തിരുവനന്തപുരം: സോവിയറ്റ് യൂണിയൻ തകരുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ ഏറ്റവും അധികം ബന്ധം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഒനനായിരുന്നു കേരളം. കേരളത്തിൽ നിന്നും നേതാക്കന്മാർ കൂടെ കൂടെ സോവിയറ്റ് യൂണിയനിലേക്ക് പോകും. അതുപോലെ തന്നെ വിദ്യാർത്ഥികൾ പലപ്പോഴും സ്‌കോളർഷിപ്പും മറ്റും കിട്ടി പഠിക്കാനും പോകും. റഷ്യൻ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കേരളത്തിൽ സ്ഥാപനങ്ങൾ ഉണ്ടായതു പോലും അങ്ങനെയാണ്. അങ്ങനെ നിരവധി വിദ്യാർത്ഥികൾ അവിടെ എത്തിയകാലത്താണ് 1990 - 91 വർഷത്തിൽ സോവിയറ്റ് യൂണിയൻ ചിന്നം ഭിന്നം ആകന്നതും പല രാജ്യങ്ങൾ ആകുന്നതും.

അന്ന് നാട്ടിലേക്ക് തിരിച്ചു പോന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ അവിടെ തുടർന്ന് ജോലിയും ബിസിനസും ആയി കഴിവു തെളിയിച്ച അനേകം പ്രതിഭകൾ ഇപ്പോഴും റഷ്യയിൽ ഉണ്ട്. അത്തരത്തിൽ ഒരു പ്രതിഭയാണ് ദേവദത്തൻ എന്ന മാധ്യമ പ്രവർത്തകൻ. ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി അടക്കം മാധ്യമപ്രവർത്തനം തടത്തിയ ദേവാദത്തൻ ഇപ്പോൾ റഷ്യയിലെ അദ്ധ്യാപകൻ കൂടിയാണ്. റഷ്യയിൽ നടക്കുന്ന യുദ്ധങ്ങളും പഴയ സോവിയേറ്റ് യൂണിയനെയും കുറിച്ചും അദ്ദേഹം മറുനാടൻ മലയാളിക്ക് മുന്നിൽ മനസ്സു തുറന്നു. അഭിമുഖത്തിലേക്ക്...

അങ്ങ് എങ്ങനെയാണ് ഇവിടുന്ന് അങ്ങോട്ട് പോയത്? എന്തു സാഹചര്യത്തിലാണ് റഷ്യയ്ക്ക് പോയത്?

ഞാൻ ഇവിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസ് കംപ്ലീറ്റ് ചെയ്ത ശേഷം റവന്യ ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുവാരുന്നു. ക്ലർക്ക് ആയിട്ട് താലൂക്ക് ഓഫീസിൽ. അപ്പോൾ ഞാൻ പാരൽ ആയിട്ട് അന്ന് സോവിയൻ കൾച്ചർ സെന്ററിൽ പോകുവായിരുന്നു. വെറുതേ പുസ്തകം വായനയായിട്ടും റഷ്യൻ ഭാഷ പഠിക്കണമെന്നുള്ള ആഗ്രഹം കൊണ്ടും അങ്ങോട്ട് പോയതാണ്. ഒരു കമ്മ്യൂണിസ്റ്റ് വസന്തം ഉണ്ടായിരുന്നു. എഎസ്എഫിന്റെ ആളാണ്. അവിടുത്തെ റഷ്യൻ സെന്ററിൽ ഡയറക്ടർ ആയിട്ട് പരിചയപ്പെട്ടു. ബലേറി ഗുതാകി എന്നു പറയുന്ന ഒരു സാറായിരുന്നു സോവിയറ്റ് യൂണിയനിൽ പണ്ട് ഇവിടെ ഉണ്ടായിരുന്ന ആളായിരുന്നു. അദ്ദേഹം ഇങ്ങനെ ഒരു കാഷ്വൽ സംസാരത്തിൽ ചോദിച്ചു താങ്കൾക്ക് റഷ്യയിൽ പോകാൻ ആഗ്രഹം ഉണ്ടോ എന്നു ചോദിച്ചു ഞാൻ സ്വാഭാവികമായിട്ടു പറഞ്ഞു ആർക്കാണ് റഷ്യയിൽ പോകാൻ ആഗ്രഹം ഇല്ലാത്തത്. നമ്മുടെ സ്വപ്ന ഭൂമി തീർച്ചയായും എന്ന് പറഞ്ഞു. അദ്ദേഹം എന്റെ അടുത്തു പറഞ്ഞു മാർക്ക് ലിസ്റ്റ് കൊണ്ടുവരാൻ പറഞ്ഞു ഞാൻ കൊടുത്തു. ഞാൻ അതു മറന്നു. ഒരു എട്ടു മാസം കഴിഞ്ഞിട്ട് എനിക്ക് റഷ്യൻ അന്നത്തെ സോവിയറ്റ് എമ്പസിയിൽ നിന്നു ഒരു കത്തു കിട്ടുകയാണ് താങ്കൾ ഇവിടെ റഷ്യൻ പീപ്പിൾസ് യൂണിവേവ്സിറ്റിയിലേക്ക് ജേർണലിസം പ്രോപ്പർട്ടിയിലേക്ക് സെലക്റ്റ് ചെയ്തു എന്നു പറഞ്ഞ് എന്നിട്ട് പഠിക്കാൻ അതായത് മോസ്‌കോയിലെ പീപ്പിൾസ് ഫ്രണ്ട്ലി യൂണിവേഴ്സിറ്റിയിൽ അതു ലോകത്തൊള്ള രാജ്യങ്ങളുമായി സോവിയറ്റ് യൂണിയൻ കണക്റ്റ് ചെയ്ത സ്ഥാപനമാണ് അവിടെ ജേർണലിസം പഠിക്കാൻ പോയി. പിജി ചെയ്യാൻ. 1988 ൽ

റഷ്യയിൽ ചെന്ന അനുഭവം, അവിടെ ആദ്യം ചെല്ലുമ്പോൾ ഉള്ള ഫീലിംങ് എന്താ?

ആദ്യത്തെ ഫീലിങ് നമ്മള് ഇവിടുന്ന് പ്രതീക്ഷിച്ച് പോകുന്നത് ഇവിടുന്നു കിട്ടുന്ന ഒരു സ്വപ്നഭൂമിയായിരുന്നു സോവിയറ്റ് യൂണിയൻ. അന്ന് അങ്ങനെ ഒരു ഗ്രേ കളറിൽ ഉള്ള രാജ്യമായിരുന്നു ശരിക്കും പറഞ്ഞു കഴിഞ്ഞാൽ. ചെന്നപ്പഴേ പ്രതീക്ഷ പോയി. എല്ലാം അവൈലബിൾ ആണ് പക്ഷെ ലിമിറ്റഡ് അവൈലബിളിറ്റിയാണ്. നമുക്ക് കാശ് ഉണ്ടെങ്കിലും എല്ലാം മേടിക്കാൻ ഒക്കത്തില്ല ചില സാഹചര്യത്തിൽ എല്ലാത്തിനും ക്യൂ നിൽക്കണമായിരുന്നു ഒരു പ്രത്യേക ഫീലിങ് ആയിരുന്നു. പ്രത്യേകിച്ച് നമ്മൾ കേരളത്തീൽ നിന്നും ഇന്ത്യയിൽ നിന്നും പോകുമ്പോഴത്തേന് ഈ സ്വാതന്ത്ര്യം പെട്ടന്ന് ഇല്ലാതാവും അപ്പം തന്നെ ആദ്യം നിരാശ തോന്നി.

പക്ഷെ അവിടെ ബാക്കി നിങ്ങൾ വിദേശ വിദ്യാർത്ഥി എന്ന നിലയ്ക്ക് എല്ലാം സൗകര്യവും ചെയ്തോ?

ഇല്ല അവര് വിദേശികൾക്ക് പ്രത്യേക പരിഗണന കൊടുത്തിരുന്നു പ്രത്യേകിച്ച് ഇന്ത്യാക്കാർക്ക് വളരെയധികം പരിഗണന കൊടുത്തിരുന്നു. പിന്നെ ഈ കോളേജിലെ പ്രതിനിധികൾ വന്ന് ഞങ്ങളെ എയർപോർട്ടിൽ വന്നു വിളിച്ചോണ്ട് പോവുകയും കോളേജിലെ ഹോസ്റ്റലിൽ കൊണ്ടു പോയി താമസിപ്പിക്കുകയും ഒരു വിഐപി ട്രീറ്റ്മെന്റ് ആണ് ആദ്യമായിട്ടു കിട്ടുന്ന ഒരു വിഐപി ട്രീറ്റ്മെന്റ് ആണ് അത്. ഫീസ് ഇല്ല ഹോസ്റ്റൽ ഫ്രീ ആഹാരം ഫ്രീ എല്ലാം ഫ്രീ. എന്നിട്ട് വർഷത്തിൽ കുറച്ചു കാശും തരും നമുക്ക് നാട്ടിൽ പോകാൻ ആയിട്ട്. അന്ന് റഷ്യയിൽ കടക്കണമെങ്കിൽ കോളേജ് പെർമിഷൻ മേടിക്കണമായിരുന്നു. അങ്ങനെ കുട്ടികൾക്ക് ഞാൻ പല റഷ്യക്ക് അകത്തുള്ള പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഏതു സിറ്റിയിൽ പോകണമെങ്കിലും അന്ന് പെർമിഷൻ മേടിക്കണം മോസ്‌കോ വിട്ടു എവിടെ പോകണമെങ്കിലും.

അവിടെ ചെന്നാൽ ആരും കൺട്രോൾ ഇല്ല, പൊലീസിന്റെ കൺട്രോൾ ഉണ്ടോ?

