തെന്നിന്ത്യൻ മാദകനായിക ജ്യോതിലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി എടുക്കുന്ന പുതിയ ചിത്രം റിലിസിങിന് മുമ്പേ വിവാദത്തിലൂടെ വാർത്തയിൽ നിറയുകയാണ്. ജ്യോതിലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് ക്ഷണക്കത്ത് ഡിസൈനിങാണ് വിവാദമാകുന്നത്. ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മയാണ് ക്ഷണക്കത്ത് സോഷ്യൽ മീഡിയയുടെ മുന്നിൽ എത്തിച്ചത്. ചിത്രം പുറത്ത് വന്നതോടെ സോഷ്യൽ മിഡിയയിൽ പുതിയ ചർച്ചയായിരിക്കുകയാണ്.

ഇത്ര ഉചിതമായ രൂപകൽപ്പന ഇതുവരെ കണ്ടിട്ടില്ലെന്ന അടിക്കുറിപ്പോടെയാണ് രാംഗോപാൽ വർമ്മ ചിത്രം ക്ഷണക്കത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.നിരവധി പേർ ചിത്രം ലൈക്ക് ചെയ്യുന്നുണ്ടെങ്കിലും ക്ഷണക്കത്തിലെ സ്ത്രീവിരുദ്ധതയാണ് സജീവ ചർച്ച. സ്ത്രീകളെ ബഹുമാനിക്കാത്ത നിങ്ങളെപ്പോലുള്ളവർക്ക് മാത്രമേ ഡിസൈൻ ഉചിതമാണെന്ന് തോന്നുകയുള്ളൂ എന്നാണ് ചിലരുടെ പ്രതികരണം.

പുരി ജഗന്നാഥൻ മോശം വ്യക്തിയാണെന്നും അതിന്റെ തെളിവാണ് ക്ഷണക്കത്തെന്നും ചിലർ പ്രതികരിച്ചു.തെന്നിന്ത്യൻ മാദകനായിക ജ്യോതിലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി എടുക്കുന്ന ചിത്രത്തിൽ പൂരി ജഗന്നാഥനാണ് സംവിധാനം ചെയ്യുന്നത്. ചാർമിയാണ് നായിക.

കാട്ടുചെമ്പകം, ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രക്ഷകർക്കും സുപരിചിതയാണ് ചാർമി. എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിൽ സജീവമായിരുന്ന മാദകനടിയാണ് ജ്യോതിലക്ഷ്മി. നാല് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അവർ സജീവമായിരുന്നു. മുറപ്പെണ്ണ്, കുഞ്ഞാലി മരയ്ക്കാർ, നഗരമേ നന്ദി, കൊടുങ്ങല്ലൂരമ്മ, ആലിബാബയും 41 കള്ളന്മാരും തുടങ്ങിയവയാണ് ജ്യോതിലക്ഷ്മിയുടെ മലയാളം ചിത്രങ്ങൾ

 സിനിമാ ചാനൽ വാർത്തകളും വിശേഷങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ തന്നെ അലേർട്ട് ചെയ്യാൻ ഞങ്ങളുടെ എന്റർടൈയ്‌മെന്റ് ഫേസ്‌ബുക്ക് പേജ് ലൈക്ക്ചെ യ്യുക -