കൊച്ചി: ഇന്ത്യ പെന്തക്കോസ്തു ദൈവസഭയിൽ(ഐ പി സി )നടക്കുന്നത് വൻ തട്ടിപ്പും ക്രമക്കേടുകളും എന്ന് ആക്ഷേപം. ഐ ജി ഒ എന്ന പേരിൽ സമാന്തര സംഘട രൂപീകരിച്ച് ഐ പി സി പ്രിസിഡന്റ് വൽസൻ എബ്രാഹവും കൂട്ടരും ശതകോടികൾ സമ്പാദിച്ചെന്നാണ് സഭയിക്കുള്ളിൽ നിന്നും ആരോപണം ഉയരുന്നത്. വിമതർ സഭ നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ തെളിവുകൾ സഹിതം വെളിപ്പെടുത്തലുകൾ നടത്തുകയാണ്. അതിനിടെ തനിക്കെതിരെ രംഗത്തെത്തിയവരെ ഒതുക്കാൻ വൽസൻ എബ്രാഹം നീക്കം ആരംഭിച്ചതായുള്ളി സൂചനകളും പുറത്തുവന്നിട്ടുണ്ട്.

പ്രിൻസ് നിലമ്പൂർ എന്ന പേരിൽ അറിയിപ്പെടുന്ന തിരുവല്ല സ്വദേശിയായ ശുശ്രൂഷകൻ സഭയിൽ ഇന്ന് നടക്കുന്ന അഴിമതികളെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ ലൈവിൽ വന്നിരുന്നു. ഇത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ ശുശ്രൂഷകനെതിരെ സഭ നേതൃത്വം നടപടികൾ സ്വീകരിച്ചുവരുന്നതായിട്ടാണ് അറിയുന്നത് . ജീവന് ഭീഷണിയുള്ളതിനാൽ പ്രിൻസ് നിലമ്പൂർ ഇപ്പോൾ നാട്ടിൽ നിന്നും താമസം മാറിയിരിക്കുകയാണെന്നാണ് സൂചന. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുള്ള പ്രിൻസിന്റെ വാദത്തോട് സഭ നേതൃത്വം ഇതിവരെ പ്രതികരിച്ചിട്ടല്ല എന്നതും ശ്രദ്ധേയമാണ്.

പാവങ്ങളായ വിശ്വാസികളെ പലതരത്തിൽ വഞ്ചിച്ചാണ് വൽസൻ എബ്രാഹം അടക്കമുള്ള സഭയുടെ നേതൃസ്ഥാനത്തുള്ളവർ കോടികൾ സമ്പാദിക്കുന്നത് എന്നാണ് പ്രധാന ആരോപണം. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ഇയാൾ ഗുണ്ടകളെ തീറ്റിപ്പോറ്റുന്നുണ്ടെന്ന് വരെയുള്ള പ്രചാരണവും ശക്തമാണ്. ഇവരുടെ ഉപദ്രവം സഹിക്കാനാവാതെ നിരവധി വിശ്വാസികളും ശുശ്രൂഷകരും സഭവിട്ട് പോകാൻ ഒരുങ്ങുകയാണെന്നും വിമതർ പറയുന്നു. ഉപദേശപരമായ കാര്യങ്ങളെക്കുറിച്ചോ ആത്മിയ വശങ്ങളെക്കുറിച്ചോ സഭയിൽ എതിരഭിപ്രായമില്ലന്നും സംഘടന തലത്തിൽ ,നേതൃസ്ഥാനങ്ങളിലുള്ളവർ ഈ പ്രസ്ഥാനത്തെ മറയാക്കി വൻ തട്ടിപ്പുകൾ നടത്തുന്നതിലാണ് തങ്ങൾക്ക് വിയോജിപ്പുള്ളതെന്നും ഇതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും വിമതവിഭാഗം പറയുന്നു

ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഔദ്യോഗിക പക്ഷം

എന്നാൽ പ്രിൻസ് നിലമ്പൂർ അടക്കമുള്ള വിമതരുടെ ആരോപണങ്ങളിൽ കഴമ്പില്ലന്നാണ് വൽസൻ എബ്രാഹത്തെ അനുകൂലിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും തർക്കപരിഹാര കമ്മറ്റി അംഗവുമായ പാസ്റ്റർ എബ്രാഹം ജോർജ്ജ് വ്യക്തമാക്കുന്നത്. ആലപ്പുഴ വെസ്റ്റ് സെന്റർ പാസ്റ്റർകൂടിയാണ് ഇദ്ദേഹം.

