നിങ്ങൾ ഐഫോൺ ഉപയോഗിക്കുന്ന ആളാണോ...? എന്നാൽ പ്രസ്തുത ഫോൺ ഉടൻ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ നിർദേശിക്കുന്നു. ഇല്ലെങ്കിൽ എത്ര പുതിയ ഫോണായാലും അത് 46 വർഷം പുറകോട്ട് പോകുമെന്നും ഉപയോഗശൂന്യമാണെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇതിന്റെ ഫലമായി നിങ്ങൾ ഫോൺ ഒരു വൈഫൈ നെറ്റ് വർക്കുമായി കണക്ട് ചെയ്യുമ്പോൾ അത് സൈബർ ക്രിമിനലുകളുടെ ദുരുപയോഗത്തിന് വിധേയമാകാൻ വഴിയൊരുങ്ങുമെന്നും സെക്യൂരിറ്റി ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇതിന് വഴിയൊരുക്കുന്ന ആപത്കരമായ ഒരു വൈറസ് രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വൈറസിനെ ഉപയോഗിച്ച് സൈബർ ക്രിമിനലുകൾ ഐഫോൺ ഉടമകളറിയാതെ അവരുടെ ഫോൺ ബ്രേക്ക് ചെയ്യുകയും അതിലെ വിവരങ്ങൾ ചോർത്തിയെടുത്ത് ദുരുപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഫോണിന്റെ ഉടമസ്ഥർ അറിയാതെയാണ് ഈ കുത്സിത പ്രവർത്തി നടക്കുകയെന്നുമറിയുക.

ഐഫോണിന്റെ തിയതി 1970 ജനുവരി 1 എന്നാക്കുമ്പോൾ അതിനെ ഉപയോഗശൂന്യമാക്കുന്ന വൈറസിന്റെ വകഭേദമാണിപ്പോൾ പ്രചരിക്കുന്നത്.വരാനിരിക്കുന്ന ഐ ഫോൺ 7ലെ ഫീച്ചറുകളെക്കുറിച്ച് ആപ്പിളിന്റെ എതിരാളികൾ കിംവദന്തികൾ പറഞ്ഞ് വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പും പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.ഇതിനെ പ്രതിരോധിക്കാൻ ആപ്പിൾ ഐ ഫോൺ ഐ പാഡ് എന്നിവയെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ 9.3.1 ലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് വിദഗ്ദ്ധർ നിർദേശിച്ചിരിക്കുന്നത്. ഐഫോണിന്റെ തിയതി 1970 ജനുവരി 1 എന്നാക്കുമ്പോൾ അത് ഇത്തരത്തിൽ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും ചില ഗവേഷകർ പറയുന്നു. ഡിവൈസിന്റെ സെറ്റിങ്സ് മെനുവിൽ പോയാണ് വളരെയധികം സമയവും പ്രയത്നവുമെടുത്ത് ഇത്തരത്തിൽ തിയിത മാറ്റുന്നത്. ഈ ഒരു സാധ്യത മുതലെടുത്താണ് സൈബർ ക്രിമിനലുകൾ ഐ ഫോണുകളെ ചോർത്തുന്നതെന്നാണിപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

നെറ്റ് വർക്ക് ടൈം പ്രോട്ടോകോളിന്(എൻടിപി) സെൻസിബിൾ പരനോയിയയെ തിരിച്ചറിയാൻ സാധിക്കില്ലെന്ന സാധ്യതയാണിവർ ചൂഷണംചെയ്യുന്നത്. അതായത് സൈബർ ക്രിമിനലുകൾ ടൈം സെർവർ ഡൊമൈനുകളെ കബളിപ്പിച്ചാണിത്തരം തട്ടിപ്പുകൾ നടത്തുന്നത്.9.3 ലും ഇതിന് മുമ്പിലുമുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൂടെ വൈഫൈ നെറ്റ് വർക്കുമായി കണക്ട് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം തട്ടിപ്പുകൾക്ക് വിധേയമായി ഫോണുകളെ നിങ്ങളറിയാതെ സൈബർ ക്രിമിനലുകൾ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാകുന്നതെന്നാണ് ക്രെബ്സൻസെക്യൂരിറ്റിയിൽ നിന്നുള്ള ഗവേഷകന്മാരുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതിനാൽ നിങ്ങളുടെ ഐ ഫോൺ ഇന്ന് തന്നെ പുതിയ വേർഷനായ 9.3.1 ലേക്ക് അപ്ഡേറ്റ് ചെയ്ത് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടേണ്ടതുണ്ടെന്നും അവർ നിർദേശിക്കുന്നു. പ്രസ്തുത വൈറസിന്റെ പ്രവർത്തനം മൂലം ഡിവൈസുകൾ അതേ പേര് ഷെയർ ചെയ്യുന്ന ഏത് വൈഫൈ നെറ്റ് വർക്കുകളിലേക്കും ഓട്ടോ-റീകണക്ട് ചെയ്യാനിടയാവുകയും അത് ഉടമകൾ അറിയുകയില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അറിയുകയാണെങ്കിൽ അത് വൈകിപ്പോയിരിക്കുമെന്നും ക്രെബ്സ് വിവരിക്കുന്നു.