്നെ ഇങ്ങനെ പഠിക്കുന്ന സമയത്ത് എബിവിപി കുറ്റം പറയുന്നത് അല്ല. അൽപ്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ജനസഭയെഴുതിയിട്ടുണ്ട്. കുറച്ച് ബുദ്ധി വന്നപ്പോൾ ഞാൻ കെ.എസ്.യുയായി. അൽപ്പം കൂടി ബുദ്ധി വന്നപ്പോൾ എബിവിപിയായി. സാമാന്യം ബുദ്ധി വന്നപ്പോൾ ഞാൻ ട്വന്റി ട്വന്റിയിൽ ചേർന്നു. കിറ്റക്സിന്റെ ഇവിടുന്നും ഞാൻ മാറും. ഏതു പാർട്ടിയിൽ പ്രവർത്തിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്. അതിനു മറുപടി ഉണ്ടായിട്ടില്ല.
അച്ഛന്റെ കമ്മ്യൂണിസം അച്ഛന്റെ തകർച്ചയോടു കൂടി കഴിഞ്ഞു. ആ കഥയാണ് വരവേൽപ്പ് എന്നു പറയുന്ന ആ സിനിമ. അച്ഛൻ സ്കൂൾ റിട്ടയർ ചെയ്ത് ആക്ടിവിറ്റി ചെയ്യാമെന്ന് ഞങ്ങൾ താമസിക്കുന്ന ആ നാട്ടിൽ സാമാന്യം വലിയ വീട് ഉണ്ട് രണ്ടു നില വീട് പണയം വച്ചിട്ട് കഥയാണ് വരവേൽപ്പ്. അച്ഛൻ ബസു വാങ്ങിയിട്ട് കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ ബസു വാങ്ങിയപ്പോൾ ശത്രുക്കൾ ആയി. കംപ്ലീറ്റ് കമ്മ്യൂണിസ്റ്റുകാർ ശത്രുക്കളായി. എന്നിട്ട് ജപ്തി ചെയ്തു സമരം വന്നത് കോട്ടിയൂർ ഉത്സവത്തിന് ആ പടത്തിൽ തന്നെയുണ്ട്. ജഗദീഷ് ആണ് ആ റോൾ അഭിനയിച്ചത്. കണ്ടക്ടർ ആയിട്ട് അടിച്ചോണ്ട് പോകുന്നത് പൈസ മോഷ്ടിച്ചത് അയാള ആറു മാസം കഴിഞ്ഞപ്പോൾ സിഐടിയുവിന്റെ അടുത്തി ചെന്ന് ഒരു കത്തു കൊടുത്തു. സിഐടിയുവിന്റെ കത്ത് അയച്ച ആ ,സെക്രട്ടറി അച്ഛന് കൂടതൽ ദേഷ്യമായി. അനധികൃതമായി പിരിച്ചു വിട്ടു എന്നാണ.
അച്ഛനും അബദ്ധം പറ്റിയിട്ടുണ്ട് കംപ്ലയിന്റ് ചെയ്യുമോ ചെയ്തില്ല അന്ന്. കാരണം കുറച്ച് കഴിഞ്ഞപ്പോൾ നേരെ അച്ഛൻ കുറ്റക്കാരൻ ആയി. അച്ഛൻ ചീത്ത പറഞ്ഞു തലശേരി ബസ് കൊടി പിടിച്ചു തടഞ്ഞ് വച്ചു. അപ്പോൾ അച്ഛൻ കോടതിയിൽ പോയി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു. കോടതിയിൽ പോയിട്ട് പൊലീസിനെ കൊണ്ട് ഇവരെ കൊടി ഒക്കെ വലിച്ചെറിഞ്ഞിട്ട് അവരുടെ കൂടെ കൂടിയിട്ട് എല്ലാവരും അടിച്ചു ഓടിച്ചു. അവിടെ ബസ് സ്റ്റോപ്പ് ചെയ്തു. അവിടെ പോയി ഇവര് കംപ്ലീറ്റ് തല്ലി പൊളിച്ചു. തകർത്ത് എറിഞ്ഞു എല്ലാ ടയറും എല്ലാം തകർത്തു തരിപ്പണം ആക്കി. ലോൺ എടുത്ത പൈസയും ഇൻസ്റ്റോൾമെന്റും ഇതിന്റെ കൂടെ അഞ്ചാറ് ബസപടകങ്ങളും അതിന്റെ ഇൻഷുറൻസ് ക്ലെയിം അത് വലിയ പ്രശ്നമായി അവര് ബസ് പിടിച്ചോണ്ട് പോയി. വീടും ജപ്തി ചെയ്തു. അങ്ങനെയാണ് കഥ. അച്ഛൻ വേറെ പാർട്ടിൽ ഒന്നും പോയില്ല.
