- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എൻ.ടി.യു.സി. കുടുംബ സഹായ നിധിയും ഓണക്കിറ്റുകളും വിതരണം ചെയ്തു.

X
ഓണത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി അന്തരിച്ച അതിയന്നൂർ മുൻ മണ്ഡലം പ്രസിഡന്റ് ബാബുവിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായവും വിവിധ മേഖലകളിലെ തൊഴിലാളികൾക്കുള്ള ഓണക്കിറ്റുകളും വിതരണം ചെയ്തു.
ഐ .എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയും നെയ്യാറ്റിൻകര റീജിയണൽ കമ്മിറ്റിയും ചേർന്ന് സമാഹരിച്ച കുടുംബ സഹായനിധി തുക ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ
കുടുംബാംഗങ്ങൾക്കു കൈമാറി. തിരുവനന്തപുരത്തു തൈയ്ക്കാട് സാഹിതി ഹാളിൽ നടന്ന ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനവും ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നിർവ്വഹിച്ചു.
നെയ്യാറ്റിൻകര സുഭാഷ്, അഡ്വ. തലയൽ പ്രകാശ്, ആർ.എസ്.വിമൽ കുമാർ, വഴിമുക്ക് സെയ്യദലി, ജോയി പറണ്ടോട്, പുത്തൻപള്ളി നിസ്സാർ, എ.എസ്.ചന്ദ്രപ്രകാശ്, വി.പി.സുനിൽകുമാർ, രാജമണി തുടങ്ങിയവർ പങ്കെടുത്തു.
Next Story

