ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ വിദേശത്തുള്ള ഏറ്റവും വലിയ റീജനിയനുകളിലൊന്നായ ഈസ്‌റ്റേൺ റീജിയന്റെ വാർഷിക പൊതുയോഗവും അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഹാളിൽ നടന്നു. ഭാരവാഹികൾ: പ്രസിഡന്റ്- പാസ്റ്റർ ഇട്ടി ഏബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, സെക്രട്ടറി  പാസ്റ്റർ കെ വി ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ബ്രദർ ഉമ്മൻ എബനസേർ, ട്രഷറർ ബ്രദർ സാം തോമസ്.

പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മസാച്ചുസൈറ്റ്‌സ്, കണക്ടിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, മെരിലാന്റ് എന്നീ സ്റ്റേറ്റുകളും വാഷിങ്ടൺ ഡിസിയും ഉൾപ്പെട്ടതാണ് ഈസ്റ്റേൺ റീജിയൻ. ഭാരതത്തിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി വിവിധ ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വർഷം തോറും റീജിയന്റെ ചുമതലയിൽ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.