വൽസൻ എബ്രാഹവുമായി വ്യക്തി വൈരാഗ്യമുള്ളവരുണ്ട്.പ്രിൻസ് നിലമ്പൂരിനെ സംഘടനയിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്.തർക്കപരിഹാര കമ്മറ്റിക്ക് മുമ്പാകെ വിളിപ്പിച്ചെങ്കിലും പ്രിൻസ് എത്തിയില്ല.ഐ പി സി യുടെ പ്രസിഡന്റ് ആകുന്നതിന് മുമ്പെ വൽസൻ എബ്രാഹം ഐ ജി ഒ എന്ന സംഘടനയുടെ പ്രവർത്തനങ്ങളുമായി രംഗത്തുള്ളയാളാണ്. 6000-ത്തോളം പേർ വോട്ടിംഗിലൂടെയാണ് വൽസൻ എബ്രാഹത്തെ തിരഞ്ഞെടുത്തത്.സഭയിൽ നിന്നും നടപടി നേരിട്ടവർ നടത്തുന്ന വ്യാജ പ്രാചരണങ്ങൾ മറുപിടി അർഹിക്കുന്നില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.

എതിർ ചേരിയിലുള്ളവർ ഉന്നയിക്കുന്ന വാദഗതികളും ആരോപണങ്ങളും ഇങ്ങിനെ.

ഐ പി സി കഴിഞ്ഞ നാളുകളിൽ നടത്തിയ കൺവൻഷനുകളുടെയും മീറ്റിംഗുകളുടെയും വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് ഇന്ന് ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവർ വൻ തട്ടിപ്പാണ് നടത്തുന്നത്. വൽസൻ എബ്രാഹമാണ് ഐ പി യുടെ പ്രിസിഡന്റ്. ഐ ജി ഒ എന്നപേരിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സാമന്തര പ്രസ്ഥാനം പ്രവർത്തിക്കുന്നുണ്ട്. ഐ പി സി നടത്തിയ പരിപാടികളെല്ലാം ഐ ജി ഒ സംഘടിപ്പിച്ചതാണെന്ന് വരുത്തി തീർക്കുകയും ഇതിന്റെ വീഡിയോകളും ഫോട്ടോകളും പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തുകയുമാണ് ഇയാളുടെ രീതി.

അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നാണ് പ്രാധനമായും ഇത്തരത്തിൽ ഫണ്ടുശേഖരണം നടക്കുന്നത്. ഇതിന്റെ കണക്കുകൾ ഇവിടുത്തെ ഒരു ഏജൻസിക്ക് ഐ ജി ഒ യുടെ നേൃത്വത്തിലുള്ളവർ നൽകിയിരുന്നു.ഇതുപ്രകാരം 2015 മുതൽ 2019 വരെയുള്ള 5 വർഷം കൊണ്ട് 51 കോടി 95 ലക്ഷത്തിൽപ്പരം രൂപ ഫണ്ട് ഇനത്തിൽ ലഭിച്ചതായി ഇവർ തന്നെ സമ്മതിക്കുന്നുണ്ട്.

1984 -മുതൽ ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നുണ്ടെന്നാണ് രേഖകളിൽ നിന്നും വ്യക്തമാവുന്നത്.മുകളിൽ പറഞ്ഞിട്ടുള്ളത് 5 വർഷത്തെ കണക്ക് മാത്രമാണ്.ഇതുപ്രകാരം കണക്കുകൂട്ടിയാൽ നാളിതുവരെ ഈ പ്രസ്ഥാനത്തിന്റെ പേരിൽ എത്തിയിട്ടുള്ളത് ശതകോടികളാണെന്ന് വ്യക്തം.
ഐ ജി ഒ എന്ന പ്രസ്ഥാനം ഇന്ത്യയിൽ 12000 സഭ തുടങ്ങിയെന്നുപറഞ്ഞാണ് ഒരുഘട്ടത്തിൽ പണപ്പിരിവ് നടത്തിയിരുന്നത്.പിന്നീട് സഭകളുടെ എണ്ണം 15000 എന്ന് ഉയർത്തിയും പണപ്പിരിവ് നടന്നു.എന്നാൽ ഐ ജി ഒ എന്ന പ്രസ്ഥാനം ഇന്ത്യയിൽ ഒരിടത്തും ഒരു സഭപോലും സ്ഥാപിച്ചില്ല എന്നതാണ് വാസ്തവം.

ഐ ജി ഒ തുടങ്ങിയ സഭ ഐ പി സി ക്ക് കൈമാറുകയായിരുന്നെന്ന വാദഗതി ഇവരിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു കൈമാറ്റം നടന്നതായി ഐ പി സിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല.ഇതിന്റെ പകുതി സഭ പോലും ഐ പി സിക്ക് ഇല്ല എന്നതാണ് വാസ്തവം. വ്യജ തെളിവുകൾ സൃഷിടിച്ച് ഇത്ര ഭീമമായ തുക കൈക്കലാക്കിയ വൽസൻ എബ്രാഹം ഐ പി സിയുടെ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുന്നത് ഈ പ്രസ്ഥാനത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ്.

