മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മറ്റി അനുശോചിച്ചു. ബഹ്‌റിന്റെ വികസനത്തിൽ പ്രധാന പങ്ക്വഹിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത് എന്ന് പ്രസിഡന്റ് മുഹമ്മദ് മൻസൂർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. പ്രവാസികളെ കരുതുകയും,സ്‌നേഹിക്കുകയും ചെയ്ത ഭരണകത്താവായിരുന്നു അദ്ദേഹം.മറ്റ് രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന അദ്ദേഹം ലോകം മുഴുവൻ സമാധാനവും ശാന്തിയും പുലരണമെന്ന് ആഗ്രഹിച്ചിരുന്ന ഭരണകർത്താവായിരുന്നു എന്നും അനുശോചന സന്ദേശത്തിലറിയിച്ചു.