ഇല്ല അന്ന് എല്ലാം എനിക്ക് തോന്നുന്നത് അവരുടെ ഒരു ഇതനുസരിച്ചിട്ട് നമ്മൾ അവരുടെ സിസ്റ്റത്തിൽ കൂടെ പോകുകയാണെങ്കിൽ ഇങ്ങനെ ഒരു ഇന്ത്യൻ കുട്ടി അവിടെ വന്നിട്ടുണ്ട് അപ്പോൾ ഓൾ റെഡി അവര് ചെക്ക് ചെയ്യും അവർക്ക് ഒരു വിവരം ഉണ്ട് ഒരു ഇന്ത്യാക്കാരൻ ഇവിടെ മോസ്‌കോയിൽ വന്നിട്ടുണ്ട് എന്നുള്ളത്. അന്ന് അതൃപ്തി ഉണ്ടായിരുന്നത് ഈ അവരുടെ ഒരു രാജ്യത്തിനോട് തന്നെയാണ്. അവർക്ക് വിദേശികളോട് ഒരു മതിപ്പായിരുന്നു. കാരണം നിങ്ങൾ ഒക്കെ സ്വർഗ്ഗരാജ്യത്ത് ആണ് ജീവിക്കുന്നത്. ഞങ്ങൾക്ക് ഇവിടെ അങ്ങനെ ഒന്നും ഇല്ല. ഇവിടെ.

സ്വാതന്ത്ര്യത്തെ കുറിച്ച് ആയിരുന്നോ?

സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല അത് അവർ അധികം പറയാറില്ലായിരുന്നു. പക്ഷെ അവര് പറയാറുള്ളത് അവരുടെ ഈ ജീൻസ് കിട്ടാനില്ല ആഹാരങ്ങൾ ഇന്ന ആഹാരങ്ങൾ കിട്ടാറില്ല ചൂയിങ്ങം കിട്ടാറില്ല. മാൾബോ സിഗററ്റ് മേടിക്കാൻ കിട്ടാറില്ല ജർമ്മൻ ബിയർ മേടിക്കാൻ ഒക്കത്തില്ല ഇതൊക്കെ ഒരു വിദേശികൾക്ക് മാത്രം വാങ്ങാവുന്ന ഒരു കടയിൽ നിന്ന് മാത്രമാണ് കിട്ടിയിരുന്നത്. അപ്പോൾ വിദേശിയ സ്റ്റുഡന്റ്സിനെ അവർക്ക് കാശ് കൊടുത്തിട്ട് ഇപ്പം നമ്മളോട് ഒക്കെ പറയും എനിക്ക് ഒരു ബ്ലോക്ക് മാൾബറ മേടിച്ചു തരൂ. മാൾബറുടെ വില അന്നത്തെ ബ്ലോക്കിന്റെ വില 10 ഡോളർ ആണെങ്കിൽ 15 ഡോളർ തരും. അഞ്ച് ഡോളർ നമുക്ക് ടിപ്പ് ആയിട്ട്. അപ്പം നമുക്ക് വിദേശികൾക്ക് മാത്രമേ ഏതിനകത്ത് പോയി മേടിക്കാൻ ഒക്കത്തുള്ളൂ.

അത് തന്നെ ഈ അസ്വസ്ഥതയുടെ കാരണമായി? വിദേശികൾക്ക് സുഖമായിരുന്നു അവിടുത്തുകാർക്ക് പ്രയാസമായിരുന്നു? ആ ഒരു ഞെട്ടൽ ആയിരുന്നില്ലേ സ്വർഗ്ഗ രാജ്യം എന്നു നമ്മൾ കരുതിയിട്ട്?

തീർച്ചായിട്ടും ഞാൻ ഇവിടുന്ന് പാർട്ടി ക്ലാസിൽ ഒക്കെ അറ്റൻഡ് ചെയ്തിട്ടു ശരിക്കും ഞാൻ വിചാരിച്ചു. യഥാർത്ഥമായിട്ടു സോവിയറ്റ് യൂണിയന്റെ സ്വർഗ്ഗരാജ്യമെന്നു വിചാരിച്ചു കൊണ്ടു പോയ മനുഷ്യനാണ്. അവിടെ ചെന്നപ്പോൾ അല്ലേ നിരാശയായി ഞാൻ അത് പാർട്ടിക്കാരോട് ഒക്കെ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. അവർക്ക് യാഥാർത്ഥ്യങ്ങളോട് യാതൊരു ഇവിടെ കാണുന്നസോവിയറ്റ് യൂണിയനെന്നോ പറഞ്ഞ പുസതകങ്ങളും അതിൽ കൂടിയുള്ള കഥകളും മനസ്സിലാക്കിയിരുന്നു. പക്ഷെ അവിടെ ഒരു പ്ലസ് പോയിന്റ് എന്നു പറഞ്ഞാൽ ബേസിക് നമ്മുടെ ആൾക്കാർക്ക് വേണ്ട എല്ലാ ബേസിക് അവിടെയുണ്ട് ഹെൽത്ത് ഇൻഷുറൻസ് ഫ്രീയാണ് എജ്യുക്കേഷൻ ഫ്രീയാണ്. ഫുഡ് ഫ്രീയാണ്. ട്രാൻസ്പോർട്ട് എന്നു പറഞ്ഞാൽ വളരെ ആണ്. അങ്ങനെയുള്ള എല്ലാ സാധാരണക്കാരന് കുഴപ്പമില്ലാതെ ജീവിക്കാം പക്ഷെ അവർക്ക് കംഫേർട്ട് ഇല്ല അവര് ഇഷ്ടമുള്ളത് വാങ്ങി ചോയിസ് ഇല്ല. അതാണ് യഥാർത്ഥത്തിൽ സോവിയറ്റ് യണിയൻ നേരിട്ട പ്രതിസന്ധി. അതുപോല തന്നെ സ്വകാര്യ സ്വത്തില്ലല്ലോ എല്ലാവർക്കും തുല്യമായ സ്വത്ത്.

