- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും മെലിഞ്ഞ ഐ പാഡുമായി ആപ്പിൾ; സാമ്പത്തിക ഇടപാടുകൾക്ക് ഇനിമുതൽ ഐഫോൺ
കനംകുറഞ്ഞ ഐപാഡുമായി ആപ്പിൾ വീണ്ടും വിപണിയിൽ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നു. 6.1 മില്ലിമീറ്റർ മാത്രം കനമുള്ള ഐ പാഡ് എയർ 2 ആണ് ടാബ് വിപണി കീഴടക്കാനെത്തുന്നത്. ഇതിന് പുറമെ, പണമിടപാടുകൾ പൂർണമായും ഐഫോണിലൂടെ നിർവഹിക്കാവുന്ന ആപ്പിൾ പേ സിസ്റ്റത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ലോകത്തേറ്റവും വ്യക്തതയും മിഴുവ
കനംകുറഞ്ഞ ഐപാഡുമായി ആപ്പിൾ വീണ്ടും വിപണിയിൽ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നു. 6.1 മില്ലിമീറ്റർ മാത്രം കനമുള്ള ഐ പാഡ് എയർ 2 ആണ് ടാബ് വിപണി കീഴടക്കാനെത്തുന്നത്. ഇതിന് പുറമെ, പണമിടപാടുകൾ പൂർണമായും ഐഫോണിലൂടെ നിർവഹിക്കാവുന്ന ആപ്പിൾ പേ സിസ്റ്റത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.
ലോകത്തേറ്റവും വ്യക്തതയും മിഴുവുമുള്ള സ്‌ക്രീനോടെ പുതിയ ഐമാക്കും ആപ്പിൾ പുറത്തിറക്കി. ഇതിന് പുറമെ, പുതിയ മാക് ഒഎസ് സോഫ്റ്റ്‌വേറായ യോസ്‌മൈറ്റും പുറത്തിറക്കി. യോസ്‌മൈറ്റ് ഇന്നുമുതൽ സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ആദ്യ ഐപാഡ് എയറിനെക്കാൾ 18 ശതമാനം കനം കുറവാണ് പുതിയ ഐപാഡ് എയർ 2-ന്. ഇതിന് 9.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണുള്ളത്. പുതിയ തരം ചിപ്പാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 64-ബിറ്റ് എ8എക്‌സ് പ്രൊസ്സസ്സർ ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഐഫോൺ സിക്‌സിലേതിന് സമാനമായ ചിപ്പാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. മുമ്പുള്ള ഐപാഡുകളെക്കാൾ 40 ശതമാനത്തോളം വേഗതയിൽ ഇതിലൂടെ പ്രവർത്തനം ഉറപ്പാക്കാനാവും.
എട്ട് മെഗാപിക്‌സൽ ഐസൈറ്റ് ക്യാമറയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 10 മണിക്കൂറോളം ബാറ്ററി ലൈഫും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 5എസിലും ആറിലും ഉപയോഗിച്ചിട്ടുള്ള ഫിംഗർപ്രിന്റ് സെൻസറും ഐപാഡ് എയർ രണ്ടിൽ ഉപയോഗിച്ചിട്ടുണ്ട്. സിൽവർ, ഗ്രേ, ഗോൾഡ് നിറങ്ങളിൽ പുറത്തിറങ്ങുന്ന ഐപാഡ് എയർ രണ്ടിന് 499 മുതൽ 829 ഡോളർവരെയാണ് വില.
ക്രെഡിറ്റ് കാർഡിന് പകരം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സംവിധാനം നടപ്പിലാക്കിയ ഐഫോൺ 6 ഉടമകൾക്ക് തിങ്കളാഴ്ച മുതൽ ആപ്പിൾ പേ സിസ്റ്റം ഉപയോഗിക്കാനാവുമെന്ന് അധികൃതർ വ്യക്തമാക്കി. കാർഡ് റീഡറിന് മുന്നിൽ ഫോൺ ടാപ്പ് ചെയ്താൽ, ഉപഭോക്താക്കൾക്ക് പണമിടപാട് നടക്കാനാവും. ആപ്പിൾ 6, 6 പ്ലസ് മോഡലുകളിലാണ് ഈ സംവിധാനമുള്ളത്.