ഹൂസ്റ്റൺ: ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയുംഎഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽമീഡിയ അസോസിയേഷന്റെ ആഭി മുഖ്യത്തിലുള്ള രണ്ടാമത് മീഡിയഗ്ലോബൽ മീറ്റ് അമേരിക്കയിൽ നടക്കും.

2018 ജൂലൈ 26 മുതൽ 29 വരെ ഡാളസിൽ ഹയാത്ത് റീജിയൻസി ഡി എഫ്ഡബ്‌ളിയുയിൽവച്ച് നടക്കുന്ന ഐ.പി.സിയുടെ 16 മത് ഫാമിലികോൺഫറൻസിനോട് ബന്ധിച്ചാണ് അമേരിക്കയിലെ മാധ്യമപ്രവർത്തകരും എഴുത്തുകാരും ഗ്രന്ഥകാരന്മാരും ഒത്തുകൂടുന്നത്.ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച് പെന്തെക്കോസ്ത് : മാധ്യമവും മാധ്യമപ്രവർത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള അവതരണം, മാധ്യമ ചർച്ച,പുതിയ ചാപ്റ്റർ രൂപീകരണം, നയപ്രഖ്യാപനം എന്നിവ നടക്കുമെന്ന്രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ,ചെയർമാൻ സി.വി.മാത്യു എന്നിവർഅറിയിച്ചു.

അസോസിയേഷൻ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, ചെയർമാൻസി.വി.മാത്യു, വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ,എക്‌സിക്യൂട്ടിവ് ബോർഡംഗങ്ങളായ പാസ്റ്റർമാരായ അച്ചൻകുഞ്ഞ്ഇലന്തൂർ, സി.പി.മോനായി, എം വിഫിലിപ്പ്, സിസ്റ്റർ സ്റ്റാർലാലൂക്ക്
എന്നിവർ പങ്കെടുക്കും.

അമേരിക്കയിലെ എക്‌സിക്യൂട്ടിവ് അംഗങ്ങളായ മാധ്യമ പ്രവർത്തകർറോയി വാകത്താനം, കുര്യൻ ഫിലിപ്പ്, ഷാജി കാരയ്ക്കൽ, വെസ്‌ളി മാത്യു,ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, രാജൻ ആര്യപ്പള്ളി, ജോർജ്ഏബ്രഹാം എന്നിവർ നേതൃത്വം നല്കും.2018 ജനുവരി 19ന് ആണ് ആദ്യത്തെ ഗ്ലോബൽ മീറ്റ് കുമ്പനാട് വെച്ച് നടന്നത്.അന്ന് ഐ.പി.സിയുടെ ഗ്ലോബൽ മീഡിയ അസോസിയേഷൻ നിലവിൽവന്നു.

ഡാലസിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനു ശേഷം ജനുവരിയിൽ യു.എ.ഇയിലും ഫെബ്രുവരിയിൽ ബോംബെയിലും ഗ്ലോബൽ മീറ്ററുകൾ നടക്കും.മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഫാമിലി മീറ്റ്,അന്തർദേശീയ എഴുത്ത് ശില്പശാല, മാധ്യമ പുരസ്‌കാരം, അന്തർദേശീയബുക്ക് പ്രസാധനം, സാമ്പത്തിക ബുദ്ധിമനുഭവിക്കുന്ന എഴുത്തുകാർക്കും
മാധ്യമ പ്രവർത്തകർക്കുമുള്ള ക്ഷേമപ്രർത്തനങ്ങൾ, പുതിയ ചാപ്റ്റർ

രൂപീകരണം, അംഗീകൃത ഐഡന്റിറ്റി കാർഡ് വിതരണംതുടങ്ങിയവയാണ് ഈ പ്രാവശ്യത്തെ പ്രധാന പ്രവർത്തനങ്ങളെന്ന് മീഡിയജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ കോർഡിനേറ്റർ ടോണി ഡിചെവ്വുക്കാരൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.അമേരിക്കയിൽ നടക്കുന്ന ഗ്ലോബൽ മീറ്റിന്റെ പ്രധാന ചുമതല സെക്രട്ടറിഫിന്നി രാജു ഹൂസ്റ്റൺ നിർവഹിക്കും.

ഐ.പി.സി. ഫാമിലി കോൺഫറൻസ് ഭാരവാഹികളായ ഡോ.ബേബിവർഗീസ് ( നാഷണൽ കൺവീനർ), അലക്‌സാണ്ടർ ജോർജ് ( നാഷണൽസെക്രട്ടറി), ജയിംസ് മുളവന ( നാഷണൽ ട്രഷറാർ), നാൻസി ഏബ്രഹാംലേഡീസ് കോർഡിനേറ്റർ) എന്നിവർ മുഖ്യാതിഥികളായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഫിന്നി രാജു ഹൂസ്റ്റൺ - 832 646 9078