ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കപ്പെടുന്ന ഐഫോണുകളും ഐപാഡുകളും ഒടുവിൽ നിശ്ചലാവസ്ഥയിലേക്ക്..ബ്രിട്ടൺ, ഓസ്‌ത്രേസലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ വ്യാപകമായി ഐഫോണുകളും ഐപാഡുകളും ഹാക്കർമാരുടെ വിളയാട്ടം മൂലം നിശ്ചലമായിക്കൊണ്ടിരിക്കുന്നത്. പണത്തിനു വേണ്ടിയാണ് ഹാക്കർമാർ ഇത്തരത്തിൽ ഐഫോണുകളെയും ഐപാഡുകളെയും ലക്ഷ്യം വയ്ക്കുന്നതെന്നാണു സൂചന. മാത്രവുമല്ല, ഐഫോണുകളും ഐപാഡുകളും കൈവശ് വയ്ക്കുന്നവരിൽ ഭൂരിഭാഗവും കാശുകാരാവാമെന്നുള്ള കണക്കു കൂട്ടലും ഹാക്കർമാരെ ഇതിനു പ്രേരിപ്പിച്ചിട്ടുണ്ടാവാം.

എതെങ്കിലും ഒരു ഐഫോണോ ഐപാഡോ ഹാക്കർമാർ കൈയടക്കിയാല്പിന്നെ 55 പൗണ്ടോ അതിലധികമോ നല്കാതെ ഹാക്കർമാർ വിട്ടൊഴില്ലെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ആദ്യഘട്ടത്തിൽ ഓസ്‌ത്രേലിയയിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന ഹാക്കർമാരുടെ വാർത്തകൾ ഇപ്പോൾവ ബ്രിട്ടണിൽ പലയിടത്തും കടന്നുകയറിയതായാണ് സൂചനകൾ. ഇവിടെയും ഓസ്‌ത്രേലിയയിലേതു പോലെ സമാനമായ പണപ്പിരിവു തന്നെയാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത്. 50 മുതൽ 100 പൗണ്ട് വരെയാണ് ഹാക്ക ചെയ്ത ഫോണുകളെ വെറുതേ വിടണമെങ്കിൽ ഇവർ മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡ്.

മെൽബണിലെ ഒരു യുവതിക്ക് ഐഫോണിലേക്കു വന്ന മെസേജ് ഇങ്ങനെയായിരുന്നു. നിങ്ങളുടെ ഫോൺ ഹാക്ക ചെയ്തതായും തിരിച്ചുകിട്ടണമെങ്കിൽ 100 പൗണ്ട് നല്കണമെന്നുമായിരുന്നു. ഇതെങ്ങെനെ സംഭവിച്ചുവെന്ന മനസ്സിലാകുന്നില്ലെന്നും ശല്യം കാരണം താൻ പുതിയ ഫോൺ വാങ്ങിയതായും യുവതി വെളിപ്പെടുത്തുന്നു. അതേസമയം ഹാക്ക് ചെയ്ത ഫോണ്#ുകളുടെ ഉടമസ്ഥന്മാർ ഒരു കാരണവശാലും ഹാക്കർമാർക്ക പണം നല്കരുതതെന്ന ഓസ്‌ത്രേലിയൻ സർക്കാർ അവരുടെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തി.

എങ്കിലും ഇത്തരം ഹാക്കർമാർ എങ്ങനെ നുഴഞ്ഞുകയറി എന്നതിനെക്കുറിച്ച് ആർക്കും ഒരു വ്യക്തതയും ഇല്ല. ഹാക്കെ ചെയ്യപ്പെട്ടതിനെക്കുറിച്ച ഔദ്യോഗികമായി പ്രതികരിക്കാൻ ആപ്പിൾ കമ്പനിയും ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും ഹാക്ക് ചെയ്യപ്പെടുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് അവരവരുടെ പാസ് വേഡുകൾ മാറ്റാൻ ആപ്പിൾ ഉപയോക്താക്കൾക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഹാക്കർമാർ വ്യാപകമാവുന്നതോടെ ഐഫോണിന്റെയും ഐപാഡിന്റെയും ഉപയോക്താക്കൾ പേടിയിലാണിപ്പോൾ.