- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കുമ്മനത്തിന്റെ വിക്കിപീഡിയയും അപകീർത്തിപ്പെടുത്താൻ വേണ്ടി തിരുത്തപ്പെടുമ്പോൾ അസഹിഷ്ണുത ആർക്കാണ്? ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുന്നത് തമാശ
ഭാരതത്തിൽ കുറെ നാളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് അസഹിഷ്ണുത. ശ്രീ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതിനു ശേഷമാണ് ഈ വാക്ക് പ്രശസ്തമായത്. ഇന്ത്യയിലെ പ്രമുഖമാധ്യമപ്രവർത്തകരും സാംസ്‌കാരികപ്രവർത്തകരും ഈ വാക്കിനെ പ്രശസ്തമാക്കാൻ കാര്യമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ അസഹിഷ്ണുതാ വാദം ഇത്ര മാത്രം ഭാരതത്തിൽ പ്രചരിക്കാൻ കാരണം. ശരിക്കും ആരാണ് അസഹിഷ്ണുത കാണിക്കുന്നത്? 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നല്ല ഭൂരിപക്ഷത്തോടെ മുന്നിൽ വന്നത് കോൺഗ്രസ്സിന്റെയും ഇടതു സോഷ്യലിസ്‌റ് പാർട്ടികളുടെയും സമനില തെറ്റിച്ചു അതാണ് ഈ വാദത്തിനു തുടക്കമായത്. തുടർന്ന് കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകർ കേരളത്തിലെ പ്രശ്‌നങ്ങളെക്കാൾ രാജ്യത്തെ ഏതെങ്കിലും ഒരു ഭാഗത്തു ഏതൊരു ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ചുകൊണ്ടു രാത്രി പ്രൈം ടൈം ചർച്ചകൾ നടത്താൻ തുടങ്ങി. അസത്യമായ പല കാര്യങ്ങളും സംഘപരിവാർ സംഘടനകളുടെ മേൽ ചാ
ഭാരതത്തിൽ കുറെ നാളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് അസഹിഷ്ണുത. ശ്രീ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതിനു ശേഷമാണ് ഈ വാക്ക് പ്രശസ്തമായത്. ഇന്ത്യയിലെ പ്രമുഖമാധ്യമപ്രവർത്തകരും സാംസ്‌കാരികപ്രവർത്തകരും ഈ വാക്കിനെ പ്രശസ്തമാക്കാൻ കാര്യമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ അസഹിഷ്ണുതാ വാദം ഇത്ര മാത്രം ഭാരതത്തിൽ പ്രചരിക്കാൻ കാരണം. ശരിക്കും ആരാണ് അസഹിഷ്ണുത കാണിക്കുന്നത്?
2014 ലെ പൊതു തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നല്ല ഭൂരിപക്ഷത്തോടെ മുന്നിൽ വന്നത് കോൺഗ്രസ്സിന്റെയും ഇടതു സോഷ്യലിസ്‌റ് പാർട്ടികളുടെയും സമനില തെറ്റിച്ചു അതാണ് ഈ വാദത്തിനു തുടക്കമായത്. തുടർന്ന് കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകർ കേരളത്തിലെ പ്രശ്‌നങ്ങളെക്കാൾ രാജ്യത്തെ ഏതെങ്കിലും ഒരു ഭാഗത്തു ഏതൊരു ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ചുകൊണ്ടു രാത്രി പ്രൈം ടൈം ചർച്ചകൾ നടത്താൻ തുടങ്ങി. അസത്യമായ പല കാര്യങ്ങളും സംഘപരിവാർ സംഘടനകളുടെ മേൽ ചാർത്തിക്കൊടുത്തു വിവാദമാക്കിത്തുടങ്ങി.
