- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാൻഡ് തിളക്കത്തിനൊപ്പം ഐഫോണിൽ ഇനി സ്വർണ ശോഭയും വൈരക്കല്ലും ! ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ എക്സ് എസ് മാക്സ് ഇന്ത്യയിലും സൂപ്പർ ഹിറ്റ് ; ലക്ഷങ്ങൾ എറിഞ്ഞും സ്വർണ്ണ 'ആപ്പിളിനെ' സ്വന്തമാക്കാൻ ഐഫോൺ പ്രേമികളുടെ കൂട്ടയിടി
2018 ലെ ഏറ്റവും മികച്ച ഐഫോണിന് ഇന്ത്യൻ മണ്ണിൽ വൻ വരവേൽപ്പ്. ഏറെ ജനശ്രദ്ധ നേടിയ ഐ ഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവയുടെ വിൽപന രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകൾക്കം മികച്ച പ്രതികരണമാണ് വരുന്നത്. ഓൺലൈനായും ഷോപ്പുകളിൽ നിന്നും വിൽപന ആരംഭിക്കവേ മികച്ച ഓഫറുകലോടെയാണ് ഐഫോൺ എക്സ് ആപ്പിൾ പ്രേമികളുടെ കൈകളിലേക്ക് എത്തുന്നത്. ഈ വർഷത്തെ മോഡലുകളുടെ ഔദ്യോഗിക വില കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഐഫോൺ എക്സ് എസ് 64ജിബി ഫോണാണ് തുടക്ക മോഡൽ ഇതിന്റെ വില 99,900 രൂപയാണ്. 256ജിബി പതിപ്പ് വേണമെങ്കിൽ 1,14,900 രൂപ നൽകണം. 512ജിബി മോഡലിനാണെങ്കിൽ 1,34,900 രൂപ. ഐഫോൺ എക്സ് എസ് മാക്സ്ന്റെ തുടക്ക മോഡലിന്റെ വില 1,09,900 രൂപയാണ്.64ജിബി സംഭരണശേഷിയാണ് ഇതിനുള്ളത്. 256ജിബി വേരിയന്റിന് 1,24,900 രൂപയും 512ജിബി വേരിയന്റിന് 1,44,900 രൂപയും നൽകണം. സ്വർണ്ണവും വൈരക്കലും പതിപ്പിച്ചും കസ്റ്റമൈസ്ഡ് ഓഫറുകൾ ! എയർടെലിന്റെ ഓൺലൈൻ സ്റ്റോറിൽ എല്ലാ മോഡലുകൾക്കും ആക്സിസ് ബാങ്കിന്റെ അല്ലെങ്കിൽ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂ
2018 ലെ ഏറ്റവും മികച്ച ഐഫോണിന് ഇന്ത്യൻ മണ്ണിൽ വൻ വരവേൽപ്പ്. ഏറെ ജനശ്രദ്ധ നേടിയ ഐ ഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവയുടെ വിൽപന രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകൾക്കം മികച്ച പ്രതികരണമാണ് വരുന്നത്. ഓൺലൈനായും ഷോപ്പുകളിൽ നിന്നും വിൽപന ആരംഭിക്കവേ മികച്ച ഓഫറുകലോടെയാണ് ഐഫോൺ എക്സ് ആപ്പിൾ പ്രേമികളുടെ കൈകളിലേക്ക് എത്തുന്നത്.
ഈ വർഷത്തെ മോഡലുകളുടെ ഔദ്യോഗിക വില കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഐഫോൺ എക്സ് എസ് 64ജിബി ഫോണാണ് തുടക്ക മോഡൽ ഇതിന്റെ വില 99,900 രൂപയാണ്. 256ജിബി പതിപ്പ് വേണമെങ്കിൽ 1,14,900 രൂപ നൽകണം. 512ജിബി മോഡലിനാണെങ്കിൽ 1,34,900 രൂപ.
ഐഫോൺ എക്സ് എസ് മാക്സ്ന്റെ തുടക്ക മോഡലിന്റെ വില 1,09,900 രൂപയാണ്.64ജിബി സംഭരണശേഷിയാണ് ഇതിനുള്ളത്. 256ജിബി വേരിയന്റിന് 1,24,900 രൂപയും 512ജിബി വേരിയന്റിന് 1,44,900 രൂപയും നൽകണം.
സ്വർണ്ണവും വൈരക്കലും പതിപ്പിച്ചും കസ്റ്റമൈസ്ഡ് ഓഫറുകൾ !