അച്ഛന്റെ ജീവിതം പിന്നീട് ഭയങ്കര ദയനീയം ആയിരുന്നു. ഞാൻ അപ്പം സിനിമയിൽ ഉണ്ട് എന്നൊക്കെ പറയാം. ആ സമയമാണ്. ഇതിൽ ഒന്നും ഇടപെട്ടില്ല നമ്മുടെ കയ്യിൽ പൈസ ഒന്നും ഇല്ല. അച്ഛന് പിന്നീട് അങ്ങോട്ട് അതിനടുത്ത് തന്നെ വീടു വാടകയ്ക്ക് എടുത്തു കൂത്തുപറമ്പിന് അടുത്ത്, അവിടെ അച്ഛൻ ആദ്യം പോയത് ചേട്ടന്റെ വീട്ടിൽ ആയിരുന്നു. അവർക്ക് സ്ഥലങ്ങൾ ഒക്കെ ഉണ്ട്. അവിടെ പോയി താമസിച്ചു. ഞാൻ വീടു വാടകയ്ക്ക് എടുത്തപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞു ഞാൻ മറ്റേ വീട് കേസ് അവിടുത്തേക്ക് പോകുകയാണ് ഞാൻ വാടക വീട്ടിലക്ക് ഇല്ല എന്നു പറഞ്ഞു. വന്നില്ല. കുറേ പയറ്റ് ചെയ്തു പിന്നെ രക്ഷയില്ല എന്നു കണ്ടപ്പോൾ ആ വാടക വീട്ടിൽ അച്ഛൻ വന്നു. എന്നിട്ട് അവിടെയായി. അവിടുന്ന് ഹാർട്ട് അറ്റാക്ക് വന്നു അസുഖം വന്നു അധികം വൈകാതെ മരിച്ചു. 72ാം മത്തെ വയസ്സിൽ മരിച്ചു പോയി.
അച്ഛന് വളരെ ഷോക്കിങ് ആയിട്ടുള്ള കാര്യങ്ങൾ ആയിരുന്നു ഇതൊക്കെ ഇങ്ങനെ സംഭവിക്കുമെന്ന് ഒന്നും വിചാരിച്ചില്ല. നാടകത്തിൽ തുടർന്നു എന്തെങ്കിലും ചെയ്യണമെന്നാണ് ഞാൻ കരുതിയത്. ഞാൻ പ്രൊഫഷണൽ നാടകങ്ങൾ ഒക്കെ കാണാറുണ്ടായിരുന്നു. എനിക്ക് അതിന്റെ ഇംമ്പാക്റ്റ് വേറെ ഒന്നിനും ഇല്ലായിരുന്നു. കോളേജിൽ ഞാൻ നാടക മത്സരത്തിൽ ഞാൻ ബെസ്റ്റ് ആക്ടർ ആയി. അതേ നാടകത്തിൽ തന്നെ രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ കണ്ണൂരിൽ ബെസ്റ്റ് ആക്ടർ ആയി. അതുകൊണ്ട് ഈ രംഗത്തെ കുറച്ചു കൂടി പുരോഗതി ഉള്ളതായി തോന്നി. അഭിനയം തന്നെയായിരുന്നു ആഗ്രഹം. അറിയപ്പെടുന്ന ഒരു നാടക പ്രവർത്തകന്റെ ഒരു റെക്കമെന്റേഷൻ വേണം. അങ്ങനെ ഞാൻ നോക്കിയപ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരാളും ഇല്ല, അറിയപ്പെടുന്ന ആരും ഇല്ല. അപ്പോൾ ഞാൻ വി ജി നായരെ, അയാൾ ഫെയിമസ് ആയാ ആളാ. ഞാൻ തലശ്ശേരി അവിടുത്തെ ഗ്രൗണ്ടിൽ ഏതോ ഒരു പുതിയ നാടകം ചെയ്തു. അപ്പോൾ എന്റെ നാടകത്തിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു റെക്കമെന്റേഷൻ ഒപ്പിക്കാൻ വേണ്ടിയിട്ടാണ് വന്നത് എന്നു പറഞ്ഞു. നിങ്ങൾ പറയുന്നത് ഒക്കെ ശരിയായിരിക്കാം. പക്ഷെ എനിക്ക് നിങ്ങളെ അറിയത്തില്ലല്ലോ. അപ്പം എനിക്ക ഭയങ്കരമായിട്ട് വിഷയം വന്നു. പിന്നെ ആലോചിച്ചു നോക്കിയപ്പോൾ ശരിയാണല്ലോ. ഞാൻ പേപ്പർ കട്ടിങ്സ് സർട്ടിഫിക്കറ്റ് ഒന്നും എടുത്തിട്ടില്ല. കാരണം ഞാൻ സത്യം പറഞ്ഞു. അത് അയാള് വിശ്വസിക്കും എന്നു ഞാൻ വിചാരിക്കും.
വർഷങ്ങൾക്ക് ശേഷം വിജയസാറിന്റെ കൂടെ ഞാൻ കോട്ടയത്ത് പുള്ളിയുടെ വീട്ടിൽ പോയിട്ട് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈയിൽ ഉണ്ട് എന്ന കാര്യം അവിടെ അഭിനയം പഠിപ്പിക്കുന്ന അവിടെ പഠിച്ചതിന് ശേഷമാണ് നാടകത്തിനു വേണ്ടിയാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയത്. എന്റെ നാട്ടിൽ എന്റെ അച്ഛന്റെ സുഹൃത്ത് ആയ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ പണ്ട് നാടകത്തിൽ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് ഈ സമയത്ത് ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ പുള്ളി വേറെ അടുത്തുള്ള സ്കൂളിൽ അദ്ദേഹം ഹിന്ദി അദ്ധ്യാപകനാണ്. അദ്ദേഹത്തിന് ഒരു കത്തു അയച്ചു. എന്നെ നിരുത്സാഹപ്പെടുത്തികൊണ്ട് അതിനു മറുപടി അയച്ചു. ഇവിടെ പഠിച്ചു എന്നു പറഞ്ഞു കൊണ്ട് സിനിമയിൽ അഭിനയിക്കാൻ പറ്റണമെന്നില്ല. അത് സംവിധായകരും നിർമ്മാതാക്കളും അവര് അഭിനയിക്കണം. എന്നെ കൊണ്ട് ശല്യം ആയി അപ്പോൾ ഒരു തവണ പുള്ളി ഒരു കാര്യം ചെയ്യ് രണ്ടു മൂന്നു ഫോട്ടോസ് എടുത്തിട്ട് അയക്കൂ അപ്പോൾ ഞാൻ സ്റ്റുഡിയോയിൽ പോയി കുറച്ച് ഫോട്ടോ അയച്ചു കൊടുത്തു. അപ്പോൾ ഈ ഫോട്ടോ കണ്ടാൽ ഒരിക്കലും ഇങ്ങോട്ട് വരാണ്ടയെന്നേ പറയൂ. അപ്പം ഞാൻ ഒരു കത്ത് അയച്ചു, പ്രേം നസീർ സുന്ദരനാണ് ബംഗാളിൽ താമസിക്കുന്നു. അദ്ദേഹം നായകനാണ്. ഇതിന്റെ കാമുകിയും സുന്ദരിയാണ് പക്ഷെ അദ്ദേഹത്തിന്റെ ഇടനിലക്കാരനും അതേ സൗന്ദര്യം വേണമെന്ന വാശിപിടിക്കരുത്. അതിന് പുള്ളി മറുപടി അയച്ചില്ല.
