- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇത് കാലഘട്ടത്തിന്റെ അനിവാര്യത.ഇനിയും പ്രതീക്ഷ സതീശനിൽ ;ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ്
വ്യക്തമായ നിലപാടുകളുള്ള നേതാവ്. അച്ചടക്കമുള്ള രാഷ്ട്രീയ പ്രവർത്തകനായി തുടരുമ്പോഴും സ്വന്തം നിലപാടുകളിൽ ലവലേശം വെള്ളം ചേർത്തിട്ടില്ല. രാഷ്ട്രീയത്തിലും പരിസ്ഥിതിയിലുമൊക്കെ നടത്തിയ ഇടപെടലുകളാണ് പറവൂർ എംഎൽഎയെ കോൺഗ്രസിന്റെ വ്യത്യസ്തമുഖമാക്കിയത്. അതൊക്കെ തന്നെയാകാം കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങേകാൻ വി. ഡി. സതീശന് നേതൃത്വം പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചമാണ് വി.ഡി. സതീശന്റെ കടന്നു വരവ് പ്രവർത്തകർക്കിടയിൽ പകരുന്നത്. അതിനൊപ്പം തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചനകളും.
കാലോചിതമായ പരിഷ്‌ക്കാരങ്ങൾ സമൂഹത്തിലെന്നപോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അത്യാവശ്യമാണ്. അരാഷ്ട്രീയവത്ക്കരണത്തിന്റെ പുതുകാലത്ത് തലമുറമാറ്റത്തിനും പ്രസക്തി ഏറെയാണ്. പുതുതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിന് യുവാക്കളുടെ സാന്നിധ്യവും നേതൃപാടവവും ഒഴിച്ചുനിർത്താൻ കഴിയില്ല. ഒരുമുഴം മുൻപേ സിപിഎം ഏറിഞ്ഞതും അതുകൊണ്ടുതന്നെ. മന്ത്രിസഭയിലടക്കം പുതുമുഖങ്ങൾക്ക് അവസരം നൽകിയത് പകരുന്ന സന്ദേശങ്ങൾ വളരെ വലുതാണെന്ന് വിമർശിക്കുന്നവർക്കുപോലും അറിയാം. അവസരങ്ങളുടെ പുതുലോകമാണ് ഇതെന്ന് വാചാലാരാകുന്നവരാണ് നാം. രാഷ്ട്രീയത്തിലും ഇത് ബാധകമാണെന്ന് ചിലപ്പോഴെങ്കിലും ചിലർ മറന്നു പോകുന്നുവെന്നു മാത്രം.
കേരളരാഷ്ട്രീയത്തിലെ തന്നെ അതികായരാണ് എ. കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ. ഒരു തലമുറയെ കോൺഗ്രസിലേക്ക് ആകർഷിക്കുന്നതിൽ അവർ നടത്തിയ പ്രവർത്തങ്ങൾ വളരെ വലുതാണ്. കെ. കരുണാകൻ ശക്തനായി നിൽക്കുന്നകാലത്തു തന്നെ ഇങ്ങനെയൊരു തലമുറയും ഇവിടെ വളർന്നു വന്നു. മുതിർന്ന നേതാക്കൾ അവർക്കായി പുതുവേദികൾ തുറന്നു നൽകി. കോൺഗ്രസിൽ അങ്ങനെയൊരു തലമുറമാറ്റത്തിന് ഇന്ന് ഇത്തിരി വൈകി എന്നു മാത്രം. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി നിർണയത്തിലടക്കം മുൻ ഒരുക്കങ്ങൾ നടത്തി സംഘടനാ തലത്തിലും ഇത് പിന്തുടരുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ വലിയ അത്ഭുതങ്ങൾ യു.ഡി.എഫിലും സംഭവിക്കുമായിരുന്നു.
രാഷ്ട്ട്രീയബോധമുള്ള ഒരു തലമുറയാണ് ഇന്നു വളർന്നു വരുന്നത്. അവരുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ പൊതുയിടങ്ങൾപോലും അവർക്കുണ്ട്. അങ്ങനെ ഒരു തലമുറയെ നേരിടാനും പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരാക്കാനും കഴിയുക യുവാക്കൾക്കു തന്നെയാണ്. കോൺഗ്രസിനെ അടിമുടി ശുദ്ധീകരിക്കുമ്പോൾ അവിടെ യുവാക്കളുടെ സാന്നിധ്യം പ്രസക്തമാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ കടന്നു വരവുപോലും തലമുറമാറ്റംകൂടി ലക്ഷ്യംവച്ചുകൊണ്ടായിരുന്നല്ലോ.
കോൺഗ്രസിലെ മാറ്റങ്ങളെ ശുഭകരമായി കാണാം എന്നു തോന്നുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി വി.ഡി. സതീശൻ വരുന്നു. പതിവുരീതികളെ ഉപേക്ഷിച്ച് ഗ്രൂപ്പ്താൽപര്യങ്ങളെ മാനിക്കാൻ കേന്ദ്രനേതൃത്വം തയാറാകാതെപോയതും ചില തിരിച്ചടികളും അനുഭവങ്ങളും ഉൾകൊണ്ടാകാം. ഏതെങ്കിലുംതരത്തിൽ അസ്വസ്ഥരായവരെ നയപരമായ ഇടപെടലിലൂടെ മൃദുത്വപ്പെടുത്താനും കൂട്ടായ്മയുടെ ഭാഗമാക്കാനും വി.ഡി.സതീശൻ തീർച്ചയായും ശ്രമിക്കും. ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ഭാഗമായി നിന്നുള്ള രാഷ്ട്രീയം സതീശന് വശമില്ല. ഗ്യാലറിയിൽ മാറി ഇരുന്ന് കളി കാണുന്ന ആസ്വാദകനെപോലെ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും നീക്കങ്ങൾ സതീശൻ മുൻകൂട്ടി കണ്ടേക്കാം. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ സതീശൻ പറഞ്ഞതും ഞാൻ അണിഞ്ഞിരിക്കുന്നത് പുഷ്പകിരീടമല്ലെന്ന വെളിപ്പെടുത്തലായിരുന്നു. ആ തിരിച്ചറിവോട് തന്നെ സതീശൻ നീങ്ങിയേക്കാം.ഇതിന്റെ തുടർച്ച ഉടൻ സംഘടനയുടെ താഴെതലം മുതൽ ഇനിയും തുടങ്ങേണ്ടിയിരിക്കിന്നു .
മികച്ച വാഗ്മിയായതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ പിന്തുണയും ആദ്യഘട്ടത്തിൽ തന്നെ സതീശന് ലഭിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവർത്തകരിൽ അടക്കം സതീശന്റെ വരവ് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. പ്രസ്ഥാനത്തെ കൂടുതൽ ഉടച്ചുവാർക്കണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. താഴേതട്ടിൽ മുതലുള്ള ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് പാർട്ടിയെയും മുന്നണിയെയും കൂടുതൽ ശക്തിപ്പെടുത്താൻ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നു



