ഡാളസ്: ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ വാര്ഷിക കൺവൻഷൻ ഡാളസ് ഇര്വിങ് സിറ്റിയില് ദി വെസ്റ്റിന് ഡാളസ് ഫോർട്ട് വർത്ത് എയർപോർട്ട് ഹോട്ടൽ സമുച്ചയത്തിൽ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. വൈകിട്ട് 6.30 ന് സംഗീതശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവൻഷന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ ഉത്ഘാടനം നിർവഹിക്കും. അന്തർദേശീയ കൺവൻഷൻ പ്രസംഗകനായ പാസ്റ്റർ ബാബു ചെറിയാൻ (ഇന്ത്യ) വചനശുശ്രൂഷ നിർവഹിക്കുന്നതോടൊപ്പം അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ സഭാശുശ്രൂഷകരായ ദൈവദാസന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

യുവജനങ്ങളുടെ വിഭാഗമായ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ വിവിധ യോഗങ്ങളും പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.00 മണിക്ക് റ്റാലന്റ് മത്സരങ്ങൾ ആരംഭിക്കും. യുവജനസമ്മേളനത്തിൽ വചനശുശ്രൂഷ നിർവഹിക്കുന്നത് പാസ്റ്റർ ലിബിൻ ഏബ്രഹാം. സഹോദരി സമ്മേളനത്തിൽ സിസ്റ്റര് കൊച്ചുമോൾ ജയിംസാണ് പ്രഭാഷണം നടത്തുന്നത്. സെപ്റ്റംബർ നാലിന് സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടന്നുവരുന്ന സഭാശുശ്രൂഷകർക്കും വിശ്വാസികൾക്കും ദി വെസ്റ്റിന് ഡാളസ്  ഫോർട്ട്  വർത്ത് എയർപോർട്ട് ഹോട്ടൽ സമുച്ചയത്തിൽ താമസ സൗകര്യം ലഭ്യമാണ്. പ്രവാസജീവിതത്തിൽ ഐക്യതയുടെയും, സ്‌നേഹത്തിന്റെയും, കൂട്ടായ്മയുടേയും ഒത്തുചേരൽ പങ്കിടുന്ന ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പാസ്റ്റർ ഷാജി ഡാനിയേലിന്റെ നേതൃത്വത്തിൽ 43 അംഗ ഭരണസമിതിയാണ് വാർഷിക കൺവൻഷനു നേതൃത്വം വഹിക്കുന്നത്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : പാസ്റ്റർ ഷാജി ഡാനിയേൽ: 713-5869-580, പി.സി.ജേക്കബ്: 405-9213-822, കെ.വി.തോമസ്: 214-7715-683, ജോസ് സാമുവൽ: 405-2045-826, വെസ്ലി മാത്യു: 214-9297-614, എസ്‌പി.ജയിംസ്: 214-3346-962.