സിനിമയിൽ അടുക്കളക്കാരും വേണമല്ലോ. അതാണ് എന്റെ പ്രതീക്ഷ, ഒരു ഇന്റർവ്യൂവിനു വളിച്ചപ്പോൾ ചെന്നൈയിൽ പോകാൻ ഉള്ള പൈസ ഇല്ല. നേരത്തെ പറഞ്ഞ വലിയ ഷോപ്പ് ഉണ്ട്. വയനാട്ടിൽ സുരേഷിന്റെ അടുത്ത് പോകാം അവൻ എനിക്ക് 25 രൂപ തന്നു. ആ 25 രൂപ കൊണ്ടാണ് ഞാൻ ചെന്നൈയിൽ പോയിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കുന്നത്. രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, കെ സേതുമാധവൻ അന്നത്തെ അഡ്മിഷന് വേണ്ടി ആദ്യം കാണുവാണ് എനിക്ക സിനിമ ഭ്രാന്ത് ഇല്ലല്ലോ. എനിക്ക് നാടകം ആണ് സിനിമയൊക്കെ പഠിച്ചിട്ട് നാടകത്തിൽ പോകണം. പക്ഷെ എന്നെ കണ്ടപ്പോൾ തന്നെ രാമുകാര്യാട്ട് അതിശയിച്ചു പോയി ഇവനാണോ സിനിമയിൽ അഭിനയിക്കാൻ വന്നിരിക്കുന്നത്. അദ്ദേഹം ചിരിച്ചത് എന്തിനാണെന്ന എനിക്ക് മനസ്സിലായി. കാരണം എന്നു വച്ചാൽ ഒരു മണിക്കൂർ എന്നെ ഉപദേശിച്ചു. കുട്ടി വേഗം സ്ഥലം വിട്ടോ നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്തു കുറേ ഉപദേശിച്ചു. അവസാനം ഞാൻ സത്യം പറയേണ്ടി വന്നു. സാർ ഇത് നാടകത്തിൽ പൊയ്ക്കോളാം അതുകൊണ്ട് എന്നെ നിത്യം പഠിപ്പിക്കുന്നത് എങ്ങനെ എന്നത് ഞാൻ നാടകം എഴുതാറുണ്ട് അഭിനയിക്കാറുണ്ട്. സംവിധാനം ചെയ്യാറുണ്ട്. എന്നെ ഒന്ന് അഭിനയം പഠിപ്പിക്കണം അത് മാത്രം മതി എനിക്ക് ഞാൻ പൊയ്ക്കോളാം. ഞാൻ ആരെയും ശല്യപ്പെടുത്താൻ വീട്ടിലേക്ക് ഒന്നും വരില്ല എന്നു പറഞ്ഞപ്പോഴാണ് പുള്ളിക്ക് കാര്യം മനസ്സിലായത്.
അഡ്മിഷൻ പുള്ളി സ്ക്രീൻ ടെസ്റ്റ് എടുത്തു അങ്ങനെ ഭരണി സ്റ്റുഡിയോയിൽ ശശിയുടെ ആ ഭരണി സ്റ്റുഡിയോയിൽ ആയിരുന്നു എന്റെ സ്ക്രീൻ ടെസ്റ്റ്. അതു കാര്യാട്ട് ആണ് ഷൂട്ട് ചെയ്തത്. അന്ന് ഞാൻ ചെയ്യുന്നത് കണ്ടിട്ട് പുള്ളി ചിരിച്ചു പോയി. പിന്നെ സങ്കേതത്തിൽ അഭിനയിക്കാൻ വേണ്ടിയിട്ട് പുള്ളി എന്റെ കൂടെ അഭിനയിച്ചു. എന്നെ കണ്ടപ്പോൾ ചിരി, എടാ നീ ഇവിടെയും എത്തിയോ എന്നെ ഉപദേശിച്ചയാളാ അതു കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ട് പുള്ളിയുടെ പേരിൽ ഉള്ള തൃശ്ശൂർകാരായ അവാർഡ് ഉണ്ടായിരുന്നു സംവിധാനത്തിന് എനിക്കാണ് ആ അവർഡ്. രാമുകാര്യാട്ട് പുരസ്കാരം. എന്നെ കണ്ടപ്പോൾ ചിരിച്ച അദ്ദേഹം ഇപ്പോഴും എന്നെ കണ്ട് മുകളിൽ ഇരുന്നു ചിരിക്കുന്നുണ്ടാവും.
ആ പഠനം എങ്ങനെയാണ് ശ്രീനിയേട്ടന്റെ ജീവിതം മാറ്റിയത്?
ആ പഠനം ഞാൻ പ്രധാനമായിട്ടു ഫീസില്ലാതെ സൗജന്യമായിട്ടു പ്രൊഡ്യൂസേഴ്സിന്റെ ഡയറക്ടേഴ്സിന്റെ സംഘടന വഴിയാണ് ചെയ്തത്. അവര് സൗത്ത് ഇന്ത്യയുടെ മിടുക്കന്മാർ ഉണ്ടവിടെ എന്നു കരുതി തുടങ്ങിയതാണ്. അതുകൊണ്ട് അവർക്ക് പൈസ ഒന്നും വേണ്ട. പക്ഷെ നമ്മൾക്ക് ഭക്ഷണം കഴിക്കാൻ ഒക്കെ പൈസ വേണം. താമസം ഹോസ്റ്റലിൽ ആണ്. അത് എന്റെ അമ്മാവൻ സിനിമ കാണിക്കാൻ കൊണ്ടു പോയ അമ്മാവൻ പുള്ളി എനിക്ക് അയച്ചു തരും. പത്ത് ദിർഹം അയച്ചാൽ കുറച്ച് പൈസ അച്ഛന് അയച്ചു തരും. ഒരു കന്നടക്കാരൻ ഒരു തമിഴൻ കന്നടക്കാരന്റെ ശാന്തപ്പൻ തമിഴന്റെ പേര് മൂർത്തി ഞങ്ങളു മൂന്നു പേരും ആദ്യം ഒന്നിച്ചായിരുന്നു താമസിച്ചത്. ഒരു മുറിയിൽ. ഭയങ്കര ദരിദ്രമായ ചുറ്റുപാടിൽ ഉള്ള ചെറിയ മൂർത്തി എന്നു പറയുന്നയാൾ ഭക്ഷണം ഉണ്ടാക്കും എനിക്ക് അറിയില്ല. റാഗിയായിരുന്നു പ്രധാന ഭക്ഷണം മൂർത്തി ഉണ്ടാക്കും നല്ല കുക്ക് ആയിരുന്നു. റാഗി കൊണ്ട് പുളിങ്കറിയും ഉണ്ടാക്കും. പുള്ളിക്ക് പരാതി ഇല്ല മൂർത്തിയും പഠിക്കുവാരുന്നു. അങ്ങനെ കുറച്ചു ചെലവിൽ ജീവിച്ചു.
രണ്ടു കൊല്ലം ആദ്യത്തെ കൊല്ലം ഞാൻ ചേരുമ്പോൾ സ്ക്രീൻ ടെസ്റ്റ് ചെയ്തപ്പോൾ നമ്മുടെ ക്ലാസ് തുടങ്ങിയപ്പോൾ ഞങ്ങളുടെ ചേമ്പർ തീയേറ്ററിൽ എല്ലാം കാണിച്ചു തരും. അന്ന് ആണ് രജനികാന്ത് എന്നെ തിയേറ്റററിൽ നിന്ന് ഇറങ്ങിയിട്ട് എന്നോട് പറഞ്ഞു. ഞങ്ങൾ വല്യ സ്നേഹത്തിലായി. രജനി സിനിമയിലേക്ക് വരുന്നത് സുഹൃത്ത് ആയിരിക്കുമ്പോഴാണ്. പുള്ളി ആദ്യം സിനിമ എടുക്കുമ്പോൾ ഞങ്ങൾ ഒക്കെ സെക്കന്റ് ഇയർ പഠിക്കുവാണ്. പുള്ളി ആദ്യം കേറി. കൂട്ടുകാരെ അവിടെ കയറ്റിയിരുത്തിയിട്ടാണ് പുള്ളി സിനിമ കാണുന്നത്. പുള്ളിക്ക് ഇരിക്കാൻ സീറ്റ് ഇല്ലാതെ പുള്ളി മാറി നിന്ന് അവിടെ തീയേറ്ററിൽ. അതായത് പുള്ളിക്ക് ബാംഗ്ലൂരിൽ നിന്ന് ക്ലാസിൽ നിന്ന് ഇറങ്ങിയിട്ട് കൂട്ടി ബിൽഡിംഗിന്റെ പുറകിലേക്ക് പോകും. ആരും കാണാതെ ഈ രണ്ടു രൂപയുടെയും അഞ്ചുരൂപയുടെയും ഒക്കെ മണിയോഡർ സുഹൃത്തുക്കൾ അയച്ചു കൊടുക്കുന്ന പൈസയാണ്. എന്റെ കൂടെ പഠിച്ച ശങ്കരൻകുട്ടി പുള്ളിയെ പറ്റിച്ചു അഞ്ചു രൂപയും കൊണ്ട് മുങ്ങി കളഞ്ഞു. അപ്പോൾ എന്നോട് ഇദ്ദേഹം പറഞ്ഞു. എപ്പഴേ വാങ്ങി കൊടുക്ക,് ഒന്നുമില്ല അന്ന്. ശിവാജി റാവു, പുള്ളി തമിഴ് സിനിമയിൽ അഭിനയിക്കാൻ വന്നതായിരിക്കത്തില്ല, ഒത്തു വന്നതാണ്. പുള്ളി അഭിനയിക്കുന്നത് നാടകം കണ്ടിട്ട് ഒരു പെൺകുട്ടി ഇവിടെ പോയി പഠിക്കാൻ വേണ്ടി എല്ലാ ഏർപ്പാടും ചെയ്തത്.
രജനീകാന്ത് കണ്ടക്ടർ ആയിരുന്നപ്പോൾ നാടകം അഭിനയികുമായിരുന്നോ?
അതെ, ആ നാടകത്തിൽ ഉള്ള ഒരു പെൺകുട്ടി പുള്ളിയുമായിട്ട് കുറച്ച് അടുപ്പം ഉണ്ടായിരുന്നു. കണ്ടക്ടർ ആയിരുന്ന സമയത്ത്. അപ്പോൾ പുള്ളി ദേവനോട് പറഞ്ഞത്, ദേവൻ എന്നോട് പറഞ്ഞു. പുള്ളി ഇപ്പോൾ ജീവിക്കുന്നത് അവളെ ഒരു നോക്ക് കാണുക എന്ന ഉദ്ദേശത്തോടെയാണ് എന്നാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശേഷം ഇന്ന് വരെ ആ പെൺകുട്ടിയെ കണ്ടിട്ടില്ല. കഥപറയും പോലെ എന്ന സിനിമ പുള്ളി ചെന്നൈയിൽ ഇരുന്നു കണ്ടിട്ട് കരഞ്ഞു, എന്നെ വന്നു കെട്ടിപിടിച്ചിട്ട് എന്നോട് പറഞ്ഞു നീ എഴുതുമെന്ന് അന്നേ സൊല്ലുവില്ലേ എന്ന്. എനിക്കറിയാം. ആദ്യം പടം ക്ലിക്ക് ആയി. അതു ശ്രദ്ധിച്ചില്ല, പിന്നെ എല്ലാ പടവും ഭയങ്കര ഹിറ്റാണ്. അതായത് കാർ ഓടിച്ച് വലിയ ഭ്രാന്ത് ആയിപ്പോയി. ആ സമയത്ത് ഒന്നും പിന്നെ ഞാൻ കണ്ടിട്ടില്ല. പിന്നെ കഥ പറയുമ്പോൾ ആണ് ഞാൻ കാണുന്നത്.
അപ്പോൾ രജനികാന്തിന് അറിയാമോ അങ്ങ് ഇങ്ങനെ സിനിമയിൽ കേറി പോയെന്ന്?
അറിയാമായിരുന്നു അടുപ്പം ഉണ്ടായിരുന്നു. വിവരങ്ങൾ അറിയാം. നമ്മുടെ കൂടെയുണ്ടായിരുന്ന ആൾ ഭയങ്കരമായി പൊങ്ങി പോകുമ്പോൾ നമ്മൾ അറിയുമല്ലോ.
മറുനാടന് ഡെസ്ക്