പിന്നെ ഈ സോവിയറ്റ് യൂണിയന്റെ തകർച്ച ആരംഭിക്കുമ്പോൾ അവിടെ ഉണ്ടല്ലോ അത് എങ്ങനെയാണ് വല്ലാതെ ഞെട്ടൽ ഉണ്ടായിരുന്നോ?

തീർച്ചയായിട്ടും ഒരു ഞെട്ടൽ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചേ ഇല്ല ഇങ്ങനെ തകരുമെന്ന്. ഇങ്ങനെ ഇത്രയും പെട്ടന്ന് ഒരു ആഴ്ചക്കകം എല്ലാം സംഭവിക്കുന്നത് അതിന്റെ അകത്തുള്ളവർക്ക് അറിയില്ലല്ലോ നമുക്ക് കാണുന്നവർക്ക് പെട്ടന്ന് ഉള്ള എല്ലാ ഈ 15 രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലുന്നു. അങ്ങോട്ടു പോയ ഒരു സുപ്രഭാതത്തിൽ എൽസണും നാലഞ്ച് മറ്റ് യുക്രൈയിനും ബലാറസും കസാനും ചേർന്ന് ഒരു കരാറിൽ ഒപ്പിടുന്നു. ഞങ്ങൾ എല്ലാവരും സ്വതന്ത്രരാകുകയാണ്. എന്നു പറഞ്ഞിട്ട്. അങ്ങനെ പെട്ടന്ന് സ്വതന്ത്രരായി. അങ്ങനെ ആർക്കും ഒന്നും മനസ്സിലാവത്തില്ലായുരുന്നു. അപ്പോൾ ഈ റഷ്യയ്ക്ക് അകത്തു തന്നെ ഈ സോവിയറ്റ് യൂണിയന്റെ അനുഭാവികൾ ഒത്തിരി പേരുണ്ടായിരുന്നു. അവരാണ് ഈ ടാങ്ക് ഒക്കെ എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങിയതും ടാങ്കിന്റെ പുറത്ത് കേറി നിന്നു കൊണ്ട് സംസാരിച്ചതും ആ ചിത്രങ്ങൾ ഒക്കെ ലോകം മുഴുവൻ കണ്ടതാണ്. അങ്ങനെ പെട്ടന്ന് ഒരു തകർച്ചയായി.പിന്നെ 90 ൽ 91 തൊട്ട് 2000 വരെ ഒരു കയോട്ടിക് സിറ്റുവേഷൻ ആയിരുന്നു.

അതിന് ശേഷം സാമ്പത്തികമായി രാജ്യം ഒരുപാട് തകർന്നു. ഗുണ്ടായിസം എല്ലാം പിടിച്ചു പറി കൊള്ളത്തരം കൊള്ളക്കാരുടെ ഭരണം എല്ലാം രാജ്യസ്വത്തുക്കൾ ഒക്കെ എടുത്ത് ആർക്കും എങ്ങോട്ടും വിൽക്കുക. പ്രൈവറ്റാസേഷൻ അന്ന് ഞാൻ ഒരു ഫാട്കറിയുടെ ഡയറക്ടറായിരുന്നെങ്കിൽ ആ ഫാക്ടറി ഞാൻ എന്റെ പേരിൽ എഴുതി വയ്ക്കാം ആരും എന്നോട് ചോദിക്കത്തില്ല. അങ്ങനെയാണ് സ്വകാര്യ സ്വത്ത് ഉണ്ടാകുന്നത്. ചിലരൊക്കെ പുറത്ത് ഉള്ളവരൊക്കെ ഈ കട്ടർ എടുത്ത് പലരുടെ ഈ പൊതുമേഖലാ സ്ഥാപനത്തിലെ ആൾക്കാരെ കൊല്ലുകയും അവിടുന്നു പിടിച്ചു പുറത്ത് ആക്കുകയും ചെയ്തിട്ട് ആ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയാണ് കൊള്ളക്കാര്. അവരൊക്കെ ഇപ്പം മുതലാളിമാരായിട്ട് വാഴുന്നുണ്ടായിരിക്കും. എല്ലാവരും ബൈ കോളർ ആയിട്ടു മാറി.

