- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലഖീംപൂരിൽ കർഷകർക്ക് നേരെ നടന്ന ആക്രമണം ഐ.ഒ.സി (കേരള) അപലപിച്ചു
ന്യുയോർക്ക് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) കമ്മിറ്റിയുടെ യോഗം പ്രസിഡന്റ് ലീലാ മാരാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ഉത്തർപ്രദേശ് ലഖീംപൂരിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചു കയറ്റി നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുകയും ഇതിനെ അപലപിച്ചു കൊണ്ടുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തു .
മോദി ഗവണ്മെന്റിനോട് മനുഷ്യത്വരഹിത കാർഷിക നിയമങ്ങൾ പിൻവലിച്ചു കർഷകർ നടത്തുന്ന സമരം അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു .
കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതെ വലയുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി .
വർഗീസ് പോത്താനിക്കാട് അവതരിപ്പിച്ച പ്രമേയം സജി കരിമ്പന്നൂർ പിന്താങ്ങി , പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു .
ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു , ഡോ. മാമൻ ജേക്കബ് , ജോബി ജോർജ് , തോമസ് ഒലിയം കുന്നേൽ , സതീശൻ നായർ , ചെറിയാൻ കോശി , സന്തോഷ് അബ്രഹാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച മീറ്റിങിൽ യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു പ്രധാന പ്രവർത്തകരും പങ്കെടുത്തിരുന്നു