ന്ന് വികസിതരാജ്യങ്ങളിൽ മിക്കയിടത്തും മറ്റ് രാജ്യങ്ങളിലെ നഗരങ്ങളിലും വൈഫൈ ഉണ്ട്. എന്നാൽ വൈഫൈ ഉപയോഗിക്കുമ്പോൾ അതിന്റെ റേഞ്ച് കുറയുമ്പോൾ അതിനെ മൊബൈൽ ഡാറ്റയിലേക്ക് മാറ്റാൻ നാം സദാ ജാഗരൂകരായിരിക്കണമെന്നത് പലർക്കും തലവേദനയാകാറുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ വൈഫൈ തന്നെ പുതിയ കണക്ഷൻ തേടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ..? ആപ്പിളിന്റെ ഐഒഎസ്9 ടെക്‌നോളജിയിൽ ഈ സംവിധാനം പ്രാവർത്തികമാകാൻ പോവുകയാണ്.

ഇതിനായി തങ്ങളുടെ ഐഒഎസ് 9 സോഫ്റ്റ് വെയറിൽ ആപ്പിൾ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നുറപ്പുമാണ്. തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ സോഫ്റ്റ് വെയറിന് വൈഫൈ കണക്ഷൻ വേഗത നിരീക്ഷിക്കാൻ സാധിക്കുമെന്നും സിഗ്‌നലിൽ താഴ്ചയുണ്ടാകുമ്പോൾ അതിന് ഓട്ടോമാറ്റിക്കായി മൊബൈൽ ഡാറ്റയിലേക്ക് മാറാനാകുമെന്നുമാണ് ആപ്പിൾ പറയുന്നത്. അതിനാൽ വൈഫൈ കണക്ഷൻ തടസപ്പെട്ട് മൊബൈൽ ഡാറ്റയിലേക്ക് മാറുന്നതിനിടെ മിക്ക യൂസർമാർക്കും നെറ്റ് ഉപയോഗിക്കുന്നതിനുണ്ടാകുന്ന തടസം പരമാവധി ചുരുക്കാമെന്നാണ് ഇതിന്റെ പ്രയോക്താക്കൾ വാദിക്കുന്നത്. വൈഫൈ കട്ടാകുമ്പൾ ബ്രൗസിങ്, ആപ്പ്‌സുകൾ ഉപയോഗിക്കൽ, വീഡിയോ കാണൽ തുടങ്ങയിവയ്ക്കിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പരമാവധി കുറച്ച് കൊണ്ടു വരാമെന്നാണ് റിപ്പോർട്ട്.

ഐഒഎസ് 9ൽ യൂസർ വൈഫൈ നെറ്റ് വർക്കുമായി കണക്ട് ചെയ്യുമ്പോൾ വൈഫൈ സിംബൽ വലത്തെ കോണിൽ പ്രത്യക്ഷപ്പെടുന്നു. വൈഫൈയുടെ സ്പീഡ് ഈ സിംബൽ പ്രത്യക്ഷപ്പെടുന്നതിനെ ബാധിക്കുന്നില്ല. അതായത് വേഗത കൂടിയാലും കുറഞ്ഞാലും ചിഹ്നം പ്രത്യക്ഷപ്പെടുമെന്ന് സാരം. ഇപ്രകാരം ഒരിക്കൽ കണക്ട് ചെയ്താൽ സിഗ്‌നലിന് ശക്തികുറഞ്ഞാലും ഹാൻഡ്‌സെറ്റ് പീന്നീട് ആ നെറ്റ് വർക്കുമായി ബന്ധപ്പെട്ടിരിക്കും.ചില സന്ദർഭങ്ങളിൽ ലോഗിങ് വിവരങ്ങൾ സ്ഥിരമായി ചോദിച്ചുവെന്നുമിരിക്കും.

നിലവിൽ വൈഫൈ ദുർബലമാകുമ്പോൾ യൂസർക്ക് സെല്ലുലാർ ഡാറ്റയിലേക്ക് മാറണമെങ്കിൽ വൈഫൈ മാന്വൽ ആയി കട്ടാക്കുകയും സെല്ലുലാർ ഡാറ്റയിലേക്ക് മാറുകയുമാണ് ചെയ്യേണ്ടത്.എന്നാൽ പുതിയ ഐഒഎസ് 9ലൂടെ സെല്ലുലാർ ഡാറ്റിലേക്ക് മാറാൻ വൈഫൈ നാം മാന്വലായി ഇത്തരത്തിൽ കട്ട് ചെയ്യേണ്ട. പകരം വൈഫൈ സിഗ്‌നൽ ദുർബലമാകുമ്പോൾ അത് ഓട്ടാമാറ്റിക്കായ മൊബൈൽ ഡാറ്റയിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഈ സംവിധനം വൈഫൈ അസിസ്റ്റ് എന്നാണറിയപ്പെടുന്നത്.ഐഒഎസ് 9ന്റെ സെറ്റിങ്‌സ് മെനുവിലാണിത് ലഭ്യമാകുന്നത്.വൈഫൈയിൽ നിന്ന് മൊബൈൽ ഡാറ്റയിലേക്ക് മാറുമ്പോൾ വൈഫൈ ഐക്കൺ ഗ്രേ കളറാകുന്നത് കാണാം.

ഈ വർഷം അവസാനത്തോടെ എല്ലാ യൂസർമാർക്കും ഐഒഎസ് 9 ലഭ്യമാക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്.ഡെവലപർമാർക്ക് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി ഐഒഎസ് 9ന്റെ ബീറ്റ വേർഷനുകൾനേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ ഹാൻഡ്‌സെറ്റുകൾക്കൊപ്പം ഇത് പ്രീഇൻസ്റ്റാൾ ചെയ്ത് വരുമെന്നാണ് കരുതുന്നത്. ഇവ ഐഫോൺ 6 എസ്, ഐഫോൺ 6 എസ് പ്ലസ് എന്നിങ്ങനെയാണ് അറിയപ്പെടുകയെന്നും പ്രതീക്ഷിക്കുന്നു.