കാനഡ: മാധ്യമങ്ങളുടെയും, സാംസ്‌കാരിക,സാമൂഹിക സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ കുടിയേറ്റ രാജ്യങ്ങളിൽ ചരിത്രം കുറിക്കുമെന്ന് ഡോ കൃഷ്ണ കിഷോർ അഭിപ്രായപ്പെട്ടു.മാർച്ച് 25 നു മിസ്സിസ്സാഗ (ടൊറന്റോ ) സംഗടിപ്പിച്ച റൗണ്ട് ടേബിൾ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് ന്റെ വടക്കേ അമേരിക്കയിലെ ന്യൂസ് കറസ്പോണ്ടന്റ് ആയി പ്രവർത്തിച്ചു വരുന്ന ഡോ കൃഷ്ണകിഷോർ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക വളർച്ചയിൽ മാധ്യമ പ്രവർത്തനങ്ങളിലൂടെ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.യു എസ് എ യുടെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്തത് ഉൾപ്പടെ,അടുത്ത ദിവസം നടന്ന ഓസ്‌കാർ അവാർഡ് വരെ മലയാളികൾക്ക് നേരിട്ട് സംപ്രേഷണം ചെയ്തതു നൽകി നിരവധി മാധ്യമ ഉപഹാരങ്ങൾ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്.

കുടിയേറ്റ സമൂഹത്തിൽ മലയാളികൾ ഒരിക്കലും മാറ്റി നിരുത്തപ്പെടേണ്ട ജനവിഭാഗം അല്ല എന്നും,പ്രമുഖമായ പല രംഗങ്ങളിലും,പ്രാഗൽഭ്യം തെളിയിച്ച മലയാളികൾ കാനഡയിൽ ഉണ്ടെന്നും അവരെ കണ്ടു പിടിച്ചു വരും തലമുറയ്യ്ക്കു മാതൃക ആക്കി എടുക്കുന്നതിന്റെ പ്രാധാന്യവും,അതിൽ മാധ്യമങ്ങൾക്കുള്ള പ്രാധാന്യവും,പങ്കും അദ്ദേഹം വിവരിച്ചു.കുടിയേറ്റ മലയാളി കളുടെ ദൈനംദിന പ്രശ്‌നങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ ആയി അറിയുന്നത് ഇന്ന് സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി സംഘടനകൾക്ക് ആണെന്നും,മാധ്യമങ്ങളും ഈ സംഘടനകളും ഒന്നിച്ചു നിന്ന് നമ്മുടെ വിജയ തിളക്കവും പുറം ലോകത്തേയ്ക്ക് എത്തിയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.

ഇന്ത്യ പ്രസ്സ് ക്ലബിന്റെ തുടക്ക കാലത്തെ നാഷണൽ ലീഡർ ഷിപ്പിൽ ഉണ്ടായിരുന്ന ഡോ .കൃഷ്ണ കിഷോർ കാനഡയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട മാധ്യമ ,സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ റൗണ്ട് ടേബിൾ മീറ്റിങ്ങിന്റെ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥി ആയിരുന്നു. കാനഡയിലെ വിവിധ ,മലയാളി സാംസ്‌കാരിക,സാമൂഹിക സംഘടനകളുടെയും ,മാധ്യമങ്ങളുടെയും പ്രതിനിധി ചർച്ചയിൽ ഫോമ,ഫൊക്കാന,വേൾഡ് മലയാളി കൗൺസിൽ,ടൊറന്റോ മലയാളി സമാജം ,കനേഡിയൻ മലയാളി സമാജം ,മിസ്സിസോഗ കേരള അസോസിയേഷൻ,ഡൗൺ ടൗൺ മലയാളി സമാജം,എൻ എസ് എസ് കാനഡ,കനേഡിയൻ മലയാളി നഴ്‌സിങ് അസ്സിസിയേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളും സംബന്ധിച്ചു.വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃ രംഗത്തുനിന്നും ടെലഫോണിക് സന്ദേശത്തിലൂടെ ഐക്യദാർഷ്ട്യം പ്രഖ്യാപിക്കുക ഉണ്ടായി.

വരും മാസങ്ങളിൽ ഇന്ത്യ പ്രസ്സ് ക്ലബിന്റെ നേതൃത്വത്തിൽ റൗണ്ട് ടേബിൾ മീറ്റിംഗുകൾ സംഘടിപ്പിക്കുവാനും,പ്രത്യേക ക്ഷണം സ്വീകരിച്ചു ജോലി തിരക്കുകളിൽ നിന്നും സമയം കണ്ടെത്തി മീറ്റിങ്ങിൽ സംബന്ധിച്ച എല്ലാ സാമൂഹിക സാംസ്‌കാരിക നായകന്മാർക്കും,ഡോ .കൃഷ്ണ കിഷോറിനും,ഇന്ത്യ പ്രസ്സ് ക്ലബ് നോർത്ത് അമേരിക്കയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.ആദ്യ റൗണ്ട് ടേബിൾ മീറ്റിങ്ങിന്റെ 'ഓരോ ചുവടും ഒന്നിച്ച്' എന്ന ആപ്ത വാക്യം അർത്ഥപൂർണ്ണമാക്കുന്നതായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ഏക അഭിപ്രായ സ്വരങ്ങൾ സൂചിപ്പിക്കുന്നത് എന്ന് പൊതു അഭിപ്രായം രൂപ പെടുക ഉണ്ടായി.

കാനഡയിലെമലയാളി കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾക്ക് നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനയായ ഇന്ത്യ പ്രസ്സ് ക്ലബിന്റെ സഹായ സഹകരങ്ങൾ തദവസരത്തിൽ ഭാരവാഹികൾ ഉറപ്പു നൽകുക ഉണ്ടായി.ഏതവസരത്തിലും,പ്രസ്സ് മീറ്റിങ്ങുകൾ നടത്തുന്നതിനും,മലയാളികളുടെ വിജയ തിളക്കങ്ങളെയും,പ്രശ്‌നങ്ങളെയും മുഘ്യധാരാ മാധ്യമങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഉള്ള ഉറപ്പും പ്രസ്സ് ക്ലബ് വാഗ്ദാനം നൽകുക ഉണ്ടായി