ഇത്തരത്തിൽ സമ്പാദിച്ചിട്ടുള്ള പണം ഉപയോഗിച്ചാണ് ഇവർ നേതൃത്വസ്ഥാനങ്ങളിലേയ്ക്ക് എത്തുന്നത്.പാനൽ രാഷ്ട്രീയമാണ് സഭയുടെ നേതൃസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്നത്.എതിർക്കുന്നവരെ പണം കൊടുത്ത് വിലയ്ക്കുവാങ്ങാൻ ശ്രമിക്കും.ഇത് നടന്നില്ലങ്കിൽ ഗുണ്ടകളെ വിട്ട് നാട്ടിൽ നിന്നുതന്നെ ഓടിക്കും.ചുരുക്കം പറഞ്ഞാൽ ഇവർ ഈ പ്രസ്ഥാനത്തെ എല്ലാനിലകളിലും ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.
ഐ ജി ഒ നടത്തിവരുന്ന കോളേജ് കെട്ടിട്ടിടത്തിൽ കഴിഞ്ഞ 14 മാസമായി താൽക്കാലിക ആശുപത്രി പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ച് വിദേശ രാജ്യങ്ങളിൽ പ്രചാരണവും പണപ്പിരിവും നടത്തിയിരുന്നു.ഇതിന്റെ വീഡിയോ അവർ തന്നെ പുറത്തുവിട്ടിട്ടുണ്ട്.ഐ ജി ഒ യുടെ കോളേജിൽ 42 പേർക്ക് സൗകര്യമുള്ള ക്വാറന്റൈയിൽ സെന്റർ നടത്തി എന്നത് വാസ്തവമാണ്.ഇരവിപേരൂർ പഞ്ചായത്താണ് ഇതിനുവേണ്ട സൗകര്യങ്ങൾ ചെയ്തിട്ടുള്ളത്.ഈ കണക്കുകൾ നിരത്തി,ഇതിന്റെ പേരിൽ വിദേശത്തുനിന്നും ഫണ്ട് പിരിച്ചത് നാടിനെപ്പോലും നാണിപ്പിക്കുന്ന വസ്തുതയാണ് എന്നാണ് മനസ്സിലാക്കുന്നത്.

കോടാനുകോടികൾ മൂല്യംവരുന്ന ഐ പി സി യുടെ ആസ്ഥിവകകളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ഇനിയും പുറത്തുവന്നിട്ടില്ല.ആധാരങ്ങളെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചുമെല്ലാം വിശ്വാസികളും പ്ലാസ്റ്റർമാരുമൊക്കെ ഉത്തരവാദിത്വപ്പെട്ടവരോട് ചോദിച്ചെങ്കിലും ഇതുവരെ കൃത്യമായ മറുപിടി ലഭിച്ചിട്ടില്ല. ജനറൽകൗൺസിലിന്റെ കീഴിൽ ജനറൽ സെക്രട്ടറിയാണ് ഇത് സൂക്ഷിക്കേണ്ടത്. എന്നാൽ മാറി മാറി ഈ സ്ഥാനത്തെത്തിയവരിൽ ആർക്കും ഇതെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.വിലപ്പെട്ട ഈ രേഖകൾ കൈവശമുള്ളവർ എവിടെയോ ഒളിപ്പിച്ചു എന്നതാണ് സത്യം.

പ്രസ്ഥാനത്തിനുള്ളിൽ ആത്മീയതയ്ക്കാണ് മുഖ്യസ്ഥാനം.എന്നാൽ ഇതിനപ്പുറം അക്രമങ്ങളിലേയ്ക്കും പലവിതത്തിലുള്ള തർക്കങ്ങളിലേയ്ക്കും പ്രവർത്തനം വഴിമാറി.ഈ പ്രസ്ഥനവുമായി ബന്ധപ്പെട്ട് 50-ൽ അധികം കേസുകൾ ഇപ്പോൾ നടക്കുന്നുണ്ട്.ഇതിൽ നല്ലൊരുപങ്കും ക്രിമിനൽ കേസുകളാണ്.വൽസൻ ഏബ്രാഹം ഒരു കേസിൽ പ്രതിയുമാണ്.ഈ സഭനേതൃത്വത്തിലുള്ളവർ നടത്തുന്നത് അക്രമവും അധാർമ്മീക പ്രവർത്തികളുമാണെന്ന് ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്ന ആർക്കും വ്യക്തമാവും.

