- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ ചെലവിൽ വീടിന് കൂടുതൽ സുരക്ഷയൊരുക്കാം; വൺ ബീ എന്ന ഹോം എന്ന ഓട്ടോമേഷൻ സെക്യൂരിറ്റി വരുന്നു
വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകൾക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാൽ മനസിന് കുളിർമ്മ നൽകുന്ന ഏതു യാത്രയ്ക്കിടയിലും നമ്മെ അലട്ടുന്ന ചില ചെറു ചിന്തകളുണ്ട്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വാതിൽ ശരിക്കു പൂട്ടിയിരുന്നോ? മുറികളിലെ ലൈറ്റിന്റെയും മറ്റും സ്വിച്ചുകൾ ഓഫ് ചെയ്തിരുന്നുവോ ? അടുക്കളയിലെ ആവശ്യങ്ങൾക്ക് ശേഷം ഗ്യാസ് ഓഫ് ചെയ്തിരുന്നുവോ? ജനാലകളുടെ താഴിടാൻ മറന്നോ? അങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ നമ്മെ യാത്രയ്ക്കിടയിൽ വ്യാകുലപ്പെടുത്തുന്നതിൽ അവസരം കണ്ടെത്താറുണ്ട്. വീട്ടിൽ തിരിച്ചെത്തുംവരെ നമ്മെ വീർപ്പുമുട്ടിക്കുവാൻ ഈ ചോദ്യങ്ങൾ ധാരാളം. ദിനംപ്രതി വർധിച്ചുവരുന്ന വൈദ്യുതി, ഗ്യാസ് തുടങ്ങിയവയുടെ വിലയും നാട്ടിൽ പരക്കെയുള്ള കവർച്ചകളുടെ വാർത്തകളും തന്നെയാണ് നമ്മുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉത്ഭവിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അതിനാൽ ഇതൊന്നും നമ്മുടെയാരുടെയും തെറ്റായി വിലയിരുത്താൻ സാധിക്കില്ല. ഇത്പോലെ നിരവധി ചോദ്യങ്ങളും സംശയങ്ങളും മനസിലിട്ടാണ്
വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകൾക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാൽ മനസിന് കുളിർമ്മ നൽകുന്ന ഏതു യാത്രയ്ക്കിടയിലും നമ്മെ അലട്ടുന്ന ചില ചെറു ചിന്തകളുണ്ട്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വാതിൽ ശരിക്കു പൂട്ടിയിരുന്നോ? മുറികളിലെ ലൈറ്റിന്റെയും മറ്റും സ്വിച്ചുകൾ ഓഫ് ചെയ്തിരുന്നുവോ ? അടുക്കളയിലെ ആവശ്യങ്ങൾക്ക് ശേഷം ഗ്യാസ് ഓഫ് ചെയ്തിരുന്നുവോ? ജനാലകളുടെ താഴിടാൻ മറന്നോ? അങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ നമ്മെ യാത്രയ്ക്കിടയിൽ വ്യാകുലപ്പെടുത്തുന്നതിൽ അവസരം കണ്ടെത്താറുണ്ട്. വീട്ടിൽ തിരിച്ചെത്തുംവരെ നമ്മെ വീർപ്പുമുട്ടിക്കുവാൻ ഈ ചോദ്യങ്ങൾ ധാരാളം.
