- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഐ.പി.സി ഈസ്റ്റേൺ റീജിയൻ യുവജന സംഘടനയ്ക്ക് പുതിയ നേതൃത്വം: ഡോ. റോജൻ സാം പ്രസിഡന്റ്
ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 2 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടന്ന വാർഷിക യോഗത്തിലാണ് 2018- 2020 വർഷത്തിലേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. റോജൻ സാം പ്രസിഡന്റ്), അലക്‌സ് ജോർജ് ഉമ്മൻ (വൈസ് പ്രസിഡന്റ്), പ്രയ്‌സൺ ജേക്കബ് (സെക്രട്ടറി), സിബിൻ.വി പീറ്റർ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാർ), ഷേറാ തോമസ് (വി.ബി.എസ് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സഹോദരന്മാരായ സിജു കോശി പി.വൈ.പി.എ വാർഷിക റിപ്പോർട്ടും റോബിൻ വർഗീസ് സാമ്പത്തിക റിപ്പോർട്ടും, ബ്രദർ ജെയിംസ് വർഗീസ് സണ്ടേസ്‌കൂൾ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റീജിയൻ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ കെ.വി.ഏബ്രഹാം എന്നിവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൻ വർക്കി, ബ്രദർ അലകസ് ഉമ്മൻ, ബ്രദർ ജോൺസി തോമസ് എന്നിവർ പ്രസംഗിച്ചു.
ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 2 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടന്ന വാർഷിക യോഗത്തിലാണ് 2018- 2020 വർഷത്തിലേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഡോ. റോജൻ സാം പ്രസിഡന്റ്), അലക്‌സ് ജോർജ് ഉമ്മൻ (വൈസ് പ്രസിഡന്റ്), പ്രയ്‌സൺ ജേക്കബ് (സെക്രട്ടറി), സിബിൻ.വി പീറ്റർ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാർ), ഷേറാ തോമസ് (വി.ബി.എസ് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സഹോദരന്മാരായ സിജു കോശി പി.വൈ.പി.എ വാർഷിക റിപ്പോർട്ടും റോബിൻ വർഗീസ് സാമ്പത്തിക റിപ്പോർട്ടും, ബ്രദർ ജെയിംസ് വർഗീസ് സണ്ടേസ്‌കൂൾ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റീജിയൻ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ കെ.വി.ഏബ്രഹാം എന്നിവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൻ വർക്കി, ബ്രദർ അലകസ് ഉമ്മൻ, ബ്രദർ ജോൺസി തോമസ് എന്നിവർ പ്രസംഗിച്ചു.