- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.ഒ.സിയുടെ ആഭിമുഖ്യത്തിൽ കേരളാ ഇലക്ഷൻ പ്രചാരണ സമ്മേളനം ഇന്ന്
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷൻ പ്രചാരണ സമ്മേളനം ശനിയാഴ്ച അമേരിക്കയിൽ നടക്കും.
ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങൾക്ക് ശക്തിപകരാനുള്ള പ്രസ്തുത സമ്മേളനത്തിൽ കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ, ഹൈബി ഈഡൻ എംപി, കെ.സി ജോസഫ് എം.എൽഎ, വി.ടി. ബൽറാം എംപി തുടങ്ങിയവർ പങ്കെടുക്കും. ഒപ്പം ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബൽ നേതാക്കന്മാർ അടങ്ങുന്ന പ്രമുഖരും ചടങ്ങിൽ സംസാരിക്കും.
മതേതര ഐക്യകേരളം സൃഷ്ടിക്കുന്നതിനായി യു.ഡി.എഫ് നടത്തുന്ന ഈ പോരാട്ടത്തിൽ എല്ലാ ഐക്യ ജനാധിപത്യ വിശ്വാസികൾക്കും, കോൺഗ്രസ് പ്രവർത്തകർക്കും പങ്കെടുക്കാവുന്നതാണ്.
പ്രവാസി ലോകത്തുള്ള കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ കേരളത്തിലെ ഇലക്ഷനിൽ സജീവമായി സഹകാരികളാകാൻ അമേരിക്കയിൽ നിന്നും ഒരു സംഘം ഉടൻതന്നെ കേരളത്തിലേക്കു പുറപ്പെടുന്നുണ്ട്. ഇതിനോടകം നിരവധി പ്രവർത്തകർ ഇതിലേക്ക് പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
ഐക്യ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി ഈ സംഘടനയോട് ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ഐ.ഒ.സി നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഐ.ഒ.സി കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ട്, ഐ.ഒ.സി യു.എസ്എ കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ ഇലക്ഷൻ സൂം സമ്മേളനത്തിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരേയും ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റർ ഭാരവാഹികൾ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.