ദിനംപ്രതി വർധിച്ചുവരുന്ന വൈദ്യുതി, ഗ്യാസ് തുടങ്ങിയവയുടെ വിലയും നാട്ടിൽ പരക്കെയുള്ള കവർച്ചകളുടെ വാർത്തകളും തന്നെയാണ് നമ്മുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉത്ഭവിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അതിനാൽ ഇതൊന്നും നമ്മുടെയാരുടെയും തെറ്റായി വിലയിരുത്താൻ സാധിക്കില്ല. ഇത്പോലെ നിരവധി ചോദ്യങ്ങളും സംശയങ്ങളും മനസിലിട്ടാണ് ഞാൻ ഓണാക്കാഴ്‌ച്ചകൾ കാണുവാനായി നഗരത്തിലെത്തിയത്. വർണ്ണശബളവും ദീപാലങ്കാരങ്ങളാൽ ഭംഗിയേറിയതുമായ നഗരവീഥിയിലൂടെ ഞാൻ മുന്നോട്ട് നീങ്ങി. തലസ്ഥാന നഗരിയുടെ ഓണാഘോഷത്തിന്റെ മുഖ്യകർഷണമായ കനകക്കുന്നിലെത്തി ഞാൻ. അങ്ങനെ നടന്നു നീങ്ങുമ്പോഴാണ് ഞാൻ വൺ ബീ എന്ന ഹോം ഓട്ടോമേഷൻ സെക്യൂരിറ്റി സ്ഥാപനത്തിന്റെ സ്റ്റാൾ കാണാൻ ഇടയായത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കാൻ തുടങ്ങുന്ന ഈ സ്ഥാപനത്തിന്റെ ലൗഞ്ചിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സ്റ്റാൾ ഒരുക്കിയത് എന്ന് അതിന്റെ അണിയറ പ്രവർത്തകരിൽ നിന്നറിയാൻ കഴിഞ്ഞു.
ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്ന ടെക്‌നൊളജിയിൽ അധിഷ്ഠിതമാണ് ഇവർ നൽകുന്ന സംവിധാനങ്ങൾ. വീട്ടിൽ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങൾ നമ്മുടെ മൊബൈലുമായും മറ്റും ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ നമുക്ക് മൊബൈലിലൂടെ ഇവയെ നിയന്ത്രിക്കാൻ കഴിയുന്നു എന്നതാണ് പ്രത്യേകത. എന്നെപോലെ ആ സ്റ്റാൾ സന്ദർശിച്ച ആയിരത്തോളംപേരുടെ ചോദ്യങ്ങൾക്ക് വൺ ബീയ്ക്ക് ഉത്തരം നൽകുവാൻ കഴിഞ്ഞു എന്നത് അത്ഭുതകരമാണ്. സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുന്ന വിലയും ബജാജ് ഫിൻസെർവ് ലഭ്യമാക്കുന്ന ഇ എം ഐ സംവിധാനവും വൺ ബിയെ കൂടുതൽ ജനകീയമാക്കുന്നു.
ആരും ഭേദിക്കാത്ത മണിച്ചിത്ര താഴിട്ട് പൂട്ടിയാൽ പോലും കള്ളന്മാരും കൊള്ളക്കാരും വീടും കുത്തി തുറന്ന് അകത്ത് കയറാറുണ്ട്. വീട്ടിൽ ആളുണ്ടെങ്കിൽ പോലും പുഷ്പ്പം പോലെ കവർച്ച നടത്തുന്ന വിദഗ്ദ്ധരായ കള്ളന്മാരെ കുറിച്ച് നമ്മൾ സ്ഥിരം ടി വിയിലും പത്രത്തിലും വാർത്തകൾ വായിക്കാറുണ്ട്. ഈ ഇടയ്ക്ക് തന്നെ എത്ര കവർച്ചയും കൊലപാതകവുമാണ് നടന്നത്. നിരവധി എ ടി എം കവർച്ചകൾ, സ്ത്രീയെ വീട് കുത്തിപൊളിച്ച് അകത്തു കയറി കൊലപ്പെടുത്തിയ സംഭവങ്ങൾ, ഒരിടയ്ക്ക് സ്ഥിരം രാത്രികാലങ്ങളിൽ നടക്കാറുണ്ടായിരുന്നു സ്വർണ്ണ കവർച്ച, ബാങ്ക് കൊള്ളയടി എന്നിങ്ങനെ നീണ്ട നിര നിരതന്നെ ഉണ്ട്. സമ്പത്തിനെ മാത്രമല്ല നമ്മുടെ ജീവന് പോലും ഈ അസുരക്ഷിതത്വം ഭീഷണിയാണ്.
