- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിസി യുകെ ആൻഡ് അയർലണ്ട് റീജിയൺ എട്ടാമത് ആനുവൽ കൺവെൺഷൻ ക്രമീകരണങ്ങൾ പൂർത്തിയായി
ബ്രിസ്റ്റോൾ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻഡ് അയർലണ്ട് റീജിയൺ എട്ടാമത് ആനുവൽ കൺവെൺഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. 29, 30, 31 തീയതികളിൽ ബ്രിസ്റ്റോൾ ഗ്രീൻവെ സെന്ററിൽ വച്ച് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് റീജിയൺ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയയുടെ അദ്ധ്യക്ഷതയിൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനം റീജിയൺ പ്രസിഡന്റ്
ബ്രിസ്റ്റോൾ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻഡ് അയർലണ്ട് റീജിയൺ എട്ടാമത് ആനുവൽ കൺവെൺഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. 29, 30, 31 തീയതികളിൽ ബ്രിസ്റ്റോൾ ഗ്രീൻവെ സെന്ററിൽ വച്ച് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് റീജിയൺ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയയുടെ അദ്ധ്യക്ഷതയിൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനം റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ്ബ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഐപിസിയുടെ അന്തർദേശീയ അദ്ധ്യക്ഷൻ പാസ്റ്റർ ജേക്കബ്ബ് ജോൺ, പാസ്റ്റർ എംകെ ജോർജ്ജ്, പാസ്റ്റർ ഷിബു തോമസ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാസ്റ്റർ ജെയിംസ് ജോൺ, കെവൈ സോജൻ എന്നിവരുടെ നേതൃത്വത്തിൽ റീജിയൺ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. ശനിയാഴ്ച രാവിലെ ശുശ്രൂഷ സമ്മേളനം. പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് പിവൈപിഎ, സഹോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനം. വൈകുന്നേരം പൊതുയോഗം നടക്കും. 31-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും. തുടർന്ന് പൊതുയോഗവും ഉണ്ടായിരിക്കും.
റീജിയൺ സെക്രട്ടറി പാസ്റ്റർ സി റ്റി അബ്രഹാം, പാസ്റ്റർ വിനോദ് ജോർജ്ജ്, ബ്രദർ കെറ്റി തോമസ്, സാം മാത്യു എന്നിവർ നേതൃത്വം വഹിക്കും. ഈ സമ്മേളനത്തിന്റെ ലൈവ് ടെലികാസ്റ്റ് www.thoolika.tv യിൽ ഉണ്ടായിരിക്കും.
പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ ആത്മീയ സമ്മേളനത്തിലേക്ക് എല്ലാവരേയും ഹൃദയപൂർവ്വം ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി മീഡിയ കൺവീനർ ബ്രദർ ജോൺ മാത്യു വഞ്ചിപ്പുഴ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
പാസ്റ്റർ വിനോദ് ജോർജ്ജ് - 0782 8807 287
ബ്രദർ ഷിജു ജോയി - 0789 7024 563
ബ്രദർ ആർജീ അബ്രഹാം - 0788 3435 330
ബ്രദർ ജോൺ മാത്യു - 0782 8294 781
വിലാസം: The Green Way Cetnre, 119 Doncaster Road, BS 10 5PY