ഇതിന്റെ ദോഷം വഹിക്കുന്നവർ താഴെത്തട്ടിലുള്ള പാസ്റ്റർമാരും വിശ്വാസികളുമാണ്.അനേകം വിശ്വാസികൾ ഇവരുടെ ഗണ്ടായിസം കാരണം സഭവിട്ടുപോകേണ്ടിവന്നിട്ടുണ്ട്.ഒപുപാട് ശുശ്രൂഷകർ സഭവിട്ടു.നിരവധി പേർ സഭയിൽ നിന്നും പടിയിറങ്ങാൻ തയ്യാറായി നിൽക്കുന്നു.ഇതിനുപുറമെ സഭയിൽ നടന്ന അക്രണസംഭവങ്ങളെക്കുറിച്ചും നിരവവിധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. തങ്ങൾക്ക് കോടികൾ ഉണ്ടാക്കുന്നതിനും അധികാരം നിലനിർത്തുന്നതിന് വേണ്ടിയും വിശ്വാസികളെയും അതിന്റെ പ്രവർത്തകരെയും ചൂഷണം ചെയ്യുകയും ഉപദ്രവിയിക്കുകയും ഇല്ലായമ ചെയ്യുകയും ചെയ്യുന്ന വ്യാജന്മാരുടെ കൈയിലാണ് ഐ പി സി എത്തിനിൽക്കുന്നത് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.

ഐ പി സി യുടെ നേതൃസ്ഥാനത്തുള്ളവരുടെ ഭൂതകാലം പരിശോധിച്ചാൽ ഞാൻ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് ആർക്കും ബോദ്ധ്യമാവും.പ്രിൻസ് നിലമ്പൂർ മറുനാടനോട് വ്യക്തമാക്കി. മുൻ തലമുറയിൽ ആർക്കും കോടികളുടെ ആസ്ഥി ഉണ്ടായിരുന്നില്ല.പ്രത്യേകമായി ഒരു തൊഴിൽ ഇവർക്ക് ഉണ്ടായിരുന്നതായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ഇപ്പോഴത്തെ സ്ഥാനങ്ങളിലും അധികാര കേന്ദ്രങ്ങളിലും ഏത്തിയശേഷമാണ് ഇവർ സമ്പന്നരായിട്ടുള്ളത്.പാസ്റ്റർ എന്ന ഒറ്റ വിലാസമാണ് ഇവരെ കോടികളുടെ അധിപരാക്കിയത് എന്ന കാര്യം പകൽപോലെ വ്യക്തമാണ്.

ഈ പ്രസ്ഥാനത്തിൽ മുഖ്യഅധികാര സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അധികാരത്തിൽ വരുന്ന നാൾ മുതൽ പിരിഞ്ഞുപോകുന്നതുവരെ ഒരു രൂപ പോലും ശമ്പളമായി നൽകുന്ന പതിവില്ല.അങ്ങിനെ ഒരു രീതി ഈ പ്രസ്ഥാനത്തിലില്ല.എന്നാൽ പ്രസ്ഥാനത്തിന്റെ തലപ്പത്തെത്താൻ ഇവർ കോടികളാണ് ചിലവഴിയിക്കുന്നത്.ഈ പണം എവിടെ നിന്ന് എത്തുന്നു,ഇവർ ഇത് എങ്ങിനെ മുതലാക്കുന്നു എന്നതിനെക്കുറിച്ചെല്ലാം ഗൗരവകരമായി അന്വേഷണം ആവശ്യമാണ്.പ്രിൻസ് വാക്കുകൾ ചുരുക്കി.

ഓരോ പള്ളികളും ഓരോ ലോക്കൽസഭ ആണ്. ഒരു പ്രദേശത്തെ പല സഭകൾ ചേരുന്നത് സഭയുടെ ഒരു സെന്റർ ആയിട്ടാണ് അറിയപ്പെടുന്നത്.പല സെന്ററുകൾ ചേരുമ്പോൾ സഭയുടെ ഒരു സ്റ്റേറ്റ് സമിതിയാവും.ഇങ്ങനെ പല സ്റ്റേറ്റ് സമിതികൾ ചേരുമ്പോൾ ജനറൽ സമിതിയാവും.ഇത് മൊത്തത്തിൽ അറിയപ്പെടുന്നതും സഭ എന്ന് തന്നെയാണ്.ഭരണഘടന അനുസരിച്ച് സംഘടനാ തലത്തിൽ തിരിച്ചാണ് ലോക്കൽ സഭ, സെന്റർ, സ്റ്റേറ്റ്, ജനറൽ എന്നിങ്ങനെ വിവിധ വിഭഗങ്ങളിൽ തിരച്ചിട്ടുള്ളത്.പ്രൻസ് വിശദമാക്കി.