കുറച്ച് കാലം മുൻപ് വരെ ആരും ഇതിന്റെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഗൗരവത്തോടെ ആരും ചിന്തിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് ആരെങ്കിലും തട്ടിയെടുക്കുന്നത് സഹിക്കാനാവില്ല. വീടിനും ഓഫീസിനും മറ്റ് സ്ഥാപനങ്ങൾക്കും ഉറപ്പുള്ള ഒരു സുരക്ഷിതത്വം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു സ്മാർട്ട് സുരക്ഷാ സംവിധാനവുമായി ദി യൂണിവേര്‌സിസ് ഗ്രൂപ്പിന്റെ വൺ ബി എത്തുന്നു. വൺ ബി നിങ്ങൾക്കായി ഒരു സമ്പൂർണ സ്മാർട്ട് സുരക്ഷാ പരിഹാരം നൽകുന്നതായിരിക്കും. സാധാരണ ഇത്തരം സെക്യൂരിറ്റി സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് ഓഫീസുകളും മറ്റ് സ്ഥാപനങ്ങൾക്കുമാണ്. എന്നാൽ അതിലുപരി വൺ ബി നിങ്ങളുടെ വീടുകൾക്കും സുരക്ഷിതത്വം നൽകുന്നു. പവർ കട്ടുകളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ബാറ്ററി ബാക്കപ്പ് ഉള്ളതിനാൽ കറന്റ് ഇല്ലാതെയും പ്രവർത്തിക്കും.
ഡോർ ഓട്ടോമേഷൻ, സി സി ടി വി, സുരക്ഷാ അലാറം, തെഫ്റ്റ് മോണിറ്ററിങ് സിസ്റ്റം, എനർജി കൺസംഷൻ മോണിറ്ററുകൾ , ഇതൊക്കെ കൊണ്ട് മാത്രം നിങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാകുന്നില്ല. പല ബാങ്കുകളിലും സി സി ടി വി കൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെ പേടിച്ച് ആരും ബാങ്ക് കൊള്ളയടിക്കാതിരിക്കുന്നില്ല. എന്നാൽ വൺ ബി എന്തെങ്കിലും സുരക്ഷിതത്വമില്ലായ്മ ഉണ്ടായാൽ അത് കണ്ടുപിടിക്കുകയും അലാറത്തിലൂടെ അറിയിക്കുകയും,കൂടാതെ അത്തരം പ്രശ്‌നങ്ങൾ ഒരു പരിധി വരെ തടയുകയും ചെയ്യും. ഈ സേവനം 24 മണിക്കൂറും വൺ ബി നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. അതുമല്ല ഈ ടെക്‌നോളജി ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്ക് ഉപകാരണങ്ങളായ ഫാൻ, ലൈറ്റ് ഉൾപ്പടെ എവിടെ നിന്ന് വേണമെങ്കിലും പ്രവർത്തിപ്പിക്കാനും പ്രവർത്തനരഹിതമാക്കാനും സാധിക്കും. വീട്ടിലിരുന്നോ നിങ്ങളുടെ ജോലിസ്ഥലത്തിരുന്നോ, എവിടെയായിരുന്നാലും വൺ ബി ഉപകരണങ്ങൾ നിങ്ങൾക്ക് റിമോട്ട് ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ സാധിക്കും.
റിമോട്ട് മാത്രമല്ല, എന്തെങ്കിലും അസ്വാഭിവികമായ കടന്നു കയറ്റമോ അടുക്കളയിലെ ഗ്യാസ് ചോർച്ച എന്നിങ്ങനെ പല അപകടസൂചനകൾ എസ് എം എസ്, കോൾ, മൊബൈൽ ആപ്പ്, പി സി, എന്നിവ വഴി തിരിച്ചറിയാനുള്ള അലാമുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സി സി ടി വി ഉള്ളതിനാൽ നമുക്ക് നമ്മുടെ വീടിന് ചുറ്റും നടക്കുന്നത് നിരീക്ഷിക്കാൻ കഴിയും. ഇതെല്ലാ കേൾക്കുമ്പോൾ ആകെമൊത്തം വലിയ ചെലവ് വരുമെന്ന് കരുത്തുന്നുണ്ടാകും. എന്നാൽ നിങ്ങളുടെ വലിയ സമ്പാദ്യം ആജീവനാന്തം സുരക്ഷിതത്വത്തോടെ കാക്കുന്നതിനു താരതമ്യേനെ കുറച്ച് ചിലവഴിച്ചാൽ മതിയാകും.