- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം ജന്മദിനത്തിൽ യൂറോപ്പിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി കെ സുധാകരൻ എം. പി
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC )ജർമ്മനി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്രിസതു്മസിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ആം ജന്മദിനത്തിന്റെയും ഭാഗമായി കെ. സുധാകരൻ എം പി യുമായി ഓൺലൈൻ സംവാദം സംഘടിപ്പിച്ചു. യൂറോപ്പിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി കെ സുധാകരൻ എം. പി. മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് രാഷ്ട്രീയത്തിനു കണ്ണൂർ സമ്മാനിച്ച വലിയ ഒരു സംഭാവനയാണ് കെ സുധാകരൻ എം. പി. ഈ കാലഘട്ടത്തിൽ കോൺഗ്രസ് ആശയങ്ങളുടെ പ്രസക്തി അദ്ദേഹം പങ്കുവെക്കുകയും, യൂറോപ്യൻപ്രവാസികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും, ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചും, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വളരെ വിശദമായി IOC പ്രവർത്തകരോട് വിശദികരിക്കുകയും ചെയ്തു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂട്ടായ നേതൃത്വത്തിന്റെയും, അച്ചടക്കമുള്ള ക്രിയാത്മകമായ സംഘടനാ പ്രവർത്തനത്തിന്റെയും, സമൂഹമാധ്യമങ്ങളിലെ ഇടപെടലിന്റെയും ആവശ്യകത പ്രവർത്തകർ ഉന്നയിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ട പ്രവർത്തനങ്ങളെ പറ്റിയും ആഴത്തിൽ വിലയിരുത്തി.
സംവാദത്തിൽ 13-ഓളം യൂറോപ്യൻ രാജ്യങ്ങളിലെയും, യു. കെ, അയർലൻഡ് എന്നിവിടകളിലെയും നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. IOC ജർമ്മനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതവും, IOC ജർമ്മനി പ്രസിഡന്റ് പർമോഡ് കുമാർ അധ്യക്ഷതയും വഹിച്ചു. ജുബിൻ ഇളയാനിതോട്ടത്തിൽ മോഡറേറ്റർ ആയിരുന്നു. IOC ജർമ്മനി കോർഡിനേറ്റർ ഡോ. രാഹുൽ രാജ് നന്ദി രേഖപെടുത്തി.
ആശംസകളോടെ അനുര മത്തായി(ഐഒസി ഗ്ലോബൽ കോർഡിനേറ്റർ), ലിങ്ക്വിൻസ്റ്റാർ മാത്യു (പ്രസിഡന്റ്, ഐഒസി അയർലൻഡ്), സിറോഷ് ജോർജ് (പ്രസിഡന്റ്, ഐഒസി ഓസ്ട്രിയ), ജോയ് കൊച്ചാട്ട് (പ്രസിഡന്റ്, ഐഒസി സ്വിറ്റ്‌സർലൻഡ്), ബിനോയ് (ഐഒസി ഡെന്മാർക്ക്), ബിജു (ജോയിന്റ് സെക്രട്ടറി, ഒ.ഐ.സി.സി ഇറ്റലി), ടോം (മാൾട്ട), ബോബിൻ(യുകെ പ്രവാസി കോൺഗ്രസ് വൈസ് പ്രസിഡന്റ്, മൂവാറ്റുപുഴ), ഇൻസൺ (യുകെ), നിഖിൽ കിടങ്ങാതാഴെ (ഇറ്റലി), ജോമോൻ(ഐഒസി ജർമ്മനി കേരള ചാപ്റ്റർ), ജോണി ഇറ്റലി(ബ്ലോക്ക് സെക്രട്ടറി, പരക്കടി), ഷിബു പോൾ (ഇറ്റലി), എൽഡോ(സ്വീഡൻ), രാഹുൽ(ഫ്രാൻസ്), ജോർജി (ഫ്രാൻസ്), സോണി ചാക്കോ(യുകെ), കെ. കെ. മൊഹന്ദാസ്(ഐഒസി, യുകെ), വത്സല(റിട്ടയേർഡ് ഡിഎംഒ, കണ്ണൂർ) എന്നിവർ മീറ്റിൽ ചേർന്നു.