- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ 6 ന്റെ നിർമ്മാണച്ചെലവ് വെറും 200 ഡോളറും വില 650 ഡോളറും..!!ആപ്പിൾ കമ്പനി ലാഭമുണ്ടാക്കുന്നത് ഇങ്ങനെ
ആപ്പിളിന്റെ ഐഫോണുകൾ ആരാണിഷ്ടപ്പെടാത്തത്. പറഞ്ഞ വില കൊടുത്ത് ഇഷ്ടപ്പെട്ട ഐഫോൺ മോഡൽ സ്വന്തമാക്കാനാണേവരും കൊതിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പറഞ്ഞ വില നാം നൽകുമ്പോൾ ആപ്പിൾ കമ്പനിക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ച് ആരെങ്കിലും കണക്ക് കൂട്ടിയിട്ടുണ്ടോ...?ഐ ഫോണുകളുടെ നിർമ്മാണച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭമാണ് ഇത്തരം ഫോണുകളുടെ
ആപ്പിളിന്റെ ഐഫോണുകൾ ആരാണിഷ്ടപ്പെടാത്തത്. പറഞ്ഞ വില കൊടുത്ത് ഇഷ്ടപ്പെട്ട ഐഫോൺ മോഡൽ സ്വന്തമാക്കാനാണേവരും കൊതിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പറഞ്ഞ വില നാം നൽകുമ്പോൾ ആപ്പിൾ കമ്പനിക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ച് ആരെങ്കിലും കണക്ക് കൂട്ടിയിട്ടുണ്ടോ...?ഐ ഫോണുകളുടെ നിർമ്മാണച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭമാണ് ഇത്തരം ഫോണുകളുടെ വിൽപനയിലൂടെ കമ്പനി നേടിയെടുക്കുന്നത്. ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആപ്പിളിന്റെ വലിയ ഐഫോൺ മറ്റുള്ള പുതിയ മോഡലുകളേക്കാൾ 100 ഡോളറിലധികം വിലയിട്ടാണ് വിൽക്കുന്നത്. എന്നാൽ ഇത് നിർമ്മിക്കാൻ ആപ്പിളിന് വരുന്ന ചെലവെത്രയെന്നറിയാമോ..? വെറും 215.60 ഡോളർ..!!. ഒരു ഔട്ട്സൈഡ് റിസർച്ച് സ്ഥാപനമാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്.
ഐ ഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ പുതിയ മോഡലുകളുടെ 10 മില്യണിലധികം പീസുകൾ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ വിററഴിച്ചിട്ടുണ്ടെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. മുമ്പ് പുറത്തിറക്കിയ ഐഫോണുകളേക്കാൾ വലിയ സ്ക്രീനുകളാണ് പ്രസ്തുത മോഡലുകൾക്കുള്ളത്. ഉപഭോക്താക്കൾ ഇവ ഇഷ്ടെപ്പെടുന്നുണ്ടെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഇതിൽ പ്ലസിന് 5.5 ഇഞ്ച് സ്ക്രീനാണുള്ളത്. എന്നാൽ സാധാരണ ഐഫോണിന്റെ സ്ക്രീൻ സൈസ് 4.7 ഇഞ്ച് മാത്രമേയുള്ളൂ.
വെള്ളിയാഴ്ചയാണ് പുതിയ ഐഫോൺ വിൽപനയ്ക്കെത്തിയത്. ആപ്പിളിന്റെ ലാഭത്തിന്റെ പ്രധാനം ഉറവിടമാണ് ഐഫോൺ. അടുത്ത കൊല്ലം കൂടി ഈ സ്ഥിതി തുടരുമെന്നാണ് കണക്കാക്കുന്നത്. ഐ ഫോണിന്റെ പ്ലസ് പതിപ്പിൽ നിന്നും കമ്പനി ഏറെ ലാഭം കൊയ്യുമെന്നാണ് റിസർച്ച് ഫേമായ ഐഎച്ച്എസ് ടെക്നോളജിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ ഫോണുകളുടെ നിർമ്മാണച്ചെലവും അതിനിട്ടിരിക്കുന്ന വിലയും തമ്മിലുള്ള അന്തരത്തിൽ നിന്നാണ് ആപ്പിൾ ലാഭം കൊയ്തെടുക്കുന്നത്. 16 ജിഗാബൈറ്റ്സുള്ള ഐ ഫോൺ 6 ന്റെ ഫുൾ നോ കോൺട്രാക്ട് വില 650 ഡോളറാണ്. ഐഎച്ച്എസ് കണക്കു പ്രകാരം ഇതിന്റെ മെറ്റീരിയലുകൾക്കും മാനുഫാക്ചറിംഗിനുമായി ആപ്പിളിന് 200.10 ഡോളറേ ചെലവാകുന്നുള്ളൂ. അതു പോലെത്തന്നെ ഐഫോൺ 6 പ്ലസ് റീട്ടെയിൽ വില 750 ഡോളറാണ്. ഇതിന് കമ്പനിക്ക് 215.60 ഡോളറേ നിർമ്മാണച്ചെലവ് വരുന്നുള്ളൂ...!. എന്നാൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകളോട് ആപ്പിൾ പ്രതികരിച്ചിട്ടില്ല.