ദുബൈ: ദുബൈ ക്വിസീസ് അൽ ബുസ്താൻ ഫുട്‌ബോൾ ഗ്രൗണ്ടിൽ അരങ്ങേറിയ പ്രഥമ അതിഞ്ഞാൽ സോക്കർ ലീഗിൽ മുന്നേറ്റ നിരയിൽ കരുത്തരായ താരങ്ങളുമായി ഇറങ്ങിയ ഇന്റിമേറ്റ് ഫൈറ്റേർസ് ദുബൈ ജേതാക്കളായി. മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഒന്നു പതറിയെങ്കിലും തുടർന്ന് വന്ന രണ്ടാം പാഥത്തിലും ഫൈനലിലും മികച്ച കളി തന്നെയാണ് ഫൈറ്റേർസ് പുറത്തെടുത്തത്. അത്യന്തം വാശിയേറിയ ഫൈനലിൽ അബുദാബിയിൽ നിന്നുള്ള ക്ലബായ തംകീൻ സ്‌ട്രൈക്കേർസിനെയാണ് ഫൈറ്റേർസ്

പരാജയപെടുത്തിയത്. ഗോൾ ഒന്നും സ്‌കോർ ചെയ്യാതെ സമനിലയിൽ പിരിഞ്ഞ ഫൈനലിൽ പെനാൽട്ടിയിലൂടെയാണ് ഫൈറ്റേർസ് കിരീടം സ്വന്തമാക്കിയത്.  പെനാൽട്ടി ഷൂട്ടൗട്ടിൽ ഉരുക്ക് മതിൽ പോലെ ഫൈറ്റേർസിന്റെ ഗോൾ വലയം കാത്ത ശിഹാബ് പാരീസിന്റെ തകർപ്പൻ പ്രകടനത്തിലൂടെയാണ് അതിഞ്ഞാൽ സോക്കർ ലീഗ് കീരീടത്തിൽ മുത്തം വെക്കാൻ ഫൈറ്റേർസിന് അവസരമൊരുങ്ങിയത്. ടീം മാനേജർ സലീം സീബി യുടെ മികവുറ്റ തന്ത്രങ്ങളുടെ ഒരാവിഷ്‌കാരമാണ് കളിയിലുടനീളം ഫൈറ്റേർസിന് വിജയ
കുതിപ്പിലേക്കെത്തിച്ചത്. ടീം മാനേജർ സീബി സലീമും കോച്ച് ഫിയാസും ക്യാപറ്റൻ ജാബിർ കെ കെയും ഫൈറ്റേർസിലെ താരങ്ങളും ചേർന്ന് നാട്ടിലെ പൊതു പ്രവർത്തകനും അതിഞ്ഞാലിലെ മുൻകാല ഫുട്‌ബോൾ താരവും കൂടിയായ മട്ടൻ മൊയ്തീൻകുഞ്ഞിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. മികച്ച ടീം മാനേജർക്കുള്ള പ്രത്യേക പുരസ്‌കാരം ഫൈറ്റേർസ് മാനേജർ സലീം സീബി ഏറ്റുവാങ്ങി.