- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് ഐ.എൻ.ടി.യു.സി പ്രതിഷേധം
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികൾ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഏ.ജീസ് ഓഫീസിനു മുമ്പിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നിർവ്വഹിച്ചു.
പന്തംകൊളുത്തി പ്രകടനം തമ്പാനൂർ പൊന്നറ പാർക്കിനു സമീപം ഐ.എൻ.ടി.യു.സി.ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ ഫ്ളാഗ് ഓഫ് ചെയ്തു.ഐ.എൻ.ടി.യു.സി. സംസ്ഥാന ജില്ലാ നേതാക്കളായ വി.ജെ.ജോസഫ്, കെ.പി.തമ്പി കണ്ണാടൻ, ആന്റണി ആൽബർട്ട്,വെട്ടു റോഡ്സലാം, പുത്തൻപള്ളി നിസ്സാർ, ആർ.എസ്.വിമൽ കുമാർ,ഹാ ജാ നസിമുദ്ദീൻ, ഷെമീർ വള്ളക്കടവ്,
ചാരാച്ചിറ രാജീവ്, എ.എസ്.ചന്ദ്ര പ്രകാശ് അനി,ജോയിതുടങ്ങിയവർ പ്രസംഗിച്ചു.
ഐ.എൻ.ടി.യു.സി. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
Next Story