ബോറിസ് ബറോസ്നോസ്‌കി അങ്ങനെയുള്ള കുറേ ടീമുകൾ അദ്ദേഹം മരിച്ചു പോയി. അയാൾ ഒക്കെ ആയിരുന്നോ അന്നത്തെ പ്രധാന ആൾക്കാർ അതെ അതെ. ഇയാളോ നമ്മുടെ ചെൽസിയുടെ ഓണർ ആയിരുന്ന ഒബ്രനോവിച്ച് അയാൾ ഇപ്പോഴും ഉണ്ട്. അദ്ദേഹം അന്നാണ് പൊങ്ങി വന്നത്. അന്ന് പാർട്ടിക്കാരനായിരിക്കും. നേതാവായിരുന്നിരിക്കും നേതാവ് ആയിരുന്നില്ല അദ്ദേഹം. അങ്ങനെ ഒരു ബിസിനസ് കാരൻ ആയിരുന്നു. ബിസിനസ് മെന്റാലിറ്റി ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന് എൽസൻ കുടുംബവുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു. അടുപ്പം ഉള്ളതുകൊണ്ട് ഇയാൾക്ക് അടുപ്പം ഉള്ളതുകൊണ്ട് ഇയാൾക്ക് ഗേൾസൻ കുടുംബം എല്ലാ അനുഭവവും ചെയ്തു കൊടുത്തു. അങ്ങനെ തുടർന്നു.

അന്ന് ആ പ്രതിസന്ധി ഉണ്ടായപ്പോൾ പട്ടിണി ഉണ്ടായിരുന്നു. എന്നു വച്ചാൽ നമ്മൾ ആണ് അവരുടെ പട്ടിണിയും നമ്മുടെ പട്ടിണിയും വ്യത്യാസം ഉണ്ട്. അവന്റെ പട്ടിണിയിൽ ആണെന്ന് പറയുന്നത് മൂന്നു നേരത്തെ ആഹാരം കിട്ടും. പക്ഷെ ഇഷ്ടമുള്ള ആഹാരം കിട്ടത്തില്ലെന്നേയുള്ളൂ. അപ്പോൾ ആളുകൾ ഒക്കെ ജോലിക്ക് ഒക്കെ പോകാൻ തുടങ്ങി. ഞാൻ സ്റ്റുഡന്റ് ആയിരുന്നു സ്റ്റുഡന്റ് പഠിക്കുമ്പോൾ തന്നെ ഞാൻ അവിടുത്തെ റഷ്യൻ റേഡിയോ സ്റ്റേഷനിൽ അന്ന് മലയാളത്തിലേക്ക് ന്യൂസ് പ്രക്ഷേപണം ഉണ്ടായിരുന്നു അതിന്റെ ന്യൂസ് റീഡർ ആയിട്ട് പാർട്ട് ടൈം ജോലി ചെയ്തു. മോസ്‌കോ റേഡിയോയുടെ മലയാളവും ഉണ്ടായിരുന്നു എല്ലാ ഭാഷയും ഉണ്ടായിരുന്നു തമിഴിലും ഉണ്ടായിരുന്നു എല്ലാ ഭാഷയിലും ഈ രാജ്യം മുടിയാൻ കാരണം ആവശ്യമില്ലാതെ ഇങ്ങനത്തെ പരിപാടിക്ക് ഒക്കെ പോയി.

മലയാളത്തിൽ പ്രക്ഷേപണം ചെയ്തതു കൊണ്ട് അവര്ക്ക് ഒരു പ്രയോജനലവും ഉണ്ടായിരുന്നില്ല. ശരിക്കും ഇപ്പോൾ ഞാൻ മീഡിയ മാനേജ്മെന്റ് പഠിപ്പിക്കുമ്പോൾ എനിക്ക് അറിയാം അത് ഭയങ്കര വേസ്റ്റ് ആയിരുന്നു. ഇതിനിടെയാണ് റെജി മേനോന്റെ അദ്ദേഹം ഏഷ്യനെറ്റ് എന്ന് പറഞ്ഞൊരു കമ്പനി തുടങ്ങുന്നത് ആ സമയത്ത് ആണ്. അന്ന് ഞാൻ ആ കമ്പനിയിൽ പാർട്ട് ടൈം ജോലിക്കായി നിൽക്കുമ്പോൾ തന്നെ ഡോ. മേനോൻ എനിക്ക് ഒരു ഓർഡർ തന്നു എനിക്ക് അവിടുത്തെ അതിന്റെ റെപ്രസെന്റേറ്റീവ് ആകാനായിട്ട് അങ്ങനെ ഞാൻ റെപ്രസെന്റേറ്റീവ് ആയി. ഏഷ്യനെറ്റ് തുടങ്ങുന്ന സമയത്ത്. ഞാൻ ഒരു 96 വരെ ഏഷ്യനെറ്റിൽ വർക്ക് ചെയ്തു. അത് എനിക്ക് തോന്നുന്നത് റെജിമേനോൻ ഇൻവെസ്റ്റ് ചെയ്തു ശശികുമാർ ആണ്. ശശിയാണ് എഡിറ്റർ.

