ഫോൺ ആരാധകർ ഏറെ നാളായി കാത്ത് കാത്തിരിക്കുന്ന ഐഫോൺ എക്‌സ് അവസാനം ഇന്നലെ വിപണിയിൽ ഇറങ്ങിയിരിക്കുകയാണ്. ഈ ഫോണിന് ആപ്പിൾ ആരാധകർ നടത്തുന്ന പിടിവലി വർധിച്ചിരിക്കുകയാണിപ്പോൾ. 1 ലക്ഷം രൂപ വിലയിട്ട് വിപണിയിൽ ഇറക്കിയിട്ടും ഐഫോൺ എക്‌സ് കിട്ടാനില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ ഫോൺ ആദ്യദിനം തന്നെ സ്വന്തമാക്കാൻ ആയിരക്കണക്കിന് പേർ ക്യൂ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫോൺ ഇബേയിൽ വിറ്റ് പോയത് 15,000 പൗണ്ടിനാണെന്നാണ് റിപ്പോർട്ട്. ഫോൺ ഇന്നലെ വാങ്ങിയ അന്ന് തന്നെ നിലത്ത് വീണ് പൊട്ടിയ ചിത്രങ്ങൾ ഇട്ട് ഹതഭാഗ്യർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ആകർഷകമായ സ്‌ക്രീനും ഫേഷ്യൽറെക്കഗ്‌നിഷ്യൻ സംവിധാനവുമായിട്ടാണ് ഈ ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ഈ സംവിധാനം ആദ്യമായി ഉപയോഗിച്ചിരിക്കുന്ന ഫോണാണിത്. ലോകമാകമാനം ഇതിന്റെ ഡിമാന്റ് സപ്ലൈയേക്കാൾ വർധിച്ച സാഹചര്യത്തിൽ ഈ ഫോൺ കൊതിക്കുന്ന ലക്ഷക്കണക്കിന് പേർ ഇനിയും ഇതിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. ഫോണിന്റെ 64 ജിബി വേർഷന്റെ കൃത്യമായ വില 999 പൗണ്ടാണ്. യുകെയിൽ ഇതിന്റെ 256 ജിബി വെർഷന് വില 1149 പൗണ്ടാണ്. ഐഫോൺ പത്ത് എന്നാണിത് അറിയപ്പെടുന്നത്.

ഹോം ബട്ടനില്ലാത്ത ഫോണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫോൺ അൺലോക്ക് ചെയ്യുന്നതിനായി താഴെ നിന്നും മുകളിലേക്ക് സ്വൈപ് ചെയ്താൽ മതി. അല്ലെങ്കിൽ ഒരു ആപ്പിൽ നിന്നും ഹോമിലേക്ക് പോകാനോ അല്ലെങ്കിൽ മൾട്ടിടാസ്‌കിനും ഇങ്ങനെ ചെയ്താൽ മതി. ഫേഷ്യൽറെക്കഗ്‌നിഷ്യൻ സംവിധാനം അഥവാ ഫേസ് ഐഡിയിലൂടെ ഫോണിലേക്ക് നോക്കിക്കൊണ്ട് അത് അൺലോക്ക് ചെയ്യാൻ യൂസർമാർക്ക് സാധിക്കുന്നു. എന്നാൽ ഇതിൽ ഫിംഗർപ്രിന്റ് റെക്കഗ്‌നിഷൻ സംവിധാനമ ില്ല. ക്യുഐ, എയർപവർ വയർലെസ് ചാർജിങ് സംവിധാനമുള്ള ഫോണാണിത്. ഇതിലൂടെ ഒന്നിലധികം ഡിവൈസുകൾ ഒരേ സമയം ചാർജ് ചെയ്യാം. ഡിവൈസിന്റെ രണ്ട് വശങ്ങളിലുമുള്ള ഗ്ലാസുകളിലും എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയുണ്ട്. 

ഒഎൽഇഡി ടെക്‌നോളജി ഉപയോഗിച്ചുള്ള സൂപ്പർ റെറ്റിന ഡിസ്‌പ്ലേ ഇതിലുണ്ട്. ഒരു ഐഫോണിലെ ഏറ്റവും ഉയർന്ന പിക്‌സൽ ഡെൻസിറ്റി ഇതിലൂടെ ലഭ്യമാകുന്നു. 12 മെഗാപ്ക്‌സലുള്ള രണ്ട് ക്യാമറകളും രണ്ട് ഓപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനവും ഇതിലുണ്ട്. ഇതിന് മുമ്പത്തെ ഐ ഫോണിൽ എ 10 ചിപായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതിന് പകരം സിക്‌സ്‌കോർസ് സഹിതമുള്ള എ 11 ബൈക്കോണിക് ചിപ്‌സുകളാണ് പുതിയ ഫോണിലുള്ളത്. ഇതിന് മുമ്പത്തെ ഫോണിനേക്കാൾ 70 ശതമാനം വേഗത കൈവരിക്കാൻ ഇതിലൂടെ ഐഫോൺ എക്‌സിന് സാധിക്കുന്നു.

ചൈനയിലെ ചില ആപ്പിൾ ആരാധകർ വാങ്ങിയ അന്ന് തന്നെ തങ്ങളുടെ ഐഫോൺ എക്‌സ് പൊട്ടിയതിന്റെ ഹൃദയഭേദകമായ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് സഹതാപം പിടിച്ച് പറ്റിയിരുന്നു. ട്വിറ്ററിന് സമാനം ചൈനയിൽ പ്രചാരമുള്ള വെയ്‌ബോയിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങൾ പോസ്റ്റിയിരിക്കുന്നത്. സിൽവർ ഡ്യുവൽ ക്യാമറ എക്യുപ്ഡ് ഐഫോൺ എക്‌സ് പൊട്ടിയതിന്റെ ചിത്രമാണ് ഒരു യൂസർ ഇട്ടിരിക്കുന്നത്. വീഴ്ചയിൽ ഇതിന്റെ സ്‌ക്രീനും പുറക് വശവും താറുമാറായിരിക്കുന്നതായി കാണാം. ഇത്തരത്തിൽ മറ്റ് ചില സോഷ്യൽമീഡിയ യൂസർമാരും പുതിയ ഐഫോൺ വീണ് പൊട്ടിയ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.