- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനു പുതിയ ഭാരവാഹികൾ
ഫ്ളോറിഡ: നോർത്ത് അമേരിക്കയിലുള്ള ഐപിസി സൗത്ത് ഈസ്റ്റ് റിജിയന്റെ 2016 മുതൽ 2018 വരെയുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10:30ന് ബ്രാൻഡൻ ഐപിസി സയൺ വർഷിപ് സെന്ററിൽ നടന്ന മീറ്റിങ്ങിന് പാസ്റ്റർ കെ.സി. ജോൺ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ബ്രദർ രാജൻ ആര്യപ്പള്ളിയും അക്
ഫ്ളോറിഡ: നോർത്ത് അമേരിക്കയിലുള്ള ഐപിസി സൗത്ത് ഈസ്റ്റ് റിജിയന്റെ 2016 മുതൽ 2018 വരെയുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10:30ന് ബ്രാൻഡൻ ഐപിസി സയൺ വർഷിപ് സെന്ററിൽ നടന്ന മീറ്റിങ്ങിന് പാസ്റ്റർ കെ.സി. ജോൺ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ബ്രദർ രാജൻ ആര്യപ്പള്ളിയും അക്കൗണ്ട്സ് റിപ്പോർട്ട് ബ്രദർ ചാക്കോ സ്റ്റീഫനും അവതരിപ്പിച്ചു.
പുതിയ പ്രവർത്തന വർഷങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന് പാസ്റ്റർ എ.സി ഉമ്മൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജേയിംസ് ജോർജ്ജ് ഉമ്മൻ (പ്രസിഡന്റ്), പാസ്റ്റർ മാത്യു ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ വി. പി. ജോസ് (സെക്രട്ടറി), ബ്രദർ ചാക്കോ സ്റ്റീഫൻ (ജൊ. സെക്രട്ടറി), ബ്രദർ സജിമോൻ മാത്യു (ട്രഷറർ), പാസ്റ്റർ കെ.സി. ജോൺ, ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജനറൽ കൗൺസിൽ അംഗങ്ങൾ) എന്നിവരേയും ഓഡിറ്ററായി അലക്സാണ്ട ർ ജോർജിനേയും തെരഞ്ഞെടുത്തു. പിവൈപിഎ പ്രസിഡന്റായി ബ്രദർ റോബിൻ ജോണും, സെക്രട്ടറിയായി ബ്രദർ സാം ജോർജും സൺഡേ സ്‌കൂൾ ഡയറക്ടറായി ജെയിംസ് മുളലനയും സോദരി സമാജം ഭാരവാഹികളായി നാൻസി ഏബ്രഹാം (പ്രസിഡന്റ്), മറിയാമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റ്), ബിജി ജോൺസൺ (സെക്രട്ടറി), സൂസൻ ഏബ്രഹാം (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജേയിംസ് ജോർജ്ജ് ഉമ്മൻ പത്താനാപുരം സ്വദേശിയും ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ റ്റി.ജി. ഉമ്മച്ചന്റെ കൊച്ചുമകനും, പാസ്റ്റർ ജോർജ്ജ് ഉമ്മന്റെ മകനുമാണ്. അറിയപ്പെട്ട കൺവൻഷൻ പ്രസംഗകനായ പാസ്റ്റർ ജേയിംസ് എബനേസർ ഐ.പി.സി. സഭായുടെ ശുശ്രൂഷകനായി സേവനം അനുഷ്ഗിക്കുന്നു. പത്തനാപുരം ഉമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സ്ഥാപക പ്രിൻസിപ്പളും പതിനൊന്നാമത് ഐപിസി ഫാമിലി കോൺഫറൻസ് കൺവീനറുമായിരുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ് ഐ.പി.സി. മുൻ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫിന്റെ മകനും ബ്രാൻഡൻ ഐ.പി.സി സയോൺ വേർഷിപ്പ് സെന്ററിന്റെ ശുശ്രൂഷകനുമാണ്.