അന്ന് സോവിയറ്റ് യൂണിയന്റെ ഗവൺമെന്റ് ഗവൺമെന്റ് ബിസിനസ് ഉണ്ടായിരുന്നു റെജി മോനോന്. അദ്ദേഹം പഠിക്കാൻ വന്നതാണ്. അദ്ദേഹം ഡോക്ടർ ആണ്. എന്നിട്ട് അദ്ദേഹം ബിസിനസിലേക്ക് വന്നു, അങ്ങനെ ബിസിനസിൽ കാശുണ്ടാക്കിയിട്ട് അദ്ദേഹത്തിന്റെ ഒരു പെറ്റ് പ്രോജക്റ്റ് ആയിരുന്നു ഏഷ്യനെറ്റ്. അദ്ദേഹമാണ് കാശു കൊടുത്തതും ഒരുപാട് ഞാൻ നേരിട്ടു കണ്ടിട്ടില്ല. ഞാൻ വളരെ ഇതിനകത്ത് ഒരുപാട് ഇൻവെസ്റ്റ്മെന്റ് ഒരുപാട് പ്രയത്നവും ചെയിതിട്ടുണ്ട് ഈ ഏഷ്യനെറ്റ് കെട്ടിപ്പെടുത്താൻ ആയിട്ട്. അദ്ദേഹം ശശികുമാർ സാറിനെ ചീഫ് മാനേജിങ് എഡിറ്റർ ആക്കുന്നതും ഒക്കെ. ഞാൻ 96 വരെ അവിടെ ഉണ്ടായിരുന്നു. അതുകഴിഞ്ഞിട്ട് സാറ്റലൈറ്റ് മാറ്റിയിട്ട് സിഗപ്പൂരിലേക്ക് പോയി. അങ്ങനെയാണ് അവിടുത്തെ ബ്യൂറോ ഓഫീസ് പൂട്ടി. ഏഷ്യനെറ്റ് പൂട്ടി. പിന്നീട് ഞാൻ ടൈംസ് കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് ഞാൻ അവിടെ ഒരു ബന്ധത്തിൽ ആയി. അവരെ കല്യാണം കഴിച്ചു. റഷ്യക്കാരി അങ്ങനെ അവിടെ അങ്ങനെ സെറ്റിൽ ആയി. പിന്നെ എന്റെ ഒരു അവര് ബയോളജി പഠിച്ചവരാണ്. പിന്നെ എന്റ ഒരു ഡ്രീം ഇതായിരുന്നു. ജേർണലിസ്റ്റ് ആയിട്ടു വർക്ക് ചെയ്യുക മീഡിയയിൽ വർക്ക് ചെയ്യുക. അപ്പം എനിക്ക് അറിയാം ഇവിടെ വന്നു കഴിഞ്ഞാൽ എനിക്ക് മീഡിയയുമായിട്ടു വർക്ക് ചെയ്യാൻ വളരെ കോമ്പറ്റീഷൻ ആണ് അന്ന്. ഇപ്പഴില്ല അന്ന് കോമ്പറ്റീഷൻ ആണ് അവിടെ ടൈംസ് ഓഫ് ഇന്ത്യ എന്നു പറയുന്നത് ഇന്ത്യയിൽ ഏറ്റവും വലിയ പത്രം.

റഷ്യയിലെ മലയാളി കമ്മ്യൂണിറ്റിയെക്കുറിച്ച്?

ഇപ്പോൾ ഒരു 170- 200 പേര് ഉണ്ടാവും അന്നും അത്രയും പേരുണ്ടോ. ഓർമ്മയുണ്ടോ ഞാൻ അന്ന് മോസ്‌കോ യൂണിവേഴ്സിറ്റിയിലെ ഹാളിൽ യാദൃശ്ചികമായിട്ട് എത്തfപ്പെടുന്നത്. എത്രവർഷമായി അല്ലേ. എന്നിട്ട് ആ അന്ന് അമ്മ എന്നു പറയുന്ന സംഘടന പ്രേക്ഷകരുടെ അറിവിന് അതായത് ഒരു പത്തിരിപത്തഞ്ച് വർഷം മുമ്പ് ഞാൻ മോസ്‌കോയിൽ പോയിരുന്നു. എന്റെ ഭാര്യയുടെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് അന്ന് ഞങ്ങൾ അവിടെ മലയാളികളുടെ ഒരു യോഗം നടക്കുന്നുണ്ടെന്ന് ഞങ്ങൾ തപ്പിപ്പിടിച്ചു ചെല്ലുമ്പം അന്ന് അമ്മ എന്നു പറയുന്ന സംഘടനയുടെ ഉദ്ഘാടനമാണ്. ഞങ്ങൾ ആയിരുന്നു ഉദ്ഘാടകരായി വന്നത്. അന്ന് റെജിമേനോൻ വന്നില്ലെന്നു തോന്നുന്നു അങ്ങനെ ആണ് ഞങ്ങൾ ഉദ്ഘാടകരായി മാറുന്നത്. അതേ പോലെയുള്ള മലയാളികൾ ഒക്കെ തന്നെയാണോ ആ അസോസിയേഷൻ അവിടെ തന്നെയുണ്ട്. വളരെ ആക്ടീവാണ് അമ്മ എന്ന സംഘടന.

