- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം ആപ്പിൾ പുറത്തിറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ; സാധാരണക്കാർക്കുള്ള വില കുറഞ്ഞ ഫോൺ ഉൾപ്പെടെ ഈ വർഷം ഒരുമിച്ചിറക്കുന്നത് മൂന്ന് പുതിയ ഐഫോൺ മോഡലുകൾ; ആകാംഷയോടെ ടെക് ലോകം
ഓരോ വർഷവും ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമുണ്ട്. എന്തൊക്കെ വിസ്മയങ്ങളാണ് ആപ്പിൾ അവരുടെ പുതിയ ബ്രാൻഡ് ഐഫോണിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന ആകാംഷയാണത്. ഇക്കൊല്ലം ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിളെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട്. ഇതടക്കം മൂന്ന് മോഡലുകളുമായാണ് മൊബൈൽ ലോകം കീഴടക്കാൻ കമ്പനിയുടെ വരവെന്നും സൂചനയുണ്ട്. 6.5 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള, ഇന്നേവരെ ഇറങ്ങിയതിൽവെച്ചേറ്റവും വലിയ ഐഫോണാകും ഇക്കൊല്ലം പുറത്തിറക്കുന്ന മോഡലുകളിൽ ശ്രദ്ധാകേന്ദ്രം. നിലവിൽ വിപണിയിലുള്ള ഐഫോൺ എക്‌സിന് സമാനമായ, എന്നാൽ അപ്‌ഗ്രേഡ് ചെയ്ത മോഡലും ഇതോടൊപ്പം രംഗത്തിറക്കും. വിലകൂടിയ ഐഫോൺ സ്വന്തമാക്കാൻ കഴിയാത്തതിലുള്ള നിരാശപേറുന്ന പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിലക്കുറഞ്ഞ മോഡലുമായും ആപ്പിൾ എത്തുന്നുണ്ട്. നിലവിൽ ഈ മോഡലുകളുടെ സാങ്കേതിക പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, അവസാന നിമിഷം ഇതിൽ മാറ്റം വരുത്താനുള്ള സാധ്യതകളുമുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു
ഓരോ വർഷവും ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമുണ്ട്. എന്തൊക്കെ വിസ്മയങ്ങളാണ് ആപ്പിൾ അവരുടെ പുതിയ ബ്രാൻഡ് ഐഫോണിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന ആകാംഷയാണത്. ഇക്കൊല്ലം ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിളെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട്. ഇതടക്കം മൂന്ന് മോഡലുകളുമായാണ് മൊബൈൽ ലോകം കീഴടക്കാൻ കമ്പനിയുടെ വരവെന്നും സൂചനയുണ്ട്.
6.5 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള, ഇന്നേവരെ ഇറങ്ങിയതിൽവെച്ചേറ്റവും വലിയ ഐഫോണാകും ഇക്കൊല്ലം പുറത്തിറക്കുന്ന മോഡലുകളിൽ ശ്രദ്ധാകേന്ദ്രം. നിലവിൽ വിപണിയിലുള്ള ഐഫോൺ എക്‌സിന് സമാനമായ, എന്നാൽ അപ്‌ഗ്രേഡ് ചെയ്ത മോഡലും ഇതോടൊപ്പം രംഗത്തിറക്കും. വിലകൂടിയ ഐഫോൺ സ്വന്തമാക്കാൻ കഴിയാത്തതിലുള്ള നിരാശപേറുന്ന പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിലക്കുറഞ്ഞ മോഡലുമായും ആപ്പിൾ എത്തുന്നുണ്ട്.
നിലവിൽ ഈ മോഡലുകളുടെ സാങ്കേതിക പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, അവസാന നിമിഷം ഇതിൽ മാറ്റം വരുത്താനുള്ള സാധ്യതകളുമുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഫാബ്‌ലെറ്റ് ഉപയോഗിച്ച് ശീലിച്ചവർക്ക് ഏറെ പ്രിയപ്പെട്ടതാകും പുതിയ മോഡലെന്നാണ് റിപ്പോർട്ടുകൾ. ഡി33 എന്ന കോഡ് നാമത്തിലാണ് ഇപ്പോൾ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഫോണിന്റെ പേരെന്തായിരിക്കുമെന്ന് ഇപ്പോഴും തീർച്ചയാക്കിയിട്ടില്ല.
ഫോണിന്റെ സ്‌ക്രീനിനെക്കുറിച്ച് സൂചനകൾ നൽകുന്ന ഏതാനും ചിത്രങ്ങൾ ഈയാഴ്ചയാദ്യം മാക്എക്‌സ് എന്ന ഫോറത്തിൽ വന്നിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ നീക്കം ചെയ്യപ്പെട്ടു. എന്നാൽ, ഇത് ഐഫോൺ എക്‌സ് പ്ലസ്സിന്റേതാണെന്നും പുതിയ മോഡലിന്റേതല്ലെന്നുമുള്ള അഭ്യൂഹവും ശക്തമാണ്. ഐഫോൺ 8 പ്ലസ്സിന് സമാനമാണ് പുതിയ ഫോണിന്റെയും ബോഡിയെങ്കിലും, അരികുകൾ മുതൽ ആരംഭിക്കുന്നതിനാൽ, സ്‌ക്രീനിന് 6.5 ഇഞ്ച് വലിപ്പമുണ്ടാകും. 5.8 ഇഞ്ചാണ് ഐഫോൺ എകസ് മോഡലുകളുടേത്. ഐഫോൺ 8 പ്ലസ്സിലേത് പോലെ സ്പ്ലിറ്റ് സ്‌ക്രീൻ മോഡ് ഈ ഫോണിലുമുണ്ടാകുമെന്നും സൂചനയുണ്ട്.
വിലകുറഞ്ഞ ഐഫോൺ വരുന്നുവെന്ന ഏറെക്കാലത്തെ അഭ്യൂഹത്തിന് ശക്തിപകരുന്നതാണ് ഇക്കുറിയും റിപ്പോർട്ടുകൾ. മുന്തിയ ഫോണുകളിൽ ലഭ്യമായ സൗകര്യങ്ങളിൽ പലതുമുള്ള, എന്നാൽ വില കുറഞ്ഞ ഐഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേഷ്യൽ റെക്കഗ്നീഷൻ ടെക്‌നോളജിയും ഫിംഗർ പ്രിന്റ് സ്‌കാനറും ഇതിലുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. പുതിയ ഫോണുകൾ എന്നത്തേയ്ക്ക് വിപണിയിലെത്തുമെന്നത് സംബന്ധിച്ച് ആപ്പിൾ ഒരു സൂചനയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.