എയർടെലിന്റെ ഓൺലൈൻ സ്റ്റോറിൽ എല്ലാ മോഡലുകൾക്കും ആക്സിസ് ബാങ്കിന്റെ അല്ലെങ്കിൽ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂടെ വാങ്ങിയാൽ 5 ശതമാനം ക്യാഷ്ബാക്ക് നൽകുന്നുണ്ട്. പണം മുൻകൂർ അടയ്ക്കണമെന്നുമില്ല. 12 മാസം, 24 മാസ ഗഡുക്കളായും വാങ്ങാം. ഗഡുക്കളല്ലാതെ വാങ്ങുമ്പോൾ 'ഫൈവ് ടൈംസ് റിവോഡ് പോയിന്റ്സും' ലഭിക്കും. നേരത്തെ ഓർഡർ ചെയ്തവർക്ക് ഫോൺ വീട്ടിലെത്തിച്ചു തരുന്ന ഓഫറും ഉണ്ടായിരുന്നു.
സമാനമായ പ്രീ ഓർഡർ ഓഫർ ഫ്ളിപ്കാർട്ടിലുമുണ്ടായിരുന്നു. എച്ഡിഎഫ്സി ബാങ്ക്, ആർബിഎൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഫ്ളിപ്കാർട്ടിൽ തുടക്ക ഇഎംഐ 4,149 രൂപയാണ്. കൂടാതെ പഴയ സ്മാർട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ 13,500 രൂപ വരെ ക്യാഷ് ബാക്കും നൽകുന്നുണ്ട്. Jio.comലും എല്ലാ മോഡലുകളും വിൽപ്പനയ്ക്കെത്തും. രാജ്യത്ത് ഫോണുകൾ എത്തിയാലുടൻ നൽകിത്തുടങ്ങും എന്നാണ് അവർ പറയുന്നത്.
ആപ്പിളിന്റെ ഇന്ത്യയിലെ വിൽപ്പനക്കാരുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiaistore.com/ ലൂടെയും ഫോണുകൾ വാങ്ങാം. ഇവിടെയും ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. 24 മാസത്തേക്ക് തുടക്ക മോഡലിന്റെ ഇഎംഐ 4,499 രൂപയാണ്. ആപ്പിളിന്റെ ഡിസ്ട്രിബ്യൂട്ടർമാരായ ഇൻഗ്രാം മൈക്രോയും, റെഡിങ്ടണും ഫോണുകൾ ലഭ്യമാണ് എന്നറിയിച്ചിട്ടുണ്ട്. ഇൻഗ്രാം മൈക്രോയ്ക്ക് ഇന്ത്യയൊട്ടാകെ 3000 റീട്?യ്ൽ സ്റ്റോറുകൾ ഉണ്ടെങ്കിൽ റെഡിങ്ടണ് 2,500 സ്റ്റോറുകൾ ഉണ്ട്.
ആഡംബര തിളക്കത്തിലും ഐഫോൺ മാജിക്ക്
റഷ്യൻ ബ്രാൻഡായ കാവിയെ (Caviar) ആണ് കസ്റ്റമൈസ് ചെയ്ത് ആഡംബര ഐഫോൺ ഇറക്കിയിരിക്കുന്നത്. ആപ്പിളിന്റെ ഫോൺ വാങ്ങി വിവിധ തരം കസ്റ്റമൈസേഷനിലൂടെ ആഡംബരം തോന്നിപ്പിക്കലാണ് അവർ നടത്തുന്നത്. സ്വർണവും, വൈരക്കല്ലുകളും മറ്റും പതിച്ചാണ് ഇവ ഇറക്കുന്നത്.
വിവിധ മോഡലുകൾ അവരും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും വിലകൂടിയ മോഡലിന്റെ പേര് മാക്സിമം ഡയമണ്ട്സ് (Maximum Diamonds) എന്നാണ്. Xs മാക്സ് ആണ് ഇങ്ങനെ വേഷം മാറി ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ വിലയാകട്ടെ 9,890 ഡോളറും (ഏകദേശം 7.11 ലക്ഷം രൂപ). ഫോണിന്റെ പിൻഭാഗത്ത് 400 വൈരക്കല്ലുകൾ പാകിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇനി നിങ്ങൾ, എനിക്കു വൈരമൊന്നും വേണ്ട, പിൻഭാഗം മുഴുവൻ സ്വർണ്ണമടിച്ചതു മതിയെന്നു വയ്ക്കുകയാണെങ്കിൽ വില നന്നായി കുറയും. 5,960 ഡോളർ മതി. ഈ ഫോണുകൾക്ക് മറ്റൊരു കുഴപ്പവും ഉണ്ട്. ആപ്പിളിന്റെ വാറന്റി കിട്ടില്ല. ഫോൺ കേടായാൽ വിലകൂടിയ ഒരു പേപ്പർ വെയിറ്റായി ശിഷ്ടകാലം ഉപയോഗിക്കുകയും ചെയ്യാം.