മിഷൻസ് ഇന്ത്യ സെക്രട്ടറിയും സുപ്രസിദ്ധ സുവിശേഷക പ്രഘോഷകനുമായ റവ. ഡോജോർജ് ചെറിയാൻ , മെയ് 8 ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽമുഖ്യപ്രഭാഷണം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായിഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോർക്ക് ടൈം) സജീവമാകുമ്പോൾവിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരുവേദിയായി മാറന്നു.

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചനപണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെആകർഷിക്കുന്നു.മെയ് 8 ന് ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശംനൽകുന്നത് റവ. ഡോ ജോർജ് ചെറിയാന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും,അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോൺ നമ്പർ ഡയൽചെയ്ത്530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽവിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെകാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർഅഭ്യർത്ഥിച്ചു.

ucmprayerline@gmail.com, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216
0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207