ആലുവ: ദേശം കുന്നുംപുറത്ത് ബെനഫിറ്റ് ഫണ്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. ആലുവ യു.സി കോളേജ് ഡോക്ടേഴ്‌സ് ലൈനിൽ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (48) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.

നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരികെ നൽകാതെ തട്ടിപ്പു നടത്തുകയായിരുന്നു. ദേശം സ്വദേശി ജയശ്രീയ്ക്ക് പതിനഞ്ചര ലക്ഷം രൂപ നൽകേണ്ടിയരുന്നു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. ഡി.വൈ.എസ്‌പി ജി വേണു നെടുമ്പാശേരി ഇൻസ്‌പെക്ടർ പി.എം ബൈജു, സബ് ഇൻസ്‌പെക്ടർ വന്ദനാകൃഷ്ണൻ, സണ്ണി പി.പി, സി.പി.ഒ ജോസഫ് കെ.ജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്