മനാമ: പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഇന്റർസ്‌കൂൾ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രിലിമിനറി റൗണ്ട് മത്സരങ്ങളും ആദ്യ സ്ഥാനങ്ങളിൽ എത്തിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഫിനാലെയും സംഘടിപ്പിച്ചു.

ഐ ഓ സി ബഹ്റൈൻ ദേശീയ പ്രസിഡണ്ട് മുഹമ്മദ് മൻസ്സൂറിന്റെ അധ്യക്ഷതയിൽ നടന്ന ഗ്രാന്റ് ഫിനാലെ ഐ ഒ സി ഗ്ലോബൽ ചയർമാൻ സാം പിത്രോഡ ഉത്ഘാടനം ചെയ്തു. എ ഐ സി സി സെക്രട്ടറി ഹിമാൻഷു വ്യാസ്,ഡോ ആരതി കൃഷ്ണ,മൻസൂർ പള്ളൂർ ,അരുൺ കേവൽറാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ.ഷെമിലി പി ജോൺ,സന്തോഷ് ഒസ്റ്റിൻ,തൗഫീഖ് അബ്ദുർ ഖാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ക്വിസ്സ് മത്സരം നിയന്ത്രിച്ചത് സോണോറിറ്റ മെഹ്തയാണ്.

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഗൗരവ് പ്രകാശ് 576 പോയിന്റുകൾ കരസ്ഥമാക്കി ഒന്നാമതെത്തി.ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർത്ഥി അനിമേഷ് പാണ്ഡെ 427 പോയിന്റുകൾ നേടി രണ്ടാമതും,ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥിനി ശ്രുതി ബതാനി 365 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് സമ്മാനങ്ങൾ ഐ ഒ സി പ്രസിഡണ്ട് മുഹമ്മദ് മൻസൂർ നൽകി. ഇവന്റ് എവറോളിങ് ട്രോഫി ഇന്ത്യൻ സ്‌കൂൾ ബഹ്രൈൻ കരസ്ഥമാക്കി. ഇവെന്റുമായി സഹകരിച്ച എല്ലാവർക്കും ഐഒസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.