ഇപ്പോൾ യുദ്ധം നടക്കുകയാണ് റഷ്യയിൽ, അവിടുത്തെ സാമ്പത്തിക സ്ഥിതി ഒരുപാട് മെച്ചപ്പെട്ടോ?

വളരെ മെച്ചപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം വളരെ മെച്ചപ്പെട്ടു. ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ ചെന്നു കഴിഞ്ഞാൽ എല്ലാം സാധനവും അവൈലബിൾ ആണ്.പക്ഷെ 90 പേസന്റേജ് സാധനവും അവിടെ ഉണ്ടാക്കുന്നതാണ്. യുദ്ധം ഗുണം ചെയു എന്നു വച്ചാൽ ഈ സാങ്ഷൻ വന്നതോടു കൂടി ഇവര് ഒരു സത്തേൺ ക്വേളിറ്റി ഓഫ് ലൈഫിൽ ഇവര് ജീവിച്ചവരാണല്ലോ. അവർക്ക് ആ സാധനങ്ങൾ എല്ലാം വേണം. താനും അപ്പോൾ യുദ്ധം വന്നപ്പോൾ എല്ലാം അവർക്ക് യാതൊരു വിധ എക്സ്പീരിയൻസും ഇല്ലായിരുന്നു മറ്റുള്ള കാര്യങ്ങളിൽ ഒന്നും. വളരെ പെട്ടന്ന് തന്നെ റഷ്യക്കാർ ആ കാര്യത്തിൽ വളരെ മിടുക്കരാണ്. ഒരു ഒന്നൊന്നര വർഷം കൊണ്ട് എല്ലാം പഠിച്ചു എടുത്തു. പഠിക്കാൻ സാധനങ്ങൾ ഇരട്ടി വില കൊടുത്താലും ഇരട്ടിയല്ല നാലിരട്ടി വില കൊടുത്തും അതെല്ലാം മേടിച്ചോട്ടെ, ടെക്നോളജി ഒക്കെ മേടിച്ച് ഇപ്പോൾ നമുക്ക് വേണ്ടത് എല്ലാ ഫുഡ്സ് സ്നാക്സും അവിടെ തന്നെയുണ്ട്. ഒന്നും പുറത്ത് നിന്നല്ല പാല് ഇറച്ചി ഒന്നും പുറത്ത് പോകണ്ട.

സാമ്പത്തിക വളർച്ചയുണ്ടായി. റൂബിൾ ഒന്നും തകർന്നില്ല തകർന്നാലും ആ ഒരു ഫ്ളെക്റ്റിവേഷൻ കൊണ്ട് അന്ന് 70 ആയിരുന്നു ഇന്ന് 80 അത്രയേയുള്ളൂ വലിയ ഫെള്ക്സ്റ്റേഷൻ ഒന്നും ഇല്ല. അതായത് 1 ഡോളർ എന്നു പറഞ്ഞാൽ 70 റൂബിൾ അല്ലെ ഇന്നത്തെ കാലത്ത് 85 റൂബിൾ അന്ന് യുദ്ധം തുടങ്ങുന്ന സമയത്ത് നമ്മുടെ ഇന്ത്യൻ രൂപ പോലെ തന്നെ. ഇന്ത്യൻ രൂപയുടെ അതേ വില. ഇന്ത്യൻ രൂപയും റൂബിളും തമ്മിൽ എനിക്ക് അവിടുന്ന് താങ്കൾക്ക് പത്ത് രൂപ അയക്കണമെങ്കിൽ എനിക്ക് എന്റെ ബാങ്ക് കാർഡിൽ നിന്ന് താങ്കളുടെ പേരിലേക്ക് അയക്കാം. അപ്പോൾ അവിടെ ജീവിത നിലവാരം ഉയർന്നു ആളുകളുടെ മൊത്തത്തിൽ ബിസിനസ് ഒക്കെ പുഷ്ടിപ്പെട്ടു. പ്രൈവറ്റ് വീടുകൾ ആയി. പഴയ വീടുകൾ ഒക്കെ ആളുകൾ എടുക്കുമായിരുന്നോ?

യുദ്ധത്തിൽ ജനങ്ങളുടെ മാനസികാവസ്ഥ നമ്മുടെ ഇവിടുത്തെ ഒക്കെ വാർത്ത വായിക്കുന്ന അനുസരിച്ച് റഷ്യ തോറ്റു പോകുന്നെന്നും റഷ്യയിലെ ജനങ്ങൾ എതിരാണ് അതൊക്കെ തെറ്റാണോ?