ഏതെങ്കിലും ഒരു തീവ്രഹിന്ദു ഗ്രൂപ്പോ അല്ലെങ്കിൽ തീർത്തും അറിയപ്പെടാത്ത ഏതെങ്കിലും ഹിന്ദു സന്യാസിയോ എന്തെങ്കിലും പറഞ്ഞാൽ അതും കേന്ദ്രസർക്കാരിനെ അടിക്കാനുള്ള വടിയാക്കി ഇവർ ഉപയോഗിച്ച് തുടങ്ങി. ആരെങ്കിലും ഫേസ്‌ബുക്കിലോ ട്വിറ്ററിലോ ഏതെങ്കിലും ഫേക് ന്യൂസ് കൊടുത്താൽ പോലും അത് വളരെയധികം പ്രചരിപ്പിക്കാനും കേന്ദ്രഗവൺമെന്റിനെയും തദ്വാരാ ബിജെപിയെയും കരിവാരത്തേക്കാനുള്ള പ്രവണത ഇത്തരത്തിൽ കേരളത്തിൽ വളരെയേറെ മുന്നേറിക്കൊണ്ടിരുന്നു. ഈ മാധ്യമപ്രവർത്തകരുടെ ഫേസ്‌ബുക് പേജുകളിൽ തന്നെ ശ്രദ്ധിച്ചാൽ കാണാം അവർ എത്രത്തോളം 'നിക്ഷ്പക്ഷ' മായിട്ടാണ് നിലകൊള്ളുന്നത് എന്ന്.
വൈകുന്നേരങ്ങളിലെ ചർച്ചകളിൽ ആദ്യം തന്നെ ചർച്ച ഏകപക്ഷീയമാണെന്നും മോഡറേറ്ററുടെ പക്ഷം എന്താണെന്നും മനസ്സിലാകും. കൂടുതലും ബിജെപി വക്താക്കളെ മോഡറേറ്ററടക്കം നാലും അഞ്ചും പേറുള്ള പ്രതീപക്ഷ പാർട്ടി വക്താക്കളും അതുപോലെ കൃത്യമായ രാഷ്ട്രീയമുള്ള 'രാഷ്ട്രീയ നിരീക്ഷകരും ചേർന്ന് വളഞ്ഞിട്ടു ആക്രമിക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. ബിജെപി വക്താക്കളെ പറയാനുള്ള സമയം കൊടുക്കാതെ ഇടവേളകളിലേക്കു പോകുക. അല്ലെങ്കിൽ അവർ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തുക തുടങ്ങിയ കലാപരിപാടികൾ എല്ലാ കേരളീയരും കാണാറുണ്ട്.
ടി ജി മോഹൻദാസ് ആണ് ഈ മാധ്യമ രാഷ്രീയ പ്രവർത്തകരുടെ കെണിയിൽ വീഴാതെ നന്നായി ചർച്ചകളിൽ പങ്കെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രമുഖമായ ചാനലുകൾ അദ്ദേഹത്തെ വിളിക്കാതെയുമായി. മാതൃഭൂമി ചാനലിലെ മഞ്ജുഷ് എന്ന അവതാരകനെ ഒരു ചർച്ചയിൽ ശ്രീ. വി വി രാജേഷ് തുറന്നുകാട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇടതു പക്ഷം ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്ന ബിജെപിയിലെ കെ സുരേന്ദ്രൻ ചർച്ചകളിൽ സഹിഷ്ണുത കാണിക്കുന്നതും പക്ഷെ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് ഉത്തരം മുട്ടുമ്പോൾ അവതാരകനെ ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതും മറ്റും കാണുമ്പോൾ ആർക്കാണ് അസഹിഷ്ണുത എന്ന് വെളിവാകുന്നത് കാണാം. എം ബി രാജേഷും പലപ്പോഴും ഇതുപോലെ പെരുമാറുന്നത് നാം കണ്ടിട്ടുണ്ട്. ഇടതു നിരീക്ഷകൻ എന്ന ലേബലിൽ വരുന്ന ശ്രീ ഫക്രുദീൻ പലപ്പോഴും നിരീക്ഷിക്കാൻ പോലും യോഗ്യനല്ലെന്നരീതിയിൽ പെരുമാറുന്നത് നാം കണ്ടതാണ്.
ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നു എന്നും ഗാന്ധിജയന്തിയെ ഒഴിവാക്കി ഗോഡ്സെ ജയന്തി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നും മറ്റുമുള്ള പച്ചക്കള്ളങ്ങൾ കവർസ്‌റോറിയിലൂടെ സിന്ധു സൂര്യകുമാർ ശ്രമിക്കുന്നതും നാം കണ്ടു. ഇപ്പോൾ കേരളത്തിലെ ഇത്തരം മാധ്യമപ്രവർത്തകർ വളരെ ഉദാത്തമായ മറ്റൊരു മാതൃക കൂടി ഭാരതത്തിനും ലോകത്ത്തിനും കാണിച്ചു കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. അതാണ് കുമ്മനം രാജശേഖരനെ വംശീയമായും വ്യക്തിപരമായും താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നതിലൂടെ പുറത്തുവരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിയെയും കുമ്മനത്തെയും ചിത്രീകരിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്.
മാതൃഭൂമി പത്രം ഒരു പടി മുന്നിൽ കയറി അദ്ദേഹത്തെ വംശീയമായി കാർട്ടൂണിലൂടെ അധിക്ഷേപിക്കുന്നതും കാണാനിടയായി റിപ്പോർട്ടർ, കൈരളി പീപ്പിൾ ചാനലുകളിലെ പ്രവർത്തകർ വിക്കിപീഡിയയിലെ കുമ്മനത്തിന്റെ വിവരങ്ങളിൽ പോയി തിരുത്തി അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചതിനെ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ചു. ഇക്കാര്യം വിക്കിപീഡിയയെ അറിയിച്ചപ്പോൾ വിക്കിപീഡിയയിലെ അധികൃതർ അത് പഴയരീതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ നിന്ന് എന്താണ് മനസ്സിലാവുന്നത്? രാഷ്ട്രീയ എതിരാളികളെ താറടിക്കാൻ ഏതറ്റം വരെയും പോകുമെന്ന തും അതുപോലെ വിക്കിപീഡിയ പോലെ ജനങ്ങൾ വിവരങ്ങൾ തേടാൻ ആശ്രയിക്കുന്ന മാധ്യമങ്ങളെ പോലും ഇവർ തിരുത്തി അവർക്കനുകൂലമായ്ക്കാൻ ശ്രമിക്കുന്നു. അതുപോലെ തന്നെ അർബൻ ഡിക്ഷണറിയിൽ കുമ്മനത്തെ പറ്റി പുതിയ വാക്കുകൾ ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു ഉടൻ തന്നെ ബിജെപി പ്രവർത്തകരും അതിനു പകരം പിണറായിയെക്കുറിച്ചു വാക്കുകൾ ഉണ്ടാക്കി പ്രതികാരം ചെയ്തു.
മാധ്യമ സിൻഡിക്കേറ്റ് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് അതാത് ദിവസത്തെ മാധ്യമ അജണ്ട തയ്യാറാക്കുന്നതെന്ന് സീതാറാം യെച്ചൂരിയുടെ വ്യാജ ആക്രമണ വാർത്ത പുറത്തുവന്നതോടെ പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവന്നിരുന്നു. ഇതൊക്കെ പൊതുജനങ്ങൾക്ക് മുന്നിൽ മലയാള മാധ്യമങ്ങളുടെ വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും മുഖംമൂടിയാണ് ഇങ്ങനെ അഴിഞ്ഞു വീഴുന്നത്.
മാധ്യമങ്ങളിലെ ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ തമാശയായിട്ടാണ് ജനങ്ങൾ കരുതുക. സ്വയം ഒരു തിരിഞ്ഞുനോട്ടം ഇക്കാര്യത്തിൽ അവർ ചെയ്യുമെന്നും എല്ലാം ശരിയാകുമെന്നും നമുക്ക് പ്രത്യാശിക്കാം.