- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലുമിനിയം ഫ്രെയ്മിനു പകരം സ്റ്റീൽ; ഒളിച്ചുവച്ചിരിക്കുന്ന ക്യാമറയും സ്പീക്കറും; ഐഫോൺ എട്ട് ഇറങ്ങുന്നത് ഏറെ സവിശേഷതകളുമായി
പുറത്തിറങ്ങാൻ ഇനിയും മാസങ്ങളുണ്ടെങ്കിലും ഐഫോണിന്റെ എട്ടാം പതിപ്പ് എങ്ങനെയുള്ളതാകുമെന്ന അടക്കംപറച്ചിലുകൾ ടെക് ലോകത്ത് സജീവമായി. ഐഫോണുകളുടെ സവിശേഷതയായി കരുതിയിരുന്ന അലൂമിനിയം ബാക്ക് കവർ ഇനി ഉണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ വ്യത്യാസമായി കരുതപ്പെടുന്നത്. അലൂമിനിയത്തിന് പകരം സ്റ്റീൽ ആയിരിക്കും ഉപയോഗിക്കുകയെന്ന് കരുതുന്നു. ഇരട്ട ത്രിഡി ക്യാമറ, അരികുകൾ വളഞ്ഞ ചില്ലുകൾ കൊണ്ടുള്ള പുറംചട്ട, വയർലെസ് ചാർജിങ്, പ്ലാസ്റ്റിക് ഒ.എൽ.ഇ.ഡി സ്‌ക്രീൻ, അഞ്ച് ഇഞ്ച്, 5.8 ഇഞ്ച് വലിപ്പമുള്ള മോഡലുകൾ, തൂവെള്ള ഫോൺ, ഇരുഭാഗത്തും ചില്ലുകൊണ്ടുള്ള പുറംചട്ട...ഇങ്ങനെ ഐഫോൺ ആരാധകർ എട്ടാം പതിപ്പിനെക്കുറിച്ച് പറയാൻ ഇനിയൊനിനും ബാക്കിയില്ല. ചൈനീസ് പത്രമായ ഡിജിടൈംസാണ് സ്റ്റീൽ കവറുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഐഫോൺ 4 ഇറക്കുന്നതിൽ ആപ്പിളിനൊപ്പം പ്രവർത്തിച്ച അമേരിക്കൻ കമ്പനി സ്റ്റീൽ പുറംചട്ട ഓർഡർ ചെയ്തിട്ടുണ്ടെന്നും അത് ഐഫോൺ എട്ടിനുവേണ്ടിയാണെന്നുമാണ് റിപ്പോർട്ട്. സ്ഥിരീകരിക്കത്തക്കതായി ഇതിലൊന്നുമില്ല. അമേരിക്കൻ ഇലക്ട്രോണിക്സ
പുറത്തിറങ്ങാൻ ഇനിയും മാസങ്ങളുണ്ടെങ്കിലും ഐഫോണിന്റെ എട്ടാം പതിപ്പ് എങ്ങനെയുള്ളതാകുമെന്ന അടക്കംപറച്ചിലുകൾ ടെക് ലോകത്ത് സജീവമായി. ഐഫോണുകളുടെ സവിശേഷതയായി കരുതിയിരുന്ന അലൂമിനിയം ബാക്ക് കവർ ഇനി ഉണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ വ്യത്യാസമായി കരുതപ്പെടുന്നത്. അലൂമിനിയത്തിന് പകരം സ്റ്റീൽ ആയിരിക്കും ഉപയോഗിക്കുകയെന്ന് കരുതുന്നു.
ഇരട്ട ത്രിഡി ക്യാമറ, അരികുകൾ വളഞ്ഞ ചില്ലുകൾ കൊണ്ടുള്ള പുറംചട്ട, വയർലെസ് ചാർജിങ്, പ്ലാസ്റ്റിക് ഒ.എൽ.ഇ.ഡി സ്‌ക്രീൻ, അഞ്ച് ഇഞ്ച്, 5.8 ഇഞ്ച് വലിപ്പമുള്ള മോഡലുകൾ, തൂവെള്ള ഫോൺ, ഇരുഭാഗത്തും ചില്ലുകൊണ്ടുള്ള പുറംചട്ട...ഇങ്ങനെ ഐഫോൺ ആരാധകർ എട്ടാം പതിപ്പിനെക്കുറിച്ച് പറയാൻ ഇനിയൊനിനും ബാക്കിയില്ല.
ചൈനീസ് പത്രമായ ഡിജിടൈംസാണ് സ്റ്റീൽ കവറുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഐഫോൺ 4 ഇറക്കുന്നതിൽ ആപ്പിളിനൊപ്പം പ്രവർത്തിച്ച അമേരിക്കൻ കമ്പനി സ്റ്റീൽ പുറംചട്ട ഓർഡർ ചെയ്തിട്ടുണ്ടെന്നും അത് ഐഫോൺ എട്ടിനുവേണ്ടിയാണെന്നുമാണ് റിപ്പോർട്ട്. സ്ഥിരീകരിക്കത്തക്കതായി ഇതിലൊന്നുമില്ല. അമേരിക്കൻ ഇലക്ട്രോണിക്‌സ് കമ്പനിയായ ഫോക്‌സ്‌കോൺ ഇക്കുറിയും ഐഫോണിനുവേണ്ടിയാണ് സ്റ്റീൽ പുറംചട്ട ആവശ്യപ്പെട്ടിരിക്കുന്നു എന്ന അഭ്യൂഹം മാത്രമേയുള്ളൂ.
ആപ്പിൾ ഇതേവരെ ഇറക്കിയതിൽവച്ച് ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും ഐഫോൺ എട്ട് എന്നും വിലയിരുത്തപ്പെടുന്നു. ക്യാമറകളുടെയും സ്പീക്കറുകളുടെയും സാന്നിധ്യം തിരിച്ചറിയാത്ത വിധമാകും ഇതിന്റെ രൂപകലൽപനയെന്നും അഭ്യൂഹമുണ്ട്. എഡ്ജ്-ടു-എഡ്ജ് രൂപകൽപനയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.. മറ്റ് സ്മാർട്ട്‌ഫോൺ കമ്പനികൾ കനംകുറഞ്ഞ മോഡലുകളിറക്കുന്നതിനാൽ, ആപ്പിളും ഇതേ മാതൃക പിന്തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. ഏതായാലൂം ഐഫോൺ എട്ട് പുറത്തുവരുന്നതുവരെ അതിന്റെ സവിശേഷതകളുടെ യാഥാർഥ്യമറിയാൻ കാത്തിരുന്നേ പറ്റൂ.