അതൊക്കെ തെറ്റാണ് റഷ്യ എന്റെ അഭിപ്രായത്തിൽ ഒരു പത്ര മാധ്യമപ്രവർത്തകൻ എന്ന നിലയിൽ റഷ്യ ജയിച്ചു കഴിഞ്ഞതാ. അതിനകത്ത് ഇനി ആ ഒരു ഇത് യുക്രൈനിൽ അല്ലല്ലോ അതിനകത്ത് ഒരു ചട്ടുകം മാത്രമാണ് യുക്രൈയിൻ. അതിനകത്തു പെട്ടു പോയെന്നു പറയാം. ശരിക്കും യുദ്ധം നടക്കുന്നത് നാറ്റോയും റഷ്യയും തമ്മിൽ ആണ്. ഇപ്പം ഇനി അവർക്ക് കയ്ച്ചിട്ട് ഇറക്കാനും മേല മധുരിച്ചിട്ട് തുപ്പാനും മേല എന്നാണ് നാറ്റോയ്ക്ക്. റഷ്യ എന്തായാലും തീരുമാനിച്ചിരിക്കുന്നത് ഇത് തീർത്തിട്ടേ അടങ്ങു എന്ന് ഇപ്പോ അവർ എന്റെ അഭിപ്രായത്തിൽ എനിക്ക് തോന്നുന്നത് ആ അവിടെ അങ്ങനെ വെറുതെ വിടത്തില്ല. കുറച്ച് കഴിഞ്ഞാൽ അത് ഒരു ഇന്ത്യ പാക്കിസ്ഥാൻ സ്ഥിതിയായി മാറും അത് അവർക്ക് നല്ലപോലെ അറിയാം. അത് ഉണ്ടാകാതിരിക്കാൻ ആയിട്ട് ഇതിന് ഒരു കംപ്ലീറ്റ് സെറ്റിൽമെന്റ് ആകുന്നത് വരെ വരെ റഷ്യ ഇതിനത്ത് പിന്മാറത്തില്ല.

റഷ്യ പറഞ്ഞിരിക്കുന്നത് ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. അവരുടെ രാജ്യമേ പിടിച്ചെടുക്കാൻ പ്ലാൻ അല്ല. അവരുടെ തുറമുഖം അങ്ങനെ അവരുടെ രണ്ടു മൂന്നു ബഫർ സോൺ വയ്ക്കുക. അവിടെ കേറാൻ പാടില്ല അത് അനുവദിക്കുമോ എന്നാണ് പറയുന്നത് അത് അനുവദിച്ചേ പറ്റൂ. അനുവദിക്കാതിരിക്കാൻ പറ്റില്ല. വേറെ ഒരിതില്ല.

പത്രവാർത്തയിൽ എല്ലാം റഷ്യ തോൽവിയിലേക്ക് പോകുന്നു?

അത് വളരെ പാശ്ചാത്യ മാധ്യമങ്ങളുടെ ഒരു ഇതാണ്. ഞാൻ ഒരു മാധ്യമ പ്രവർത്തകൻ ആണ് താങ്കളും ഒരു മാധ്യമത്തിലെ ഗുരുവായതുകൊണ്ട് ഞാൻ പറയുകയാണ്. അത് വളെര തെറ്റായ ന്യൂസ് ആണ്. ഏതു പത്രപ്രവർത്തനം വിടുന്നതാണോ ആരാണോ ഞാൻ അതിനുള്ള സൗകര്യം ഒക്കെ ചെയ്തു കൊടുക്കാം അവിടെ. സ്വന്തം കണ്ണു കൊണ്ടു പോയി കണ്ടിട്ട് എഴുതട്ടെ.

എന്തായാലും അപ്പോൾ റഷ്യയെക്കുറിച്ച് നമ്മൾ കേട്ടതല്ല കഥ?

തീർച്ചയായിട്ടും എനിക്ക് എല്ലാവരോടു പറയാൻ ഉള്ളത് പത്ര പ്രവർത്തനം ഉള്ളയാൾക്ക് ഉള്ള ഒരു അപേക്ഷ എന്നു പറയുന്നത് തീർച്ചയായിട്ടു അവിടേക്ക് വരൂ വന്നിട്ടു കാണൂഞാൻ മനോരമയിൽ ഒക്കെ ചില വാർത്തകൽ വായിച്ചിട്ടു മനോരയിൽ എന്റെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഞാൻ വിളിച്ചു ചോദിക്കാറുണ്ട് എന്താണ് ഈ കാണിച്ചു വയ്ക്കുന്നത്. അവര് പറയുന്നത് ഞങ്ങൾക്ക കിട്ടുന്ന റിപ്പോർട്ടുകളാണ് നമ്മൾക്ക് ഒക്കെ കിട്ടുന്ന റിപ്പോർട്ടുകളാണ് അത് തെറ്റാണ് വളരെ തെറ്റാണ് അത് അമേരിക്കൻ മാധ്യമങ്ങൾ അങ്ങനെ മനഃപൂർവ്വം ചെയ്യുന്നതാ അതായത് പല മാധ്യമങ്ങളും അവിടുത്തെ പ്രസിഡന്റിനെ കുറിച്ച് എഴുതുന്നത് അദ്ദേഹം മരിച്ചു പോയി ബോഡി ഡബിൾ ഉണ്ട് എന്നൊക്ക പറയുന്നുണ്ട്. അയാൾക്ക് അവിടെ ഒരു വേലക്കാരിയുട കുഞ്ഞുണ്ട്. നമ്മൾ ഇങ്ങനെ ഈ ഒരാളെ എത്രമാത്രം കെട്ടിതാഴ്‌ത്താമോ അത്രമാത്രം കെട്ടി താഴ്‌ത്തിയിരിക്കുവാ.