ന്യൂയോർക്ക്: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ഉജ്വല വിജയം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ ന്യൂയോർക്കിൽ ഡിസംബർ 16-നു ഞായറാഴ്ച വൈകുന്നേരം ആറിനു ക്യൂൻസിലെ പഞ്ചാബ് റസ്റ്റോറന്റിൽ കൂടി ആഘോഷിച്ചു. ഏകദേശം നൂറ്റമ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് പ്രസിഡന്റ് മൊഹീന്ദർ സിങ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കമ്മിറ്റി ചെയർമാൻ സാം പിട്രോഡ ഫേസ്‌ബുക്ക് ലൈവിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. ഈ മഹാ വിജയം ജനങ്ങളിൽ ആവേശവും ഉന്മേഷവും പകരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ഇത് ഒരു വലിയ വഴിത്തിരിവാണ്. നാട്ടിൽ പോയി ഇലക്ഷൻ പ്രചാരണം നടത്തിയ എല്ലാ നേതാക്കളേയും സാം പിട്രോഡ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം കോൺഗ്രസ് അനുഭാവികളിൽ ആഹ്ലാദവും ഉത്തേജനവും പകർന്നു.

സെക്രട്ടറി ജനറൽ ഹർബചൻ സിങ് രാഹുൽ ഗാന്ധിക്കും, ഡൽഹിയിലെ മുതിർന്ന നേതാക്കൾക്കും ഈ അമ്പരപ്പിക്കുന്ന വിജയത്തെ ടോസ്റ്റ് നൽകി ആദരിച്ചു. ചെയർമാൻ സാം പിട്രോഡ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹിമാൻഷു വ്യാസ്, മധു യാസ്‌കി എന്നിവരോടുള്ള കൃതജ്ഞതയും അനുമോദനങ്ങളും അറിയിച്ചു. ജോർജ് ഏബ്രഹാം (ഐ.എൻ.ഒ.സി വൈസ് ചെയർമാൻ) ഈ വിജയത്തിനുവേണ്ടി പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂർവ്വാധികം ശക്തിയോടെ കോൺഗ്രസ് അധികാരത്തിൽ വരുവാൻ ഏവരുടേയും അധ്വാനവും പ്രവർത്തനവും അത്യന്താപേക്ഷിതമാണെന്നു ഊന്നിപറയും ചെയ്തു. ഐ.ഒ.സി പ്രസിഡന്റ് മൊഹിന്ദർ സിങ് രാജസ്ഥാനിലും തെലുങ്കാനയിലും പോയി ഇലക്ഷൻ പ്രചാരണം നടത്തുകയും കോൺഗ്രസിന്റെ ആവേശകരമായ മുന്നേറ്റം തിരിച്ചറിയുകയുമുണ്ടായി. ഇനിയുമുള്ള അഞ്ചു മാസങ്ങളിൽ എല്ലാവരും കഠിനാധ്വാനം ചെയ്ത് പ്രവർത്തിച്ചാൽ 2019-ൽ വിജയം സുനിശ്ചിതമാണെന്നു എടുത്തുപറയുകയുണ്ടായി.

ഐ.എൻ.ഒ.സി വനിതാ വിഭാഗം ചെയർ ലീല മാരേട്ട് സംസ്ഥാന ഇലക്ഷൻ വിജയം ഇനിയും വരുന്ന ലോക്സഭാ ഇലക്ഷന്റെ മുന്നോടിയായി 2019-ലെ വൻ വിജയത്തിനുവേണ്ടി, കോൺഗ്രസിന്റെ തിരിച്ചുവരവിനായി കഠിന പ്രവർത്തനം ചെയ്യുവാൻ ആഹ്വാനം ചെയ്തു. രാജേന്ദ്രൻ ഡിച്ചിപ്പള്ളി (എൻ.ആർ.ഐ വോട്ടിങ് കമ്മിറ്റി ചെയർമാൻ), ഫുമൻസ് സിങ് (വൈസ് പ്രസിഡന്റ്), രവീന്ദർ സിങ് ഛോപ്ര (ഫിനാൻസ് കമ്മിറ്റി ചെയർ), ഗുർമിസ് സിങ് ഡിൽ (പഞ്ചാബ് ചാപ്റ്റർ പ്രസിഡന്റ്), ഷാലു സൂരി (വുമൻസ് കമ്മിറ്റി ചെയർ), ചരൺ സിങ് (ഹരിയാന ചാപ്റ്റർ പ്രസിഡന്റ്), ഷെർസിങ് മാഡ്റ (ബൈലോസ് കമ്മിറ്റി ചെയർ), കളത്തിൽ വർഗീസ് (ചെയർ, ലോബി ഇൻ യു.എസ് കമ്മിറ്റി ), ജോസ് ജോർജ് (വൈസ് പ്രസിഡന്റ്), മാലിനി ഷാ (വൈസ് പ്രസിഡന്റ്), ജയ സുന്ദരം (തമിഴ്‌നാട് ചാപ്റ്റർ പ്രസിഡന്റ്), സനീഷ് ശർമ്മ (പഞ്ചാബ് ചാപ്റ്റർ പ്രസിഡന്റ്), ജോൺ ജോസഫ് (വൈസ് പ്രസിഡന്റ്), സ്വരൺ സിങ് (ട്രഷറർ), അമിർ റഷീദ് (ബീഹാർ ചാപ്റ്റർ പ്രസിഡന്റ്), ജസ് വിർ സിങ്, പ്രസാദ് കമ്മംപതി, രാജേന്ദ്രർ റെഡ്ഡി, കോശി ഉമ്മൻ എന്നിവരും ആശംസകൾ നേർന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു