- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം പൗണ്ടിന്റെ ഐഫോൺ ഇറക്കി ആപ്പിളിനു പണി കിട്ടി; ഐ ഫോൺ ടെന്നിൽ എല്ലാവർക്കും താൽപര്യം നഷ്ടമായതോടെ എത്രയും വേഗം ഉത്പാദനം നിർത്താൻ ആലോചന; ഐഫോൺ 5സിക്ക് ശേഷം മൊബൈൽ ഭീമന് ഉണ്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി
ഏറെ പുതുമകളോടെയാണ് ഐഫോൺ ടെൻ വിപണിയിലെത്തിയത്. ആപ്പിളിന്റെ സ്മാർട്ട് ഫോൺ വിൽപ്പന പത്ത് വർഷം പിന്നിടുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ ഈ ഫോണിന്റെ ഉത്പാദനം നിർത്താൻ കമ്പനി ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐഫോൺ 5 സിക്കു ശേഷം മൊബൈൽ രംഗത്തെ ഭീമനായ ആപ്പിളിന് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇതെന്നാണ് വിലയിരുത്തൽ. ഐഫോണിന്റെ പത്താം വാർഷികം സൂചിപ്പിക്കുന്നതിനാണ് ഈ ഫോണിന് റോമൻ സംഖ്യകളിൽ 'പത്ത്' എന്നതിന്റെ ചിഹ്നമായ 'x' എന്ന പേര് നൽകിയത്. ഐഫോൺ ചരിത്രത്തിൽ ആദ്യമായി ഒഎൽഇഡി സ്ക്രീൻ ടെക്നോളജി ഉപയോഗിക്കുകയും, ഗ്ലാസ്, സ്റ്റെയിൻലെസ്സ്-സ്റ്റീൽ ഫോം ഘടകം ഉപയോഗിക്കുകയും, വയർലെസ് ചാർജിങ് വാഗ്ദാനം ചെയ്യുകയും, ഹോം ബട്ടണു പകരമായി ഫെയ്സ് ഐഡി, ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്തു ഡിവൈസ് അൺലോക്കാക്കുന്ന നൂതന സാങ്കേതിക വിദ്യ, ആനിമോജിയെന്ന ആനിമേറ്റുചെയ്ത ഇമോജികളുടെ ഉപയോഗവും എല്ലാം ഇതിന്റെ പുതുമകളാണ്. എന്നാൽ, ഫോണിനു മുകളിലുള്ള കുഴി പോലുള്ള ഭാഗവും സ്ക്രീനിലെ അനാവശ്യമായ സ്ഥലവും തിരിച്ചടിയായെന്നാണ് വിദഗ്ദ്ധർ
ഏറെ പുതുമകളോടെയാണ് ഐഫോൺ ടെൻ വിപണിയിലെത്തിയത്. ആപ്പിളിന്റെ സ്മാർട്ട് ഫോൺ വിൽപ്പന പത്ത് വർഷം പിന്നിടുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ ഈ ഫോണിന്റെ ഉത്പാദനം നിർത്താൻ കമ്പനി ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐഫോൺ 5 സിക്കു ശേഷം മൊബൈൽ രംഗത്തെ ഭീമനായ ആപ്പിളിന് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇതെന്നാണ് വിലയിരുത്തൽ.
ഐഫോണിന്റെ പത്താം വാർഷികം സൂചിപ്പിക്കുന്നതിനാണ് ഈ ഫോണിന് റോമൻ സംഖ്യകളിൽ 'പത്ത്' എന്നതിന്റെ ചിഹ്നമായ 'x' എന്ന പേര് നൽകിയത്. ഐഫോൺ ചരിത്രത്തിൽ ആദ്യമായി ഒഎൽഇഡി സ്ക്രീൻ ടെക്നോളജി ഉപയോഗിക്കുകയും, ഗ്ലാസ്, സ്റ്റെയിൻലെസ്സ്-സ്റ്റീൽ ഫോം ഘടകം ഉപയോഗിക്കുകയും, വയർലെസ് ചാർജിങ് വാഗ്ദാനം ചെയ്യുകയും, ഹോം ബട്ടണു പകരമായി ഫെയ്സ് ഐഡി, ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്തു ഡിവൈസ് അൺലോക്കാക്കുന്ന നൂതന സാങ്കേതിക വിദ്യ, ആനിമോജിയെന്ന ആനിമേറ്റുചെയ്ത ഇമോജികളുടെ ഉപയോഗവും എല്ലാം ഇതിന്റെ പുതുമകളാണ്.
എന്നാൽ, ഫോണിനു മുകളിലുള്ള കുഴി പോലുള്ള ഭാഗവും സ്ക്രീനിലെ അനാവശ്യമായ സ്ഥലവും തിരിച്ചടിയായെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. മാത്രമല്ല, രസകരമായ യാതൊരു പ്രത്യേകളുമില്ലാത്ത ഫോണിന്റെ ഉയർന്ന വിലയും തിരിച്ചടിയായി. 2018ന്റെ ആദ്യ മൂന്നു മാസത്തിൽ 18 ദശലക്ഷം ഐഫോൺ വിറ്റഴിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ കെജിഐ സെക്യൂരിറ്റി അനലിസ്റ്റ് മിങ്-ചി കുവോ പറയുന്നു. ഈ വേനൽക്കാലമോടെ ഐഫോൺ ടെന്നിന്റെ 'ജീവന്റെ അന്ത്യം' ആയിരിക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ആപ്പിൾ ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, ഐഫോൺ 8 പ്ലസ് അപേക്ഷിച്ച് ചൈനീസ് ഉപഭോക്താക്കൾക്ക് ഐഫോൺ എക്സിനോട് താൽപര്യം കുറവാണ്. സ്ക്രീനിൽ ആവശ്യമില്ലാത്ത സ്ഥലങ്ങൾ ഉണ്ട് എന്നതാണ് ഇവരുടെ അനിഷ്ടത്തിനു കാരണമായത്.
മുകളിലത്തെ നോച്ച് സ്പേസിൽ ത്രീഡി സ്കാനിങ് സെൻസറുകളും ക്യാമറയും പവർ ഫേസ് ഐഡിയും ഉണ്ടെങ്കിലും ഫോണിനു മുകളിൽ ഇത് ഒരു അഭംഗിയെന്നാണ് ഉപഭോക്താക്കളുടെ വിലയിരുത്തൽ. ഐഫോൺ എക്സിന്റെ ന്യൂനതകൾ പരിഹരിക്കാൻ ഐഫോൺ എക്സ് പ്ലസ് എന്ന മോഡലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഐഫോൺ 6 ഉം 7ഉം ഐഫോൺ വിതരണ ശൃംഖലയിൽ പോസിറ്റീവ് പദവി തന്നെയാണെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ന്റെ ആദ്യ പകുതിയിൽ 5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കുവോ ലക്ഷ്യമിടുന്നത്.