- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.സി ഈസ്റ്റേൺ റീജിയൻ പി.വൈ.പി.എ ഭരണസമിതി പ്രവർത്തനം ആരംഭിച്ചു
ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിച്ചു. മാർച്ച് 3 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടന്ന ഉത്ഘാടന യോഗത്തിൽ പാസ്റ്റർ ഫിന്നി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് സമ്മേളനം ഉത്ഘാടനം ചെയ്തു. റവ.ഹെസ്റ്റൺ വില്യംസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ ബാബു തോമസ്, ഇട്ടി ഏബ്രഹാം, തോമസ് കിടങ്ങാലിൽ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഡോ. റോജൻ സാം പ്രസിഡന്റ്), അലക്‌സ് ജോർജ് ഉമ്മൻ (വൈസ് പ്രസിഡന്റ്), പ്രയ്‌സൺ ജേക്കബ് (സെക്രട്ടറി), സിബിൻ.വി പീറ്റർ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാർ), ഷേറാ തോമസ് (വി.ബി.എസ് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഏപ്രിൽ 6, 7, 8 തീയതികളിൽ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സി ഹാക്കെൻ സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ കൺവൻഷൻ നടത്തപ്പെടും. സുവിശേഷകൻ പ്രവീൺ മാത്യൂ ദൈവ വചനം പ്രസംഗിക്കും.
ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിച്ചു. മാർച്ച് 3 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടന്ന ഉത്ഘാടന യോഗത്തിൽ പാസ്റ്റർ ഫിന്നി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു.
റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് സമ്മേളനം ഉത്ഘാടനം ചെയ്തു. റവ.ഹെസ്റ്റൺ വില്യംസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ ബാബു തോമസ്, ഇട്ടി ഏബ്രഹാം, തോമസ് കിടങ്ങാലിൽ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ഡോ. റോജൻ സാം പ്രസിഡന്റ്), അലക്‌സ് ജോർജ് ഉമ്മൻ (വൈസ് പ്രസിഡന്റ്), പ്രയ്‌സൺ ജേക്കബ് (സെക്രട്ടറി), സിബിൻ.വി പീറ്റർ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാർ), ഷേറാ തോമസ് (വി.ബി.എസ് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഏപ്രിൽ 6, 7, 8 തീയതികളിൽ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സി ഹാക്കെൻ സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ കൺവൻഷൻ നടത്തപ്പെടും. സുവിശേഷകൻ പ്രവീൺ മാത്യൂ ദൈവ വചനം പ്രസംഗിക്കും.