- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎപിസി ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു; സാം മത്തായി പ്രസിഡന്റ്, ദീപക് കൈതക്കാപ്പുഴ സെക്രട്ടറി
ഡാളസ്: സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തോടുകൂടി പത്ര, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളുടെ പ്രസക്തി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്. മാദ്ധ്യമരംഗത്ത് സോഷ്യൽ മീഡിയകളുടെ സ്വാധീനം എന്ന വിഷയത്തിൽ ഐഎപിസി ഡാളസ് ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്ര
ഡാളസ്: സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തോടുകൂടി പത്ര, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളുടെ പ്രസക്തി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്. മാദ്ധ്യമരംഗത്ത് സോഷ്യൽ മീഡിയകളുടെ സ്വാധീനം എന്ന വിഷയത്തിൽ ഐഎപിസി ഡാളസ് ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യധാര മാദ്ധ്യമങ്ങളുടെ പക്ഷപാതങ്ങൾക്കും ജനവിരുദ്ധ മുന്നേറ്റങ്ങൾക്കും ഒരു പരിധിവരെ കടിഞ്ഞാണിടാൻ സോഷ്യൽമീഡിയകൾ സഹായകരമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎപിസി ടെക്‌സസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി രാമപുരം അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചർച്ചയിൽ ഡാളസിലെ ഐഎപിസി അംഗങ്ങളുൾപ്പടെയുള്ള പ്രമുഖ മാദ്ധ്യമപ്രവർത്തകർ പങ്കെടുത്തു. മാദ്ധ്യമപ്രവർത്തകർ ഒത്തൊരുമിച്ചു നിന്നുകൊണ്ട് ഒരു പ്രസ്‌ക്ലബിന്റെ കുടക്കീഴിൽ ഉത്തരവാദിത്വബോധത്തോടും ഇച്ഛാശക്തിയോടും പ്രവർത്തിച്ചാൽ മാദ്ധ്യമരംഗത്തെ നേരായ മാർഗത്തിൽ നയിക്കാൻ സാധിക്കുമെന്ന് ഷാജി രാമപുരം പറഞ്ഞു.
ഫേസ്‌ബുക്ക്‌പോലുള്ള സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റി ഏലിയാസ് മർക്കോസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. വിവിധ ജോലി സാധ്യതകളെക്കുറിച്ച് അറിയുന്നതിനും അത്യാവശ്യം സഹായങ്ങൾ എത്തിക്കുന്നതിനും പ്രസ്‌ക്ലബ് പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടായി പ്രവർത്തിച്ചാൽ സമൂഹത്തിൽ നല്ല പ്രവർത്തന ശൈലി കാഴ്ചവയ്ക്കാൻ സോഷ്യൽ മീഡിയകൾക്കു കഴിയുമെന്നും ഏലിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു.
ടെക്‌സസ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി ഡാളസിലും ഹൂസ്റ്റണിലും പ്രത്യേക ചാപ്റ്ററുകൾ രൂപീകരിക്കുന്നതിനായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ ഉദ്ഘാടനവും ഡോ. മാത്യു ജോയിസ് നിർവഹിച്ചു.
ഡാളസ് ചാപ്റ്ററിന്റെ 2016- 17 ലെ ഭാരവാഹികളായി സാം മത്തായി (പ്രസിഡന്റ്), പ്രഫ. ജോയി പല്ലോട്ടുമഠം, ഏലിക്കുട്ടി ഫ്രാൻസിസ് (വൈസ്പ്രസിഡന്റുമാർ), ദീപക് കൈതക്കാപ്പുഴ (സെക്രട്ടറി), വിത്സൻ തകരൻ (ട്രഷറർ), ഷാജി മണിയാട്ട്, മീനി നിബു, തോമസ് രാജൻ, രവി എടത്വ, ചെറിയാൻ അലക്‌സാണ്ടർ, സുജൻ കാക്കനാട് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), രാജു തരകൻ, ഏലിയാസ് മാർക്കോസ് (നാഷ്ണൻ കമ്മിറ്റിയംഗങ്ങൾ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
സെമിനാറിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജണൽ ചെയർമാൻ ജോൺസൺ തലച്ചല്ലൂർ, ഐഎപിസിയുടെ ഇതുവരെയുള്ള വളർച്ചയിലും പ്രവർത്തന നടത്തിപ്പിലും സന്തുഷ്ടി പ്രകടിപ്പിക്കുകയും പുതിയ ഭാരവാഹികളെ അനുമോദിച്ച് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
രണ്ടുമാസത്തിലൊരിക്കൽ ചാപ്റ്റർ ഭാരവാഹികൾ ഒരുമിച്ചുകൂടി സെമിനാറുകളും വർക്ക്‌ഷോപ്പുകളും നടത്തി മാദ്ധ്യമരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കർമ്മ പരിപാടികൾ വിഭാവനം ചെയ്യാനുമായി തീരുമാനിച്ച് സെമിനാർ അവസാനിച്ചു.