- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് മേയർ: എ.ഒ.സി.യുടെ പിന്തുണ ഡമോക്രാറ്റിക് സ്ഥാനാർത്ഥി മായ വൈലിക്ക്
ന്യൂയോർക്ക് : ജൂൺ 22ന് നടക്കുന്ന ന്യൂയോർക്ക് മേയർ പ്രൈമറിയിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി മായ വൈലിയെ എൻഡോഴ്സ് ചെയ്യുമെന്ന് യു.എസ്. കോൺഗ്രസ് അംഗവും, രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളിൽ ഒരാളുമായ അലക്സാൻഡ്രിയ ഒക്കേഷ-കോർട്ടസ്(എ.ഒ.സി.) ജൂൺ 5 ശനിയാഴ്ച പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. മായ വൈലിയെ വിജയിപ്പിക്കണമെന്നും എ.ഒ.സി. അഭ്യർത്ഥിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമാണ് ന്യൂയോർക്ക്.
ന്യൂയോർക്ക് മേയർ ബിൽ ഡി.ബ്ലാഡിയോ ഒഴിയുന്ന സ്ഥാനത്തേക്ക് സിവിൽ റൈറ്റ്സ് ലോയറും ബ്ളാസിയോയുടെ മുൻ കോൺസലുമായ മായ വൈലിക്കൊപ്പം ഡെമിക്രാറ്റിക് പ്രൈമറിയിൽ പ്രമുഖരായ ആൻഡ്രൂയംഗ്, എറിക്ക് അൃആംഡാസ്, കാതറിൻ ഗാർസിയ എന്നിവരും ഉൾപ്പെടുന്നു. പതിമൂന്ന് ഡമോക്രാറ്റിക് സ്ഥാനാർത്ഥികൾ പ്രൈമറിയിൽ സ്ഥാനം നേടിയിട്ടുണ്ട്. മായ വൈലിയെ പിന്തുണക്കുന്നതിന് എ.ഒ.സിയെ സ്ഥാനം നേടിയിട്ടുണ്ട്. മായ വൈലിയെ പിന്തുണക്കുന്നതിന് എ.ഓ.സി.യെ പ്രേരപ്പിച്ചത്.ന്യൂയോർക്കിന്റെ മേയർ സമ്പന്നന്മാരെയല്ല, അ്ദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കുന്ന മേയറായിരിക്കണമെന്നതാണ്. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥി മായ വൈലിയാണെന്നാണ് എ.ഓ.സി.യുടെ പക്ഷം.
ഏർലി വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് എ.ഓ.സി. നടത്തിയ പ്രഖ്യാപനം മറ്റു പ്രമുഖ സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയായി. അതുവരെ പിൻനിരയിലായ മായക്ക് മറ്റ് നിരവധി പ്രമുഖരുടെ പിന്തുണയും ലഭിച്ചു തുടങ്ങി. ലഫ്റ്റ് വിങ് ഡമോക്രാറ്റുകളായ ജമാൽ ബൊമാൻ ഉൾപ്പെടെയുള്ളഴരും വൈലിയെ പി്ന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള മേയർ മൂന്നാമതും മത്സരിക്കുന്നതിന് നിരോധനമുണ്ട്. നവംബർ 2 2021നാണ് ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള പൊതു തിരഞ്ഞെടുപ്പ്.