ജോർജ്ജിയ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൗൺസിൽ യോഗം നവംബർ 3ന് ശനിയാഴ്ച ജോർജ്ജിയ സെന്റ് സൈമൺസ് ഐലന്റ് സീ പാംസ് റിസോർട്ടിൽ വെച്ച് നടത്തപ്പെട്ടു.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി പാസ്റ്റർ വി.പി.ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ബ്രദർ സജിമോൻ മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ഇലക്ഷൻ ഓഫീസർ ബ്രദർ നെബു സ്റ്റീഫന്റെ ചുമതലയിൽ നടത്തപ്പെട്ട റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റർ ബിനു ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്‌സാണ്ടർ ജോർജ് (ട്രഷറാർ), ബ്രദർ രാജു പൊന്നോലിൽ (ജനറൽ കൗൺസിൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു. ശുശ്രൂഷക പ്രതിനിധികളായി ജനറൽ കൗൺസിലിലേക്ക് പാസ്റ്റർമാരായ റോയി വാകത്താനം, അനിയൻകുഞ്ഞ് വള്ളംകുളം എന്നിവരെ ജനറൽ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യുവാൻ തീരുമാനിച്ചു.

2019 - 2021 പ്രവർത്തന കാലയളവിലേക്ക് റീജിയൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സബ് കമ്മറ്റി ഭാരവാഹികളെ കൗൺസിൽ യോഗത്തിൽ തിരഞ്ഞെടുത്തു. ഫ്‌ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.